ആംആദ്മി പാര്‍ട്ടി യുടെ പിന്തുണ ഇടതു മുന്നണിക്ക്

April 20th, 2019

gereral-elections-lok-sabha-2019-ePathramന്യൂഡൽഹി : ലോക് സഭാ തെരഞ്ഞെടു പ്പിൽ ആംആദ്മി പാര്‍ട്ടി യുടെ പിന്തു ണ കേരള ത്തില്‍ ഇടതു ജനാധി പത്യ മുന്ന ണിക്ക് എന്ന് ആം ആദ്മി കേന്ദ്ര നേതൃത്വം.

ഡല്‍ഹിയില്‍ സി. പി. എം – എ. എ. പി. നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ ന്നാണ് തീരു മാനം. കേരളത്തില്‍ ഇടതു മുന്നണിക്കു നല്‍കുന്ന പിന്തുണ നിരുപാധികം എന്നും എ. എ. പി. അറിയിച്ചു.

എ. എ. പി. കേന്ദ്ര നേതൃത്വ ത്തിന്റെ അനുമതി ഇല്ലാതെ കേരള ത്തില്‍ ഐക്യ ജനാധി പത്യ മുന്നണി ക്കു പിന്തുണ പ്രഖ്യാപിച്ച ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി. ആര്‍. നീലകണ്ഠനെ പാര്‍ട്ടി യില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

Image Credit : ANI

- pma

വായിക്കുക: ,

Comments Off on ആംആദ്മി പാര്‍ട്ടി യുടെ പിന്തുണ ഇടതു മുന്നണിക്ക്

ആംആദ്മി പാര്‍ട്ടി യുടെ പിന്തുണ ഇടതു മുന്നണിക്ക്

April 20th, 2019

gereral-elections-lok-sabha-2019-ePathramന്യൂഡൽഹി : ലോക് സഭാ തെരഞ്ഞെടു പ്പിൽ ആംആദ്മി പാര്‍ട്ടി യുടെ പിന്തു ണ കേരള ത്തില്‍ ഇടതു ജനാധി പത്യ മുന്ന ണിക്ക് എന്ന് ആം ആദ്മി കേന്ദ്ര നേതൃത്വം.

ഡല്‍ഹിയില്‍ സി. പി. എം – എ. എ. പി. നേതാ ക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ച യെ തുടര്‍ന്നാണ് തീരു മാനം. കേരളത്തില്‍ ഇടതു മുന്നണിക്കു നല്‍കുന്ന പിന്തുണ നിരുപാധികം എന്നും എ. എ. പി. അറിയിച്ചു.

എ. എ. പി. കേന്ദ്ര നേതൃത്വ ത്തിന്റെ അനുമതി ഇല്ലാതെ കേരള ത്തില്‍ ഐക്യ ജനാധിപത്യ മുന്നണി ക്കു പിന്തുണ പ്രഖ്യാപിച്ച ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി. ആര്‍. നീലകണ്ഠനെ പാര്‍ട്ടി യില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

Image Credit : ANI

- pma

വായിക്കുക: ,

Comments Off on ആംആദ്മി പാര്‍ട്ടി യുടെ പിന്തുണ ഇടതു മുന്നണിക്ക്

രണ്ടാം ഘട്ട പോളിംഗ് : 95 മണ്ഡല ങ്ങള്‍ ബൂത്തി ലേക്ക്

April 18th, 2019

election-ink-mark-ePathram
ന്യൂഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പിൻെറ രണ്ടാം ഘട്ട ത്തിൽ 11 സംസ്ഥാന ങ്ങളി ലായി 95 മണ്ഡല ങ്ങളിലേ ക്കുള്ള വോട്ടെടുപ്പ് മികച്ച പ്രതികരണം എന്നു റിപ്പോര്‍ട്ട്.

തമിഴ്‌ നാട്, ഒഡീഷ എന്നീ സംസ്ഥാന ങ്ങ ളിലെ നിയമ സഭാ സീറ്റു കളി ലേക്കും വോട്ടെ ടുപ്പ് നട ക്കു ന്നുണ്ട്. തമിഴ്നാട്ടില്‍ 39 ലോക്സഭാ സീറ്റു കളിൽ വെല്ലൂര്‍ മണ്ഡല ത്തില്‍ ഒഴികെ ബാക്കി എല്ലാ യി ടത്തും ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്നു.

ക്രമസമാധാന പ്രശ്നത്തെ തുടർന്ന് ത്രിപുര ഈസ്റ്റ് മണ്ഡല ത്തിലെ യും തെര ഞ്ഞെ ടുപ്പ് മാറ്റി വെച്ചു. മൂന്നാം ഘട്ട മായ ഏപ്രില്‍ 23 നു ഇവിട ങ്ങളിലും വോട്ടെടുപ്പ് നടക്കും.

- pma

വായിക്കുക: , , ,

Comments Off on രണ്ടാം ഘട്ട പോളിംഗ് : 95 മണ്ഡല ങ്ങള്‍ ബൂത്തി ലേക്ക്

ടിക് ടോക് ഇനി ഇന്ത്യയില്‍ ഇല്ല

April 18th, 2019

chinese-app-tiktok-banned-in-india-ePathram
ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയ യിലെ ജന പ്രിയ താരം ടിക് ടോക് ഇനി ഇന്ത്യ യില്‍ ഇല്ല. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ‘ടിക് ടോക്’ ആപ്പ് പിൻ വലിച്ചു

ടിക് ടോക് നീക്കം ചെയ്യണം എന്ന് മാതൃ കമ്പനി യായ ബൈറ്റ് ഡാന്‍സിനോട് മദ്രാസ് ഹൈക്കോടതി ആവശ്യ പ്പെട്ടി രുന്നു. കോടതി നിർദ്ദേശം ചൂണ്ടി ക്കാണി ച്ചു കൊണ്ട് കേന്ദ്ര ഐ. ടി. മന്ത്രാലയം ഗൂഗിൾ, ആപ്പിള്‍ എന്നീ കമ്പനി കള്‍ക്ക് രേഖാ മൂലം അറിയിപ്പു നല്‍കി യതിനെ തുടര്‍ന്നാണ് ഈ നീക്കം.

വിദ്യാര്‍ത്ഥികളും കൗമാര ക്കാരു മാണ് ടിക് ടോക്കിനെ സജീവ മാക്കു ന്നത്. വീഡിയോ ചിത്രീ കരണം, എഡി റ്റിംഗ്, വീഡിയോ അപ്‌ ലോഡിം ഗ്, ഷെയ റിംഗ് തുട ങ്ങിയവ വളരെ എളുപ്പത്തില്‍ ചെയ്യാവു ന്നതി നാല്‍ ടിക് ടോക് പെട്ടെന്നു തന്നെ സമൂഹ മാധ്യമ ങ്ങളിലെ മുന്‍ നിരക്കാര നായി മാറുക യായി രുന്നു.

എന്നാല്‍ വിനോദ മാധ്യമം എന്നതിലുപരി ഇതിലെ വീഡിയോ കളില്‍ അശ്ലീലം വര്‍ദ്ധിച്ചു വരുന്നു എന്ന താണ് ഏറ്റവും അപകടകരം ആയി മാറി യത്.

സ്വകാര്യത സംബ ന്ധിച്ച വ്യവ സ്ഥകള്‍ സുതാര്യമല്ല. ഒട്ടേറെ ക്രമ സമാധാന പ്രശ്‌ന ങ്ങള്‍ ഇതിലൂടെ ഉണ്ടാ കുന്നുണ്ട് എന്ന് ചൂണ്ടി ക്കാണിച്ചു കൊണ്ടാണ് ടിക് ടോക് നിരോധി ക്കണം എന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ് ഇറക്കിയത്.

- pma

വായിക്കുക: , , , , , ,

Comments Off on ടിക് ടോക് ഇനി ഇന്ത്യയില്‍ ഇല്ല

മുസ്ലീം പള്ളി കളിലെ സ്ത്രീ പ്രവേശനം : കേന്ദ്ര ത്തിനു സുപ്രീം കോടതി നോട്ടീസ്

April 16th, 2019

face-veil-burqa-niqab-ordinance-on-triple-talaq-ePathram
ന്യൂഡല്‍ഹി : മുസ്ലീം പള്ളി കളില്‍ സ്ത്രീ കള്‍ക്ക് പ്രവേ ശനം അനു വദിക്കണം എന്നുള്ള റിട്ട് ഹര്‍ജി യില്‍ കേന്ദ്ര സര്‍ ക്കാരിനും വഖഫ് ബോര്‍ഡിനും മുസ്ലീം വ്യക്തി നിയമ ബോര്‍ഡി നും ദേശീയ വനിതാ കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ശബരി മല യിൽ സ്ത്രീ കൾക്ക് പ്രവേശനം അനു വദിച്ച വിധി യാണ് ഈ ഹർജി പരി ഗണി ക്കു ന്നതിന് കാരണം.

മുസ്ലീം പള്ളി കളിൽ സ്ത്രീ കൾക്ക് നിയന്ത്രണ മില്ലാതെ പ്രവേശനം അനു വദി ക്കണം എന്ന ഹര്‍ജി യു മായി, പൂണെയിലെ മുഹ മ്മദീയ ജുമാ മസ്ജി ദില്‍ പ്രവേ ശനം നിഷേധിച്ചു എന്ന് കാണിച്ചു കൊണ്ട് മഹാ രാഷ്ട്ര യിലെ ദമ്പതി മാരാണ് കോടതിയെ സമീപി ച്ചത്.

പള്ളിയിൽ ആരാധനക്കു വേണ്ടി കയറാന്‍ ശ്രമിച്ച പ്പോൾ അവരെ തടഞ്ഞു എന്നും പൊലീ സിൽ പരാതി പ്പെട്ടിട്ടും സംരക്ഷ ണവും ആരാ ധനക്കു ആവശ്യ മായ സൗകര്യ വും നൽകി യില്ല എന്നും ദമ്പതി കൾ ഹര്‍ജി യിൽ പറയുന്നു. പള്ളി കളിൽ സ്ത്രീ കൾക്ക് പ്രവേശന വിലക്കുള്ളത് മൗലിക അവ കാശ ലംഘ നവും ഭരണ ഘടനാ വിരുദ്ധവുമാണ് എന്നും ഹര്‍ജിയില്‍ ചൂണ്ടി ക്കാണി ച്ചിട്ടുണ്ട്.

ശബരിമല വിധി നില നില്‍ക്കുന്നതു കൊണ്ടു മാത്ര മാണ് ഈ ഹര്‍ജി പരി ഗണി ക്കുന്നത് എന്ന് ജസ്റ്റിസ് എസ്. എ. ബോബ്ഡെ വ്യക്തമാക്കി.

തുല്യതാ അവ കാശം ഈ വിഷയ ത്തില്‍ ഉണ്ടോ എന്ന് പരി ശോധി ക്കണം എന്നും സർക്കാർ ഇതര സംവിധാന ത്തിൽ തുല്ല്യത അവ കാശ പ്പെടാൻ സാധി ക്കുമോ എന്നും കോടതി ചോദിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on മുസ്ലീം പള്ളി കളിലെ സ്ത്രീ പ്രവേശനം : കേന്ദ്ര ത്തിനു സുപ്രീം കോടതി നോട്ടീസ്

Page 44 of 95« First...102030...4243444546...506070...Last »

« Previous Page« Previous « സീതയുടെ ശതാബ്ദി ശ്രദ്ധേയമായി
Next »Next Page » ഇത് കേരളം, തെറ്റു ചെയ്താൽ മുഖം നോക്കാതെ നടപടി: മോദിയോട് പിണറായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha