നവവത്സര ദിനം : യു. എ. ഇ. യില്‍ പൊതു അവധി

December 28th, 2013

അബുദാബി : പുതുവത്സര ദിന ത്തില്‍ യു. എ. ഇ. യിലെ പൊതു മേഖല യ്ക്കും സ്വകാര്യ മേഖല യ്ക്കും അവധി ആയിരിക്കും എന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍മന്ത്രാല യമാണ് സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചത്.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on നവവത്സര ദിനം : യു. എ. ഇ. യില്‍ പൊതു അവധി

ബസ്‌ കാര്‍ഡ് സംവിധാനം നിലവില്‍ വരുന്നു

December 24th, 2013

new-card-system-in-abudhabi-bus-for-payment-ePathram
അബുദാബി : പൊതു ഗതാഗത സംവിധാനത്തിന് കീഴിലെ ബസ്സുകളില്‍ കോയിനുകള്‍ ഇട്ട് യാത്ര ചെയ്യുന്നതിന് പകരം ബസ് യാത്ര ക്കാര്‍ക്ക് കാര്‍ഡ് സംവിധാനം നിലവില്‍ വരുന്നു. ഇത് പുതിയ വര്‍ഷം മുതല്‍ നടപ്പില്‍ വരുത്തും എന്നു അബുദാബി ഗതാഗത വിഭാഗം അറിയിച്ചു.

അബുദാബി യിലെയും അല്‍ഐനി ലെയും പ്രധാന മാളു കളിലും ബസ് ടെര്‍മിനലു കളിലും പുതിയ ബസ് കാര്‍ഡുകള്‍ വാങ്ങാനും റീച്ചാര്‍ജ് ചെയ്യാനുമുള്ള സൌകര്യങ്ങള്‍ ഒരുക്കും.

കാര്‍ഡ്‌ ഉപയോഗിക്കേണ്ട യന്ത്ര സംവിധാനം സ്റ്റോപ്പു കളിലാണ് ഉണ്ടാവുക. കയറുമ്പോഴും ഇറങ്ങു മ്പോഴും കാര്‍ഡ് യന്ത്ര സംവിധാന ത്തില്‍ പ്രവര്‍ത്തിപ്പിക്കണം. ഇറങ്ങുമ്പോള്‍ കാര്‍ഡില്‍ ബാക്കിയാവുന്ന തുക യെക്കുറിച്ചും കൃത്യമായ കണക്ക് ലഭിക്കും. ഇന്‍റര്‍ സിറ്റി ബസ്സുകളില്‍ താത്കാലിക കാര്‍ഡുകള്‍ വാങ്ങുന്നതിനും റീച്ചാര്‍ജ് ചെയ്യുന്നതിനുമുള്ള സംവിധാനം ഏര്‍പ്പെടുത്തും.

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ അബുദാബി യിലെ ബസ്സുകളില്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ വേണ്ടി മെഷീനുകള്‍ സ്ഥാപിച്ചിരുന്നു എങ്കിലും ഇതു വരെ പ്രവര്‍ത്തന സജ്ജമാ യിട്ടില്ലായിരുന്നു.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on ബസ്‌ കാര്‍ഡ് സംവിധാനം നിലവില്‍ വരുന്നു

മുലയൂട്ടല്‍ യു. എ. ഇ. യില്‍ നിര്‍ബന്ധമാക്കുന്നു

December 21st, 2013

feeding-baby-ePathram
അബുദാബി : രണ്ട് വയസ്സ് വരെയുള്ള കുട്ടികളെ മുലയൂട്ടുന്നത് രാജ്യത്ത് നിര്‍ബന്ധമാക്കുന്നു. യു. എ. ഇ. ഫെഡറല്‍ നാഷനല്‍ കൗണ്‍സി ലിന്‍െറ ആരോഗ്യ, തൊഴില്‍, സാമൂഹിക കാര്യ സമിതി തയാറാക്കിയ പുതിയ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമ ത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തും. രണ്ട് വയസ്സു വരെ യുള്ള കുട്ടികളെ മുലയൂട്ടിയില്ല എങ്കില്‍ ശിക്ഷി ക്കുവാനുള്ള വ്യവസ്ഥ കളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തും.

മുലപ്പാല്‍ കുടിച്ചു വളരുന്നത് കുട്ടികളുടെ വികാസ ത്തില്‍ നിര്‍ണായക മാണ് എന്നും മാതാവും കുട്ടിയും തമ്മിലെ ബന്ധ ത്തിന് മുലയൂട്ടലിന് നിര്‍ണായക പങ്കുണ്ടെന്ന് പഠന ങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കുട്ടികളെ മുലയൂട്ടുന്നുണ്ടോ എന്ന് പരിശോധി ക്കുന്നത് ബുദ്ധി മുട്ടാണ്. എന്നാല്‍, നിയമം വരുന്ന തോടെ മാതാക്കള്‍ കുട്ടികളെ അവഗണി ക്കുന്നത് കുറയും. നിയമ ലംഘ കര്‍ക്ക് ശിക്ഷ ലഭിക്കുക യും ചെയ്യും. മുലയൂട്ടു ന്നതിലൂടെ കുട്ടികള്‍ക്ക് പാല്‍ നല്‍കുക മാത്രമല്ല, മാതാവും ശിശുവും തമ്മിലെ ബന്ധം ഉടലെടുക്കുക യാണ് ചെയ്യുന്നത്.

മുലയൂട്ട ലിന്‍െറ പ്രാധാന്യവും ഗുണങ്ങളും സംബന്ധിച്ച് വിപുല മായ ബോധ വത്കരണം നടത്തു ന്നതിന് സര്‍ക്കാറി നോട് നിര്‍ദേശിക്കുന്ന വകുപ്പും പുതിയ നിയമ ത്തില്‍ ഉള്‍ക്കൊള്ളി ച്ചിട്ടുണ്ട്.

ജോലി ചെയ്യുന്ന സ്ത്രീ കളില്‍ മുലയൂട്ടാന്‍ അവസരം നല്‍കുന്ന തിന് സര്‍ക്കാര്‍ സ്ഥാപന ങ്ങളില്‍ നഴ്സറി നിര്‍ബന്ധം ആക്കുന്നുണ്ട്. നിരവധി വര്‍ഷമായി ഇത്തര മൊരു വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട് എണ്ടെങ്കിലും പുര്‍ണമായി നടപ്പാക്കി യിട്ടില്ല.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on മുലയൂട്ടല്‍ യു. എ. ഇ. യില്‍ നിര്‍ബന്ധമാക്കുന്നു

മണ്ടേല സമാധാന ത്തിന്റെ പ്രതീകം : ശൈഖ് ഖലീഫ ബിന്‍ സായിദ്

December 7th, 2013

nelson-mandela-epathram
അബുദാബി : നെല്‍സണ്‍ മണ്ടേല യുടെ നിര്യാണ ത്തില്‍ യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചനം അറിയിച്ചു.

സമാധാന ത്തിന്‍െറ പ്രതീക മായിരുന്നു നെല്‍സണ്‍ മണ്ടേല എന്ന് ശൈഖ് ഖലീഫ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമക്ക് അയച്ച അനുശോചന സന്ദേശ ത്തില്‍ അറിയിച്ചു.

മണ്ടേല യുടെ കുടുംബ ത്തിന്‍െറയും ദക്ഷിണാഫ്രിക്കന്‍ ജനത യുടെയും ദുഃഖ ത്തില്‍ പങ്കു ചേരുന്നതായും അദ്ദേഹം വ്യക്തമാക്കി.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാനും മണ്ടേലയും തമ്മിലെ ഊഷ്മള ബന്ധവും ശൈഖ് ഖലീഫ തന്‍െറ സന്ദേശ ത്തില്‍ ഊന്നി പ്പറഞ്ഞു.

ലോക ത്തിന് യഥാര്‍ഥ പോരാളി യെയാണ് മണ്ടേല യുടെ വിയോഗ ത്തിലൂടെ നഷ്ടമായത്. സമാധാനം, സ്വാതന്ത്ര്യം, തുല്യത എന്നിവ ക്കായി ഉറച്ചു നിന്ന് പൊരുതിയ വ്യക്തി യാണ് മണ്ടേല. നീതിക്കും അന്തസ്സിനും മനുഷ്യ രാശിയുടെ നന്‍മക്കു മായി ഉച്ച ത്തില്‍ സംസാരിച്ച നേതാവ് ആയിരുന്നു മണ്ടേല എന്നും ശൈഖ് ഖലീഫ പറഞ്ഞു.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on മണ്ടേല സമാധാന ത്തിന്റെ പ്രതീകം : ശൈഖ് ഖലീഫ ബിന്‍ സായിദ്

ദേശീയ ദിനം : കെ എസ് സി ആഘോഷങ്ങള്‍ മൂന്നിന്

December 1st, 2013

logo-uae-national-day-2013-ePathram
അബുദാബി : കേരള സോഷ്യൽ സെന്റര്‍ യു എ ഇ ദേശീയ ദിനം വിപുല മായി ആഘോഷിക്കുന്നു. ഡിസംബർ 3 ചൊവ്വാഴ്ച വൈകീട്ട് 8 മണിക്ക് കെ എസ് സി അങ്കണ ത്തിൽ നടക്കുന്ന ആഘോഷ പരിപാടി യിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

യു എ ഇ ദേശീയ ഗാനാലാപനം, അറബിക് ഗാനാലാപനങ്ങള്‍, വിവിധ കലാ പരിപാടികൾ ‘സ്പിരിറ്റ്‌ ഓഫ് യു എ ഇ’ എന്ന ആശയം ഉൾകൊണ്ട് കുട്ടി കൾക്കായി തയ്യാറാക്കിയ പ്രദർശന ങ്ങൾ എന്നിവ ഉണ്ടായിരിക്കും.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ദേശീയ ദിനം : കെ എസ് സി ആഘോഷങ്ങള്‍ മൂന്നിന്

Page 137 of 140« First...102030...135136137138139...Last »

« Previous Page« Previous « ബ്ലൂസ്റ്റാര്‍ ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്‍ ഡിസംബര്‍ ആറിന്
Next »Next Page » ആര്‍.എസ്.എസ് കാര്യവാഹകിന്റെ കൊലപാതകം: കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha