അബുദാബി : യു. എ. ഇ. യുടെ വടക്കൻ എമിറേറ്റ് ഫുജൈറയിലെ ദിബ്ബയില്‍ നിന്നും ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു. ഒമാൻ്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ മുസന്ദം എന്ന പ്രദേശത്തേക്കാണ് പുതിയ ബോര്‍ഡര്‍ ക്രോസിംഗ് വഴി രാജ്യത്തെ ബന്ധിപ്പിക്കുന്നത്. 2025 ഫെബ്രുവരി 26 മുതൽ പ്രവർത്തനം തുടങ്ങിയ ഒരു ദശ ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ അതിര്‍ത്തി പോസ്റ്റില്‍ 19 കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കും.
ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കും താമസ ക്കാർക്കും യാത്രാ സൗകര്യം സുഗമം ആക്കുന്നതിനും വിനോദ സഞ്ചാരികളെ ആകർഷിക്കുവാനും വ്യാപാര ബന്ധം കൂടുതൽ മെച്ചപ്പെടുത്തുവാനും ദിബ്ബ – മുസന്ദം അതിർത്തിയിലെ ഈ പുതിയ സൗകര്യം ഉപകാരപ്പെടും.
ബോര്‍ഡര്‍ ക്രോസിംഗ് വഴി യാത്ര ചെയ്യുമ്പോൾ ആവശ്യമായ എല്ലാ രേഖകളും കൈവശം കരുതണം എന്നും ഇരു രാജ്യങ്ങളിലെയും അധികൃതർ നിഷ്കർഷിച്ച യാത്രാ നടപടി ക്രമങ്ങളും പാലിക്കുന്നു എന്നും ഉറപ്പു വരുത്തണം എന്നും ബന്ധപ്പെട്ടവർ ഓർമ്മിപ്പിച്ചു. Image Credit : W A M