സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്

March 15th, 2026

logo-election-commission-of-india-ePathram
ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയ്യതിയാണ് പ്രഖാപിച്ചത്. 2026 ഏപ്രിൽ 9 നു കേരളം, ആസാം, പുതുച്ചേരി എന്നിവിടങ്ങളിൽ വോട്ടെടുപ്പ് നടക്കും.

തമിഴ്നാട്ടിൽ ഏപ്രിൽ 23 നാണു പോളിങ്. പശ്ചിമ ബംഗാൾ ഒഴികെ എല്ലായിടത്തും ഒറ്റ ഘട്ടം ആയിട്ടാണ് വോട്ടെടുപ്പ്. ബംഗാളിൽ ഏപ്രിൽ 23 നും 29 നും രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. മെയ് നാലിന് അഞ്ചിടത്തും വോട്ടെണ്ണൽ നടക്കും.

കേരളത്തിൽ നാളെ (മാർച്ച് 16) വിജ്ഞാപനം പുറപ്പെടുവിക്കും.  പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി മാർച്ച് 23 ആണ്. സൂക്ഷ്മ പരിശോധന 24 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി 26 ആണ്. ECINET എന്ന മൊബൈൽ ആപ്പ് വഴിയാണ് ഇലക്ഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.  Election Commission 

- pma

വായിക്കുക: , , , , , ,

Comments Off on സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്

മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌

February 5th, 2026

mamata-banerjee-re-name-west-bengal-to-bangla-ePathram

ന്യ‍ൂഡൽഹി : വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന (എസ്‌. ഐ. ആർ.) വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഹർജിയിൽ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഫെബ്രുവരി 10-നകം മറുപടി നൽകാൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. പേരുകളിലെ അക്ഷര പ്പിശകിന്റെ പേരിൽ വോട്ടർമാരെ പുറത്താക്കരുത് എന്നും കോടതി നിർദ്ദേശിച്ചു.

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന എസ്‌. ഐ. ആർ. നടപടി സംസ്ഥാനത്തെ വോട്ടർമാരെ ലക്ഷ്യം വെച്ചുള്ളതാണ്‌. അസം ഉൾപ്പെടെയുള്ള മറ്റ് അയൽ സംസ്ഥാനങ്ങളിൽ ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ബംഗാളിനുള്ളത് എന്നും മമതാ ബാനർജി ചോദിച്ചു.

ബുധനാഴ്ച നേരിട്ട് ഹാജരായാണ് മമത തന്റെ വാദങ്ങൾ സുപ്രീം കോടതിയിൽ നിരത്തിയത്. 58 ലക്ഷത്തോളം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. വോട്ടർമാരുടെ അപ്പീൽ പരിഗണിക്കാതെയാണ് ഈ നടപടി.

എസ്‌. ഐ. ആർ. നടപടികളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനായി ആറു തവണ കമ്മീഷന്‌ കത്തയച്ചിട്ടും മറുപടി ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികൾ മൂല മുള്ള കടുത്ത മാനസിക സമ്മർദ്ദം കാരണം ഉദ്യോഗസ്ഥർ അടക്കം 150-ഓളം പേർ മരണപ്പെട്ടു. ബി. ജെ. പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള മൈക്രോ ഒബ്‌സർവർമാരെ ഉപയോഗിച്ചാണ് പേരുകൾ നീക്കം ചെയ്യുന്നത് എന്നും മമത ആരോപിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവർ അടങ്ങിയ ബെഞ്ചാണ് മമതയുടെ ഹർജി പരിഗണിച്ചത്. വോട്ടർ പട്ടിക പുതുക്കുന്നതിന് എതിരെ സമർപ്പിക്കപ്പെട്ട വിവിധ ഹർജികളിൽ വാദം കേൾക്കുമ്പോഴാണ് മമത നേരിട്ട് നിലപാട് അറിയിച്ചത്.

മതിയായ ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ വിട്ടു നൽകിയാൽ നിലവിലെ മൈക്രോ ഒബ്‌സർവർമാരെ മാറ്റാം എന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി 9 തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

- pma

വായിക്കുക: , , , , , , , , , , , , , , ,

Comments Off on മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌

എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും

December 6th, 2025

logo-election-commission-of-india-ePathram

ന്യൂഡല്‍ഹി : കേരളത്തിലെ എസ്. ഐ. ആർ. എന്യുമറേഷന്‍ സമയ പരിധി നീട്ടി എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

2025 ഡിസംബര്‍ 18 വരെ എന്യുമറേഷന്‍ ഫോം സ്വീകരിക്കും. ഡിസംബര്‍ 21 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2026 ജനുവരി 22 വരെ ആക്ഷേപങ്ങള്‍ അറിയിക്കാം. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കും.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യം പരിഗണിച്ച്, എന്യുമറേഷന്‍ സ്വീകരിക്കുന്ന തീയ്യതി നീട്ടുന്ന കാര്യം അനുഭാവ പൂര്‍വ്വം പരിഗണിക്കുവാൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കർ, ചീഫ് സെക്രട്ടറി ഡോ. എ. ജയ തിലക് എന്നിവർ എസ്. ഐ. ആര്‍ നീട്ടുന്നത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി ചർച്ചകൾ ഉണ്ടായിരുന്നു. എന്യുമറേഷന്‍ ഫോം സ്വീകരിക്കു വാനുള്ള തിയ്യതി ഒരാഴ്ച കൂടി നീട്ടണം എന്നുള്ള സര്‍ക്കാര്‍ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയായിരുന്നു.

- pma

വായിക്കുക: , , , , , , , , ,

Comments Off on എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും

ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി

November 28th, 2025

braille-script-added-ballot-units-aid-visually-impaired-voters-ePathram
തിരുവനന്തപുരം : കാഴ്ച പരിമിതിയുള്ളവരും അന്ധരു മായ വോട്ടർമാർക്ക് സ്വയം വോട്ട് രേഖ പ്പെടുത്താൻ കഴിയുന്ന വിധത്തിൽ ബാലറ്റ് യൂണിറ്റിന്റെ വലതു വശത്തു ബ്രെയിലി ലിപി ആലേഖനം ചെയ്തിട്ടുണ്ടാവും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കാഴ്ച പരിമിതിയുള്ളവരും ശാരീരിക അവശത യുള്ളവരും രോഗ ബാധിതരും പ്രായമായവർക്കും ക്യൂ ഇല്ലാതെ തന്നെ പോളിംഗ് സ്റ്റേഷനിൽ പ്രവേശിച്ച് വോട്ടു രേഖപ്പെടുത്തുന്നതിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തണം എന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

ഭിന്ന ശേഷിയുള്ള വോട്ടർമാരുടെ സൗകര്യാർത്ഥം എല്ലാ പോളിംഗ് സ്റ്റേഷനുകളിലും റാമ്പ് ഉറപ്പാക്കും. പോളിംഗ് സ്റ്റേഷനിൽ കുടി വെള്ളം, ഇരിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. Image Credit : FB 

- pma

വായിക്കുക: , , , , , ,

Comments Off on ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി

അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി

November 28th, 2025

logo-election-commission-of-india-ePathram
തിരുവനന്തപുരം : അന്ധരും ശാരീരിക അവശത അനുഭവിക്കുന്ന സമ്മതിദായകർക്കും 18 വയസ്സിനു മുകളിലുള്ള ഒരു സഹായിയെ വോട്ട് രേഖ പ്പെടുത്താൻ വോട്ടിംഗ് കമ്പാർട്ടു മെന്റിലേക്ക് കൊണ്ടു പോകാന്‍ അനുമതി നല്‍കും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

പരസഹായം കൂടാതെ ബാലറ്റിംഗ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയുവാനോ ബട്ടൺ അമർത്തി വോട്ടു രേഖപ്പെടുത്തുന്നതിനും കഴിയുന്നില്ല എന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ ഇതനുവദിക്കൂ.

ഇത്തരത്തിൽ അനുവദിക്കുമ്പോൾ വോട്ടറുടെ ഇടതു കൈയിലെ ചൂണ്ടു വിരലിൽ മഷി പുരട്ടുകയും അതോടൊപ്പം സഹായിയുടെ വലതു കൈയിലെ ചൂണ്ടു വിരലിലും മഷി പുരട്ടും.

സ്ഥാനാർത്ഥിയെയും പോളിങ് ഏജന്റിനെയും സഹായിയാകാൻ അനുവദിക്കില്ല. വോട്ടറുടെ നിരക്ഷരത സഹായിയെ അനുവദിക്കാൻ മതിയായ കാരണമല്ല. ഒരാളെ ഏതൊരു പോളിംഗ് സ്റ്റേഷനിലും ഒന്നിൽ അധികം സമ്മതി ദായകരുടെ സഹായിയായി പ്രവർത്തിക്കുന്നതിന് അനുവദിക്കില്ല.

രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കും എന്നും മറ്റേതെങ്കിലും പോളിംഗ് സ്റ്റേഷനിൽ സഹായിയായി പ്രവർത്തിച്ചിട്ടില്ല എന്നും രേഖപ്പെടുത്തിയ പ്രഖ്യാപനം, സഹായി നിർദ്ദിഷ്ട ഫോമിൽ പ്രിസൈഡിംഗ് ഓഫീസർക്ക് നൽകണം. ഈ ഫോം പ്രത്യേക കവറിൽ പ്രിസൈഡിങ് ഓഫീസർ വരണാധികാരിക്ക് നൽകും. PRD

 

- pma

വായിക്കുക: , , , , ,

Comments Off on അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി

Page 1 of 3112345...102030...Last »

« Previous « മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
Next Page » ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha