അബുദാബി : തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴി ലാളി കൾക്ക് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ച വിശ്രമം നിർബ്ബന്ധം എന്ന് യു. എ. ഇ. മാനവ വിഭവ ശേഷി – സ്വദേശി വൽക്ക രണ മന്ത്രാലയം.
നേരിട്ട് സൂര്യതാപം ഏല്‍ക്കും വിധം തുറസ്സായ സ്ഥല ങ്ങളില്‍ ജോലി കളില്‍ ഏര്‍പ്പെടുന്ന തൊഴി ലാളി കള്‍ക്ക് ഈ കാല യളവില്‍ ഉച്ചക്ക് 12.30 മുതൽ മൂന്ന് മണി വരെ നിർബ്ബ ന്ധ മായും വിശ്രമം അനു വദി ക്കണം.
നിയമം ലംഘി ക്കുന്ന കമ്പനി കൾ ഒരു ജോലി ക്കാരന് 5000 ദിർഹം വീതം പരമാവധി 50000 ദിർഹം വരെ പിഴ നൽകേണ്ടി വരും. കൂടാതെ കമ്പനി യെ തരം താഴ്ത്തു വാനും പ്രവർത്തന വിലക്ക് ഏർ പ്പെടു ത്തുവാനും നിയമം അനുശാസി ക്കുന്നു.
ഉച്ച വിശ്രമം തുടങ്ങുമ്പോൾ ജോലി സമയത്തെ ക്കുറിച്ച് തൊഴി ലാളിക്ക് വ്യക്തമായ ധാരണ തൊഴി ലുടമ നൽകണം. ഒരു ദിവസത്തെ എട്ടു മണി ക്കൂർ ജോലി സമയം രണ്ടു ഷിഫ്റ്റു കളിലായാണ് പൂർ ത്തി യാക്കേ ണ്ടത്. അധിക സമയം ജോലി ചെയ്യുന്നവർക്ക് മതി യായ ആനുകൂല്യം ലഭ്യമാക്കണം.
ഉച്ച വിശ്രമ ത്തിന് അനു യോജ്യമായ സ്ഥലം തൊഴിലുടമ ഒരുക്കണം. അവർക്ക് ആവശ്യമായ പാനീ യങ്ങളും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിക്കുന്ന മറ്റു വസ്തുക്കളും കരുതണം.
നിയമ ലംഘനങ്ങൾ തടയാൻ കർശ്ശ ന മായ പരി ശോ ധന കൾ നടത്തും എന്നും മാനവ വിഭവ ശേഷി – സ്വദേശി വൽക്കരണ വകുപ്പു മന്ത്രി നാസർ ബിൻ ഥാനി അൽ ഹംലി അറിയിച്ചു.
പ്രവൃത്തി സമയ ത്ത് ഉണ്ടായേക്കാവുന്ന അപകടങ്ങൾ, പരിക്ക്, രോഗം എന്നിവയിൽ നിന്നും തൊഴി ലാളി കളെ സംര ക്ഷി ക്കുന്നതിന് ആവ ശ്യ മായ എല്ലാ സജ്ജീ കരണ ങ്ങളും തൊഴിലുടമ ഒരുക്കണം. അസുഖ ങ്ങളെ യും അപകട ങ്ങളെയും കുറിച്ച് തൊഴിലാളി കൾക്ക് ബോധ വത്ക രണം നടത്തുകയും നല്കണം എന്നും മന്ത്രാ ലയം നിർേദശിച്ചു.
ജല വിതരണം, മലിന ജലം, വൈദ്യുതി, ഗതാഗതം തുട ങ്ങിയ അടിയന്തിര വിഭാഗ ങ്ങളിൽ പുറം ജോലി കൾ ചെയ്യുന്നവരെ ഉച്ച വിശ്രമ നിയമ ത്തി ന്റെ പരിധിയിൽ നിന്നും ഒഴിവാക്കി യി ട്ടുണ്ട്.