ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു

October 4th, 2022

medicine-medical-shop-ePathram
തിരുവനന്തപുരം : സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്നു ലബോറട്ടറികളിൽ നടത്തിയ പരിശോധനയില്‍ ഗുണ നിലവാരം ഇല്ല എന്നു കണ്ടെത്തിയ മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരി കളും ആശുപത്രി കളും അവ വിതരണക്കാരന് തിരികെ നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണം എന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.  മരുന്നുകളുടെ വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം.

- pma

വായിക്കുക: , , , , , ,

Comments Off on ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു

അഞ്ച് ദിവസം മഴക്കു സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം

October 2nd, 2022

rain-in-kerala-monsoon-ePathram
കൊച്ചി : കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാദ്ധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണു ശക്തമായ മഴ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മലമ്പുഴ അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തു ഡാമിലേക്ക് നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ അണക്കെട്ടിന്‍റെ നാലു ഷട്ടറുകള്‍ 15 സെന്‍റിമീറ്റര്‍ വീതം തുറന്നു. കല്‍പ്പാത്തിപ്പുഴ, മുക്കൈപ്പുഴ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. റൂള്‍ കര്‍വ് പ്രകാരം ജല നിരപ്പ് ക്രമീകരിക്കുവാന്‍ വേണ്ടിയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് എന്ന് കെ. എസ്. ഇ. ബി. അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on അഞ്ച് ദിവസം മഴക്കു സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം

രാജ്യത്ത് 5 ജി യുഗത്തിന് തുടക്കമായി

October 1st, 2022

narendra modi-epathram
ന്യൂഡൽഹി : ഇന്ത്യയില്‍ 5G  യുഗത്തിന് തുടക്കമായി. ന്യൂഡൽഹിയിലെ പ്രഗതി മൈതാനി യിൽ നടന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി 5 ജി സേവന ങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യ മൊബൈൽ കോൺഗ്രസിന്‍റെ ആറാം പതിപ്പും പ്രധാന മന്ത്രി ഉദ്ഘാടനംചെയ്തു.

രാജ്യത്ത് 5 ജി സേവനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് സര്‍ക്കാര്‍ തുടക്കമിട്ട ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന്‍റെ വിജയം ആണെന്നും പ്രധാന മന്ത്രി പറഞ്ഞു. 5 ജി യുടെ ആദ്യഘട്ടം 13 നഗരങ്ങളിലാണ് ലഭ്യമാകുക. 2024 ഓടെ രാജ്യത്ത് ഉടനീളം 5 ജി സേവനം ലഭ്യമാകും.

വയര്‍ലെസ് സാങ്കേതിക മികവിന്‍റെ അഞ്ചാം തലമുറ യെയാണ് 5G എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്നത്. അള്‍ട്രാ-ഹൈ സ്പീഡ് ഇന്‍റര്‍ നെറ്റ് കണക്റ്റിവിറ്റി യാണ് 5 ജി യുടെ പ്രത്യേകത.

ഇത്രയും നാള്‍ എം. ബി. പി. എസ്. വേഗം ആയിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍ 5G യിലേക്ക് എത്തുമ്പോള്‍ അത് ജി. ബി. പി. എസ്. വേഗതയിലേക്ക് മാറും.

ഉപകരണങ്ങളുടെ വില, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ഡാറ്റ കോസ്റ്റ്, ഡിജിറ്റല്‍ ഫസ്റ്റ് സമീപനം എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആവിഷ്കരിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on രാജ്യത്ത് 5 ജി യുഗത്തിന് തുടക്കമായി

ഗാന്ധി ജയന്തി വാരാഘോഷം : പോസ്റ്റര്‍ രചനാ – ഡിസൈന്‍ മത്സരങ്ങള്‍

October 1st, 2022

gandhi-jayanthi-poster-design-competition-ePathram
തൃശ്ശൂര്‍ : ഗാന്ധി ജയന്തി വാരാഘോഷത്തോട് അനു ബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പും ഇന്‍ഫര്‍ മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി തൃശൂര്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ലഹരി മുക്ത കേരളം’ എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ, പോസ്റ്റര്‍ ഡിസൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

ഡിസൈന്‍ ചെയ്ത പോസ്റ്ററുകള്‍ 98 95 76 60 42 എന്ന നമ്പറിലേക്ക് ഒക്ടോബര്‍ 10 ന് മുമ്പായി വാട്ട്‌സാപ്പ് ചെയ്യണം.

എല്‍. പി., യു. പി. വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരവും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാർത്ഥി കള്‍ക്ക് കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള പോസ്റ്റര്‍ ഡിസൈന്‍ മത്സര വുമാണ് നടത്തുന്നത്. 2022 ഒക്ടോബര്‍ 7 ന് സ്‌കൂള്‍, കോളേജ് തല മത്സരങ്ങള്‍ നടക്കും. ഇവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന എന്‍ട്രി കളാണ് ജില്ലാ തല മത്സര ങ്ങള്‍ക്ക് പരിഗണിക്കുക.

ജില്ലാ തല മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും നല്‍കും. മികച്ച പോസ്റ്ററുകൾ ഉള്‍പ്പെടുത്തി ജില്ലാ തല ത്തില്‍ പോസ്റ്റര്‍ പ്രദര്‍ശനവും സംഘടിപ്പിക്കും.

ലഹരി വിമുക്ത സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫ്ളാഷ് മോബ് ടീം രൂപീകരിച്ച് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഫ്‌ളാഷ്‌ മോബുകള്‍ അവതരിപ്പിക്കും.

- pma

വായിക്കുക: , , , ,

Comments Off on ഗാന്ധി ജയന്തി വാരാഘോഷം : പോസ്റ്റര്‍ രചനാ – ഡിസൈന്‍ മത്സരങ്ങള്‍

മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാന്‍ ആവില്ല : ഹൈക്കോടതി

September 23rd, 2022

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിന് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തുന്ന അക്രമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. അക്രമികളെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് നേരിടണം എന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

ഹർത്താൽ, പൊതു പണിമുടക്ക് തുടങ്ങിയവക്ക് ഏഴു ദിവസം മുന്‍പേ നോട്ടീസ് നൽകിയ ശേഷമേ പ്രഖ്യാപിക്കാവൂ എന്ന് ഹൈക്കോടതി വിധി നിലനില്‍ക്കുന്നുണ്ട്. സമരങ്ങൾ പൗരന്‍റെ മൗലിക അവകാശത്തെ ബാധിക്കുന്ന തരത്തില്‍ ആവരുത് എന്നും കോടതി ചൂണ്ടിക്കാട്ടി.

സ്വകാര്യ സ്വത്തും പൊതു സ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് എതിരെ കോടതി അലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി. എഫ്. ഐ.) യുടെ നേതാക്കളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കൊണ്ടാണ് വെള്ളിയാഴ്ച സംസ്ഥാനത്ത്  മിന്നൽ പണിമുടക്ക്  പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാന്‍ ആവില്ല : ഹൈക്കോടതി

Page 26 of 123« First...1020...2425262728...405060...Last »

« Previous Page« Previous « മൂന്നാര്‍ യാത്ര സെപ്റ്റംബര്‍ 24 ന്
Next »Next Page » മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha