ഇടതു പക്ഷ സ്ഥാനാര്‍ത്ഥി എം. ബി. ഫൈസൽ പത്രിക സമർപ്പിച്ചു

March 21st, 2017

mb-faisal-malapuram-by-election-ldf-candidate-ePathram
മലപ്പുറം : ലോക്സഭാ ഉപ തെരഞ്ഞെടു പ്പിലെ ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാ നാ ര്‍ത്ഥി യായി എം. ബി. ഫൈസൽ നാമ നിർദ്ദേ ശ പത്രിക സമർപ്പിച്ചു.

സി. പി. എം. ജില്ലാ ഒാഫീസിൽ നിന്ന് പ്രകടന മായി എത്തിയ ഫൈസൽ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണി യോടെ വരണാധി കാരി യും മല പ്പുറം ജില്ലാ കലക്ടറുമായ അമിത് മീണക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു.

തദ്ദേശ സ്വയം ഭരണ മന്ത്രി ഡോ. കെ. ടി. ജലീൽ, സി. പി. എം. നേതാ ക്കളായ പാലോളി മുഹമ്മദ്കുട്ടി, പി. പി. വാസു ദേവൻ, പി. പി. സുനീർ എന്നിവർ ഫൈസലിനോടൊപ്പം എത്തിയിരുന്നു.

- pma

വായിക്കുക: , , ,

Comments Off on ഇടതു പക്ഷ സ്ഥാനാര്‍ത്ഥി എം. ബി. ഫൈസൽ പത്രിക സമർപ്പിച്ചു

രൂക്ഷമായ വരൾച്ചയെ പ്രതിരോധിക്കാൻ കൃത്രിമ മഴക്ക് സാദ്ധ്യത തേടുന്നു

March 7th, 2017

draught-issue-artificial-rain-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായ സാഹ ചര്യ ത്തില്‍ വരൾ ച്ചയെ പ്രതി രോധി ക്കുവാ നായി ക്ലൗഡ് സീഡിംഗ് സംവി ധാനം വഴി കൃത്രിമ മഴക്ക് സാദ്ധ്യത തേടുന്ന തായി സംസ്ഥാന സർക്കാർ. വിദേശ രാജ്യ ങ്ങളിൽ വിജയിച്ച മാർഗ്ഗ മാണ് ക്ലൗഡ് സീഡിംഗ് എന്നും മുഖ്യ മന്ത്രി പിണ റായി വിജയൻ നിയമ സഭ യിൽ പറഞ്ഞു. വരൾച്ച യെ നേരിടുവാ നായി മനുഷ്യ സാദ്ധ്യ മായ എല്ലാം ചെയ്യും. എത്ര പണം ചെലവിട്ടാലും ജല വിതരണം ഉറപ്പാക്കും എന്നും മുഖ്യ മന്ത്രി നിയമ സഭയിൽ വ്യക്ത മാക്കി.

സംസ്ഥാനത്തിന്റെ പല ഭാഗ ങ്ങളിലും വേനൽ ചൂട് ശക്ത മായി അനു ഭവ പ്പെട്ടു തുടങ്ങി. കുടി വെള്ള ക്ഷാമവും നേരി ടുന്നുണ്ട്. വരൾച്ച നേരിടു വാനുള്ള എല്ലാ ഒരുക്ക ങ്ങളും സർക്കാർ മുൻ കൂട്ടി നടത്തി യിരുന്നു എന്ന് ദുരന്ത നിവാര ണത്തിന്‍റെ ചുമതല കൂടി യുള്ള റവന്യു മന്ത്രി ഇ. ചന്ദ്ര ശേഖൻ സഭയെ അറിയിച്ചു.

ഈ വര്‍ഷം വരൾച്ച ഉണ്ടാകും എന്ന് 2016 സെപ്റ്റംബ റിലാണ് മുന്നറി യിപ്പ് ലഭിച്ചത്. ഒക്ടോബറിൽ തന്നെ സർക്കാർ മുന്നൊ രു ക്കങ്ങൾ നടത്തി. വിവിധ ജില്ല കളുടെ ചുമതല മന്ത്രിമാർക്ക് നൽകി യിരുന്നു. ദുരന്ത നിവാരണ സേന യുടെ യോഗ ങ്ങൾ ചേർന്നി ട്ടുണ്ട്. കുഴൽ കിണർ കുഴി ക്കരുത് എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് സർക്കുലർ പുറ പ്പെടു വിച്ചി രുന്നു എന്നും മന്ത്രി ചന്ദ്ര ശേഖരൻ വിശദീകരിച്ചു.

- pma

വായിക്കുക: , , ,

Comments Off on രൂക്ഷമായ വരൾച്ചയെ പ്രതിരോധിക്കാൻ കൃത്രിമ മഴക്ക് സാദ്ധ്യത തേടുന്നു

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി ജയരാജന്‍

March 5th, 2017

mv jayarajan

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഐഎം സംസ്ഥാന സമിതി അംഗം എം വി ജയരാജനെ നിയമിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഭരണത്തിന്റെ വേഗത കൂട്ടാനാണ് ഈ പുതിയ തീരുമാനം. നിലവില്‍ ഐ. ടി സെക്രട്ടറി എം .ശിവശങ്കറാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം കൈകാര്യം ചെയ്യുന്നത്.ലോട്ടറി ക്ഷേമനിധി ചെയര്‍മാനാണ് എം വി ജയരാജന്‍ ഇപ്പോള്‍.

പുതിയ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കുന്നതോടെ ഓഫീസിലെ ഫയല്‍ നീക്കം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനവും വഹിക്കുന്നുണ്ട്.

- അവ്നി

വായിക്കുക: ,

Comments Off on മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി ജയരാജന്‍

പ്രവാസി ക്ഷേമ പെന്‍ഷന്‍ 500 രൂപ യില്‍ നിന്ന് 2000 രൂപ യാക്കി ഉയര്‍ത്തി

March 3rd, 2017

Thomas_Isaac-epathram
തിരുവനന്തപുരം : ധന മന്ത്രി തോമസ് ഐസക്ക് അവ തരി പ്പിച്ച സംസ്ഥാന ബജറ്റില്‍ കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമ നിധി യിലെ അംഗ ങ്ങള്‍ ക്കുള്ള പെന്‍ഷന്‍ തുക 500 രൂപ യില്‍ നിന്ന് 2000 രൂപ യാക്കി ഉയര്‍ത്തി.

വിദേശ മലയാളി കളുടെ കേരള ത്തിലെ പ്രാതി നിധ്യ ത്തിന് ലോക കേരള സഭ രൂപീ കരിക്കും. ജന സംഖ്യ അനു പാത ത്തില്‍ രാജ്യ ങ്ങളുടെ പ്രതി നിധി കളും കേരള നിയമ സഭാംഗ ങ്ങളും അംഗ ങ്ങള്‍ ആയി രിക്കും.

പ്രവാസി കളുടെ ഓണ്‍ ലൈന്‍ ഡാറ്റാ ബേസ് തയ്യാ റാക്കും. രജിസ്റ്റര്‍ ചെയ്യു ന്ന വര്‍ക്ക് ഇന്‍ഷ്വ റന്‍സ് പാക്കേജ് തുടങ്ങി യവയും പരി ഗണന യില്‍ ഉണ്ട്. എല്ലാ വിദേശ മലയാളി കളേയും ഇതില്‍ രജി സ്റ്റര്‍ ചെയ്യി ക്കുക എന്ന താണ് സര്‍ക്കാരി ന്റെ ലക്ഷ്യം എന്നും തോമസ് ഐസക്ക് വ്യക്ത മാക്കി.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി ക്ഷേമ പെന്‍ഷന്‍ 500 രൂപ യില്‍ നിന്ന് 2000 രൂപ യാക്കി ഉയര്‍ത്തി

പിണറായി വിജയനെ വധിക്കാന്‍ ആഹ്വാനം ചെയ്ത് ആര്‍. എസ്. എസ്. നേതാവ്

March 2nd, 2017

pinarayi-vijayan-ePathram
ഉജ്ജയിനി : കേരള മുഖ്യമന്ത്രി പിണറായി വിജയ​ന്റെ തല കൊയ്യു ന്ന വർക്ക്​ ഒരു കോടി രൂപ പാരി തോഷികം നൽകും എന്ന്​ മദ്ധ്യ പ്രദേശി ലെ ആർ. എസ്​. എസ്. നേതാവ് ഡോ. ചന്ദ്രാ വത്ത്​. ഇതിനായി തന്റെ സ്വത്തുപോലും വിൽ ക്കു വാനും തയ്യാ റാണെന്നും ചന്ദ്രാ വത്ത് അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ ആർ. എസ്​. എസ്​. പ്രവർത്ത കർ കൊല്ല പ്പെടു ന്നതിൽ പ്രതി ഷേധിച്ചാണ്​ മുഖ്യ മന്ത്രിയുടെ തലക്ക്​ ഇനാം പ്രഖ്യാ പിച്ചത്​. ഉജ്ജയിനിയിൽ സംഘടി പ്പിച്ച പരി പാടി യിൽ എം. പി. ചിന്താ മണി മാളവ്യ, എം. എൽ. എ. മോഹൻ യാദവ്​ എന്നിവരുടെ സാന്നിദ്ധ്യ ത്തിലാ യിരുന്നു പ്രഖ്യാപനം.

- pma

വായിക്കുക: , , , ,

Comments Off on പിണറായി വിജയനെ വധിക്കാന്‍ ആഹ്വാനം ചെയ്ത് ആര്‍. എസ്. എസ്. നേതാവ്

Page 51 of 60« First...102030...4950515253...60...Last »

« Previous Page« Previous « നമ്മൾ എല്ലാവരും പോലീസുകാർ : സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
Next »Next Page » അബു ദാബി കോർണിഷിൽ നാവിക വ്യോമാഭ്യാസ പ്രകടനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha