ഗൂഢാ ലോചനക്കേസ് : കെ. എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്തു

July 19th, 2022

new-logo-kerala-police-ePathram
തിരുവനന്തപുരം : വിമാനയാത്രയില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം സംഘടിപ്പിച്ച കേസില്‍ യൂത്ത്‌ കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. എസ്. ശബരീനാഥന്‍ അറസ്റ്റില്‍.

ചോദ്യം ചെയ്യലിന് ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർ മുമ്പാകെ ഹാജരായതിനു പിന്നാലെയാണ് ശബരീ നാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ പ്ലീഡറാണ് അറസ്റ്റ് ചെയ്ത വിവരം കോടതിയെ അറിയിച്ചത്.

മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിക്കുവാന്‍ യൂത്ത് കോണ്‍ഗ്രസ്സ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആഹ്വാനം ചെയ്തു എന്നുള്ളതിന്‍റെ തെളിവുകള്‍ പുറത്തു വന്നിരുന്നു. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രമുഖ നേതാക്കള്‍ എല്ലാവരുമുണ്ട് എന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസ്സിലെ വിഭാഗീയതയെ തുടര്‍ന്നാണ് വാട്ട്സാപ്പ് ചാറ്റ് പുറത്തായത്.

വിമാനത്തിലെ പ്രതിഷേധത്തിന് ഈ ഗ്രൂപ്പില്‍ നിര്‍ദ്ദേശം നല്‍കിയത് ശബരിനാഥന്‍ തന്നെ എന്നു വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ അക്കമുള്ളവരെ വരും ദിവസങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും.

- pma

വായിക്കുക: , , , , , ,

Comments Off on ഗൂഢാ ലോചനക്കേസ് : കെ. എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്തു

മങ്കിപോക്സ് : എയർപോർട്ടുകളിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കും

July 18th, 2022

health-minister-veena-george-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എയർ പോർ ട്ടുകളിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കുവാന്‍ നടപടികൾ സ്വീകരിച്ചു എന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്ജ്. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര എയർ പോർട്ടു കളിലാണ് ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കുന്നത്. വിദേശത്ത് നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താനും അവർക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുവാനും കൂടിയാണ് ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കുന്നത്.

സംശയ നിവാരണത്തിനും ഈ ഹെൽപ്പ് ഡെസ്‌ക് ഉപകരിക്കും. പരിശീലനം സിദ്ധിച്ച ജീവന ക്കാരെ യാണ് ഹെൽപ്പ് ഡെസ്‌കുകളിൽ നിയോഗി ക്കുന്നത്. ജില്ലകളിൽ ഐസൊലേഷൻ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

മങ്കി പോക്‌സ് സംബന്ധിച്ച് എയർ പോർട്ടുകളിൽ ഇംഗ്ലീഷിലും മലയാളത്തിലും അനൗൺസ്മെന്‍റ് നടത്തും. കഴിഞ്ഞ 21 ദിവസ ത്തിനുള്ളിൽ മങ്കി പോക്സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ളവർ പനിയോടൊപ്പം ശരീരത്തിൽ തടിപ്പുകൾ അല്ലെങ്കിൽ കുമിളകൾ, തലവേദന, ശരീര വേദന, പേശി വേദന, തൊണ്ട വേദന, ഭക്ഷണം ഇറക്കുവാൻ പ്രയാസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എയർ പോർട്ട് ഹെൽപ്പ് ഡെസ്‌കിനെ സമീപിക്കണം.

രോഗ ലക്ഷണങ്ങള്‍ ഉള്ളവർ വീട്ടിൽ വായു സഞ്ചാരമുള്ള മുറിയില്‍ 21 ദിവസം കഴിയണം. ഈ കാലയളവിൽ വീട്ടിലെ ഗർഭിണികള്‍, കുട്ടികള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരുമായി ഇടപഴകരുത്. ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ വിളിക്കണം.

* പബ്ലിക് റിലേഷൻസ്

- pma

വായിക്കുക: , , , ,

Comments Off on മങ്കിപോക്സ് : എയർപോർട്ടുകളിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കും

തൃശൂർ മെഡിക്കൽ കോളേജിൽ കാർഡിയോളജി ഐ. സി. യു. പ്രവർത്തനം ആരംഭിച്ചു

July 18th, 2022

cardiology-icu-in-medical-college-and-cath-lab-catheterization-laboratory-ePathram
തൃശൂർ : ഹൃദ്രോഗികൾക്ക് തീവ്ര പരിചരണം നൽകാൻ സാധിക്കുന്ന രീതില്‍ തൃശൂർ മെഡിക്കൽ കോളേജിൽ ഒരുക്കിയ കാർഡിയോളജി ഐ. സി. യു. വിന്‍റെ പ്രവര്‍ത്തനോല്‍ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം. എൽ. എ. നിര്‍വ്വഹിച്ചു. നിലവിലുള്ള കാത് ലാബ് (കാർഡിയാക് കത്തീറ്ററൈസേഷൻ ലബോറട്ടറി) ഐ. സി. യു. വിന് പുറമെ ഹൃദ്രോഗികൾക്ക് തീവ്ര പരിചരണം നൽകാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ഐ. സി. യു. ഒരുക്കിയിരിക്കുന്നത്.

ആഴ്ചയിൽ നാല് ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്ന കാത് ലാബ് പ്രവർത്തനം എല്ലാ ദിവസങ്ങളിലും ലഭ്യമാക്കിയിരുന്നു. എന്നാൽ ഹൃദ്രോഗികളെ പരിചരിക്കുന്നതിന് കൂടുതൽ സൗകര്യം ഒരുക്കേണ്ടി വന്നതിനാലാണ് അധികമായി തീവ്രപരിചരണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്.

ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. ഷീല അദ്ധ്യക്ഷയായി. ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ബിജു കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഡോ. സിബു മാത്യു നന്ദി പറഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നിഷ എം. ദാസ്, ആർ. എം. ഒ. ഡോ. രണ്‍ദീപ്, മറ്റു ആശുപത്രി ജീവനക്കാരും സന്നിഹിതരായിരുന്നു.

* Public Relations 

- pma

വായിക്കുക: , , , ,

Comments Off on തൃശൂർ മെഡിക്കൽ കോളേജിൽ കാർഡിയോളജി ഐ. സി. യു. പ്രവർത്തനം ആരംഭിച്ചു

സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യു. എ. ഇ. ഗോള്‍ഡന്‍ വിസ

July 13th, 2022

sayyid-sadik-ali-shihab-thangal-received-uae-golden-visa-ePathram
ദുബായ് : മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് യു. എ. ഇ. ഗോൾഡൻ വിസ അനുവദിച്ചു.

സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക രംഗങ്ങളിലെ സേവനങ്ങൾ മുൻ നിറുത്തിയാണ് യു. എ. ഇ. സര്‍ക്കാര്‍ ഗോൾഡൻ വിസ നല്‍കി സാദിഖലി തങ്ങളെ ആദരിച്ചിരിക്കുന്നത്. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്‌കാരിക മന്ത്രാലയ ത്തിന്‍റെ ശുപാർശ പ്രകാരമാണ് ദുബായ് ഇമിഗ്രേഷൻ വകുപ്പ് ഗോൾഡൻ വിസ അനുവദിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യു. എ. ഇ. ഗോള്‍ഡന്‍ വിസ

പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ

June 28th, 2022

khadi-face-mask-protect-to-spread-covid-19-virus-ePathram
തിരുവന്തപുരം : പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. മാസ്ക് ധരിക്കാത്തവർക്ക് പിഴ ചുമത്തും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിയമം കര്‍ശ്ശനമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

ജോലി സ്ഥലങ്ങള്‍, പൊതു വാഹനത്തിലെ യാത്ര, പൊതു സ്ഥലങ്ങളിലെ ഒത്തു ചേരലുകള്‍ എന്നിവക്ക് മാസ്ക് നിര്‍ബ്ബന്ധം എന്ന് സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു. നിയമ ലംഘകര്‍ക്ക് എതിരെ 2005 ലെ ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ കൈ ക്കൊള്ളും.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഫേയ്സ് മാസ്‌ക് നിര്‍ബ്ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതു പാലിക്കാതെ വന്ന സാഹചര്യത്തിലാണ് മാസ്ക് നിര്‍ബ്ബന്ധമാക്കി വീണ്ടും ഉത്തരവ് ഇറക്കിയത്.

പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുവാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ക്രമസമാധാന ചുമതലയുള്ള എ. ഡി. ജി. പി. യാണ് ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്.

- pma

വായിക്കുക: , ,

Comments Off on പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ

Page 33 of 125« First...1020...3132333435...405060...Last »

« Previous Page« Previous « ടി. ശിവദാസ മേനോന്‍ അന്തരിച്ചു
Next »Next Page » ഹൃദ്യമായ സ്വീകരണത്തിന് നന്ദി അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha