കുമ്പസാരം നിര്‍ത്തലാക്കണം : ദേശീയ വനിതാ കമ്മീഷന്‍

July 26th, 2018

national-commission-for-women-against-confession-sexual-assault-in-church-ePathram
ന്യൂഡല്‍ഹി : വൈദികര്‍ കുമ്പസാരം ദുരുപ യോഗം ചെയ്ത് സ്ത്രീ കളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു എന്ന തിനാൽ കുമ്പസാരം നിര്‍ത്തലാ ക്കണം എന്ന് ആവശ്യ പ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാ രിന് ദേശീയ വനിതാ കമ്മീ ഷന്റെ ശുപാര്‍ശ.

കേരള ത്തിൽ നാല് ഓര്‍ത്തഡോക്‌സ് വൈദികര്‍ വീട്ടമ്മ യെ ലൈംഗിക മായി പീഡിപ്പിച്ചു എന്ന പരാതി യില്‍, കുമ്പസാര രഹസ്യം വൈദി കര്‍ ദുരു പയോഗ പ്പെടുത്തി എന്ന കാര്യം ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധ യില്‍ വന്നിട്ടുണ്ട്. ഇത്തരം സംഭവ ങ്ങള്‍ ക്രൈസ്തവ സഭക ളില്‍ വര്‍ദ്ധിച്ചു വരുന്ന തിനാ ലാണ് സ്ത്രീ സുരക്ഷയെ മുന്‍ നിറുത്തി കുമ്പ സാരം തന്നെ നിര്‍ത്തലാ ക്കുവാന്‍ കേന്ദ്ര സര്‍ക്കാ റിനു ശുപാര്‍ശ നല്‍കി യത് എന്ന് ദേശീയ വനിതാ കമ്മീ ഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു.

ജലന്തർ ബിഷപ്പിന് എതിരെ കന്യാ സ്ത്രീയും ഓർത്ത ഡോക്സ് വൈദികർക്ക് എതിരെ ഒരു വനിത യും ഉന്ന യിച്ച പീഡന പരാതി കൾ കേന്ദ്ര ഏജൻസി അന്വേഷി ക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോഡി ക്കും കേന്ദ്ര ആഭ്യ ന്തര മന്ത്രി രാജ്നാഥ് സിംഗിനും റിപ്പോര്‍ട്ട് നല്‍കി യിട്ടുണ്ട്. 15 ദിവസത്തിനകം കേരള പോലീസ് കേസ് അന്വേ ഷണം പൂര്‍ത്തി യാക്കണം എന്നാണ് കമ്മീഷന്‍ ആവശ്യ പ്പെടുന്നത്.

ബിഷപ്പിന്ന് എതിരെ കേസ്സ് എടുക്കണം എന്നും ആവശ്യ പ്പെട്ട് പഞ്ചാബ് ഡി. ജി. പി. യെ കാണും എന്നും രേഖാ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , , , , ,

Comments Off on കുമ്പസാരം നിര്‍ത്തലാക്കണം : ദേശീയ വനിതാ കമ്മീഷന്‍

നിര്‍ഭയ കേസില്‍ പ്രതി കളുടെ വധ ശിക്ഷക്ക് ഇളവില്ല

July 9th, 2018

delhi-rape-convicts-epathram
ന്യൂഡല്‍ഹി : നിര്‍ഭയ കൂട്ട ബലാത്സംഗ ക്കേസി ലെ പ്രതിക ളുടെ വധ ശിക്ഷ ശരി വെച്ചു കൊണ്ട് സുപ്രീം കോടതി വിധി. 2012 ഡിസംബര്‍ 16 നാണ് ഡല്‍ഹി യില്‍ ഓടുന്ന ബസ്സില്‍ വെച്ച് പെണ്‍ കുട്ടി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടത്.  മാന ഭംഗ ത്തിന് ഇര യായ പെണ്‍ കുട്ടി പിന്നീട് സിംഗ പ്പൂരിലെ ആശു പത്രി യില്‍ മരിച്ചു.

കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ നാലു പ്രതി കള്‍ ക്കും വധ ശിക്ഷ നല്‍കിയ ഡല്‍ഹി ഹൈ ക്കോടതി വിധി സുപ്രീം കോടതി ശരി വച്ചി രുന്നു.

വധ ശിക്ഷാ വിധി പുനഃ പരി ശോധി ക്കണം എന്ന് ആവ ശ്യപ്പെട്ട് പ്രതി കളായ മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവ രാണ് സുപ്രീം കോടതി യെ വീണ്ടും സമീപിച്ചത്. നാലാമനായ അക്ഷയ് സിംഗ് പുനഃ പരി ശോധനാ ഹര്‍ജി നല്‍കിയിരുന്നില്ല.

- pma

വായിക്കുക: , , , ,

Comments Off on നിര്‍ഭയ കേസില്‍ പ്രതി കളുടെ വധ ശിക്ഷക്ക് ഇളവില്ല

നിരോധനം നീക്കി : സൗദിയിൽ വനിത കൾ വാഹനം ഓടിച്ചു തുടങ്ങി

June 24th, 2018

saudi driving ban-epathram

റിയാദ് : സൗദി അറേബ്യ യിൽ ഇന്നു മുതല്‍ വനിതകൾ വാഹനം ഓടിച്ചു തുടങ്ങി. വാഹനം ഓടി ക്കുന്ന തിന് മുന്‍പേ ട്രാഫിക് വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ പൂക്കൾ സമ്മാനിച്ചു.

ഈ മാസം 24 മുതല്‍ സൗദി അറേബ്യ യിൽ സ്ത്രീ കൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കും എന്ന് സൽ മാൻ രാജാവ് പ്രഖ്യാപി ച്ചിരുന്നു. ഇതേ തുടര്‍ന്ന് അര ലക്ഷ ത്തില്‍ അധികം സൗദി വനിത കൾക്ക് ഡ്രൈവിംഗി നുള്ള അനുമതി ലഭിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on നിരോധനം നീക്കി : സൗദിയിൽ വനിത കൾ വാഹനം ഓടിച്ചു തുടങ്ങി

നരേന്ദ്ര മോഡി അവി വാഹിതന്‍ : മധ്യ പ്രദേശ് ഗവർണ്ണർക്ക് എതിരെ യശോദ ബെന്‍ രംഗത്ത്

June 21st, 2018

narendra-modi-s-wife-jashodaben-ePathram

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോഡി അവി വാഹിതന്‍ എന്നുള്ള മധ്യപ്രദേശ് ഗവര്‍ണ്ണര്‍ ആനന്ദി ബെന്‍ പട്ടേലിന്റെ പ്രസ്താവനക്ക് എതിരെ നരേന്ദ്ര മോഡി യുമായി അകന്നു ജീവിക്കുന്ന ഭാര്യ യശോദ ബെന്‍ രംഗത്ത്. വിദ്യാ ഭ്യാസവും ലോക വിവര വും ഉള്ള ഗവര്‍ണ്ണര്‍ ആനന്ദി ബെന്നിനെ പ്പോലെ യുള്ള ഒരു സ്ത്രീ യില്‍ നിന്നും ഇത്തര ത്തിലുള്ള പ്രസ്താവന ഉണ്ടാ യത് തന്നെ ഞെട്ടിച്ചു എന്നാണ് യശോദ ബെന്‍ മാധ്യമ ങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ ദിവസം നടന്ന ഒരു പൊതു പരി പാടി യില്‍ വെച്ചാണ് ഗവര്‍ണ്ണറുടെ വിവാദ പരാ മര്‍ശം ഉണ്ടാ യത്. ‘നരേന്ദ്ര ഭായി വിവാഹം ചെയ്തിട്ടില്ല. എന്നിട്ടും സ്ത്രീ കളുും കുട്ടി കളും അഭി മുഖീ കരി ക്കുന്ന നിരവധി പ്രശ്ന ങ്ങള്‍ മനസ്സി ലാ ക്കുവാന്‍ അദ്ദേഹത്തിന് കഴി യുന്നു’ ഹര്‍ദ ജില്ല യിലെ തിമാരി യില്‍ അംഗന്‍ വാടി കളു മായി ബന്ധപ്പെട്ട് നടന്ന പരി പാടി യിലെ ഗവര്‍ ണ്ണറുടെ പ്രസംഗ ത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ യില്‍ പ്രചരിക്കുകയും ചെയ്തു.

‘ആനന്ദി ബെന്‍ അങ്ങനെ പറഞ്ഞു എന്ന് ആദ്യം എനിക്കു വിശ്വസി ക്കു വാന്‍ സാധിച്ചില്ല. പിന്നീട് വീഡിയോ കണ്ട പ്പോള്‍ ബോദ്ധ്യപ്പെട്ടു.

2004 ലെ ലോക്സഭാ തെര ഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യ വാങ്മൂല ത്തില്‍ വിവാഹ ക്കാര്യം മോഡി പറ ഞ്ഞി ട്ടു ള്ളതു മാണ്. ആനന്ദി ബെനിന്റെ പരാമര്‍ശം മോഡി യെ ഇകഴ്ത്തു ന്നതാണ്. അദ്ദേഹം എനിക്ക് ബഹു മാന്യ നാണ്, അദ്ദേഹം എന്റെ ശ്രീരാമ നാണ്’ യശോദാ ബെന്‍ പറഞ്ഞു.

2004ൽ മോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പത്രിക യിൽ ഭാര്യ യുടെ പേരിന്റെ സ്ഥാനത്ത് തന്റെ പേര്‍ ചേര്‍ത്തിരുന്നു.

ഗുജറാത്ത് മുൻ മുഖ്യമന്ത്രി കൂടിയായ ആനന്ദി ബെൻ ഇത്രയും നിരുത്തര വാദ പരമായ പ്രസ്താവന നടത്താൻ പാടില്ലായി രുന്നു എന്നും യശോദാ ബെന്‍ കൂട്ടിച്ചേര്‍ത്തു.

Image credit Online Manorama

- pma

വായിക്കുക: , , , , , , ,

Comments Off on നരേന്ദ്ര മോഡി അവി വാഹിതന്‍ : മധ്യ പ്രദേശ് ഗവർണ്ണർക്ക് എതിരെ യശോദ ബെന്‍ രംഗത്ത്

ലീലാ മേനോന്‍ അന്തരിച്ചു

June 4th, 2018

senior-journalist-leela-menon-passed-away-ePathram
കൊച്ചി : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ജന്മ ഭൂമി പത്ര ത്തിന്റെ ചീഫ് എഡിറ്ററു മായ ലീല മേനോൻ (86) അന്തരിച്ചു. ഞായറാഴ്ച രാത്രി യിലായിരുന്നു അന്ത്യം. ദീര്‍ഘ കാല മായി രോഗ ബാധിത യായി ചികിത്സ യിലാ യിരുന്നു.

എറണാകുളം വെങ്ങോല തുമ്മാരു കുടി വീട്ടിൽ പാല ക്കോട്ട് നീലകണ്ഠൻ കർത്താ – ജാനകിയമ്മ ദമ്പതി കളു ടെ മകളായി 1932 ലാണു ജനനം.

വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, ഹൈദരാ ബാദ് നൈസാം കോളേജ് എന്നി വിട ങ്ങളില്‍ ആയി രുന്നു വിദ്യാഭ്യാസം.1978 ൽ പത്ര പ്രവര്‍ ത്തന രംഗത്തേക്ക് വന്നു. ഇന്ത്യൻ എക്സ് പ്രസ്സ് പത്ര ത്തിന്റെ ന്യൂഡൽഹി, കോട്ടയം, കൊച്ചി എന്നി വട ങ്ങളിൽ പ്രവർത്തിച്ചു. 2000 ല്‍ പ്രിന്‍സിപ്പല്‍ കറ സ്പോ ണ്ടന്റ് ആയിരിക്കെ വിരമിച്ചു.

തുടര്‍ന്ന് കേരള മിഡ്ഡേ ടൈം, കോർപ്പറേറ്റ് ടുഡേ എന്നിവ യിൽ എഡിറ്റര്‍ ആയും വനിത, മലയാളം, മാധ്യമം, ഒൗട്ട്ലുക്ക്, ഹിന്ദു തുടങ്ങിയ വയിൽ കോളമിസ്റ്റ് ആയും പ്രവര്‍ത്തിച്ചു.

ഭർത്താവ് പരേതനായ മുണ്ടിയടത്ത് മേജർ ഭാസ്കര മേനോൻ. ‘നിലയ്ക്കാത്ത സിംഫണി’ എന്ന ആത്മ കഥയും ‘ഹൃദയ പൂര്‍വ്വം’ എന്ന പേരിലുള്ള ലേഖന സമാഹാര വും പ്രസിദ്ധീ കരി ച്ചിട്ടുണ്ട്.

 

- pma

വായിക്കുക: , , ,

Comments Off on ലീലാ മേനോന്‍ അന്തരിച്ചു

Page 35 of 54« First...102030...3334353637...4050...Last »

« Previous Page« Previous « നിപ്പ : 1.75 കോടി രൂപയുടെ സുരക്ഷാ ഉപകരണ ങ്ങള്‍ വി. പി. എസ്. ഗ്രൂപ്പ് എത്തിച്ചു
Next »Next Page » സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha