സൌദിയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

May 24th, 2014

crime-epathram

ജിദ്ദ: നിലമ്പൂര്‍ ആകംമ്പാടം ആര്‍ക്കോണത്ത് അനസ് പുതുവീട്ടില്‍ (24) എന്ന മലയാളി യുവാവ് സൌദിയിലെ മക്കയില്‍ വെടിയേറ്റ് മരിച്ചു. കഴുത്തിനും നെഞ്ചിലുമായി നാലിടത്ത് വെടിയേറ്റിട്ടുണ്ട്. ഈ മാസം ആദ്യത്തിലാണ് അനസ് ഡ്രൈവര്‍ വിസയില്‍ സൌദിയില്‍ എത്തിയത്. സ്‌പോണ്‍സറുടെ മകനാണ് വെടി വെച്ചത് എന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയയാളെ പോലീസ് അറസ്റ്റു ചെയ്തു. അനസിന്റെ മൃതദേഹം മക്കയിലെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ സുക്ഷിച്ചിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on സൌദിയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

ദുബായ് വാഹനാപകടത്തിൽ 15 പേർ കൊല്ലപ്പെട്ടു

May 11th, 2014

bus-accident-epathram

ദുബായ് : ദുബായിലെ എമിറേറ്റ്സ് റോഡിൽ ഇന്നലെ നടന്ന വാഹനാപകടത്തിൽ 15 തൊഴിലാളികൾ കൊല്ലപ്പെട്ടു. മരിച്ചവർ മുഴുവനും ഏഷ്യൻ വംശജരാണ്. ഇതിൽ 10 പേർ ബീഹാറിൽ നിന്നുമുള്ള ഇന്ത്യൻ തൊഴിലാളികളാണ്. ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ച മിനി ബസ് നിർത്തിയിട്ടിരുന്ന ഒരു ട്രക്കിന്റെ പുറകു വശത്ത് ഇടിച്ച് തകരുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ 13 പേർ കൊല്ലപ്പെട്ടു. രണ്ടു പേർ ആശുപത്രിയിൽ വെച്ചും മരണത്തിന് കീഴടങ്ങി.

അപകടത്തിൽ തകർന്ന് തരിപ്പണമായ ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അമിത വേഗത മൂലമുണ്ടാവുന്ന അപകടങ്ങൾക്ക് അറുതി വരുത്താനായി നിരവധി നടപകടികൾ സർക്കാർ സ്വീകരിച്ച് വരുന്നതിനിടെയാണ് ഈ അപകടം.

- ജെ.എസ്.

വായിക്കുക: ,

Comments Off on ദുബായ് വാഹനാപകടത്തിൽ 15 പേർ കൊല്ലപ്പെട്ടു

രണ്ട് വര്‍ഷത്തിനുള്ളില്‍ പതിനായിരം പേര്‍ക്ക് കൂടി ജോലി നകും. എം. എ. യൂസഫലി

May 2nd, 2014

ma-yousufali-epathram
അബുദാബി : രണ്ടു വര്‍ഷത്തിനകം 10,000 പേര്‍ക്ക് കൂടി ലുലു ഗ്രൂപ്പ് തൊഴില്‍ നല്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യുസഫലി അബുദാബി യില്‍ പറഞ്ഞു. ഗള്‍ഫ് മേഖല യിലും വിവിധ രാജ്യ ങ്ങളിലുമായി ഇപ്പോള്‍ നൂറ്റിപ്പത്ത് ബ്രാഞ്ചുകളുള്ള ലുലു ഗ്രൂപ്പ്, അടുത്ത രണ്ടു വര്‍ഷ ത്തിനുള്ളില്‍ 130 ബ്രാഞ്ചുകള്‍ ആയി വികസിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.

അബുദാബി മുശ്രിഫ് മാളില്‍ ഭക്ഷ്യ വിഭവ ങ്ങള്‍ക്കായി ഒരുക്കിയ ഫ്രഷ് ഫുഡ് മാര്‍ക്കറ്റ് ഉല്‍ഘാടനം ചെയ്ത വേള യില്‍ മാധ്യമ പ്രവര്‍ത്ത കരുമായി സംസാരി ക്കുക യായി രുന്നു എം. എ. യൂസഫലി.

യു. എ. ഇ. സാംസ്‌കാരിക യുവജന ക്ഷേമ, സാമൂഹിക വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാനാണ് ഫ്രഷ് ഫുഡ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്.

നൂതനമായ സാങ്കതിക സൗകര്യ ങ്ങളോടെ രണ്ട് ലക്ഷ ത്തിലധികം ചതുരശ്ര യടി വിസ്തൃതി യിലാണ് ജി. സി. സി. യില്‍ തന്നെ ഏറ്റവും വലിയ ഭക്ഷ്യ കമ്പോള മായ ഫ്രഷ് ഫുഡ് മാര്‍ക്കറ്റ് ഒരുക്കിയിരി ക്കുന്നത്.

പഴം – പച്ചക്കറി – മല്‍സ്യ- മാംസം വിഭവ ങ്ങള്‍ക്കായി തയ്യാറാക്കിയ മാര്‍ക്ക റ്റില്‍ ശുദ്ധവും ഉന്നത ഗുണ നിലവാര മുള്ളതുമായ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന ഇരുനൂറിലധികം കട കള്‍ ഉണ്ട്.

സ്വദേശി പച്ചക്കറി കളും കടല്‍ വിഭവ ങ്ങളും ലഭ്യമാക്കി യു. എ. ഇ. യുടെ കാര്‍ഷിക മേഖല യുടെ വികസന ത്തിന് പ്രോത്സാഹനം നല്‍കുക യെന്നതും സ്വദേശി കളുടെയും വിദേശി കളിലെ വിവിധ വിഭാഗ ക്കാരുടെ യും ആവശ്യം നിറവേറ്റുന്ന വിധമാണ് ഈ മാര്‍ക്കറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on രണ്ട് വര്‍ഷത്തിനുള്ളില്‍ പതിനായിരം പേര്‍ക്ക് കൂടി ജോലി നകും. എം. എ. യൂസഫലി

സ്വകാര്യ മേഖല യില്‍ രണ്ടു ലക്ഷം തൊഴില്‍ അവസരങ്ങള്‍ വേണം

November 19th, 2013

അബുദാബി : യു. എ. ഇ. യില്‍ സ്വദേശി കള്‍ക്കായി സ്വകാര്യ മേഖല യില്‍ രണ്ടു ലക്ഷം തൊഴില്‍ അവസര ങ്ങള്‍ പത്തു വര്‍ഷ ത്തിനു ള്ളില്‍ സൃഷ്ടിക്ക പ്പെടേണ്ടി വരും എന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി തലവന്‍ ഡോക്ടര്‍ അബ്ദുല്ല മുഹമ്മദ് ആല്‍ ശൈബ അബുദാബി യില്‍ പറഞ്ഞു.

സ്വകാര്യ മേഖല യില്‍ ജോലി ചെയ്യുന്നത് സ്വദേശി കളില്‍ ഏഴു ശതമാനം മാത്രമാണ്. 15 വയസ്സു മുതല്‍ 60 വയസ്സു വരെയുള്ള വരെ സ്വകാര്യ മേഖല യില്‍ തൊഴിലിനായി പരിഗണി ക്കണം. ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ രണ്ടു ലക്ഷം തൊഴില്‍ അവസര ങ്ങളെങ്കിലും സൃഷ്ടിക്ക പ്പെടേണ്ട തുണ്ട്.

കൂടുതല്‍ സ്വദേശി കള്‍ക്ക് തൊഴില്‍ കൊടുക്കുന്ന തിന് സ്വകാര്യ കമ്പനികള്‍ മുന്‍ഗണന നല്‍കേണ്ട തുണ്ട്. സ്വദേശി ബിരുദ ധാരി കള്‍ക്ക് തൊഴില്‍ നല്‍കാന്‍ സഹായക മാകും വിധ ത്തിലുള്ള അവസര ങ്ങള്‍ സൃഷ്ടിക്കാന്‍ നിക്ഷേപകര്‍ പ്രത്യേകം പദ്ധതി കള്‍ ആവിഷ്‌കരി ക്കണം.

ഇതിനായി കമ്പനികള്‍ സര്‍വ കലാ ശാല കളുടെ പങ്കാളിത്തം തേടണം. തൊഴില്‍മേഖല യിലേക്ക് പ്രാപ്തമാക്കും വിധ ത്തിലുള്ള വിദ്യാഭ്യാസ രീതിക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on സ്വകാര്യ മേഖല യില്‍ രണ്ടു ലക്ഷം തൊഴില്‍ അവസരങ്ങള്‍ വേണം

കെ. എസ്. ആര്‍. ടി. സി. ഗുരുതര പ്രതിസന്ധി യില്‍ : ആര്യാടന്‍

October 31st, 2013

കൊച്ചി : കെ. എസ്. ആര്‍. ടി. സി. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ നിലവില്‍ പണമില്ല എന്ന് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജീവന ക്കാരുടെ പെന്‍ഷനും ശമ്പള ത്തിനുമായി വായ്പ ലഭ്യ മാക്കാനുള്ള ശ്രമ ത്തിലാണ്. വായ്പ ലഭിച്ചില്ല എങ്കില്‍ എല്ലാം അവതാള ത്തില്‍ ആകും എന്നും കെ. എസ്. ആര്‍. ടി. സി. ഗുരുതര പ്രതിസന്ധി യില്‍ ആണെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on കെ. എസ്. ആര്‍. ടി. സി. ഗുരുതര പ്രതിസന്ധി യില്‍ : ആര്യാടന്‍

Page 31 of 33« First...1020...2930313233

« Previous Page« Previous « കേരളോത്സവം 2013 കെ എസ് സി യില്‍
Next »Next Page » മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ അറസ്റ്റില്‍ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha