ദോഹ : പ്രളയ ക്കെടുതി യിലായ കേരള ത്തിന് അന്‍പത് ലക്ഷം ഡോളര്‍ (ഏക ദേശം 35 കോടി രൂപ) വക യിരു ത്തു വാന്‍ ഖത്തര്‍ ഭരണാധി കാരി ശൈഖ് തമിം ബിന്‍ ഹമദ് അല്‍ താനി നിര്‍ദ്ദേശിച്ചു.
പ്രളയ ത്തില്‍ വീടു കള്‍ നഷ്ടപ്പെട്ടവര്‍ക്ക് താമസ സൗക ര്ങ്ങള്‍ ഒരുക്കുന്ന തിനാ യാണ് തുക അനു വദി ച്ചിരി ക്കുന്നത് എന്ന് സര്‍ക്കാര്‍ വൃത്ത ങ്ങളെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അടിയന്തിര സഹായ മായി അഞ്ച് ലക്ഷം ഖത്തര്‍ റിയാലി ന്റെ (ഏക ദേശം 95 ലക്ഷം രൂപ) ദുരി താശ്വാസ പ്രവര്‍ ത്തന ങ്ങള്‍ ഖത്തർ സർക്കാരിനു കീഴിൽ പ്രവർ ത്തിക്കുന്ന സന്നദ്ധ സംഘടന യായ ഖത്തർ ചാരിറ്റി വഴി നടപ്പാക്കും. ഖത്തര്‍ ചാരിറ്റി യുടെ ഇന്ത്യ യിലെ പ്രതി നിധി ഓഫീസ് വഴി യാണ് പ്രവര്‍ ത്തന ങ്ങള്‍ നടത്തുക.
ദുരിത ബാധിതര്‍ക്ക് ആവശ്യമായ ഭക്ഷണം, മരുന്നുകള്‍, താമസ സൗകര്യ ങ്ങള്‍ തുടങ്ങിയവ ‘കേരള ഫ്‌ളഡ് റിലീഫ്’ എന്ന പേരിലുള്ള കാമ്പയി നിലൂടെ നടക്കും. രാജ്യത്തിനു പുറത്തു നിന്ന് കേരള ത്തിലെ ദുരിതാ ശ്വാസ പ്രവർ ത്തന ങ്ങള്‍ക്കു ലഭി ക്കുന്ന ഏറ്റവും വലിയ സഹായ പ്രഖ്യാപനം ആണിത്.
വാര്‍ത്ത അയച്ചു തന്നത് : കെ. വി. അസീസ്, ദോഹ.