എട്ടു കോടി രൂപ വില വരുന്ന 25 കിലോ സ്വർണ്ണം പിടിച്ചു

May 13th, 2019

gold-bars-ePathram
തിരുവനന്തപുരം : ഒമാനില്‍ നിന്നും തിരു വന ന്ത പുരം വിമാന ത്താവള ത്തിൽ വന്നിറ ങ്ങിയ യാത്ര ക്കാര നില്‍ നിന്നും 25 കിലോ സ്വർണ്ണം പിടിച്ചു.

വിപണി യില്‍ എട്ടു കോടി രൂപ വില വരുന്ന സ്വര്‍ണ്ണ ബിസ്കറ്റു കളാണ് തിരുമല സ്വദേശി സുനിൽ എന്ന യാത്ര ക്കാര നില്‍ നിന്നും പിടിച്ചത്. ഇയാളെയും സഹായി എന്നു കരുതുന്ന കൂടെ യുള്ള മറ്റൊരു യാത്ര ക്കാരനേയും ചോദ്യം ചെയ്തു വരികയാണ്.

- pma

വായിക്കുക: , , , ,

Comments Off on എട്ടു കോടി രൂപ വില വരുന്ന 25 കിലോ സ്വർണ്ണം പിടിച്ചു

പോലീസ് നെയിം ബോർഡ് ഇനി മലയാള ത്തിൽ

May 12th, 2019

kerala-police-epathram
തിരുവനന്തപുരം : പോലീസ് ഉദ്യോഗ സ്ഥരുടെ യൂണി ഫോമിലെ നെയിം ബോർഡും ഓഫീസു കളുടെ പേരും മലയാള ത്തിൽ രേഖ പ്പെടു ത്തു വാന്‍ നിര്‍ദ്ദേശം.

കോഴിക്കോട് സ്വദേശി യായ ഉമ്മർ എന്ന വ്യക്തി സമർപ്പിച്ച ഹർജി യിൽ ഹൈക്കോടതി യുടെ വിധിയെ തുടർന്നാണ് ഡി. ജി. പി. യുടെ നിർദ്ദേശം. കോടതി വിധി നടപ്പാ ക്കുവാ ൻ സർക്കാർ നിർദ്ദേശിക്കുകയും ചെയ്തി ട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on പോലീസ് നെയിം ബോർഡ് ഇനി മലയാള ത്തിൽ

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ പിഴ : നിയമം കര്‍ശ്ശനമാക്കി പോലീസ്

May 11th, 2019

awareness-from-abudhabi-police-ePathram

അബുദാബി : റമദാന്‍ മാസത്തില്‍ പ്രാര്‍ത്ഥനാ സമയത്ത് പള്ളി കൾക്കു സമീപ ത്തെ റോഡു കളിൽ വാഹനം നിർത്തി ഗതാഗത തടസ്സം സൃഷ്ടി ക്കുന്ന വർക്ക് അഞ്ഞൂറ് ദിർഹം പിഴ യും ഡ്രൈവിംഗ് ലൈസന്‍ സില്‍ നാല് ബ്ലാക്ക് പോയി ന്റും ശിക്ഷ യായി നല്‍കും എന്ന് അബു ദാബി പൊലീസ്.

തറാവീഹ് സമയത്ത് റോഡില്‍ അലക്ഷ്യ മായി വാഹനം നിർത്തിയിട്ട് പോകുന്ന പ്രവണത വർദ്ധിച്ച സാഹചര്യ ത്തിലാ ണ് പോലീസി ന്റെ മുന്നറിയിപ്പ്.

പള്ളിക്കു സമീപ ത്തെ റോഡു കളിലും സർവ്വീസ് റോഡു കളിലും സീബ്രാ ക്രോസിലും ഇന്റർ സെക്‌ഷനിലും വാഹനം നിർത്തി ഇടുന്ന വരിൽ നിന്നു പിഴ ഈടാക്കും. ടാക്സി കള്‍ക്കായി അനിവദിച്ച സ്ഥല ത്തും വാഹന ങ്ങള്‍ നിര്‍ത്തി ഇടാന്‍ പാടില്ല എന്നും പോലീസ് ഓര്‍മ്മി പ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ പിഴ : നിയമം കര്‍ശ്ശനമാക്കി പോലീസ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ അറസ്റ്റില്‍; ജാമ്യം ലഭിച്ചു

April 29th, 2019

muhammad shami wife_epathram

ലക്നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ഉത്തര്‍പ്രദേശിലെ അംറോഹയില്‍ അറസ്റ്റില്‍. മുഹമ്മദ് ഷമിയുടെ വീടാക്രമിച്ചുവെന്ന പരാതിയിലാണ് ഹസിന്‍ അറസ്റ്റിലായത്. ഇന്നലെ രാത്രിയില്‍ കുഞ്ഞുമായി ഷമിയുടെ വീട്ടിലെത്തിയ ഹസിന്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുവെന്നാണ് കേസ്. ഈ സമയത്ത് ഷമിയുടെ മാതാപിതാക്കള്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ഹസിനെ കസ്റ്റഡിയിലെടുത്ത് വീട്ടില്‍ നിന്നും മാറ്റുകയായിരുന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

എന്നാല്‍ ഞാന്‍ എന്‍റെ ഭര്‍ത്താവിന്‍റെ വീട്ടില്‍ പോകുക മാത്രമാണ് ചെയ്തതെന്നും ഷമിയുടെ മാതാപിതാക്കള്‍ തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്നും ഹസിന്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഷമിക്കെതിരെ ആരോപണങ്ങളുമായി ഹസിന്‍ ജഹാന്‍ രംഗത്തെത്തിയിരുന്നു.

പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയും അടക്കം നിരവധി ആരോപണങ്ങളും ഹസിന്‍ ജഹാന്‍ ഉന്നയിക്കുകയും സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയുമായിരുന്നു. നിലവില്‍ ഷമിയുമായി അകന്നു കഴിയുകയാണ് മുന്‍ മോഡല്‍കൂടിയായ ഹസിന്‍. കിങ്സ് ഇലവന്‍ പഞ്ചാബിന്‍റെ താരമായ ഷമി ഇപ്പോള്‍ ഐപിഎല്‍ മത്സരങ്ങളുടെ തിരക്കിലാണ്.

- അവ്നി

വായിക്കുക: , ,

Comments Off on ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ അറസ്റ്റില്‍; ജാമ്യം ലഭിച്ചു

യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവം; സുരേഷ് കല്ലടയ്ക്ക് പൊലീസിന്‍റെ അന്ത്യശാസനം

April 25th, 2019

Kallada-Attack_epathram

കൊച്ചി: യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ സുരേഷ് കല്ലടയ്ക്ക് അന്ത്യശാസനവുമായി പൊലീസ്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഹാജരായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങുമെന്നാണ് പൊലീസിന്‍റെ മുന്നറിയിപ്പ്.

യാത്രക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് രേഖാമൂലം നൽകിയിരിക്കുന്ന നിർദേശം. സമയപരിധി ഇന്നലെ തീർന്നതോടെയാണ് പൊലീസ് അന്ത്യശാസനം നൽകിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാൾക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം.

അതിനിടെ കല്ലട ബസ് സർവീസിനെതിരെ പരാതി പറഞ്ഞ അധ്യാപിക മായ മാധവന് ഫേസ്ബുക്കിൽ ഭീഷണി സന്ദേശം ലഭിച്ചു. നിരഞ്ജൻ രാജു കുരിയൻ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഭീഷണിയുണ്ടായത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവർ ചർച്ചയിൽ അനുഭവം പങ്കുവച്ചതിന് പിന്നാലെയായിരുന്നു ഭീഷണി.ഇതിനെതിരെ മായാ മാധവൻ പൊലീസിൽ പരാതി നൽകി.

- അവ്നി

വായിക്കുക: , , ,

Comments Off on യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവം; സുരേഷ് കല്ലടയ്ക്ക് പൊലീസിന്‍റെ അന്ത്യശാസനം

Page 5 of 12« First...34567...10...Last »

« Previous Page« Previous « കേരളത്തിൽ കനത്ത പോളിംഗ്; കൂടുതൽ കണ്ണൂരിൽ, കുറവ് തിരുവനന്തപുരത്ത്; പലയിടത്തും രാത്രിയിലും വോട്ടെടുപ്പ് തുടരുന്നു
Next »Next Page » ന്യൂനമര്‍ദ്ദം : ശക്​ത മായ കാറ്റിനും കനത്ത മഴക്കും സാദ്ധ്യത »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha