അബുദാബി : രാജ്യത്തെ ജല – വൈദ്യുതി ഉപ ഭോക്താ ക്കൾ ക്ക് അവരുടെ ബില്ലു കൾ അടക്കു ന്നതിന് യു. എ. ഇ. എക്സ് ചേഞ്ചും ഫെഡറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റിയും തമ്മിൽ ധാരണാ പത്രം ഒപ്പു വെച്ചു.
ഇതനുസരിച്ച് ഇനി ജല – വൈദ്യുത വിനി യോഗ ബില്ലു കളിലെ തുക യു. എ. ഇ. എക്സ് ചേഞ്ചിന്റെ 150 ശാഖ കളിൽ എവിടെയും സ്വീക രിക്കും.
പണം അടച്ച ഉടനെ ത്തന്നെ അത് ഓൺ ലൈൻ അക്കൗ ണ്ടിൽ വരവ് വെക്കുന്ന രീതി യിലാണ് ഈ ബിൽ പേയ് മെന്റ് സംവി ധാനം ക്രമീ കരി ച്ചിട്ടുള്ളത്.
ഇലക്ട്രി സിറ്റി ആൻഡ് വാട്ടർ അഥോറിറ്റി റവന്യു ആൻഡ് ക്രെഡിറ്റ് കൺട്രോൾ ഡയറക്ടർ ഷൈഖാ എം. അബ്ദുള്ള അൽ ബലൂഷി യും യു. എ. ഇ. എക്സ് ചേഞ്ച് കൺട്രി ഹെഡ് അബ്ദുൽ കരീം അൽ കായിദും ഇതു സംബ ന്ധിച്ച ധാരണാ പത്ര ത്തിൽ ഒപ്പു വെച്ചു.
ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി യുമാ യുള്ള തങ്ങ ളുടെ ഈ സഹ കരണം വഴി ഉപ ഭോക്താ ക്കൾ ക്ക് വളരെ വേഗ ത്തിൽ ഏറ്റവും അടുത്തേക്ക് ഫേവ (FEWA) ബിൽ പെയ്മെന്റ്സ് സേവനം എത്തി ക്കാൻ കഴിയും എന്നും സാമ്പത്തിക കാര്യ ങ്ങളിൽ ഒരു ഹൈപ്പർ മാർക്കറ്റ് എന്നു വിശേഷി പ്പിക്ക പ്പെടുന്ന യു. എ. ഇ. എക്സ് ചേഞ്ചിന്റെ വിപുല മായ സേവന നിര യിൽ ഇതും നല്ലൊരു കാൽ വെപ്പാണ് ഇത് എന്നും കൺട്രി ഹെഡ് അബ്ദുൽ കരീം അൽ കായിദ് അഭിപ്രായപ്പെട്ടു.
പുതിയ സാഹ ചര്യ ത്തിൽ തങ്ങളുടെ സേവന സൗകര്യ ങ്ങൾ പരമാവധി ജന ങ്ങളി ലേക്ക് താമസം വിനാ എത്തി ക്കാനുള്ള യജ്ഞ ത്തിൽ യു. എ. ഇ. എക്സ് ചേഞ്ചു മായുള്ള ഈ ബിൽ പെയ്‌മെന്റ് സൗകര്യം വലിയ വഴി ത്തിരി വാണ് എന്നും രാജ്യത്ത് ഉടനീളം പടർന്നു പന്ത ലിച്ച ശാഖാ ശൃംഖല കളി ലൂടെ യു. എ. ഇ. എക്സ് ചേഞ്ച് ഈ സേവനം കണിശ മായി നിർവ്വ ഹിക്കും എന്നും ഫെഡറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോ റിറ്റി റവന്യു ആൻഡ് ക്രെഡിറ്റ് കൺട്രോൾ ഡയറക്ടർ ഷൈഖാ എം. അബ്ദുള്ള അൽ ബലൂഷി കൂട്ടിച്ചേർത്തു.
ഇതോടെ മറ്റു എമിറേറ്റു കളിൽ എന്ന പോലെ അജ്‌മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ദെയ്‌ദ്, ഫുജൈറ, ദിബ്ബ തുടങ്ങിയ പ്രദേശ ങ്ങളി ലെ യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കൾ മുഖേന ഫേവ (FEWA) ബില്ലു കൾ അടക്കു വാനും സാധിക്കും.
- ജല – വൈദ്യുതി ബില്ലുകള്‍ ഓൺലൈൻ വഴി
- യു. എ. ഇ. എക്സ്ചേഞ്ചിൽ വൈദ്യുതി ബിൽ അടയ്ക്കാം
- യു. എ. ഇ. എക്സ്ചേഞ്ച് 35 ആം വാര്‍ഷികം ആഘോഷിക്കുന്നു
- ആഗോള വിജയത്തിന്റെ അറുന്നൂറ് മേനിയുമായി യു. എ. ഇ. എക്സ്ചേഞ്ച്
- ഫ്ലാഷ് റെമിറ്റ് : യു. എ. ഇ. എക്സ്ചേഞ്ചും കാനറ ബാങ്കും കൈ കോര്‍ക്കുന്നു
- ഇടപാടു കാര്‍ക്കും ജീവന ക്കാര്‍ക്കും യു. എ. ഇ. എക്സ്ചേഞ്ചിന്റെ ആദരം
- കാരുണ്യത്തിന്റെ നിറവിൽ യു. എ. ഇ. എക്സ്ചേഞ്ചിന്റെ മുപ്പത്തി മൂന്നാം പിറന്നാൾ
- പിന് വലിച്ച നോട്ടുകൾ മാറ്റാം എന്ന വാര്‍ത്ത വ്യാജം : യു. എ. ഇ. എക്സ് ചേഞ്ച്