യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു

June 16th, 2025

mohre-implementation-of-the-mid-day-break-for-workers-in-direct-sunlight-ePathram
അബുദാബി : കഠിന വെയിലിൽ പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കായി യു. എ. ഇ. യിൽ നടപ്പാക്കിയ ഉച്ച വിശ്രമ നിയമം 2025 ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്നു. ഉച്ചക്ക് 12 : 30 മുതൽ 3 മണി വരെ യാണ് പുറം ജോലിക്കാർക്ക് വിശ്രമം നൽകുക.

മാത്രമല്ല തൊഴിലാളികൾക്ക് വിശ്രമിക്കാൻ കമ്പനികള്‍ ജോലി സ്ഥലങ്ങളിൽ തണൽ ഒരുക്കണം. തണുപ്പിക്കല്‍ ഉപകരണങ്ങള്‍, നിര്‍ജലീകരണം തടയാന്‍ ആവശ്യമായ വെള്ളം, പ്രഥമ ശുശ്രൂഷ ഉപകരണങ്ങള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവ ഒരുക്കണം എന്നും അധികൃതർ ആവശ്യപ്പെട്ടു.

നിരോധിത സമയങ്ങളിൽ ഇത്തരം പുറം ജോലി ചെയ്യുന്നവരെ നിരീക്ഷിക്കാൻ അധികൃതർ പ്രത്യേക അന്വേഷണ സംഘങ്ങളെ നിയമിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികൾക്കും കരാറുകാർക്കും 5000 ദിർഹം മുതൽ 50000 ദിർഹം വരെ പിഴ ചുമത്തും സെപ്റ്റംബർ 15 വരെ മൂന്ന് മാസമാണ് ഉച്ച വിശ്രമ നിയമം. കഴിഞ്ഞ 21 വർഷമായി തുടർച്ചയായി ഈ നിയമം നടപ്പിലാക്കി വരുന്നു.

അടിസ്ഥാന സേവനങ്ങളിലെ തകരാറുകള്‍ നീക്കുക, ജല – വൈദ്യുതി വിതരണത്തിലെ തടസങ്ങള്‍ നീക്കുക, ഗതാഗതക്കുരുക്ക് ഒഴിവാക്കുക തുടങ്ങി സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ജോലിക്കാരെ ഉച്ച വിശ്രമ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ രാജ്യത്ത് ഏറ്റവും കൂടിയ ചൂടാണ് ഈ വർഷം അനുഭവപ്പെടുന്നത് അതു കൊണ്ടു തന്നെ നിത്യ ജീവിതത്തിൽ സൂര്യാഘാതം ഏൽക്കാതെ ഓരോ വ്യക്തികളും സ്വയം സംരക്ഷണം ഏറ്റെടുക്കണം എന്നും ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണം എന്നും അധികൃതർ ഓർമിപ്പിച്ചു.

അധികരിച്ച ചൂടു കാരണം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ വൈദ്യ സഹായം തേടാനും ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കാനും മടിക്കരുത് എന്നും അധികൃതർ ഓർമ്മപ്പെടുത്തി.

Image Credit : MoHRE_UAE

- pma

വായിക്കുക: , , , , , ,

Comments Off on യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു

ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി

June 3rd, 2025

mathruyanam-mother-and-baby-journey-ePathram
കൊച്ചി : ട്രാന്‍സ്‌ ജെന്‍ഡര്‍ ദമ്പതികൾക്ക് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നതിനു പകരം രക്ഷിതാക്കള്‍ എന്നു മാത്രം രേഖപ്പെടുത്തുക എന്ന് കേരള ഹൈക്കോടതി.

രക്ഷിതാവ് എന്ന് രേഖപ്പെടുത്താന്‍ പുതിയ കോളം ഉൾപ്പെടുത്തണം എന്നും കോടതി ഉത്തരവ്. രക്ഷിതാക്കളുടെ ലിംഗ സ്വത്വം സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തരുത് എന്നും ഹൈക്കോടതി ഉത്തരവ്.

കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ ജെന്‍ഡര്‍ ദമ്പതികളുടെ ഹരജിയിലാണ് ഉത്തരവ്. ഈ ആവശ്യം ഉന്നയിച്ച് ദമ്പതികള്‍ നേരത്തെ കോർപ്പറേഷന് പരാതി നല്‍കിയിരുന്നു.

എന്നാല്‍ നിലവിലെ നിയമം അനുസരിച്ച് ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയും എന്ന് മാത്രമേ രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളൂ എന്ന് അറിയിപ്പുണ്ടായി. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 ഉഭയ ലിംഗത്തിന് സുപ്രീം കോടതിയുടെ അംഗീകാരം 

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികസീറ്റ് അനുവദിച്ചു 

ലിംഗ മാറ്റ ശസ്ത്ര ക്രിയക്ക് രണ്ടു ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും

- pma

വായിക്കുക: , , , , ,

Comments Off on ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു

May 14th, 2025

justice-b-r-gavai-as-supreme-court-chief-justice-ePathram

ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് (ബി. ആർ. ഗവായ്) ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ പത്തു മണിക്ക് നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യ വാചകം ചൊല്ലി കൊടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്നലെ വിരമിച്ചിരുന്നു. അദ്ദേഹമാണ് ഗവായിയുടെ പേര് നിർദ്ദേശിച്ചത്.

കേരളാ ഗവർണ്ണർ ആയിരുന്ന ആർ. എസ്. ഗവായി യുടെ മകനാണ് ബി. ആർ. ഗവായ്. മഹാരാഷ്ട്ര സ്വദേശിയായ ഗവായ് 2019 ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. കെ. ജി. ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ദലിത് വ്യക്തിയാണ് ബി. ആര്‍. ഗവായ്.

- pma

വായിക്കുക: , , , ,

Comments Off on സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു

സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം

May 9th, 2025

samsung-galaxy-note-7-smart-phone-ePathram
അബുദാബി : എമിറേറ്റിലെ പൊതു-സ്വകാര്യ സ്കൂളുകളിൽ മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, ഇലക്‌ട്രോണിക് ഗെയിമിംഗ് ഉപകരണങ്ങളുടെ നിരോധനം കൂടുതൽ കർശ്ശനമാക്കി വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ ഉയർന്ന വിദ്യാഭ്യാസ നില വാരവും അച്ചടക്കാധിഷ്ഠിത വിദ്യാഭ്യാസ ദർശനവും ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് നടപടികൾ.

സ്മാർട്ട് ഉപകരണങ്ങളോടുള്ള ആസക്തി, മാനസിക അവസ്ഥയിലുള്ള സ്വാധീനം, സാമൂഹിക ഒറ്റപ്പെടൽ എന്നിവ പഠനത്തെ തടസ്സപ്പെടുത്തും. അത് കൊണ്ട് തന്നെ സ്കൂളുകളിൽ സ്മാർട്ട് ഉപകരണങ്ങൾക്കുള്ള നിരോധനം മാറ്റില്ല എന്നാണു റിപ്പോർട്ടുകൾ.

സ്‌കൂളിൽ ഈ ഉപകരണങ്ങൾ കണ്ടെത്തിയാൽ അവ കണ്ടു കെട്ടി അധ്യയന വർഷം അവസാനിക്കുന്നത് വരെ സ്‌കൂളുകളിൽ സൂക്ഷിക്കും. ഈ നയം പാലിക്കും എന്ന് ഉറപ്പാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിജ്ഞാ പത്രങ്ങളിൽ ഒപ്പു വെക്കുകയും വേണം.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനും സ്വകാര്യത സംരക്ഷിക്കാനും കുട്ടികളിലെ അച്ചടക്കം, മികച്ച പഠനാന്തരീക്ഷം എന്നിവ നില നിർത്താൻ ഇത്തരം കർശ്ശനമായ നടപടികൾ വേണം.  എന്നാൽ പഠന ആവശ്യങ്ങൾക്കായി ലാപ്‌ ടോപ്പ്, ടാബ്‌ലറ്റ്‌ എന്നിവ കൊണ്ടു വരാം. എല്ലാ സ്‌കൂളുകൾക്കും ഈ നിയമം ബാധകമാണ്.

- pma

വായിക്കുക: , , , , , , ,

Comments Off on സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം

കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്

May 7th, 2025

dubai-kmcc-logo-big-epathram
ദുബായ് : കെ. എം. സി. സി. ലീഗൽ സെൽ 2025 പ്രവത്തന ഉത്ഘാടനത്തോട് അനുബന്ധിച്ചു നിയമ സെമിനാറും  അദാലത്തും സംഘടിപ്പിക്കുന്നു. മെയ് 18 ഞായറാഴ്ച വൈകുന്നേരം അബു-ഹൈലിലെ കെ. എം. സി. സി. ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പ്രമുഖ അഭിഭാഷകർ, വിവിധ വകുപ്പുദ്യോഗസ്ഥർ, കോൺസുലേറ്റ് പ്രതിനിധികൾ കെ. എം. സി. സി. നേതാക്കൾ സംബന്ധിക്കും.

പൊതു ജനങ്ങൾക്കിടയിൽ നിയമാവബോധം വർദ്ധിപ്പിക്കുകയും നിയമ ക്കുരുക്കുകളിൽ അകപ്പെട്ടവർക്ക് സഹായകരമായ നിർദ്ദേശങ്ങളും നിയമ ഉപദേശങ്ങളും ലഭ്യമാക്കുകയുമാണ് പരിപാടി യുടെ മുഖ്യ ലക്ഷ്യം.

കെ. എം. സി. സി. ക്ക് കീഴിൽ മുൻ കാലങ്ങളിൽ മാസം തോറും നടന്നു വന്നിരുന്ന നിയമ അദാലത് ഉൾപ്പടെ യുള്ള നിയമ സഹായ സംവിധാനങ്ങൾ മുന്നോട്ട് കൊണ്ട് പോകുവാനും വിവിധ വിഷയങ്ങളെ സംബന്ധിച്ച് നിയമ സെമിനാറുകൾ  നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട് എന്നും ഭാരവാഹികൾ അറിയിച്ചു.

അഡ്വ. ഖലീൽ ഇബ്രാഹിം, അഡ്വ. മുഹമ്മദ് സാജിദ്, മുഹമ്മദ് അക്ബർ ചാവക്കാട്, റഹ്‌ദാദ് മൂഴിക്കര, അഡ്വ. റഷീദ് എം. കെ., അഡ്വ. യസീദ് എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്

Page 5 of 165« First...34567...102030...Last »

« Previous Page« Previous « സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
Next »Next Page » മലബാർ പ്രവാസി : പായസ മത്സരം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha