പഴ്‌സ് എടുക്കാന്‍ മറന്ന യുവതിയുടെ ബില്ലടച്ച് പ്രധാനമന്ത്രി; വാര്‍ത്തകളില്‍ താരമായി ജസീന്ത

April 5th, 2019

Jacinda-Ardern-epathram

വെല്ലിംഗ്ടണ്‍: പഴ്‌സ് എടുക്കാന്‍ മറന്ന യുവതിക്ക് വേണ്ടി സൂപ്പര്‍മാര്‍ക്കറ്റില്‍ പണമടച്ച് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡന്‍. അവരും ഒരമ്മയായതു കൊണ്ടാണ് താന്‍ സഹായിച്ചതെന്നാണ് സംഭവത്തെക്കുറിച്ച് ജസീന്ത പ്രതികരിച്ചത്.

സൂപ്പര്‍ മാര്‍ക്കറ്റില്‍ തന്റെ രണ്ട് മക്കളുമായി ഷോപ്പിംഗിനെത്തിയതായിരുന്നു യുവതി. സാധനങ്ങളെല്ലാം വാങ്ങി പാക്ക് ചെയ്ത് ബില്ലടയ്ക്കാന്‍ നോക്കുമ്പോഴാണ് പഴ്‌സ് വീട്ടില്‍ നിന്നെടുത്തില്ലെന്ന് മനസ്സിലായത്. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച യുവതിയെ അവിടെയുണ്ടായിരുന്ന പ്രധാനമന്ത്രി സഹായിക്കുകയായിരുന്നു. പ്രധാനമന്ത്രി തന്നെ നേരിട്ട് അവരുടെ പണമടച്ചു.

ആ യുവതി തന്നെയാണ് സംഭവം ഫേസ്ബുക്കിലൂടെ മറ്റുള്ളവരെ അറിയിച്ചത്. കുട്ടികളുമായെത്തി ഷോപ്പിംഗും നടത്തിയ ശേഷം കയ്യില്‍ പണമില്ലാതെ നില്‍ക്കുന്ന അവസ്ഥയില്‍ പ്രധാനമന്ത്രി നേരിട്ടെത്തി സഹായിക്കുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാനാവുമോ എന്ന് ചോദിച്ചായിരുന്നു യുവതി ആഹ്ലാദം പങ്കുവച്ചത്. പിന്നീട് ജസീന്ത തന്നെ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് സ്ഥിരീകരിച്ചു.

- അവ്നി

വായിക്കുക: , , , ,

Comments Off on പഴ്‌സ് എടുക്കാന്‍ മറന്ന യുവതിയുടെ ബില്ലടച്ച് പ്രധാനമന്ത്രി; വാര്‍ത്തകളില്‍ താരമായി ജസീന്ത

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു : യുവാവ് വീട്ടില്‍ കയറി പെണ്‍ കുട്ടിയെ തീ കൊളുത്തി ക്കൊന്നു

April 4th, 2019

തൃശൂര്‍ : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍ കുട്ടിയെ തീ കൊളുത്തിക്കൊന്നു.എംജിനീയറിംഗ് വിദ്യാര്‍ത്ഥിനി യായ ചിയാരം സ്വദേശി നീതു (22) വിനെ യാണ് വടക്കേ ക്കാട്‌ സ്വദേശി നിതീഷ് തീ കൊളുത്തി കൊല പ്പെടു ത്തി യത്.

ഇന്നു രാവിലെ ചിയാരത്തെ നീതു വിന്റെ വീട്ടി ലേക്ക് കയറി വന്ന നിതീഷ് നീതുവു മായി സംസാരി ക്കുകയും ഇരുവരും വാക്കു തര്‍ക്ക ത്തി ലാവുകയും ചെയ്തു എന്നു പറയ പ്പെടു ന്നു. യുവാവ് കൈയില്‍ കരുതി യിരുന്ന പെട്രോള്‍ നീതുവിന്റെ ദേഹത്തൊ ഴിച്ച് തീ കൊളു ത്തുക യായി രുന്നു.

കുറെ നാളു കളായി ഇയാള്‍ പെണ്‍ കുട്ടി യുടെ പിറകെ നടന്ന് ശല്യം ചെയ്തിരുന്ന തായി വീട്ടു കാര്‍ പറഞ്ഞു. ഇയാളെ നാട്ടു കാര്‍ പിടി കൂടി പോലീസില്‍ ഏല്‍പ്പിച്ചു.

- pma

വായിക്കുക: , ,

Comments Off on പ്രണയാഭ്യര്‍ത്ഥന നിരസിച്ചു : യുവാവ് വീട്ടില്‍ കയറി പെണ്‍ കുട്ടിയെ തീ കൊളുത്തി ക്കൊന്നു

അഷിത അന്തരിച്ചു

March 27th, 2019

writer-pk-ashita-passed-away-ePathram

തൃശ്ശൂര്‍: പ്രമുഖ എഴുത്തുകാരി അഷിത (63) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി തൃശ്ശൂരിലെ സ്വകാര്യ ആശു പത്രി യില്‍ വെച്ചാ യിരുന്നു അന്ത്യം. ദീര്‍ഘ കാല മായി അര്‍ബുദ ബാധിത യായിരുന്നു.

തൃശ്ശൂര്‍ ജില്ല യിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ അഞ്ചിന് ജനിച്ച അഷിത , സാഹിത്യ രംഗത്ത് കവി, ചെറു കഥാ കൃത്ത്, വിവര്‍ ത്തക തുട ങ്ങിയ മേഖല കളില്‍ തന്റെ തായ കയ്യൊപ്പു ചാര്‍ത്തി യിരുന്നു.

അഷിത യുടെ കഥകള്‍, അപൂര്‍ണ്ണ വിരാമ ങ്ങള്‍, ഒരു സ്ത്രീ യും പറയാ ത്തത്, വിസ്മയ ചിഹ്ന ങ്ങള്‍, മഴ മേഘ ങ്ങള്‍, കല്ലു വെച്ച നുണ കള്‍, തഥാഗത, മീര പാടുന്നു, അലക്‌സാണ്ടര്‍ പുഷ്‌കി ന്റെ കവിത കളുടെ മലയാള തര്‍ജ്ജമ തുട ങ്ങിയവ യാണ് പ്രധാന കൃതി കള്‍.

‘അഷിത യുടെ കഥകള്‍’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി യുടെ 2015 ലെ ചെറു കഥാ പുരസ്‌കാരം ലഭി ച്ചിരുന്നു. ഇട ശ്ശേരി പുര സ്‌കാരം, പത്മരാജന്‍ പുരസ്‌ കാരം, ലളി താംബിക അന്തര്‍ജ്ജനം സ്മാരക പുര സ്‌കാ രം, അങ്കണം അവാര്‍ഡ് തുടങ്ങിയവ നേടി യിട്ടുണ്ട്.

കേരള സര്‍വ്വ കലാ ശാല യിലെ ജേണലിസം വിഭാഗ ത്തില്‍ അദ്ധ്യാപകന്‍ ആയിരുന്ന ഡോ. കെ. വി. രാമന്‍ കുട്ടി യാണ് ഭര്‍ത്താവ്. മകള്‍ : ഉമ. മരുമകന്‍ : ശ്രീജിത്ത്.

- pma

വായിക്കുക: , , ,

Comments Off on അഷിത അന്തരിച്ചു

വീട്ടമ്മമാർക്ക് ഡ്രൈവിംഗ് ലൈസന്‍സ് : നടപടി കളിൽ മാറ്റം

March 10th, 2019

kuwait-flag-ePathram
കുവൈറ്റ് : ഭര്‍ത്താക്ക ന്മാരുടെ സ്പോൺസർ ഷിപ്പിൽ കുവൈറ്റിൽ എത്തുന്ന വീട്ടമ്മ മാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കു ന്നതിനുള്ള നട പടി കളിൽ മാറ്റം വരുത്തി.

കുടുംബ വിസ യിൽ എത്തു ന്ന വർക്ക് കുട്ടി കള്‍ കൂടെ ഉണ്ടാ യിരി ക്കണം, ഭർത്താവിന് 600 കുവൈത്തി ദീനാറിന് മേൽ ശമ്പളം ഉണ്ടാവണം, ഭർത്താ വിന്റെ ജോലി ജനറല്‍ മാനേജര്‍, ഡോക്ടര്‍, ഫാര്‍മ സിസ്റ്റ്, ഉപ ദേഷ്ടാ ക്കള്‍, യൂണി വേഴ്‌സിറ്റി അംഗ ങ്ങള്‍ എന്നി ങ്ങനെ ആയി രിക്കണം.

റോഡു കളിലെ വാഹന പ്പെരു പ്പം കുറച്ച് ഗതാ ഗത ക്കുരുക്കും തിരക്കും ഒഴിവാക്കുന്നതിനും കൂടി യാണ് നടപടി കളിൽ മാറ്റം വരുത്തിയത് എന്ന് അധി കൃതർ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on വീട്ടമ്മമാർക്ക് ഡ്രൈവിംഗ് ലൈസന്‍സ് : നടപടി കളിൽ മാറ്റം

Page 34 of 56« First...1020...3233343536...4050...Last »

« Previous Page« Previous « സഹിഷ്‌ണുതാ സന്ദേശം പങ്കു വെച്ച് തൊഴിലാളി കളുടെ കൂട്ടയോട്ടം
Next »Next Page » രഞ്ജി പണിക്കരുടെ ഭാര്യ അനിത അന്തരിച്ചു »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha