സിം കാർഡ് നല്‍കാന്‍ ആധാര്‍ വേണ്ട : കേന്ദ്ര സർ‌ക്കാർ

May 2nd, 2018

aadhaar-not-must-for-mobile-sim-card-ePathram
ന്യൂഡൽഹി : മൊബൈൽ സിം കാർഡ് ലഭി ക്കുവാന്‍ ആധാർ കാര്‍ഡ് നിർബ്ബന്ധമല്ല എന്ന് കേന്ദ്ര സർക്കാർ.

മറ്റു തിരി ച്ചറി യല്‍ രേഖ ക ളായ പാസ്സ് പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐ. ഡി. തുടങ്ങി യവ യുടെ അടി സ്ഥാന ത്തിലും സിം കാര്‍ഡ് അനു വദി ക്കണം എന്ന് കേന്ദ്ര സർക്കാർ മൊബൈൽ കമ്പനി കൾക്ക് നിർദ്ദേശം നൽകി യിട്ടുണ്ട് എന്ന് ടെലി കോം സെക്രട്ടറി അരുണ സുന്ദര രാജന്‍ അറി യിച്ചു.

ആധാര്‍ കാര്‍ഡ് ഇല്ലാത്ത തിന്റെ പേരില്‍ ഒരാള്‍ക്കു പോലും സിം കാര്‍ഡ് നിഷേധി ക്കരുത്. സര്‍ക്കാര്‍ അംഗീ കരിച്ച എല്ലാ തിരി ച്ചറിയല്‍ രേഖ കളും സിം കാര്‍ഡി നായി സ്വീകരിക്കണം എന്നും അവര്‍ കൂട്ടി ച്ചേര്‍ത്തു.

ആധാർ കേസിൽ കോടതി യുടെ അന്തിമ വിധി വരുന്നത് വരെ സിം കാർഡിന് ആധാർ നിർബ്ബ ന്ധമല്ല എന്ന് സുപ്രീം കോടതി വ്യക്ത മാക്കി യിരുന്നു. ഇതിനു പിറകെ യാണ് ഇപ്പോള്‍ കേന്ദ്ര സർക്കാർ നിർദ്ദേശം.

ആധാര്‍ ഇല്ലാതെ സിം കാര്‍ഡ് നല്‍കില്ല എന്നുള്ള ഡീലര്‍ മാരുടെ തീരുമാനം സാധാരണ ക്കാരെ മാത്ര മല്ല, രാജ്യ ത്ത് എത്തുന്ന വിദേശി കളായ വിനോദ സഞ്ചാരി കളെ യും ബാധി ച്ചി ട്ടുണ്ട്. അതു കൊണ്ടു തന്നെ സര്‍ക്കാര്‍ ഈ വിഷയം ഗൗരവതര മായാണ് കാണുന്നത് എന്ന് ടെലി കോം മന്ത്രാലയം അറി യിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on സിം കാർഡ് നല്‍കാന്‍ ആധാര്‍ വേണ്ട : കേന്ദ്ര സർ‌ക്കാർ

മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നു : ത്രിപുര മുഖ്യമന്ത്രി

April 18th, 2018

tripura-chief-minister-biplab-kumar-deb-ePathram
അഗര്‍ത്തല : മഹാ ഭാരത കാലത്തു തന്നെ ഇന്ത്യ യില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റ് സംവി ധാന ങ്ങളും കൃത്രിമ ഉപഗ്രഹ ങ്ങള്‍ അടക്ക മുള്ള സാങ്കേതിക വിദ്യകള്‍ നില നിന്നിരുന്നു എന്ന് ബി. ജെ. പി. നേതാവും ത്രിപുര മുഖ്യ മന്ത്രി യുമായ ബിപ്ലവ് ദേബ്. 

പലരും ഈ വസ്തുത തള്ളി ക്കളഞ്ഞേക്കാം. എന്നാല്‍ ഇന്റർ നെറ്റ് ഇല്ലാ യിരുന്നു എങ്കില്‍ എങ്ങനെ യാണ് സഞ്ജയന് കുരു ക്ഷേത്ര യുദ്ധ ത്തെപ്പറ്റി ധൃത രാഷ്ട്രര്‍ക്ക് വിശദീ കരിച്ച് നല്‍കു വാന്‍ കഴിയുക?. ഇതിനർത്ഥം അക്കാലത്ത് സാറ്റ ലൈറ്റും ഇന്റര്‍ നെറ്റും ഉള്‍പ്പെടെ യുള്ള സാങ്കേതിക വിദ്യകള്‍ ഈ നാട്ടില്‍ വ്യാപക മായി രുന്നു എന്നു തന്നെ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതു വിതരണ വകു പ്പിന്റെ പ്രാദേശിക ശില്‍പ ശാല യിലാണ് ത്രിപുര മുഖ്യമന്ത്രി ഈ അവകാശ വാദം നട ത്തി യത്. ഇത്തരം അത്യാ ധുനിക സാങ്കേതിക വിദ്യകളു ണ്ടാ യിരുന്ന രാജ്യത്ത് ജനിക്കാന്‍ സാധിച്ചതില്‍ താന്‍ അഭിമാനം കൊള്ളുന്നു എന്നും ബിപ്ലബ് ദേബ് പറഞ്ഞു

- pma

വായിക്കുക: , , , , ,

Comments Off on മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നു : ത്രിപുര മുഖ്യമന്ത്രി

വായിക്കുക: , , , , , , ,

Comments Off on മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നു : ത്രിപുര മുഖ്യമന്ത്രി

മധ്യപ്രദേശിലെ രണ്ടര ലക്ഷം കന്നു കാലി കൾക്ക്​ ‘ആധാർ’ തയ്യാര്‍

March 26th, 2018

identification-number-tag-for-cow-ePathram
മധ്യപ്രദേശ് : കന്നുകാലി കളുടെ സുരക്ഷ, മെച്ചപ്പെട്ട രീതി യിലെ പാല്‍ ഉല്‍പ്പാദനം എന്നിവ ലക്ഷ്യ മാക്കി മധ്യ പ്രദേ ശി ലെ രണ്ടര ലക്ഷം നാല്‍ക്കാലി കള്‍ക്ക് ആധാര്‍ കാര്‍ഡിനു സമാന മായ സവിശേഷ തിരി ച്ചറി യല്‍ രേഖ കള്‍ തയ്യാ റായി.

ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ പദ്ധതി പ്രകാര മാണ് കന്നു കാലി കള്‍ക്ക്തിരിച്ചറിയല്‍ നമ്പര്‍ നല്‍കി യിട്ടുള്ളത്. കാലി കളുടെ വയസ്സ്, വര്‍ഗ്ഗം, സ്വഭാവ സവി ശേഷത കള്‍ തുട ങ്ങി യവ തിരിച്ചറി യു വാന്‍ കഴി യുന്ന 12 അക്ക നമ്പറു കളാണ് കന്നു കാലി കള്‍ ക്കുള്ള ‘ആധാറി നും’ നല്‍കി യിട്ടു ള്ളത്.

narendra-modi-government-plans-on-introducing-a-cow-ministry-ePathram

കന്നു കാലി കളുടെ തിരിച്ചറിയല്‍ നമ്പര്‍ ഉടമ യുടെ ആധാറു മായി ബന്ധിപ്പിക്കും. അനധികൃത വില്‍ പ്പന, കള്ള ക്കടത്ത്, കാലി കളെ ഉപേക്ഷിക്കല്‍ എന്നിവ തടയുക യാണ് ഇതിന്റെ ഉദ്ദേശം.

ദേശ വ്യാപകമായി നടപ്പാക്കുന്ന ‘ഇൻഫർമേഷൻ നെറ്റ് വര്‍ക്ക് ഫോര്‍ അനിമൽ പ്രൊഡക്ടി വിറ്റി ആൻഡ് ഹെൽത്ത്’ (ഐ. എൻ. എ. പി. എച്ച്) പദ്ധതി ക്കു വേണ്ടി യാണ് കാലികൾക്ക് നമ്പർ നൽകുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on മധ്യപ്രദേശിലെ രണ്ടര ലക്ഷം കന്നു കാലി കൾക്ക്​ ‘ആധാർ’ തയ്യാര്‍

ലാന്‍ഡ് ലൈൻ ഫോണു കളിൽ നിന്നും ഇനി സൗജന്യമായി വിളിക്കാം

March 21st, 2018

bsnl-extends-sunday-free-calling-offer-another-three-months-from-february-2018-ePathram
കണ്ണൂര്‍ : കേരള ത്തിലെ ബി. എസ്. എന്‍. എല്‍. ലാന്‍ഡ് ലൈൻ ഫോണു കളിൽ നിന്നും എല്ലാ നെറ്റ് വർക്കു കളി ലേക്കും സൗജന്യ കോൾ സംവിധാനം ഏർപ്പെടുത്തി.

നഗര പ്രദേശ ങ്ങളില്‍ ലാന്‍ഡ്‌ ലൈനില്‍ നിന്ന് ബി. എസ്. എന്‍. എല്‍. മൊബൈലി ലേക്കും ലാന്‍ഡ് ലൈനി ലേക്കും മാത്ര മായിരുന്നു സൗജന്യ മായി വിളിക്കാവുന്ന സംവി ധാനം ഉണ്ടായിരുന്നത്.

ഇപ്പോള്‍ നിലവി ലുള്ള ഞായറാഴ്ച സൗജന്യ വും (സൺഡേ ഫ്രീ കോൾ ഓഫർ) എല്ലാ ദിവസ വും രാത്രി 10.30 മുതൽ രാവിലെ 6 മണി വരെ ലഭി ക്കുന്ന രാത്രി കാല സൗജന്യ വും തുടരും.

രാജ്യത്ത് ഏറ്റവും ലാഭ കര മായി പ്രവര്‍ത്തിക്കുന്ന ബി. എസ്. എന്‍. എല്‍. കേരളാ സര്‍ക്കി ളില്‍ മാത്ര മാണ് ഈ താരിഫ് പരിഷ്‌കരണം കൊണ്ട് വന്നിട്ടുള്ളത് എന്നത് ശ്രദ്ധേയ മാണ്.

പുതിയ താരിഫ് അനു സരിച്ച് ഇനി മുതല്‍ ലാന്‍ഡ് ലൈൻ ഫോണു കളിൽ നിന്നും എല്ലാ നെറ്റ് വർക്കു കളി ലേക്കും സൗജന്യം ലഭ്യമാകും.

- pma

വായിക്കുക: , , ,

Comments Off on ലാന്‍ഡ് ലൈൻ ഫോണു കളിൽ നിന്നും ഇനി സൗജന്യമായി വിളിക്കാം

Page 24 of 30« First...10...2223242526...30...Last »

« Previous Page« Previous « എക്‌സ്‌പോ 2020 : അപേക്ഷ കര്‍ക്കായി പുതിയ പോര്‍ട്ടല്‍
Next »Next Page » ചക്ക : കേരള ത്തിന്റ ഔദ്യോഗിക ഫലം »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha