യു. എ. ഇ. യിൽ പൊതു മാപ്പ്​ ​​

June 21st, 2018

uae-visa-and-id-card-logo-federal-authority-for-identity-and-citizen-ship-ePathram
അബുദാബി : വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് താമസ രേഖ കള്‍ ശരി യാക്കു വാനും പിഴ അട ക്കാതെ രാജ്യം വിടാനും ഉള്ള അവ സരം ഒരുങ്ങുന്ന തായി ‘ഫെഡറല്‍ അഥോ റിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ ഷിപ്പ്’ വിഭാഗം (എഫ്. എ. ഐ. സി.) അധികൃതർ.

ന്യായ മായ പിഴ ഒടുക്കി നിയമാനുസൃതം യു. എ. ഇ. യിൽ തുടരുവാനോ അതല്ലെങ്കിൽ സ്വമേധയാ രാജ്യം വിട്ടു പോകുവാനോ ഉള്ള അവ സരം വിദേശി കൾക്ക് നൽകും എന്ന് എഫ്. എ. ഐ. സി. ചെയർ മാൻ അലി മുഹമ്മദ് ബിൻ ഹമ്മദ് അൽ ഷംസി പറഞ്ഞു. ‘Protect Yourself by Modifying Your Status‘ എന്ന പേരി ലാണ് ഈ പൊതു മാപ്പ് പദ്ധതി നടപ്പി ലാക്കുന്നത്.

federal-authority-for-identity-and-citizen-ship-ePathram

താമസ വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് അധിക സമയം കൊടുക്കാം എന്നുള്ള മന്ത്രി സഭാ യോഗ തീരു മാന ത്തിന്റെ ഭാഗ മായിട്ടാണ് ഇത്.

അനധികൃത മായി രാജ്യത്തു തങ്ങുന്നവര്‍ പുതിയ വിസ യിലേക്ക് മാറാനും, തൊഴില്‍ കണ്ട ത്താനും അല്ലെ ങ്കില്‍ സ്വദേശ ത്തേക്ക് പിഴ യില്ലാതെ മട ങ്ങു വാനും ‘Protect Yourself by Modifying Your Status‘ എന്ന ഈ പദ്ധതി വഴി സാധിക്കും.

എന്നാല്‍ ഈ കാല യളവിന് ശേഷ വും താമസ രേഖകള്‍ ശരിയാകാതെ രാജ്യത്ത് നില്‍ക്കു ന്നവ ര്‍ക്ക് കനത്ത പിഴ യും നിയമ നടപടി കളും നേരിടേണ്ടി വരും.

ഇതിനു മുന്‍പ് 2013 ൽ രണ്ടു മാസ ക്കാലം നീണ്ട പൊതു മാപ്പ് പ്രഖ്യാപിച്ച പ്പോൾ അര ലക്ഷത്തിൽ അധികം വിദേശി കള്‍ അന്ന് പൊതു മാപ്പ് ആനുകൂല്യം പ്രയോജന പ്പെടുത്തി യിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. യിൽ പൊതു മാപ്പ്​ ​​

ജൂൺ 15 മുതൽ തൊഴിലാളി കൾക്ക് ഉച്ച വിശ്രമം

June 6th, 2018

uae-labour-summer-midday-break-begin-june-15-ePathram
അബുദാബി : തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴി ലാളി കൾക്ക് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ച വിശ്രമം നിർബ്ബന്ധം എന്ന് യു. എ. ഇ. മാനവ വിഭവ ശേഷി – സ്വദേശി വൽക്ക രണ മന്ത്രാലയം.

നേരിട്ട്‌ സൂര്യതാപം ഏല്‍ക്കും വിധം തുറസ്സായ സ്ഥല ങ്ങളില്‍ ജോലി കളില്‍ ഏര്‍പ്പെടുന്ന തൊഴി ലാളി കള്‍ക്ക് ഈ കാല യളവില്‍ ഉച്ചക്ക് 12.30 മുതൽ മൂന്ന് മണി വരെ നിർബ്ബ ന്ധ മായും വിശ്രമം അനു വദി ക്കണം.

നിയമം ലംഘി ക്കുന്ന കമ്പനി കൾ ഒരു ജോലി ക്കാരന് 5000 ദിർഹം വീതം പരമാവധി 50000 ദിർഹം വരെ പിഴ നൽകേണ്ടി വരും. കൂടാതെ കമ്പനി യെ തരം താഴ്ത്തു വാനും പ്രവർത്തന വിലക്ക് ഏർ പ്പെടു ത്തുവാനും നിയമം അനുശാസി ക്കുന്നു.

ഉച്ച വിശ്രമം തുടങ്ങുമ്പോൾ ജോലി സമയത്തെ ക്കുറിച്ച് തൊഴി ലാളിക്ക് വ്യക്തമായ ധാരണ തൊഴി ലുടമ നൽകണം. ഒരു ദിവസത്തെ എട്ടു മണി ക്കൂർ ജോലി സമയം രണ്ടു ഷിഫ്റ്റു കളിലായാണ് പൂർ ത്തി യാക്കേ ണ്ടത്. അധിക സമയം ജോലി ചെയ്യുന്നവർക്ക് മതി യായ ആനുകൂല്യം ലഭ്യമാക്കണം.

ഉച്ച വിശ്രമ ത്തിന് അനു യോജ്യമായ സ്ഥലം തൊഴിലുടമ ഒരുക്കണം. അവർക്ക് ആവശ്യമായ പാനീ യങ്ങളും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിക്കുന്ന മറ്റു വസ്തുക്കളും കരുതണം.

നിയമ ലംഘനങ്ങൾ തടയാൻ കർശ്ശ ന മായ പരി ശോ ധന കൾ നടത്തും എന്നും മാനവ വിഭവ ശേഷി – സ്വദേശി വൽക്കരണ വകുപ്പു മന്ത്രി നാസർ ബിൻ ഥാനി അൽ ഹംലി അറിയിച്ചു.

പ്രവൃത്തി സമയ ത്ത് ഉണ്ടായേക്കാവുന്ന അപകടങ്ങൾ, പരിക്ക്, രോഗം എന്നിവയിൽ നിന്നും തൊഴി ലാളി കളെ സംര ക്ഷി ക്കുന്നതിന് ആവ ശ്യ മായ എല്ലാ സജ്ജീ കരണ ങ്ങളും തൊഴിലുടമ ഒരുക്കണം. അസുഖ ങ്ങളെ യും അപകട ങ്ങളെയും കുറിച്ച് തൊഴിലാളി കൾക്ക് ബോധ വത്ക രണം നടത്തുകയും നല്കണം എന്നും മന്ത്രാ ലയം നിർേദശിച്ചു.

ജല വിതരണം, മലിന ജലം, വൈദ്യുതി, ഗതാഗതം തുട ങ്ങിയ അടിയന്തിര വിഭാഗ ങ്ങളിൽ പുറം ജോലി കൾ ചെയ്യുന്നവരെ ഉച്ച വിശ്രമ നിയമ ത്തി ന്റെ പരിധിയിൽ നിന്നും ഒഴിവാക്കി യി ട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ജൂൺ 15 മുതൽ തൊഴിലാളി കൾക്ക് ഉച്ച വിശ്രമം

കെ. എസ്. സി. യിൽ തൊഴിലാളി ദിനാചരണം സംഘടിപ്പിച്ചു

May 8th, 2018

may-day-ePathram
അബുദാബി: കേരളാ സോഷ്യൽ സെന്റ റിൽ സാർവ്വ ദേശീയ തൊഴിലാളി ദിനം ആചരിച്ചു. മാധ്യമ പ്രവർ ത്തകൻ ഹിഷാം അബ്ദുൽ സലാം മേയ് ദിന സന്ദേശം നൽകി. കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് ബാബു വടകര, ജനറല്‍ സെക്രട്ടറി ബിജിത് കുമാര്‍, കലാ വിഭാഗം സെക്രട്ടറി കണ്ണന്‍ ദാസ്, ലോക കേരള സഭാംഗം കെ. ബി. മുരളി, ശക്തി തിയ്യ റ്റേഴ്‌സ് പ്രസിഡണ്ട് വി. പി. കൃഷ്ണ കുമാർ, സെക്രട്ടറി സുരേഷ് പാടൂര്‍, യുവ കലാ സാഹിതി പ്രതി നിധി രാഖി രഞ്ജിത് എന്നിവര്‍ പ്രസം ഗിച്ചു.

സെന്റര്‍ കലാ വിഭാഗം അവതരിപ്പിച്ച വിവിധ പരി പാടി കള്‍ അരങ്ങേറി.

- pma

വായിക്കുക: ,

Comments Off on കെ. എസ്. സി. യിൽ തൊഴിലാളി ദിനാചരണം സംഘടിപ്പിച്ചു

യു. എ. ഇ. സർക്കാർ ജീവന ക്കാർക്ക് ഒരു മാസ ത്തെ അടിസ്ഥാന ശമ്പളം ബോണസ്സ്

May 6th, 2018

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : എല്ലാ സർക്കാർ ജീവന ക്കാർക്കും ഒരു മാസ ത്തെ അടിസ്ഥാന ശമ്പളം ബോണസ്സ് ആയി നല്‍കു വാന്‍ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാന്റെ നൂറാം ജന്മ ദിനത്തോട് അനു ബന്ധി ച്ചാണ് (മെയ് ആറ്) പ്രസിഡണ്ടി ന്റെ ഈ പ്രഖ്യാപനം.

എല്ലാ സർക്കാർ ജീവന ക്കാർ ക്കും സർവ്വീ സിൽ നിന്ന് വിര മിച്ച വർ ക്കും സൈനി കർക്കും സിവിലിയൻ മാർക്കും ഇൗദുൽ ഫിത്വ റിന് മുമ്പ് ഒരു മാസത്തെ അടിസ്ഥാന ശമ്പളം നൽകു വാനാണ് നിര്‍ദ്ദേശം.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. സർക്കാർ ജീവന ക്കാർക്ക് ഒരു മാസ ത്തെ അടിസ്ഥാന ശമ്പളം ബോണസ്സ്

മെയ് മൂന്ന് : ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

May 3rd, 2018

logo-world-press-freedom-day-ePathram
ലണ്ടൻ : ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. സർക്കാറു കൾ മാധ്യമ ങ്ങൾക്ക് നൽകേണ്ട സ്വാതന്ത്ര്യവും അവ കാശ ങ്ങളും ഒാർമ്മി പ്പിച്ച് 1991ൽ ആഫ്രിക്ക യിലെ മാധ്യമ പ്രവർത്തകർ വിൻഡ് ബീകിൽ നടത്തിയ പ്രഖ്യാ പന ത്തിന്റെ വാർഷികം ആയി ട്ടാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം ആചരി ക്കുന്നത്.

1993 ലാണ് മേയ് മൂന്നി ന് യു. എൻ. ആദ്യ മായി മാധ്യമ സ്വാത ന്ത്ര്യത്തിന് പ്രത്യേക ദിനം പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on മെയ് മൂന്ന് : ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

Page 29 of 44« First...1020...2728293031...40...Last »

« Previous Page« Previous « എസ്. എസ്. എല്‍. സി. ഫലം പ്രഖ്യാ പിച്ചു : 97.84 ശതമാനം വിജയം
Next »Next Page » ഐ. സി. എഫ്. ഹെൽത്തോറിയം മെഡിക്കൽ ക്യാമ്പ് അബു ദാബി യിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha