അബുദാബിയിൽ ‘ഇശലൊളി’ അരങ്ങേറും

November 9th, 2016

അബുദാബി : മര്‍ക്കസ് അബു ദാബി കമ്മിറ്റി സംഘടി പ്പിക്കുന്ന ‘ഇശലൊളി’ നവംബര്‍ 10 വ്യാഴാഴ്ച വൈകു ന്നേരം ഏഴു മണിക്ക് മദീന സായിദ് ലുലു പാര്‍ട്ടി ഹാളില്‍ വെച്ചു നടക്കും.

കേരള ഫോക് ലോര്‍ അവാര്‍ഡ്‌ ജേതാവും പ്രമുഖ മാപ്പിള കലാ കാരനും പ്രചാര കനു മായ കോയ കാപ്പാടും സംഘവും നേതൃത്വം നല്‍കുന്ന ‘ഇശ ലൊളി’ യില്‍ ആര്‍. എസ്. സി. സാഹിത്യോല്‍സവ് ജേതാക്ക ളായ ഷമ്മാസ് കാന്ത പുരം, നിയാസ് കാന്ത പുരം എന്നിവർ വിവിധ കലാ പരി പാടി കളും അവതരി പ്പിക്കും.

മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി ഉത്ഘാടനം നിര്‍ വ്വഹിക്കും. ചടങ്ങില്‍ അബു ദാബിയിലെ കാലാ സാംസ്‌കാ രിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 – 97 37 547

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on അബുദാബിയിൽ ‘ഇശലൊളി’ അരങ്ങേറും

കൊയ്ത്തുത്സവം : മാർത്തോമ്മാ ഇട വക യില്‍ ഒരുക്കങ്ങൾ ആരംഭിച്ചു

November 9th, 2016

abudhabi-marthoma-church-ePathram
അബുദാബി: മാർത്തോമ്മാ ഇടവക സംഘടി പ്പിക്കുന്ന കൊയ്ത്തുത്സവം – 2016 ന്റെ വിപുല മായ ഒരുക്ക ങ്ങൾ ആരംഭിച്ചു എന്ന് സംഘാടകര്‍ അറിയിച്ചു.

2016 നവംബർ 25 വെള്ളിയാഴ്ച്ച 3 മണി മുതൽ മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണ ത്തിലാണ് പതി നായിര ത്തോളം പേർ പങ്കെ ടുക്കുന്ന ഭക്ഷ്യ – കലാ – കായിക – വിനോദ മേളക്ക് അരങ്ങൊരുങ്ങുന്നത്.

മാർത്തോമ്മാ സഭ യുടെ ചെന്നൈ – ബാംഗ്ലൂർ ഭദ്രാസന അധിപൻ ഡോ. മാത്യു മാർ മക്കാറിയോസ് കൊയ്ത്തു ല്‍സവ ത്തിന്റെ എൻട്രി – ഫുഡ് കൂപ്പണു കളുടെ വിതരണ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ആദ്യ കൂപ്പണുകൾ ബിനു ജോൺ, മിഷേൽ ഫിലിപ്പ് എന്നിവർ ചേര്‍ന്ന് സ്വീകരിച്ചു.

റവ. പ്രകാശ് എബ്രഹാം (ചെയർമാൻ), റവ. ഐസക് മാത്യു (വൈസ് ചെയർമാൻ), പാപ്പച്ചൻ ദാനിയേൽ (ജനറൽ കൺ വീനർ), ഒബി വർഗീസ് (സെക്രട്ടറി), കണ്‍ വീനര്‍ മാരായ സുരേഷ് തോമസ്, പ്രവീൺ കുര്യൻ , ബിജു മാത്യു, ബിജു എബ്രഹാം, തോമസ് മാത്യു, ബിജു പി. ജോൺ, നിഖി തമ്പി, ജിബു ജോയ്, സിനി ഷാജി, സജി മാത്യൂസ് എന്നിവര്‍ അടങ്ങുന്ന കമ്മറ്റി യാണ് ഒരുക്ക ങ്ങൾക്ക് നേതൃത്വം നൽകുന്നത് .

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on കൊയ്ത്തുത്സവം : മാർത്തോമ്മാ ഇട വക യില്‍ ഒരുക്കങ്ങൾ ആരംഭിച്ചു

ആര്‍. എസ്. സി. സാഹിത്യോത്സവ് : അബുദാബി സോണിന് കിരീടം

October 30th, 2016

rsc-logo-risala-national-sahithyolsav-2016-ePathram
അല്‍ഐന്‍ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി ) നാഷണൽ സാഹിത്യോത്സവിന് സമാപനമായി.

സാഹിത്യോത്സവില്‍ 163 പോയിന്‍റ് നേടി അബുദാബി സോണ്‍ ചാമ്പ്യന്മാരായി. ദുബായ് സോണില്‍നിന്നുള്ള തൗബാന്‍ ഖാലിദ് കലാ പ്രതിഭയായി.

152 പോയന്‍റു മായി ദുബായ് രണ്ടാം സ്ഥാനവും 141 പോയന്‍റു മായി അജ്മാന്‍ മൂന്നാം സ്ഥാനവും നേടി. നാലു വിഭാഗ ങ്ങളിലായി 40 കലാ – സാഹിത്യ ഇന ങ്ങളി ലാണ് മത്സരം നടന്നത്.

സമാപന സമ്മേളനം കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.

ഐ. സി. എഫ്. നാഷണല്‍ പ്രസിഡന്‍റ് മുസ്തഫ ദാരിമി കടങ്കോട് അദ്ധ്യക്ഷത വഹിച്ചു. പി. സി. കെ. അബ്ദുല്‍ ജബ്ബാര്‍ കലാ പ്രതിഭ പ്രഖ്യാപനം നടത്തി. ശരീഫ് കാര ശ്ശേരി കലാപ്രതിഭ സമ്മാനം നല്‍കി.

ഇ. കെ. മുസ്തഫ ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു. പി. പി. എ. കുട്ടി ദാരിമി, റസല്‍ മുഹമ്മദ്, അഷറഫ്, ശമീം തിരൂര്‍, അബ്ദുല്‍ ഹയ്യ് അഹ്സനി, സി. എം. എ. കബീര്‍ മാസ്റ്റര്‍, ഹമീദ് പരപ്പ, ഹംസ മുസ്ലിയാര്‍ ഇരിങ്ങാവൂര്‍ എന്നിവര്‍ വിജയി കള്‍ക്ക് ട്രോഫികൾ സമ്മാനിച്ചു. ദുബായ് അടുത്ത സാഹിത്യോത്സവ് വേദി യായി പ്രഖ്യാപിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on ആര്‍. എസ്. സി. സാഹിത്യോത്സവ് : അബുദാബി സോണിന് കിരീടം

സാജിദ ഉമര്‍ ഹാജി സ്മാരക അവാര്‍ഡ് പ്രഖ്യാപിച്ചു

October 25th, 2016

rsc-educational-award-for-aysha-hennah-fathima-misbah-ePathram.jpg
ദുബായ് : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി.) നാഷണല്‍ സാഹിത്യോത്സ വിനോട് അനു ബന്ധി ച്ച് നല്‍കി വരുന്ന ‘സാജിദ ഉമര്‍ ഹാജി സ്മാരക അവാര്‍ഡ്’ ജേതാക്കളെ പ്രഖ്യാ പിച്ചു.

ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ യുടെ കീഴില്‍ നടത്ത പ്പെടുന്ന പൊതു പരീക്ഷ കളില്‍ യു. എ. ഇ. യില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥി കള്‍ ക്കാണ് അവാര്‍ഡ് നല്‍കുന്നത്.

അഞ്ചാം ക്ലാസ്സില്‍ 573 മാര്‍ക്ക് നേടിയ ആയിഷ ഹന്നത്ത്, ഏഴാം ക്ലാസ്സില്‍ 573 മാര്‍ക്ക് വീതം നേടിയ ഫാത്തിമ മിസ്ബ തസ്നീം, ഫാത്തിമ മിന്‍ഹ തസ്നി, പത്താം ക്ലാസ്സി ല്‍ 279 മാര്‍ക്ക് നേടിയ ജുമാന ജെബിന്‍ എന്നി വരാണ് ഈ വര്‍ഷ ത്തെ അവാര്‍ഡിന് അര്‍ഹ രായവർ.

ദുബായ് മര്‍ക്കസു സഖാഫത്തി സ്സുന്നിയ്യ മദ്രസ യിലെ വിദ്യാര്‍ത്ഥി കളാണ് ഇവർ. ആര്‍. എസ്. സി. നാഷണല്‍ ചെയര്‍ മാര്‍ അബൂബക്കര്‍ അസ്ഹരി യാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

ഒക്ടോബര്‍ 28 വെള്ളി യാഴ്ച അല്‍ ഐന്‍ വഫാ സ്‌ക്വയ റില്‍ നടക്കുന്ന നാഷണല്‍ സാഹിത്യോത്സവ് വേദി യില്‍ ജേതാക്കള്‍ക്കുള്ള അവാര്‍ഡു കൾ സമ്മാ നിക്കും.

വിശദ വിവര ങ്ങള്‍ക്ക് : 055 7255 632.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on സാജിദ ഉമര്‍ ഹാജി സ്മാരക അവാര്‍ഡ് പ്രഖ്യാപിച്ചു

ആര്‍. എസ്. സി. നാഷണല്‍ സാഹിത്യോത്സവ് വെള്ളിയാഴ്ച അല്‍ ഐനില്‍

October 25th, 2016

rsc-logo-risala-national-sahithyolsav-2016-ePathram
അല്‍ ഐന്‍ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി.) എട്ടാമത് നാഷണല്‍ സാഹിത്യോ ത്സവ്  2016 ഒക്ടോബര്‍ 28 വെള്ളി യാഴ്ച അല്‍ ഐനിൽ വെച്ച് നടക്കും.

കഴിഞ്ഞ രണ്ടു മാസ മായി നടന്ന ഇരു നൂറോളം സാഹിത്യോത്സവ് മത്സര ങ്ങളിൽ നിന്നും തെര ഞ്ഞെടു ക്കപ്പെട്ട 500 മത്സരാർ ത്ഥികൾ 46 ഇന ങ്ങളി ലായി മാറ്റുരക്കും.

വിശദ വിവരങ്ങൾക്ക് 055 884 4829

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , , ,

Comments Off on ആര്‍. എസ്. സി. നാഷണല്‍ സാഹിത്യോത്സവ് വെള്ളിയാഴ്ച അല്‍ ഐനില്‍

Page 20 of 87« First...10...1819202122...304050...Last »

« Previous Page« Previous « ഭീകരപ്രവര്‍ത്തനം : അറബ് വംശജന് 10 വർഷം തടവു ശിക്ഷ
Next »Next Page » അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് കേരളത്തിൽ നിക്ഷേപിക്കാൻ സന്നദ്ധം »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha