ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം

June 22nd, 2026

red-signal-crossing-four-deaths-and-55-injuries-in-dubai-roads-ePathram
ദുബായ് : ചുവപ്പ് സിഗ്നൽ മറി കടക്കുന്നവർക്ക് എതിരെ കർശ്ശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ചുവപ്പ് സിഗ്നൽ ലൈറ്റ് വക വെക്കാതെ വാഹനം ഓടിച്ച് അപകടത്തിൽ പെട്ട് ഈ വർഷം നാലു പേർ മരണപ്പെട്ടു.

2026 ജനുവരി മുതൽ ജൂൺ മാസം വരെ ദുബായിൽ മാത്രം ഇത്തരം 41 ട്രാഫിക് അപകടങ്ങളിൽ 4 പേർ മരണപ്പെടുകയും 55 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ചുവപ്പ് സിഗ്നൽ മറി കടക്കൽ ഏറ്റവും അപകട കരമായ ട്രാഫിക് നിയമ ലംഘനങ്ങളിൽ ഒന്നാണ് എന്നും നമ്മുടെ ജീവനും മറ്റുള്ളവരുടെ ജീവനും ഏറെ വിലപ്പെട്ടതാണ് എന്നും വെറും സെക്കൻഡുകളുടെ വ്യത്യാസം കൊണ്ട്, നിരപരാധികളായ മനുഷ്യരുടെ ജീവിതം മാറ്റി മറിക്കുന്ന ദാരുണ അപകടങ്ങൾ ഉണ്ടായേക്കാം എന്നും അധികൃതർ ഓർമ്മിപ്പിച്ചു.

റോഡ് സുരക്ഷ ഉറപ്പാക്കാൻ ഗതാഗത നിയമങ്ങൾ കർശ്ശനമായും പാലിക്കണം. യാത്രക്കിടെ സമയം ലാഭിക്കുവാൻ ഉള്ള ശ്രമം, ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം, ചുവപ്പു സിഗ്നൽ തെളിയുന്ന നേരം ജംഗ്ഷൻ കടക്കാനുള്ള ശ്രമം എന്നിവയാണ് പ്രധാന അപകട കാരണങ്ങൾ എന്നും പൊലീസ് ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , ,

Comments Off on ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം

നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്

June 21st, 2026

do-not-throw-garbage-from-vehicles-abu-dhabi-police-warns-drivers-against-littering-in-streets-ePathram
അബുദാബി : വാഹനങ്ങളിൽ നിന്നും പൊതു സ്ഥലത്തേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് എതിരെ കർശന നടപടിയുമായി അബുദാബി പോലീസ്. ഓടുന്ന വാഹനങ്ങളിൽ നിന്നും നിരത്തു കളിലും പൊതു സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്ന വീഡിയോ പുറത്തു വിട്ടു കൊണ്ടാണ് മുന്നറിയിപ്പ്.

നിയമ ലംഘകാർക്ക് 1000 ദിർഹം പിഴയും ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുകളും ശിക്ഷ നൽകും. രാജ്യത്തെ ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 71 പ്രകാരമാണ് ശിക്ഷ നടപടി.

പൊതു ഇടങ്ങളിൽ മാലിന്യം ഇടുന്നത് പൊതു ജന ആരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കും എന്നത് പോലെ തന്നെ നഗര ഭംഗിയെയും പ്രതികൂല മായി ബാധിക്കും എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്

അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്

June 19th, 2026

dubai-rain-in-summer-ePathram
ദുബായ് : രാജ്യത്ത് വേനൽ കടുക്കുന്നു. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ. അന്തരീക്ഷ ഈർപ്പം ഇനിയും വർദ്ധിക്കും. മൂടൽ മഞ്ഞിനു സാദ്ധ്യത ഉള്ളതിനാൽ കാഴ്ച പരിധി കുറയും. അതിനാൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പുലർത്തണം.

കനത്ത ചൂടിൽ വാഹനങ്ങളിൽ കുഞ്ഞുങ്ങളെ തനിച്ചാക്കി പുറത്തു പോകുന്ന രക്ഷിതാക്കൾക്ക് എതിരെ നടപടിയെടുക്കും. കുട്ടികളെ വാഹനങ്ങളിൽ ഇരുത്തി പെട്ടെന്ന് തിരിച്ചെത്താം എന്ന ഉദ്ദേശത്തിൽ ബാങ്ക് എ. ടി. എം. കൗണ്ടറുകളിലേക്കും ഷോപ്പുകളി ലേക്കും പോകുന്നവർ നിയമ നടപടികൾ നേരിടേണ്ടി വരും.

ചൂട് ഇനിയും ഉയരാൻ സാധ്യതയുണ്ട്. മുതിർന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങളെ ഇത് പെട്ടെന്ന് ബാധിക്കും. ശ്വാസ തടസ്സം, മസ്തിഷ്ക ആഘാതം, Heat Strock അഥവാ സൂര്യാഘാതം തുടങ്ങിയവക്ക് കാരണം ആയേക്കാം. എയർ കണ്ടീഷണർ ON ചെയ്തു വാഹനം നിർത്തിയിട്ട് പോകുന്നവരും ശ്രദ്ധിക്കണം.

അതുപോലെ വാഹനം ലോക്ക് ചെയ്യുന്നതിന് മുൻപ് പിൻ സീറ്റിൽ ആരുമില്ല എന്ന് ഉറപ്പു വരുത്തുക. മാത്രമല്ല വാഹനത്തിൻറെ താക്കോൽ കുട്ടികളെ ഏൽപ്പിച്ചു പോവുകയും ചെയ്യരുത് എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , , , , , , ,

Comments Off on അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്

സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്

June 18th, 2026

uae-bans-social-media-for-children-under-age-of-15-ePathram
അബുദാബി : 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ചു കൊണ്ട് യു. എ. ഇ. മന്ത്രി സഭ പ്രമേയം പാസ്സാക്കി. ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുന്ന ആദ്യ ഗൾഫ് രാജ്യമാണ് യു. എ. ഇ. പുതിയ നിയമ പ്രകാരം 15 വയസ്സിൽ താഴെ യുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമു കളിൽ വ്യക്തിഗത അക്കൗണ്ടുകൾ നിർമ്മിക്കാനോ അവയുടെ ഫീച്ചറുകൾ ഉപയോഗിക്കാനോ അനുമതി ഇല്ല.

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് മാതാ പിതാക്കൾ അനുമതി നൽകിയാൽ പോലും ഈ നിയമ ത്തിൽ നിന്ന് ഇളവു ഉണ്ടാവില്ല എന്നും അധികൃതർ അറിയിച്ചു.

കുട്ടികൾ പ്രതിദിനം ശരാശരി 3 മണിക്കൂറോളം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്നു എന്നാണു കണക്ക്.

ഉത്കണ്ഠ, ശ്രദ്ധക്കുറവ്, പഠനത്തിലെ പിന്നാക്കാവസ്ഥ, സംസാര വൈകല്യം തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കാരണം ആവുന്നു എന്നുള്ള കണ്ടെത്തലാണ് തീരുമാനത്തിന് പിന്നിൽ.

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ഓസ്‌ട്രേലിയ, ബ്രസീൽ, യു. കെ., ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ യു. എ. ഇ. യും നിയമം പ്രാബല്യത്തിൽ കൊണ്ടു വരുന്നത്.  W A M 

 

- pma

വായിക്കുക: , , , , , , , ,

Comments Off on സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും

June 8th, 2026

police-strict-action-against-capturing-private-videos-for-social-media-ePathram

തിരുവനന്തപുരം : മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ആളുകൾക്ക് എതിരെ കർശ്ശന നടപടിയുമായി കേരള പോലീസ്.

സമൂഹ മാധ്യമങ്ങളില്‍ സ്വന്തം പ്രശസ്തിക്കും ലൈക്കു കൾക്കും വേണ്ടി അപകട സ്ഥലങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങൾ പകർത്തി ഷെയർ ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരുന്ന സാഹചര്യ ത്തിലാണ് പോലീസിന്റെ ഈ മുന്നറിയിപ്പ്.

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സ്വകാര്യതക്കുള്ള അവകാശം (Right to Privacy) മൗലിക അവകാശമാണ്. ഒരാളുടെ അനുമതി ഇല്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമ നടപടികൾ നേരിടാൻ കാരണം ആകാം.

Information Technology Act, 2000 – Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോ കളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് എന്നും പോലീസ് ഓർമ്മിപ്പിക്കുന്നു. FB PAGE & Instagram

- pma

വായിക്കുക: , , , , , , , , ,

Comments Off on സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും

Page 2 of 17012345...102030...Last »

« Previous Page« Previous « സലിം കുമാർ അന്തരിച്ചു
Next »Next Page » അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha