ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്

October 24th, 2025

logo-sharjah-police-ePathram
ഷാർജ : 2025 നവംബർ ഒന്ന് മുതൽ ഷാർജയിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വരുന്നു. ഡെലിവറി ബൈക്കുകൾ ഉൾപ്പെടെയുള്ള ഇരു ചക്ര വാഹനങ്ങൾ, ബസ്സുകൾ അടക്കമുള്ള ഹെവി വാഹനങ്ങൾ എന്നിവ  റോഡിലെ ഏറ്റവും വലതു വശത്തുള്ള പാത ഹെവി വാഹനങ്ങൾക്കും ബസ്സുകൾക്കും മാത്രമായി നിജപ്പെടുത്തി. നിശ്ചിത പാതയിലൂടെ ഓടിക്കാത്ത ഹെവി വാഹനങ്ങൾക്ക് 1,500 ദിർഹം പിഴയും 12 ട്രാഫിക് പോയിൻ്റുകളും ശിക്ഷ ലഭിക്കും.

നാലുവരി പാതകളിൽ ഡെലിവറി റൈഡർമാർ ഉൾപ്പെടെ ഇരുചക്ര വാഹനങ്ങൾ വലതു വശത്തെ മൂന്നാമത്തേതോ നാലാമത്തേതോ ലൈനുകളിലൂടെ മാത്രം ഓടിക്കണം. മൂന്ന് പാതകളുള്ള റോഡുകളിൽ മധ്യത്തിലെ പാതയോ വലത് വശത്തെ പാതയോ ഉപയോഗിക്കാം. രണ്ട് പാതകളുള്ള റോഡുകളിൽ വലത് വശത്തെ പാതയിൽ മാത്രം സഞ്ചരിക്കണം. ട്രാഫിക് ചിഹ്നങ്ങളും നിർദ്ദേശങ്ങളും പാലിക്കാതെ വാഹനം ഓടിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തും.

റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ഗതാഗത സംവിധാനം സുഗമമാക്കുവാനും കൂടിയാണ് പുതിയ പരിഷ്‌കാരങ്ങൾ. എല്ലാ വാഹന യാത്രക്കാരും തങ്ങൾക്കായി അനുവദിച്ച ലൈനുകൾ മാത്രം ഉപയോഗിക്കണം.

ഡ്രൈവർമാർ പുതിയ പരിഷ്കാരങ്ങൾ പാലിക്കുന്നു എന്നുറപ്പു വരുത്തുവാൻ സ്മാർട്ട് റഡാറുകളും ആധുനിക ക്യാമറ സംവിധാനങ്ങളും ഉപയോഗിച്ച് 24 മണിക്കൂറും നിരീക്ഷണം നടത്തും എന്നും ഷാർജ പോലീസ് അറിയിച്ചു. Imga Credit : Sharjah Police  FaceBook

- pma

വായിക്കുക: , , , ,

Comments Off on ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്

തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്

October 15th, 2025

oman-ministry-warns-against-fake-job-advertisements-circulating-online-ePathram
മസ്‌കത്ത്‌ : വ്യാജ തൊഴിൽ പരസ്യങ്ങൾക്ക് എതിരെ മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം. വിവിധ ഓൺ ലൈൻ പ്ലാറ്റ്‌ ഫോമുകളിൽ പ്രചരിക്കുന്ന വ്യാജ തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്. തൊഴിൽ തേടുന്നവർ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കുക. എല്ലാ തൊഴിൽ അവസരങ്ങളും മന്ത്രാലയത്തിന്റെ ഔദ്യോഗിക ഹാൻഡിലുകളിലാണ് പ്രസിദ്ധീകരിക്കുക എന്ന് സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചു.

മന്ത്രാലയങ്ങളുടെ അക്കൗണ്ടുകളില്‍ അല്ലാതെ വരുന്ന തൊഴിൽ പരസ്യങ്ങൾ ഒഴിവാക്കാനും മന്ത്രാലയം പൊതു ജനങ്ങളെ ഓർമ്മിപ്പിച്ചു. തങ്ങളുടെ പേരിൽ തൊഴിൽ ഒഴിവുകൾ പോസ്റ്റ് ചെയ്യാൻ മൂന്നാം കക്ഷി യായി ഏതെങ്കിലും സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് ഉത്തരവാദിത്വം നൽകിയിട്ടില്ല എന്നും മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്

നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു

October 14th, 2025

norka-care-registration-support-by-malabar-pravasi-uae-ePathram
ദുബായ് : മലബാർ പ്രവാസി (യു. എ. ഇ.) കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാർ നോർക്ക പ്രവാസി അംഗത്വ രജിസ്‌ട്രേഷനും നോർക്ക മുഖാന്തിരം നടപ്പിലാക്കുന്ന വിവിധ പദ്ധതികളിൽ ചേരാനും ഉള്ള അവസരം ഒരുക്കുന്നു. ഹെൽപ് ഡസ്കും പ്രവർത്തിക്കും. നോർക്ക പ്രധിനിധി കളുമായുള്ള മുഖാമുഖവും നടക്കും.

2025 ഒക്ടോബർ 19 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ 7 മണി വരെ ദുബായ് കറാമയിലെ മദീന വൈഡ് റേഞ്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി.

പ്രധാനമായും രണ്ട് പദ്ധതികളാണ് പ്രവാസി നോർക്ക കാർഡും പ്രവാസി ഇൻഷ്വറൻസും. യു. എ. ഇ. യിലെ പ്രവാസി കേരളീയർക്ക് ഈ പദ്ധതികളുടെ പ്രാധാന്യവും സാദ്ധ്യതകളും വ്യക്തമാക്കുന്നതിനും അംഗങ്ങളായി ചേർക്കുന്നതിനും കൂടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

പ്രവാസി ഇൻഷ്വറൻസ് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷൻ ഈ മാസം 22 വരെ ഉണ്ടാവുകയുള്ളൂ. സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ പ്രയോജന കരമായ ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന് മലബാർ പ്രവാസി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക് 055 391 5151, 056 292 2562, 050 578 6980 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു

ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു

October 10th, 2025

medicine-doxycycline-tablet-for-leptospirosis-ePathram
തിരുവനന്തപുരം : ചില കമ്പനികളുടെ പാരസെറ്റമോൾ അടക്കമുള്ള ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു കൊണ്ട് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ. ഈ മരുന്നുകളുടെ സ്റ്റോക്ക് ഉള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിവരങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണം എന്നും സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ സെപ്റ്റംബർ മാസത്തിൽ നടത്തിയ ഗുണ നിലവാര പരിശോധന യിൽ മോശം എന്ന് കണ്ടെത്തിയ വിവിധ കമ്പനികളുടെ മരുന്നു കളാണ് പിൻവലിക്കുന്നത്.  P R D

- pma

വായിക്കുക: , , , , ,

Comments Off on ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു

സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം

October 9th, 2025

social-media-usage-police-officials-to-submit-affidavit-ePathram

കൊച്ചി : പോലീസ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു എങ്കിൽ മേലുദ്യോഗസ്ഥരിൽ നിന്നും മുൻ‌കൂർ അനുമതി തേടിയിരിക്കണം എന്ന് സംസ്ഥാന പോലീസ് മേധാവി. ഓരോരുത്തരും ഏതൊക്കെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ സജീവമാണ് എന്നുള്ളതും ഏതെല്ലാം വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പു കളിലെ അംഗങ്ങൾ എന്നും മേലുദ്യോഗസ്ഥരെ അറിയിക്കണം.

മാത്രമല്ല പെരുമാറ്റച്ചട്ടങ്ങൾ പാലിച്ചു മാത്രമേ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളും അഭിപ്രായങ്ങളും രേഖ പ്പെടുത്തുകയുള്ളൂ. പോലീസ് സേനയുടെ പ്രതിച്ഛായ, മാന്യത, അഖണ്ഡത എന്നിവക്ക് ഹാനികരമായ പ്രവർത്തനങ്ങൾ ഉണ്ടാവുകയില്ല. നിയമ പാലകൻ എന്ന നിലവാരം ഉറപ്പാക്കും.

ഔദ്യോഗിക രഹസ്യ രേഖകൾ പങ്കിടുക, മറ്റുള്ളവർക്ക് ഫോർ വേഡ് ചെയ്യുക, പ്രചരിപ്പിക്കുക എന്നീ നട പടികൾ ഉണ്ടാവുകയില്ല എന്നും ഇവ ലംഘിച്ചാൽ ശിക്ഷാ നടപടി സ്വീകരിക്കാൻ തയ്യാറാണ് എന്നും സത്യ വാങ്മൂലം എഴുതി ഒപ്പിട്ടു നൽകണം. ഓരോ പോലീസ് സ്റ്റേഷനുകളിലെയും ഇൻസ്‌പെക്ടർ മാർക്കാണ് സത്യവാങ്മൂലം നൽകേണ്ടത്.

ഇൻസ്പെക്ടർമാർ സ്റ്റേഷൻ പരിധി വിട്ടു പോകുമ്പോൾ ജില്ലാ പോലീസ് മേധാവിയെ അറിയിക്കണം എന്നും ഉത്തരവിൽ പറയുന്നു. പോലീസുകാരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും വാട്സാപ്പ് ഗ്രൂപ്പുകളും ഇനി സംസ്ഥാന രഹസ്യ അന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ ആയിരിക്കും.

പോലീസുകാരുടെ ചില സോഷ്യൽ മീഡിയാ പോസ്റ്റുകൾ പോലീസ് സേനക്കും സർക്കാരിനും കളങ്കം ഉണ്ടാക്കുന്നു എന്ന് കണ്ടെത്തുകയും ഉദ്യോഗസ്ഥരുടെ പോസ്റ്റിന് എതിരെ പരാതികൾ ഉയരുകയും ചെയ്തു. ഇതോടെയാണ് പുതിയ നീക്കം എന്നാണു റിപ്പോർട്ടുകൾ. Image Credit : F B Page

- pma

വായിക്കുക: , , , , , ,

Comments Off on സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം

Page 1 of 16512345...102030...Last »

« Previous « അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
Next Page » ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha