റിയാദ് : ലോകമെമ്പാടുമുള്ള ചാവക്കാട്ടുകാരുടെ സൗഹൃദക്കൂട്ടായ്മ ‘നമ്മൾ ചാവക്കാട്ടുകാർ:ഒരാഗോള സൗഹൃദക്കൂട്ട്’ സൗദി ചാപ്റ്റർ പുനഃസംഘടിപ്പിച്ചു. റിയാദ് ബത്ഹയിലെ ലുഹാ മാർട്ട് ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ച് സയ്യിദ് ജാഫർ തങ്ങൾ (പ്രസിഡണ്ട്), ഫെർമിസ് മടത്തൊടിയിൽ (ജനറൽ സെക്രട്ടറി), മനാഫ് അബ്ദുള്ള (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
ഷാജഹാൻ ചാവക്കാട്, ഷാഹിദ് അറക്കൽ, അഷ്‌കർ അബൂബക്കർ, ഷെഫീഖ് മുഹമ്മദ്, സുബൈർ, ഫവാദ് മുഹമ്മദ്, അലി പുത്താട്ടിൽ, സിറാജുദ്ധീൻ ഓവുങ്ങൽ, യൂനസ് പടുങ്ങൽ, ഖയ്യൂം അബ്ദുള്ള, സലിം പാവറട്ടി, സലിം അകലാട്, പ്രകാശൻ, റിൻഷാദ് അബ്ദുള്ള, ഫിറോസ്, സുരേഷ് വലിയ പറമ്പിൽ, നസീർ നൗഫൽ തങ്ങൾ, അൻവർ ഖാലിദ്, ഷാഹിദ് സയ്യിദ്, സലിം പെരുമ്പിള്ളി, സാലിഹ് പാവറട്ടി, ഉണ്ണിമോൻ, നേവൽ കോട്ടപ്പടി, ഫാറൂഖ് പൊക്കുളങ്ങര, ഫായിസ് ബീരാൻ, മുഹമ്മദ് ഇക്ബാൽ, ആരിഫ് വൈശ്യം വീട്ടിൽ, കബീർ വൈലത്തൂർ, സഹീർ ബാബു എന്നിവരാണ് മറ്റു ഭരണ സമിതി അംഗങ്ങൾ.
ഹ്രസ്വ സന്ദർശനാർത്ഥം റിയാദിൽ എത്തിയ ചാവക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി. എം. അബ്ദുൽ ജാഫർ യോഗം ഉദ്‌ഘാടനം ചെയ്തു. സുധാകരൻ ചാവക്കാട് ഭരണ സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു.
ഷാഹിദ് അറക്കൽ അദ്ധ്യക്ഷത വഹിച്ചു. റസാഖ് മാട്ടുമ്മൽ, അബ്ദുൽ ഹമീദ് അഞ്ചങ്ങാടി, മജീദ് അഞ്ഞൂർ, സൈഫുദ്ധീൻ എന്നിവർ സംസാരിച്ചു. സുബൈർ സ്വാഗതവും മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു. TAG: ePathram Image Credit : FB PAGE