ശ്രീജിവിന്റെ മരണം സി. ബി. ഐ. അന്വേഷിക്കും

January 15th, 2018

police-cap-epathram
തിരുവനന്തപുരം : പാറശ്ശാല പോലീസിന്റെ കസ്റ്റഡി യില്‍ മരിച്ച സഹോദരന്‍ ശ്രീജീവിന്റെ മരണ കാരണം സി. ബി. ഐ. അന്വേഷിക്കണം എന്ന ആവശ്യവുമായി 766 ദിവസം സെക്രട്ടേറി യേറ്റിനു മുന്നില്‍ നിരാഹാര സമരം ചെയ്ത ശ്രീജിത്തിന്റെ ശ്രമങ്ങള്‍ക്ക് ഫലം കിട്ടി.

ശ്രീജിവിന്റെ മരണം സി. ബി. ഐ. അന്വേഷിക്കും എന്ന് കേന്ദ്ര പേഴ്‌സണല്‍ കാര്യ മന്ത്രി ജിതേന്ദ്ര സിംഗ് അറി യിച്ചു.

പാറശ്ശാല പോലീസിന്റെ കസ്റ്റഡി യിലി രിക്കെ 2014 മെയ് 19 നാണ് ശ്രീജീവ് മരിച്ചത്. ആത്മഹത്യ എന്നാ യിരുന്നു പോലീസിന്റെ വാദം. എന്നാല്‍ ഇത് കസ്റ്റഡി മരണം ആണെന്ന് പോലീസ് കംപ്ലയിന്റ് അഥോറിറ്റി കണ്ടെത്തി യിരുന്നു.

എന്നാല്‍ സി. ബി. ഐ. അന്വേഷണം തുടങ്ങുന്നതു വരെ സമരം തുടരു വാനാണ് ശ്രീജിത്ത് തീരുമാനി ച്ചിരി ക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on ശ്രീജിവിന്റെ മരണം സി. ബി. ഐ. അന്വേഷിക്കും

കൊച്ചിയിലെ മോഷണ പരമ്പര : സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

December 17th, 2017

cctv_epathram

കൊച്ചി : കൊച്ചിയിലെ മോഷണ പരമ്പരയുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഏരൂരിലെ സിസിടിവി ക്യാമറയിലാണ് മോഷ്ടാക്കളുടേതെന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. മോഷണ സംഘം സിസിടിവി ക്യാമറയും അടിച്ചു തകർത്തു. പൂണെയിലുള്ള ഒരു സംഘമാണ് മോഷണത്തിന്റെ പിറകിലെന്നുള്ള സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.

വീട്ടിലുള്ളവരെ കെട്ടിയിട്ടും ആക്രമിച്ചും അവിടെയുള്ളത് കവർന്നെടുക്കുക എന്നതാണ് ഈ സംഘത്തിന്റെ രീതി. സമാനമായ മോഷണങ്ങൾ ഇതിനു മുമ്പ് മംഗലാപുരത്തും നടന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോഷണ സംഘം പൂണെയിൽ നിന്നാണ് എന്നുള്ള അനുമാനത്തിൽ പോലീസ് എത്തിച്ചേർന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതികളെ വേഗത്തിൽ പിടികൂടാമെന്നുള്ള പ്രതീക്ഷയിലാണ് പോലീസ്.

- അവ്നി

വായിക്കുക: , , , ,

Comments Off on കൊച്ചിയിലെ മോഷണ പരമ്പര : സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ആക്രമണം

December 4th, 2017

pinarayi-vijayan-epathram

വിഴിഞ്ഞം : വിഴിഞ്ഞത്ത് ഓഖി ചുഴലിക്കാറ്റ് ദുരന്ത ബാധിതരെ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മൽസ്യബന്ധന തൊഴിലാളികൾ തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനം മൂന്ന് മിനിറ്റോളം തടഞ്ഞു വെച്ച ഇവർ അദ്ദേഹത്തിനെതിരെ കൈയേറ്റം നടത്താൻ തുടങ്ങുകയായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയെ സുരക്ഷിത സ്ഥാനത്തെത്തിച്ചു.

വിഴിഞ്ഞത്തുണ്ടായ പ്രതിഷേധം കാരണം മുഖ്യമന്ത്രിയുടെ പൂന്തുറ സന്ദർശനം റദ്ദാക്കി. തീരപ്രദേശങ്ങളിൽ മുഖ്യമന്ത്രി എത്താൻ വൈകിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഇതിനിടെ പോലീസും മൽസ്യത്തൊഴിലാളികളും തമ്മിൽ ചെറിയൊരു വഴക്കും ഉണ്ടായി.

- അവ്നി

വായിക്കുക: , , , , ,

Comments Off on വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ആക്രമണം

ദുബായ് റോഡു കളിൽ ഒക്ടോബര്‍ 15 മുതല്‍ വേഗ പരിധി 110 കിലോ മീറ്റര്‍

October 15th, 2017

dubai-new-road-epathram
ദുബായ് : എമിറേറ്റിലെ ഏറ്റവും തിരക്കേറി യതും പ്രധാന വീഥി കളുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമി റേറ്റ്സ് റോഡ് എന്നിവ യില്‍ 2017 ഒക്ടോ ബര്‍ 15 ഞായറാഴ്ച മുതല്‍ പരമാവധി വേഗ പരിധി 110 കിലോ മീറ്റര്‍ ആയിരിക്കും എന്ന് അധി കൃതർ.

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗത അനു വദി ച്ചി രുന്ന താണ് ഇന്നു മുതല്‍ 110 ആയി കുറ ച്ചത്. പുതിയ നിയമം നടപ്പി ലാക്കു വാനാ യി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോ റിറ്റി (ആര്‍. ടി. എ.) യും ദുബായ് പോലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സും രംഗ ത്തുണ്ട്.

ഈ രണ്ടു റോഡു കളി ലും മുന്‍ വര്‍ഷ ങ്ങളില്‍ ഉണ്ടായ അപകട നിരക്ക് പഠന വിധേയ മാക്കി യപ്പോള്‍ 60 ശത മാനം അപകട ങ്ങള്‍ ക്കും കാരണം അമിത വേഗം എന്ന് കണ്ടെത്തി യിരുന്നു. അപകട ങ്ങള്‍ കുറക്കു വാനും റോഡ് സുരക്ഷ യും ലക്ഷ്യം വെച്ചാണ് പുതിയ നടപടി. നിയമ ലംഘ കര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും എന്നും അധി കൃത രുടെ മുന്നറി യിപ്പുണ്ട്.

വേഗ പരിധി കുറക്കുന്നു എന്നുള്ള സൂചനാ ബോർ‍ഡു കളും അത്യാധുനിക റഡാര്‍ ക്യാമറ കളും പുതിയ നട പടി യുടെ ഭാഗ മായി പോലീസ് സ്ഥാപിച്ചിട്ടുണ്ട്.

Tag :- W A MRTA

- pma

വായിക്കുക: , , , ,

Comments Off on ദുബായ് റോഡു കളിൽ ഒക്ടോബര്‍ 15 മുതല്‍ വേഗ പരിധി 110 കിലോ മീറ്റര്‍

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വജ്ര മുത്തുകൾ കണ്ടെത്തി

September 16th, 2017

sree-padmanabha-swamy-temple_epathram

തിരുവനന്തപുരം : പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ വജ്ര മുത്തുകൾ കണ്ടെത്തി. മുത്തുകൾ മോഷ്ടിക്കപ്പെട്ടതല്ലെന്നും അടർന്നു പോയതാണെന്നുമാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. വിഗ്രഹത്തിൽ ചാർത്തുന്ന മാലയിലെയും ചൂടുന്ന മുത്തു കുടയിലെയും മുത്തുകൾ കാണാതായെന്നായിരുന്നു പരാതി.

കണ്ടെടുത്ത വജ്രങ്ങളും ആഭരണങ്ങളിലെ വജ്രങ്ങളും ഒത്തു നോക്കിയാണ് ഇവ നഷ്ടപ്പെട്ടവ തന്നെയെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചത്. അന്വേഷണ റിപ്പോർട്ട് ഡി ജി പി ക്ക് കൈമാറിയിട്ടുണ്ടെന്ന് ഐ ജി എസ് ശ്രീജിത്ത് പറഞ്ഞു. മുത്തുകൾ ചെറുതെങ്കിലും കോടികൾ വിലമതിക്കുന്നതാണ്.

- അവ്നി

വായിക്കുക: , ,

Comments Off on പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വജ്ര മുത്തുകൾ കണ്ടെത്തി

Page 7 of 13« First...56789...Last »

« Previous Page« Previous « പ്രവാസി കളുടെ വിവാഹ രജിസ്​ട്രേഷന്​ ആധാർ നിർബന്ധമാക്കും
Next »Next Page » കൊറിയൻ ഓപ്പൺ സൂപ്പർ സീരീസിൽ സിന്ധുവിന് സ്വർണ്ണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha