ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം

January 20th, 2026

live-in-relationships-cultural-shock-in-india-ePathram
ചെന്നൈ : ഇന്ത്യൻ സമൂഹത്തിൽ ലിവിംഗ്-ഇൻ റിലേഷൻ ഷിപ്പുകൾ വലിയ ‘സാംസ്കാരിക ആഘാതം’ എന്ന് മദ്രാസ് ഹൈക്കോടതി. എന്നാൽ ഇത്തരം ബന്ധങ്ങൾ ഇന്ന് എല്ലായിടത്തും വ്യാപകം ആണെന്നും കോടതി.

ആധുനികത യുടെ ഭാഗമായി യുവതലമുറ ഇതിനെ കാണുന്നു. എന്നാൽ വിവാഹത്തിനുള്ള നിയമ പരമായ സംരക്ഷണം ലിവിംഗ്-ഇൻ റിലേഷൻ ഷിപ്പുകൾക്ക് ഇല്ല എന്നത് ഏറെ വൈകിയാണ് പലരും തിരിച്ചറിയുന്നത് എന്ന് കോടതി നിരീക്ഷിച്ചു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ പ്രതിയായ യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് എസ്. ശ്രീമതിയുടെ നിരീക്ഷണം.

ലിവിംഗ്-ഇൻ ബന്ധങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് നിയമ പരമായ സംരക്ഷണം ഉറപ്പാക്കാൻ അവർക്ക് ‘ഭാര്യ’ എന്ന പദവി നൽകണം എന്നും കോടതി നിർദ്ദേശിച്ചു.

ശാരീരിക ബന്ധത്തിന് ശേഷം പുരുഷന്മാർ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുമ്പോൾ സാമൂഹികവും നിയമ പരവുമായ വെല്ലു വിളികൾ സ്ത്രീകൾ നേരിടുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.

ലിവിംഗ്-ഇൻ റിലേഷൻ ഷിപ്പുകൾ വഷളാകുമ്പോൾ സ്ത്രീകളുടെ സ്വഭാവത്തെ പുരുഷന്മാർ ചോദ്യം ചെയ്യുന്നത് പതിവാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 69 പ്രകാരം വാഗ്ദാനം നൽകി വഞ്ചിക്കുന്നത് കുറ്റകരം ആണെന്നും കോടതി ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , , ,

Comments Off on ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം

മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം

October 10th, 2025

maría-corina-machado-nobel-winner-2025-ePathram
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വെനസ്വേല യിലെ ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊറീന മചാഡോക്കു സമ്മാനിക്കും. ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമാധാന പൂര്‍വമായ പോരാട്ടത്തിനാണ് അംഗീകാരം. സമാധാന നൊബേല്‍ സമ്മാനം നേടുന്ന ഇരുപതാമത്തെ വനിത കൂടിയാണ് മരിയ.

ഡോക്ടര്‍ ആല്‍ഫ്രഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത മെഡലും 11 മില്യണ്‍ സ്വീഡിഷ് ക്രോണും ലഭിക്കും.

വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ എഞ്ചിനീയറാണ്. വെനസ്വേലയുടെ ഉരുക്കു വനിത യായാണ് അവര്‍ അറിയപ്പെടുന്നത്. 2011 മുതല്‍ 2014 വരെ വെനസ്വേലയിലെ ദേശീയ അസംബ്ലിയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗ മായി സേവനം അനുഷ്ഠിച്ചു.

കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ പരമോന്നത മനുഷ്യാവകാശ പുരസ്‌കാരം മരിയ കൊറീന മചാഡോക്കും വെനസ്വേലയിലെ ത്തന്നെ മറ്റൊരു പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ എഡ്മുണ്ടോ ഗോണ്‍ സാലസ് ഉറുട്ടിയക്കും സമ്മാനിച്ചിരുന്നു.

244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടെ 338 നാമ നിർദ്ദേശങ്ങൾ സമാധാന നൊബേലിനായി  ഈ വർഷം പരിഗണിച്ചു. യു. എസ്. പ്രസിഡണ്ട് ട്രംപിനെ നൊബേല്‍ കമ്മിറ്റി അവാര്‍ഡിന് പരിഗണിച്ചില്ല.

അന്താരാഷ്ട്ര തലത്തിലെ ഏഴ് യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് നിര്‍ത്തി എന്നും അതിന് സമാധാനത്തിനുള്ള നൊബേല്‍ തനിക്ക് കിട്ടണം എന്നും ട്രംപ് ആവശ്യ പ്പെട്ടിരുന്നു. സമാധാന നൊബേലിന് തനിക്കുള്ളത്രയും അര്‍ഹത മറ്റാര്‍ക്കും ഇല്ല എന്നുമുള്ള അവകാവാദവും ട്രംപ് ആവര്‍ത്തിച്ചിരുന്നു. Image Credit  : F B Page

- pma

വായിക്കുക: , , , ,

Comments Off on മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം

പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം

December 9th, 2024

lady-posh-act-woman-sexual-harrasment-ePathram
ന്യൂഡൽഹി : തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്ന പോഷ് നിയമ ത്തിൻ്റെ പരിധിയിൽ രാഷ്ട്രീയ പാർട്ടികളെ കൊണ്ടു വരണം എന്ന ആവശ്യം ഉന്നയിക്കേണ്ടത് ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലാണ് എന്ന് സുപ്രീം കോടതി.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൽ ഇടപെട്ടില്ല എങ്കിൽ വീണ്ടും കോടതിയെ സമീപിക്കാം എന്നും സുപ്രീം കോടതി നിർദ്ദേശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, മൻ മോഹൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശം വെച്ചത്.

പോഷ് നിയമം നടപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷക എം. ജി. യോഗമായ യാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാരിനെയും ഒൻപത് ദേശിയ പാർട്ടി കളെയും എതിർ കക്ഷികൾ ആക്കിയിരുന്നു.

എന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെയുള്ള നടപടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അധികാരമുള്ളത് എന്നും സുപ്രീം കോടതി ചൂണ്ടി ക്കാട്ടി.

പോഷ് ആക്ടിൻറെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികളിലെ ലൈംഗിക അതിക്രമ പരാതികൾ പരിഗണിക്കാൻ ആഭ്യന്തര കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതില്ല എന്ന് കേരള ഹൈക്കോടതി യുടെ വിധി നേരത്തെ വന്നിരുന്നു. ഈ വിധിക്ക് എതിരെ ആരും അപ്പീൽ നൽകിയിട്ടില്ല എന്നുള്ളതും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അതുപോലെ അസംഘടിത മേഖലയിലും കരാർ അടിസ്ഥാനത്തിൽ ഉള്ള തൊഴിൽ ഇടങ്ങളിലും ഇത്തരം പരാതി കൾ ഉണ്ടാകുമ്പോൾ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്നും സുപ്രീം കോടതി ആരാഞ്ഞു.

എല്ലാ തൊഴിലിടങ്ങളിലുമുള്ള സ്ത്രീകളെ നിയമം ഉൾക്കൊള്ളുന്നു എന്ന് ഹർജിക്കാരിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത സുപ്രീം കോടതിയിൽ പറഞ്ഞു. അസംഘടിത മേഖലകൾക്ക് ഈ നിയമം ബാധകമാണോ എന്ന ചോദ്യത്തിന് ലോക്കൽ കമ്മിറ്റികൾ മുഖേന അത്തരം സ്ഥാപന ങ്ങളെയും ഈ നിയമം ഉൾക്കൊള്ളുന്നു എന്നും ശോഭ ഗുപ്ത അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , , , , , , , ,

Comments Off on പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം

ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി

November 28th, 2024

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി : വിവാഹിതരാവാതെ ദീർഘ കാലം ശാരീരിക ബന്ധം തുടരുകയും ബന്ധം വഷളാ കുമ്പോൾ ബലാത്സംഗ കേസ് നൽകു കയും ചെയ്യുന്നത് ദുഃഖ കരം എന്ന് സുപ്രീം കോടതി. ഉഭയ സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധത്തെ ബലാത്സംഗം എന്ന് പറയാൻ കഴിയില്ല എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

മുംബൈയിലെ ഖാർഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ എഫ്. ഐ. ആർ. റദ്ദാക്കിയാണ് കോടതി നടപടി. മഹേഷ് ദാമു ഖരെ എന്നയാള്‍ ക്കെതിരെ വനിത എസ്. ജാദവ് നല്‍കിയ കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്.

വിവാഹ വാഗ്ദാനം നൽകി ഖരെ തന്നെ ഉപയോഗിച്ചു എന്നായിരുന്നു വനിതയുടെ ആരോപണം. എന്നാൽ, കപട വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എങ്കിൽ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോഴല്ല എന്നും സുപ്രീം കോടതി പറഞ്ഞു.

2008 മുതൽ തുടങ്ങിയ ഈ ബന്ധത്തിൽ ഉലച്ചിൽ തട്ടിയപ്പോൾ വനിത ബലാത്സംഗ പരാതിയുമായി എത്തിയത് 2017 ൽ ആയിരുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി

‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും

November 9th, 2024

Pathram-she-fusion-fiesta-brochure-

അബുദാബി : കുടുംബിനിയുടെ സൗഹൃദ കൂട്ടായ്മ ഷീ ഗ്രൂപ്പ്‌ (SHE – See HER Empowered) ഒരുക്കുന്ന ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ നവംബർ 10 ഞായറാഴ്ച ഉച്ചക്ക് മൂന്നു മണി മുതൽ അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ വെച്ച് നടക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വൈവിധ്യമാർന്ന നിരവധി കലാപരിപാടികളും ഫാഷൻ ഷോയും അരങ്ങേറും. പ്രോഗ്രാമിൽ മുഖ്യ അതിഥികളായി സിനിമാ താരം ഷംന കാസിം, മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ അജ്മൽ ഖാൻ എന്നിവർ സംബന്ധിക്കും.

press-meet-she-fusion-fiesta-season-2-ePathram

ഷീ ഫ്യൂഷൻ ഫീയസ്റ്റ ആകർഷകമാക്കുവാൻ പ്രമുഖ ഗായകരായ അമൃത സുരേഷ്, ശ്രീനാഥ് ശിവരാമൻ, റോക്‌സ്റ്റാർ കൗഷിക്, കൃതിക എന്നിവർ നയിക്കുന്ന ‘ലൈവ് മ്യൂസിക്കൽ നൈറ്റ്’, മിസ്സി മാത്യൂസ് നയിക്കുന്ന ‘ഫാഷൻ ഷോ’ യും അരങ്ങേറും എന്നും ഷീ ഭാരവാഹികൾ അറിയിച്ചു.

brochure-releae-she-see-her-empowered-ePathram

ചടങ്ങിൽ ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2 ബ്രോഷർ റിലീസ് ചെയ്തു. ബി. ബി. സി. റസ്റ്റോറന്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രൂപ്പ് അഡ്മിന്മാരായ സുറുമി ശിഹാബ്, ഉദായത്ത് ഷാൻ, Dr ഷമീമ ശരീഫ്, സജ്‌ന റിയാസ്, തനൂജ ഫാരിസ്, ജസ്‌ന അൻവർ, ഹുസ്ന അനീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ പരിരക്ഷ മുൻ നിറുത്തിയുള്ള പ്രവർത്തനങ്ങളോ ടൊപ്പം അവരുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹി പ്പിക്കുവാനും കൂട്ടായ്മ ശ്രമിക്കുന്നു. അതിന്റെ ഭാഗമായി വിരവധി പരിപാടികൾ സംഘടിപ്പിച്ചു വരുന്നതായും ഭാരവാഹികൾ അറിയിച്ചു.  SHE in FB  & Instagram

 

- pma

വായിക്കുക: , , ,

Comments Off on ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും

Page 1 of 812345...Last »

« Previous « ഇമ ഓണാഘോഷവും കുടുംബ സംഗമവും
Next Page » റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha