വ്യാജ പ്രാചരണങ്ങൾക്ക് എതിരെ താക്കീതുമായി പോലീസ്

November 25th, 2026

beware-of-rumor-uae-cyber-crime-warning-about-fake-news-ePathram
റാസൽ ഖൈമ : അഭ്യൂഹങ്ങളും വ്യാജ വാർത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും സമൂഹ മാധ്യമ ങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് കനത്ത ശിക്ഷ നൽകും എന്ന് റാസ്‌ അൽ ഖൈമ പോലീസ്. കിംവദന്തികൾ പ്രചരിപ്പിച്ചാൽ രാജ്യത്തെ നിയമം അനുസരിച്ച് കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ലഭിക്കും.

ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണം. അപകടങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ദൃശ്യങ്ങളും പങ്കു വെക്കുന്നതിനു മുൻപായി അതിന്റെ നിജസ്ഥിതി ഉറപ്പു വരുത്തുക. പഴയത് ആണോ എന്നും പരിശോധിക്കണം.

വാട്സാപ്പിൽ കിട്ടുന്ന സന്ദേശങ്ങൾ അതിന്റെ ഉറവിടം ഉറപ്പാക്കാതെ ആർക്കും കൈമാറരുത് എന്നും പൊലീസ് ഓർമ്മിപ്പിക്കുന്നു.

അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുവാനും രാജ്യത്തിൻറെ സുരക്ഷയേയും സ്ഥിരതയെയും ബാധിക്കുവാനും ഇടയാക്കും എന്ന് യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Image Credit  : RAK Police FaceBook & X

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഇസ്‌ലാമിക് സെന്ററിൽ ‘ഫാമിലി ഗെറ്റ് ടുഗെതർ-2026’

November 8th, 2026

year-of-family-getogether-in-islamic-center-ePathram

അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന ഇൻഡോ-അറബ് കലാ സാംസ്കാരിക മഹോത്സവം അരങ്ങേറും. 2026 നവംബർ 8 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ ‘ഫാമിലി ഗെറ്റ് ടുഗെതർ-2026’ എന്ന പേരിൽ അബു ദാബി പോലീസിന്റെ സഹകരണത്തോടെ ഒരുക്കുന്ന പരിപാടി, ഇന്ത്യ-അറബ് സംസ്കാര സമന്വയം ആയിരിക്കും എന്ന് സംഘാടകർ അവകാശപ്പെട്ടു.

യു. എ. ഇ. കുടുംബ വർഷ ആഘോഷത്തിന്റെ ഭാഗമായുള്ള ‘ഫാമിലി ഗെറ്റ് ടുഗെതർ-2026’  പ്രോഗ്രാമിൽ പോലീസ് ബാൻഡ്, കൾച്ചറൽ റാലി, അയ്യാല പെർഫോമൻസ്, സൂഫി ഡാൻസ്, മുട്ടിപ്പാട്ട്, കോൽക്കളി, ഒപ്പന, മാർഗം കളി, തിരുവാതിര, ഭാംഗ്ര തുടങ്ങി വിവിധ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും.

സാംസ്കാരിക വൈവിധ്യം പരിചയപ്പെടുത്തുന്ന കൾച്ചറൽ സ്റ്റാളുകളും പ്രദർശനങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കും.

കുടുംബ മൂല്യങ്ങൾക്കും സാമൂഹിക ഐക്യത്തിനും സാംസ്കാരിക വിനിമയത്തിനും പ്രാധാന്യം നൽകുന്ന ഈ ആഘോഷം ഇന്ത്യൻ പ്രവാസി സമൂഹത്തിനും കലാ ആസ്വാദകർക്കും വേറിട്ട അനുഭമായിരിക്കും എന്നും സംഘാടകർ അറിയിച്ചു. FaceBook

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക

June 29th, 2026

logo-dubai-police-eye-app-ePathram
ദുബായ് : വേനൽ ശക്തമാകുന്നു. അധികഠിന ചൂടിൽ വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം എന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

വാഹനത്തിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ശരിയായി പ്രവർത്തിക്കുന്നു എന്നും ഉറപ്പാക്കുവാൻ സ്ഥിരമായി പരിശോധനകൾ നടത്തുകയും യാത്രക്ക് മുൻപ് വാഹനത്തിൻറെ എൻജിൻ, കൂളിംഗ് സിസ്റ്റം, ബ്രേക്കുകൾ, ടയറുകൾ എന്നിവ നിർബ്ബന്ധമായും പരിശോധിക്കണം. പ്രത്യേകിച്ച് ദീർഘദൂര യാത്രകൾ നടത്തുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം.

അംഗീകാരം ഇല്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് വാഹനത്തിന്റെ മോഡിഫിക്കേഷൻ നടത്തരുത്. വാഹനങ്ങളിൽ കൃത്രിമമായി ഉണ്ടാക്കുന്ന മാറ്റങ്ങൾ പെട്ടെന്ന് തീ പിടിക്കാനും ഗുരുതര അപകടങ്ങൾക്കും കാരണമാകും എന്നും അധികൃതർ ഓർമിപ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം

June 22nd, 2026

red-signal-crossing-four-deaths-and-55-injuries-in-dubai-roads-ePathram
ദുബായ് : ചുവപ്പ് സിഗ്നൽ മറി കടക്കുന്നവർക്ക് എതിരെ കർശ്ശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ചുവപ്പ് സിഗ്നൽ ലൈറ്റ് വക വെക്കാതെ വാഹനം ഓടിച്ച് അപകടത്തിൽ പെട്ട് ഈ വർഷം നാലു പേർ മരണപ്പെട്ടു.

2026 ജനുവരി മുതൽ ജൂൺ മാസം വരെ ദുബായിൽ മാത്രം ഇത്തരം 41 ട്രാഫിക് അപകടങ്ങളിൽ 4 പേർ മരണപ്പെടുകയും 55 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ചുവപ്പ് സിഗ്നൽ മറി കടക്കൽ ഏറ്റവും അപകട കരമായ ട്രാഫിക് നിയമ ലംഘനങ്ങളിൽ ഒന്നാണ് എന്നും നമ്മുടെ ജീവനും മറ്റുള്ളവരുടെ ജീവനും ഏറെ വിലപ്പെട്ടതാണ് എന്നും വെറും സെക്കൻഡുകളുടെ വ്യത്യാസം കൊണ്ട്, നിരപരാധികളായ മനുഷ്യരുടെ ജീവിതം മാറ്റി മറിക്കുന്ന ദാരുണ അപകടങ്ങൾ ഉണ്ടായേക്കാം എന്നും അധികൃതർ ഓർമ്മിപ്പിച്ചു.

റോഡ് സുരക്ഷ ഉറപ്പാക്കാൻ ഗതാഗത നിയമങ്ങൾ കർശ്ശനമായും പാലിക്കണം. യാത്രക്കിടെ സമയം ലാഭിക്കുവാൻ ഉള്ള ശ്രമം, ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം, ചുവപ്പു സിഗ്നൽ തെളിയുന്ന നേരം ജംഗ്ഷൻ കടക്കാനുള്ള ശ്രമം എന്നിവയാണ് പ്രധാന അപകട കാരണങ്ങൾ എന്നും പൊലീസ് ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്

June 21st, 2026

do-not-throw-garbage-from-vehicles-abu-dhabi-police-warns-drivers-against-littering-in-streets-ePathram
അബുദാബി : വാഹനങ്ങളിൽ നിന്നും പൊതു സ്ഥലത്തേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് എതിരെ കർശന നടപടിയുമായി അബുദാബി പോലീസ്. ഓടുന്ന വാഹനങ്ങളിൽ നിന്നും നിരത്തു കളിലും പൊതു സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്ന വീഡിയോ പുറത്തു വിട്ടു കൊണ്ടാണ് മുന്നറിയിപ്പ്.

നിയമ ലംഘകാർക്ക് 1000 ദിർഹം പിഴയും ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുകളും ശിക്ഷ നൽകും. രാജ്യത്തെ ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 71 പ്രകാരമാണ് ശിക്ഷ നടപടി.

പൊതു ഇടങ്ങളിൽ മാലിന്യം ഇടുന്നത് പൊതു ജന ആരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കും എന്നത് പോലെ തന്നെ നഗര ഭംഗിയെയും പ്രതികൂല മായി ബാധിക്കും എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

1 of 461231020»|

« Previous « അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
Next Page » ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം »



  • വ്യാജ പ്രാചരണങ്ങൾക്ക് എതിരെ താക്കീതുമായി പോലീസ്
  • ചിക് ബൈക്ക് മുഷ്‌രിഫ് മാളിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.
  • ഇ-ഇൻവോയ്സിംഗ് ബോധ വത്കരണ ക്ലാസ് നവംബർ 21ന്
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് : ബുർജീൽ ഹോസ്പിറ്റൽ ഒന്നാം സ്ഥാനത്ത്
  • കെ. എം. സി. സി. ലീഗൽ സെൽ-അദാലത് ഞായറാഴ്ച
  • ‘ഹാർവെസ്റ്റ് ഫെസ്റ്റിവൽ-2026’ ആഘോഷിച്ചു
  • മെഹ്ഫിൽ മെരെ സനം സീസൺ-5 നവംബർ 21 ന്
  • നസീർ രാമന്തളിയുടെ പുസ്തകം പ്രകാശനം ചെയ്തു
  • വാദിയൻസ് വിദ്യാലയ ഓർമ്മകൾ ‘കിതാബിലെ കിസ്സകൾ’ പ്രകാശനം ചെയ്തു
  • ഒന്നിച്ചില്ലെങ്കിൽ എന്താ… ഒന്നിച്ചൊരു പ്രണയ കാലം ആസ്വദിച്ചില്ലേ…?
  • സുല്‍ത്വാനിയ ‘ഹൃദയ വെളിച്ചം’ ആറാം ഭാഗം പ്രകാശിതമായി
  • ഈദ് അൽ ഇത്തിഹാദ് : പൊതുഅവധി പ്രഖ്യാപിച്ചു
  • സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച
  • സി. എച്ച്. മുഹമ്മദ് കോയ : ഇതിഹാസത്തിന്റെ നാൾവഴികൾ
  • വിദ്യാർത്ഥികൾക്കായി ഏകീകൃത ഡിജിറ്റൽ തിരിച്ചറിയൽ കാർഡ്
  • ഇസ്‌ലാമിക് സെന്ററിൽ ‘ഫാമിലി ഗെറ്റ് ടുഗെതർ-2026’
  • കടയ്ക്കൽ പ്രവാസി ഫോറം : പുതിയ ഭാരവാഹികൾ
  • പെരുമ പയ്യോളി : പുതിയ കമ്മിറ്റി നിലവിൽ വന്നു
  • കെ. എം. സി. സി. നിയമ സെമിനാർ : നവംബർ 15 ന്
  • ഗ്ലോബൽ വില്ലേജിൽ ‘ദീപാവലി മേള’ അരങ്ങേറും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine