എക്‌സ്പ്രസ് ബാഗേജ് 30 കിലോ യായി പുനഃസ്ഥാപിച്ച നടപടിയെ സ്വാഗതം ചെയ്തു

January 8th, 2014

indian-media-press-meet-ePathram
അബുദാബി : ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് ഏറ്റവുമധികം ഗുണം ചെയ്യുന്ന പ്രവാസി ഇന്ത്യ ക്കാരുടെ ബാഗേജ് പ്രസ്‌നം പരിഹരിക്കാന്‍ തയ്യാറായ കേന്ദ്ര വ്യോമയാന സഹ മന്ത്രി കെ. സി. വേണു ഗോപാലിന്റെ നടപടിയെ ഇന്ത്യന്‍ മീഡിയ അബുദാബി അഭിനന്ദിച്ചു.

എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് അലവന്‍സ് ഈ മാസം 15 മുതല്‍ 30 കിലോ ഗ്രാമായി പുനഃസ്ഥാപിച്ചു കൊണ്ടുള്ള കേന്ദ്ര വ്യോമ യാന സഹ മന്ത്രി കെ. സി. വേണു ഗോപാലി ന്റെ ഔദ്യോഗിക അറിയിപ്പിനെ ഇന്ത്യന്‍ മീഡിയ അബുദാബി യുടെ നേതൃത്വ ത്തിലുള്ള നിവേദക സംഘം വാര്‍ത്താ സമ്മേളന ത്തില്‍ സ്വാഗതം ചെയ്തു.

കഴിഞ്ഞ ആഗസ്റ്റ് 22 മുതലാണ് 30 കിലോ ബാഗേജ് അലവന്‍സ് 20 കിലോയായി വെട്ടിക്കുറച്ച നടപടി ഗള്‍ഫില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന ങ്ങളില്‍ നടപ്പാ ക്കിയത്.

ഈ തീരുമാന ത്തിനെതിരെ ഇന്ത്യന്‍ മീഡിയ അബുദാബി യുടെ നേതൃത്വ ത്തില്‍ പ്രവാസി സംഘടനാ പ്രതിനിധി കള്‍ ഡല്‍ഹി യിലെത്തി എം. പി. മാരുടെ ഒപ്പു ശേഖരണം നടത്തു കയും വ്യോമ യാന മന്ത്രി യുള്‍പ്പെടെ വിവിധ കേന്ദ്ര മന്ത്രിമാര്‍ക്ക് നേരില്‍ നിവേദനം സമര്‍പ്പി ക്കുകയും ചെയ്തു. പ്രതിരോധ മന്ത്രി എ. കെ. ആന്റണി, പ്രവാസി കാര്യ മന്ത്രി വയലാര്‍രവി, വ്യോമ യാന മന്ത്രി അജിത്‌സിങ്, സഹ മന്ത്രി കെ. സി. വേണു ഗോപാല്‍, മന്ത്രി മാരായ പ്രഫ. കെ. വി. തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെയും കേരള ത്തില്‍ നിന്നുള്ള ഭരണ പ്രതി പക്ഷ എം. പി. മാരെയും നേരില്‍ കണ്ടാണ് നിവേദനം സമര്‍പ്പിച്ചത്.

മന്ത്രി കെ. സി. വേണുഗോപാലിന്റെ ശക്തമായ ഇടപെടലും ബാഗേജ് പുനഃസ്ഥാപിക്കാനിട യാക്കിയതായി നിവേദക സംഘ ത്തിലുള്‍പ്പെട്ട സംഘടനാ പ്രതിനിധി കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , ,

Comments Off on എക്‌സ്പ്രസ് ബാഗേജ് 30 കിലോ യായി പുനഃസ്ഥാപിച്ച നടപടിയെ സ്വാഗതം ചെയ്തു

ഡിസംബറിന്‍റെ തണുപ്പിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്മേല്‍ ചൂടു പിടിച്ചൊരു സംവാദം

December 31st, 2013

ദോഹ : ഖത്തറിന്‍റെ സാമൂഹ്യ – സാംസ്കാരിക രംഗ ങ്ങളില്‍ പുത്തന്‍ ഇട പെടലു കളുമായി അടയാളം ഖത്തറും കൂട് മാസികയും സംയുക്ത മായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടി ന്മേല്‍ സംവാദം സംഘടിപ്പിച്ചു.

രാത്രി വൈകുവോളം നീണ്ടു നിന്ന സംവാദം ഗൗരവമാര്‍ന്ന ചോദ്യങ്ങളും വിശദീകരണ ങ്ങളും കാഴ്ച പ്പാടുകളുമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍റെ എല്ലാ വശങ്ങളും വിശകലനം ചെയ്തു. അടയാളം ഖത്തര്‍ സെക്രട്ടറി പ്രദോഷ് കുമാര്‍ ഗാഡ്ഗില്‍ റിപ്പോറ്ട്ടിന്റെ വളരെ പ്രസക്തമായ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വിഷയാവതരണം നടത്തി.

അടയാളം പ്രവര്‍ത്തകരായ പൂക്കാര്‍ ഷംസുദ്ദീന്‍, സുധീര്‍ എം എ, മനീഷ് സാരംഗി എന്നിവര്‍ ഏഴാച്ചേരി രാമചന്ദ്രന്‍റെ കവിത യില്‍ നിന്നുള്ള വളരെ സന്ദര്‍ഭോചിമായ ഭാഗ ങ്ങള്‍ ആലപിച്ചത് ചര്‍ച്ചകള്‍ക്ക് ആവേശകര മായൊരു ആമുഖമായി.

തുടര്‍ന്ന് കൂട് മാസിക യുടെ സജീവ പ്രവര്‍ത്തകനായ ദിലീപ് അന്തിക്കാട് സംസാരിച്ചു. ‘മൌനമാണ് പലപ്പോഴും എല്ലാ പ്രതിരോധ ങ്ങളേയും നിരായുധീ കരിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടി ലെ നിര്‍ദ്ദേശ ങ്ങള്‍ നടപ്പിലാക്ക പ്പെടാതിരുന്നാല്‍ കനത്ത വില യാണ് നാം ഓരോരുത്തരും കൊടുക്കേണ്ടി വരിക. ഗാഡ്ഗില്‍ റിപ്പോര്‍ ട്ടിനു അനുകൂലമായ സന്ദേശ ങ്ങള്‍ സമൂഹത്തി ലെത്തിക്കുക എന്നതാണ് നമ്മുടെ കടമ’ അദ്ദേഹം പറഞ്ഞു.

‘മനുഷ്യന് തന്‍റെ നിലനില്‍പ്പിന് വേണ്ടി പ്രകൃതിയെ എത്ര വേണ മെങ്കിലും ചൂഷണം ചെയ്യാം എന്ന കാഴ്ച പ്പാടാണ് പ്രകൃതിയെ കൊള്ള യടിക്കാനുള്ള ലളിത വല്‍കൃത ന്യായ വാദ ങ്ങളായി ഉയര്‍ന്ന് വരുന്നത്. പരിസ്ഥിതി തീവ്ര വാദികള്‍ എന്നാണ് പലപ്പോഴും പരിസ്ഥിതി പ്രവര്‍ത്തകരെ മുദ്ര കുത്തുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് എതിരെ ഇന്ന് നടക്കുന്നത് എന്താണ് എന്ന് എല്ലാവര്‍ക്കു മറിയാം. രാഷ്ട്രീയ ത്തിനും അതീതമായ താല്പര്യ ങ്ങളാണ് അവരെ നയിക്കുന്നത്’ ചര്‍ച്ച യില്‍ ഇട പെട്ടു കൊണ്ട് മനോജ് നീലകണ്ഠന്‍ സംസാരിച്ചു.

ഗൂഢ ലക്ഷ്യത്തോടെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണ് എല്ലാവരും ഇന്ന് ചര്‍ച്ച ചെയ്യുന്നത്. അടയാളവും കൂട് മാസികയും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച യ്ക്കെടുത്തത് പ്രശംസനീയ മാണെന്നും പാറ പൊട്ടിക്കാന്‍ മാഫിയ കള്‍ക്ക് യഥേഷ്ടം അനുമതി നല്‍കുന്ന നിയമം പാറ സംരക്ഷണ ത്തിന് അനുമതി കൊടുക്കാത്ത വിരോധാഭാസം നില നില്‍ക്കുന്ന നമ്മുടെ നാടിന്‍റെ ഭരണാധി കാരി കളുടെ താത്പര്യ ങ്ങള്‍ തുറന്നു കാട്ട പ്പെടേണ്ട താണെന്നും യോഗ ത്തില്‍ സംസാരിച്ച ഇടുക്കി ജില്ലാ എക്സ്പാട്രിയറ്റ് അസോസി യേഷന്‍ ഭാരവാഹി ഉണ്ണി ക്കൃഷണന്‍ പറഞ്ഞു.

ഭൂമിക്ക് നമ്മെ ആവശ്യമില്ല, നമുക്കാണ് ജീവന്‍റെ നിലനില്‍പ്പിന് ഭൂമിയും അതിന്‍റെ സന്തുലിത മായ പരിസ്ഥിതിയും ആവശ്യം. മരുഭൂമി കള്‍ കോടികള്‍ ചെലവഴിച്ച് പച്ചപ്പിന്‍റെ ഇരിപ്പിട ങ്ങളായി മാറു മ്പോള്‍ നമ്മുടെ കേരളം പോലുള്ള സ്ഥല ങ്ങളില്‍ മരുഭൂമി കളില്‍ കാണ പ്പെടുന്ന പക്ഷി കളുടെ സാന്നിധ്യം കണ്ടു വരുന്നത് അനുഭവി ക്കാന്‍ പോകുന്ന വലിയ പാരി സ്ഥിക ദുരന്ത ങ്ങളുടെ സൂചക ങ്ങളാണ് എന്ന് കൂട് മാസിക യുടെ സാരഥി താജുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി.

വികസന പ്രവര്‍ത്തന ങ്ങള്‍ക്ക് തട യിടാതെയും തൊഴില്‍ സാദ്ധ്യത കള്‍ നില നിര്‍ത്തി ക്കൊണ്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എങ്ങനെ നടപ്പിലാക്ക പ്പെടണം എന്നതിനെ ക്കുറിച്ചും അഭി പ്രായ ങ്ങള്‍ ഉയര്‍ന്നു വരണ മെന്ന് ചര്‍ച്ച കളെ മറ്റൊരു തല ത്തിലേക്ക് ഉയര്‍ത്തി ക്കൊണ്ട് അടയാളം പ്രസിഡണ്ട് നിക്കു കേച്ചേരി ഇടപെട്ടു.

ആര്‍ഭാട ത്തിലൂന്നിയ നമ്മുടെ ജീവിത രീതിയും കാഴ്ച പ്പാടുകളും മാറേണ്ടതുണ്ട്. മാത്രമല്ല, പണ മുണ്ടാക്കാന്‍ മാത്രം ഉതകുന്ന വലിയ പ്രോജക്റ്റുകള്‍ മാത്ര മാണ് ഭരണ ത്തിന്‍റെ തലപ്പത്തിരി ക്കുന്നവര്‍ പ്രൊമോട്ട് ചെയ്യുന്നത്. പണം കിട്ടാത്ത ഏര്‍പ്പാടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശ ങ്ങള്‍. അതു കൊണ്ടു തന്നെ അത് ചില്ലലമാര കളില്‍ കാഴ്ച യ്ക്ക് വെയ്ക്കപ്പെടും എന്ന് മനോജ് പി എ അഭിപ്രായപ്പെട്ടു.

വ്യക്തി ഗത പ്രവര്‍ത്തന ങ്ങള്‍ക്കൊപ്പം പരിസ്ഥിതി സൌഹൃദ നിയമങ്ങള്‍, നയ രൂപീകരണങ്ങള്‍ ഗവണ്മെന്റ് ഏറ്റെടുക്കുക, അതിനുള്ള സമര രൂപങ്ങള്‍ ആവിഷ്കരി ക്കപ്പെടുക എന്നീ അടിസ്ഥാന പരമായ കാര്യ ങ്ങളിലും ശ്രദ്ധതിരിയേണ്ടതുണ്ട് എന്ന് അടയാളം ജോയിന്‍റ് സെക്രട്ടറി നാമൂസ് പെരുവള്ളൂര്‍ ആവശ്യപ്പെട്ടു.

വ്യക്തികള്‍ തെരെഞ്ഞെടു ക്കുന്ന ഗവണ്മെന്റുകള്‍ തന്നെ യാണ് കാലാ കാല ങ്ങളില്‍ നാടു ഭരിക്കുന്ന തെന്നും തൃശ്ശൂര്‍ നഗര ത്തിനടുത്ത് ശോഭാസിറ്റിക്ക് വേണ്ടി ഏക്കറു കണക്കിന് വയല്‍ പ്രദേശ ങ്ങള്‍ നികത്ത പ്പെട്ടത്തിന്‍റെ ഫലമായി ജനങ്ങള്‍ അനുഭവി ക്കുന്നതു പോലുള്ള പ്രശ്ന ങ്ങള്‍ വ്യക്തി കള്‍ക്ക് പരിഹരി ക്കാവുന്ന തല്ലെന്നും അതില്‍ ഗവണ്മെന്റുകള്‍ തന്നെ കൃത്യ മായി ഇട പെടേണ്ടതു ണ്ടെന്നും അടയാളം എക്സിക്യുട്ടീവ് കമ്മറ്റി അംഗം രാമചന്ദ്രന്‍ വെട്ടിക്കാട് അഭിപ്രായപ്പെട്ടു

വ്യക്തി കള്‍ ചെയ്യുന്ന പ്രകൃതി ചൂഷണ ത്തേക്കാള്‍ ഒരു വ്യസസ്ഥ യുടെ തന്നെ ഭാഗമായ വലിയ ചൂഷണ ത്തെക്കുറിച്ച് നമ്മള്‍ ബോധവാന്മാര്‍ ആയിരിക്കണം എന്നും കര്‍ഷകന്‍ ഒരി ക്കലും പ്രകൃതി വിരുദ്ധ നോ, പ്രകൃതി സ്നേഹി ഒരിക്കലും കര്‍ഷക വിരുദ്ധനോ ആവുന്നില്ല എന്നും ജന ങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് എതിരേ നില്‍ക്കുകയും കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികള്‍ വരുന്ന തെരെഞ്ഞെടുപ്പിലുള്ള പരാജയ സാദ്ധ്യതകള്‍ നില നില്‍ക്കുമ്പോ ള്‍ത്തന്നെ റിപ്പോറ്ട്ടിനെ അനുകൂലി ക്കുകയും ചെയ്യുന്ന വൈരുദ്ധ്യം നിറഞ്ഞ കാഴ്ചകളാണ് കേരളാ രാഷ്ട്രീയ ത്തില്‍ ഇന്ന് കണ്ടു കൊണ്ടിരിക്കുന്ന തെന്നും ശ്രീനാഥ് ചൂണ്ടിക്കാട്ടി.

ജീവനോപാധി ക്ക് വേണ്ടി പ്രകൃതിക്കു മേലുള്ള സ്വാഭാവിക ചൂഷണം ഒരിക്കലും അപകട കരമല്ല, അതേ സമയം ലാഭേച്ഛയോടു കൂടിയ അമിത ചൂഷണം പ്രകൃതി വിരുദ്ധവും അപ കടകര വുമാണ്. മുതലാളിത്ത സംസ്കാരം മുന്നോട്ട് വയ്ക്കുന്ന വികസന സങ്കല്‍പ്പ ങ്ങള്‍ മറ്റേതിനേയും പോലെ ഭൂമിയേയും ഒരു ഉത്പന്നമാക്കി മാറ്റി യിരിക്കുന്നു. ഭരണ ത്തിലും ബ്യൂറോ ക്രസി യിലും അതിന്‍റെ നയ രൂപീകരണ ങ്ങളിലും മുതലാളിത്ത താത്പര്യ ങ്ങള്‍ കടന്നു വരുന്ന താണ് ഇത്തരം സ്ഥിതി വിശേഷങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്ന് അടയാളം എക്സിക്യുട്ടീവ് അംഗം സുധീര്‍ എം എ. പറഞ്ഞു.

വെള്ളം കുടിക്കുന്ന ലാഘവ ത്തോടെ യാണ് ഇന്ന് പ്രകൃതി ചൂഷണം വന്‍ തോതില്‍ നടന്നു കൊണ്ടിരിക്കുന്നത്. സത്യത്തില്‍ വിഷം കുടി ക്കുന്നത്പോലെ അപകട കരമാണ തെന്ന് പലരും തിരിച്ചറി യുന്നില്ലെ ന്നത് നിര്‍ഭാഗ്യ കരമാണെന്ന് ചര്‍ച്ചയില്‍ ഇട പെട്ട്കൊണ്ട് സുലൈമാന്‍ അഭിപ്രായപ്പെട്ടു.
റിപ്പോര്‍ട്ട് : ബീജ വി. സി.

- പി. എം. അബ്ദുല്‍ റഹിമാന്‍

വായിക്കുക: , , ,

Comments Off on ഡിസംബറിന്‍റെ തണുപ്പിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്മേല്‍ ചൂടു പിടിച്ചൊരു സംവാദം

തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ ലൈംഗിക പീഡനത്തിനു ശ്രമിച്ചതായി പരാതി

November 21st, 2013

ന്യൂഡെല്‍ഹി: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും തെഹല്‍ക്കയുടെ സ്ഥാപകരില്‍ ഒരാളുമായ തരുണ്‍ തേജ്‌പാല്‍ സഹപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗിക പീഡന ശ്രമം നടത്തിയതായി പരാതി. പരാതിയെ തുടര്‍ന്ന് അദ്ദേഹം തെഹല്‍ക്കയുടെ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം ഒഴിഞ്ഞു. ആറുമാസത്തേക്കാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞ് മാറി നില്‍ക്കുക. . തരുണ്‍ തേജ് പാല്‍ തന്നെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചതായി ഒരു ജൂനിയര്‍ റിപ്പോര്‍ട്ടര്‍ മാനേജ് മെന്റിനു പരാതി നല്‍കുകയായിരുന്നു. തനിക്ക് തെറ്റുപറ്റിയതായി സമ്മതിച്ച തേജ്പാല്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ഗോവയില്‍ തെഹല്‍ക്ക സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയാണ് ജൂനിയര്‍ പത്രപ്രവര്‍ത്തകയ്ക്ക് നേരെ തേജ്പാലിന്റെ പീഡന ശ്രമം ഉണ്ടായത്. യുവതി പോലീസില്‍ പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ തേജ്പാലിനെതിരെ പീഡനശ്രമത്തിനു കേസെടുത്തിട്ടില്ല. വിഷയം സ്ഥാപനത്തിലെ ആഭ്യന്തര വിഷയമായി ഒതുക്കുവാനാണ് ശ്രമം എന്ന് ആരോപണം ഉയര്‍ന്നു.

കിരണ്‍ ബേദി ഉള്‍പ്പെടെ പല പ്രമുഖരും തേജ്പാലിന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ചു. ഓണ്‍ലൈനില്‍ വലിയ തോതിലുള്ള വിമര്‍ശനമാണ് ഇക്കാര്യത്തില്‍ ഉയര്‍ന്നിരിക്കുന്നത്. ലൈംഗിക ആരോപണം ഉണ്ടായാല്‍ അത് മാപ്പു പറഞ്ഞ് ഒതുക്കുന്നത് ശരിയല്ലെന്നും പ്രതിയെ നിയമ നടപടികള്‍ക്ക് വിധേയനാക്കണമെന്നും പലരും ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഇത് തെറ്റായ പ്രവണതയ്ക്ക് വഴിവെക്കുമെന്ന് പലരും സൂചിപ്പിച്ചു. അടുത്തിടെ കേരളത്തില്‍ നടി ശ്വേതാ മേനോനു നേരെ കോണ്‍ഗ്രസ്സ് എം.പി. പീതാംബരക്കുറുപ്പ് പൊതു സ്ഥലത്ത് വച്ച് അപമര്യാദയായി പെരുമാറ്റം നടത്തിയത് ഏറെ ഒച്ചപ്പാടുണ്ടാക്കിയെങ്കിലും എം.പി ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കാതെ ഒതുക്കിത്തീര്‍ക്കുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on തരുണ്‍ തേജ്പാല്‍ സഹപ്രവര്‍ത്തകയെ ലൈംഗിക പീഡനത്തിനു ശ്രമിച്ചതായി പരാതി

കൂടംകുളം ആണവോര്‍ജ്ജ നിലയത്തില്‍ വൈദ്യുതി ഉല്പാദനം തുടങ്ങി

October 22nd, 2013

ചെന്നൈ:പ്രതിഷേധങ്ങള്‍ക്കിടെ കൂടംകുളം ആണവോര്‍ജ്ജ നിലയത്തില്‍ നിന്നും പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദനം ആരംഭിച്ചു. 1,000 മെഗാവാട്ട് ശേഷിയുള്ള ഒന്നാം റിയാക്ടറില്‍ നിന്നും ഇന്ന് പുലര്‍ച്ചെ 2.45 നു ആണ് ഉല്പാദനം ആരംഭിച്ചത്. രണ്ടു മണിക്കൂറിനു ശേഷം ഉല്പാദനം നിര്‍ത്തിവച്ചു. 160 മെഗാവാട്ട് വൈദ്യുതിയാണ് ഇപ്രകാരം ഉല്പാദിപ്പിച്ചത്. പരീക്ഷണ ഉല്പാനത്തെ കുറിച്ച് വിശദമായി പഠനംനടത്തിയ ശേഷം കൂടുതല്‍ ഉല്പാദനം ആരംഭിക്കും. ആണവോര്‍ജ്ജ നിയന്ത്രണ ബോര്‍ഡിന്റെ കൂടുതല്‍ പരിശോധനകളും നടക്കേണ്ടതുണ്ട്. ഉല്പാദനം ആരംഭിച്ചാല്‍ തമിഴ്‌നാട്, കേരളം, കര്‍ണ്ണാടക, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് ഈ നിലയത്തില്‍ നിന്നും വൈദ്യുതി ലഭിക്കും. റഷ്യന്‍ സഹകരണത്തോടെ 13,000 കോടി രൂപ ചിലവിട്ടാണ് നിലയം സ്ഥാപിച്ചത്. ആണവോര്‍ജ്ജ നിലയത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമാണ് നിലനില്‍ക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on കൂടംകുളം ആണവോര്‍ജ്ജ നിലയത്തില്‍ വൈദ്യുതി ഉല്പാദനം തുടങ്ങി

കേരളത്തിലെ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി രൂക്ഷം:മുകുള്‍ വാസ്നിക്

October 22nd, 2013

ന്യൂഡെല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി രൂക്ഷമാണെന്നും ഭരണവും പാര്‍ട്ടിയും പരസ്പര വിശ്വാസം ഇല്ലാതെ രണ്ടു വഴിക്കാണെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക്. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടി അറിയുന്നില്ല. പരസ്യ പ്രസ്ഥാവന പാടില്ലെന്ന നിര്‍ദേശം ആരും പാലിക്കുന്നില്ലെന്നും ഇത് പ്രശനങ്ങളെ കൂടുതല്‍ രൂക്ഷമാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് പോര് താഴെ തട്ടില്‍ വരെ രൂക്ഷമാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ വരുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. കേരളത്തിലെ പാര്‍ട്ടി നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തിയും വിവിധ യോഗങ്ങളില്‍ പങ്കെടുത്തും തയ്യാറാക്കിയ റിപ്പോര്‍ട്ട് അദ്ദേഹം കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറും.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on കേരളത്തിലെ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി രൂക്ഷം:മുകുള്‍ വാസ്നിക്

Page 25 of 26« First...10...2223242526

« Previous Page« Previous « നരേന്ദ്ര മോഡിക്ക് പിന്തുണ; എതിര്‍പ്പുകളെ കാര്യമാക്കുന്നില്ലെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍
Next »Next Page » സിദ്ധാര്‍ഥ് വരദരാജന്‍ ‘ദ ഹിന്ദു‘ വിന്റെ എഡിറ്റര്‍ സ്ഥാനം രാജിവെച്ചു »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha