സൗദി അറേബ്യ യില്‍ മൂന്നു മാസത്തെ പൊതു മാപ്പ്

January 14th, 2017

flag-and-logo-of-saudi-arabia-ePathram.jpg
റിയാദ്​ : സൗദി അറേബ്യയില്‍ മൂന്നു മാസത്തെ പൊതു മാപ്പ് പ്രഖ്യാപിച്ചു.

2017 ജനുവരി 15 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 12 വരെ യാണ് പൊതു മാപ്പിന്റെ കാലാവധി. ക്രിമി നല്‍ കുറ്റം ഒഴികെ യുള്ള കുറ്റ കൃത്യ ങ്ങള്‍ക്ക് ശിക്ഷിക്ക പ്പെട്ട് ജയി ലില്‍ കഴിയു ന്നവര്‍ക്ക് പൊതു മാപ്പ് പ്രയോജന പ്പെടു ത്താം.

ട്രാഫിക്ക് നിയമ ലംഘനങ്ങള്‍, ക്രിമി നല്‍ കുറ്റം എന്നി വക്ക് പൊതു മാപ്പ് ബാധകമല്ല. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ തങ്ങുന്ന ഹജ്ജ്, ഉംറ തീർഥാട കര്‍ ക്കും രാജ്യത്ത് അന ധികൃത മായി തങ്ങുന്ന എല്ലാ വിദേശി കള്‍ക്കും പൊതു മാപ്പ് ബാധകമാണ്.

പൊതു മാപ്പ് അവസാനി ക്കുന്ന തോടെ നിയമ വിരുദ്ധ മായി രാജ്യത്ത് തങ്ങുന്ന വരെ പിടി കൂടു വാനുള്ള പരി ശോധന കർശ്ശന മാക്കും എന്നും അധി കൃതര്‍ മുന്നറി യിപ്പ് നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on സൗദി അറേബ്യ യില്‍ മൂന്നു മാസത്തെ പൊതു മാപ്പ്

തോട് സംരക്ഷണം : ഫേസ് വളാഞ്ചേരി നിവേദനം നൽകി

January 12th, 2017

അലൈൻ : യു. എ. ഇ.യിലെ വളാഞ്ചേരി നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ഫേസ് വളാഞ്ചേരി’ അൽ ഐനിൽ ചേർന്ന യോഗ ത്തിൽ വെച്ച്, കോട്ടക്കൽ മണ്ഡലം എം. എൽ. എ. ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി.

നാട്ടിലെ മലിന മായ തോട് ഹരിത കേരള മിഷൻ പദ്ധതി യിൽ ഉൾ പ്പെടുത്തി സംരക്ഷി ക്കണം എന്ന് ആവശ്യ പ്പെട്ടു കൊണ്ടാ ണ് നിവേദനം നൽകിയത്.

നിവേദന ത്തിൽ പകർപ്പ്, വളാഞ്ചേരി മുനിസിപ്പൽ ചെയർ പേഴ്സൺ ഷാഹിന ടീച്ചർക്കും, വളാ ഞ്ചേ രി യിലെ ഡിവിഷണൽ കൗൺ സിലർ മാക്കും നൽകി.

പരിസ്ഥിതി സംരക്ഷണ വുമായി മുന്നോട്ടു വന്ന പ്രവാസി കൂട്ടായ്മ ഫേസ് വളാഞ്ചേരി യുടെ ഈ ശ്രമത്തെ ആബിദ് ഹുസൈൻ തങ്ങൾ എ൦. എൽ. എ. അഭി നന്ദിച്ചു.

തോട് സംരക്ഷണ ത്തിനു വേണ്ടതായ നടപടികൾ സ്വീക രിക്കും എന്നും അദ്ദേഹം ഉറപ്പു നൽകി. ഫേസ് വളാഞ്ചേരി പ്രതി നിധി കളായ നൗഷാദ് വളാഞ്ചേരി, അഷ്‌റഫ്, ഹക്കീം എന്നിവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

Comments Off on തോട് സംരക്ഷണം : ഫേസ് വളാഞ്ചേരി നിവേദനം നൽകി

പ്രവാസി ഭാരതീയ സമ്മാന്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിന്

January 10th, 2017

pravasi-bharathiya-samman-for-isc-abudhabi-ePathram

അബുദാബി : ഇന്ത്യന്‍ സമൂഹത്തിന്റെ വിദേശ ത്തെ ഏറ്റവും വലിയ സാമൂഹ്യ – സാംസ്കാരിക സംഘടന യായ അബു ദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന് (ഐ. എസ്. സി.) പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം.

യു. എ. ഇ. യിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് നല്‍കിയ സംഭാവ നകള്‍ പരിഗ ണിച്ച് കൊണ്ടാണ് ഐ. എസ്. സി. ക്ക് ഈ  പുരസ്കാരം സമ്മാനിച്ചത്

ബാംഗളൂരില്‍ നടന്ന ‘പ്രവാസി ഭാരതീയ ദിവസി’ ല്‍ വെച്ച് രാഷ്ട്ര പതി പ്രണബ് മുഖര്‍ജി യിൽ നിന്നും ഐ. എസ്. സി. പ്രസിഡണ്ട് തോമസ് വര്‍ഗ്ഗീസ് പുരസ്കാരം ഏറ്റു വാങ്ങി.

india-social-center-building-isc-abudhabi-ePathram

ഇന്ത്യൻ സമൂഹ ത്തിന്റെ ക്ഷേമ ത്തിനു വേണ്ടി നട ത്തിയ ഒട്ടേറെ പ്രവർത്ത ങ്ങൾ പരി ഗണി ച്ചാണ് ഐ. എസ്. സി. ക്ക് അവാർഡ് ലഭിച്ചത് എന്ന് വാര്‍ത്താ കുറി പ്പിൽ പറഞ്ഞു.

1967 ൽ തുടക്കം കുറിക്കുമ്പോള്‍ വളരെ കുറച്ച് അംഗ ങ്ങൾ മാത്രം ഉണ്ടാ യിരുന്ന ഐ. എസ്. സി., ഒരു ചെറിയ കെട്ടിട ത്തിൽ ആയിരുന്നു പ്രവർ ത്തി ച്ചിരുന്നത്.

ഇപ്പോൾ സിൽവർ ജൂബിലി യിലേക്ക് എത്തി നില്‍ക്കുന്ന സെന്റർ, അബു ദാബി മിനാ റോഡിൽ 1,05,550 ചതുരശ്ര അടി വിസ്തൃതി യുള്ള വിശാല മായ സ്വന്തം കെട്ടിടത്തി ലാണ് പ്ര വര്‍ ത്തി ക്കുന്നത്.

ഇന്ത്യന്‍ സമൂഹ ത്തിന് ഒത്തു ചേരു വാനും ആഘോഷ ങ്ങളും ഉത്സവ ങ്ങളും നടത്തു വാനും ഉള്ള പ്രധാന വേദി യാണ് ഇത്.

- pma

വായിക്കുക: , , , , , , ,

Comments Off on പ്രവാസി ഭാരതീയ സമ്മാന്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിന്

യു. എ. ഇ. യുടെ കാരുണ്യ വര്‍ഷം : ഫുഡ് ബാങ്ക്

January 5th, 2017

logo-uae-food-bank-ePathram
അബുദാബി : എല്ലാവർക്കും ഭക്ഷണം എത്തി ക്കുവാനും അതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാ ക്കുവാനും ലക്ഷ്യമിട്ടു കൊണ്ട് യു.എ.ഇ. ഭക്ഷ്യ ബാങ്കിനു തുടക്കമിട്ടു.

യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാ പിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’വര്‍ഷ ത്തിന്‍െറ ഭാഗ മായി യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം തുടക്കമിട്ട ഈ പദ്ധതി പ്രകാരം ഹോട്ടലു കള്‍, ഭക്ഷണ ഫാക്ടറി കള്‍, തോട്ട ങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഭക്ഷണ വിതരണ കമ്പനി കള്‍ എന്നി വ യില്‍ നിന്നും ഭക്ഷണം സ്വരൂപിച്ച് സര്‍ ക്കാര്‍ നിഷ്കര്‍ ഷിക്കുന്ന ചിട്ട കളോടെ പാക്ക് ചെയ്ത് രാജ്യ ത്തും വിദേ ശത്തും ദാരിദ്ര്യം അനുഭവി ക്കുന്ന ജന ങ്ങളിലേക്ക് എത്തി ക്കും.

ശൈഖ് മുഹമ്മദിന്റെ സ്‌ഥാനാരോഹണ വാർഷിക ത്തോട് അനു ബന്ധി ച്ചാണ് പ്രഖ്യാപനം. മറ്റു ആഘോഷ ങ്ങൾ ഒഴിവാക്കി കാരുണ്യ പദ്ധതി കളിൽ ശ്രദ്ധ കേന്ദ്രീ കരി ക്കാൻ അദ്ദേഹം നിർദ്ദേ ശിച്ചു.

ദാരിദ്ര്യവും ദുരിതവും അനുഭവി ക്കുന്ന മേഖല കളി ലാണ് ‘ഭക്ഷ്യ ബാങ്ക്’ സേവനം വ്യാപിപ്പിക്കുക. സന്നദ്ധ സംഘടന കളുടെ സഹാ യ ത്തോടെ ഇവ യെല്ലാം ആവശ്യ ക്കാര്‍ക്ക് എത്തിച്ചു നല്‍കും. സന്നദ്ധ പ്രവര്‍ത്ത കര്‍ക്ക് ഭക്ഷണം സുര ക്ഷിത മായി കൈകാര്യം ചെയ്യു ന്നതിന് പ്രത്യേക പരിശീലനം നല്‍കും.

ഇതിന് ആവശ്യമായ സാങ്കേതിക സഹായ ങ്ങള്‍ ദുബായ് നഗര സഭ നല്‍കും. വന്‍ കിട ഹോട്ടല്‍ ഗ്രൂപ്പുകള്‍, പഴം പച്ചക്കറി തോട്ടങ്ങള്‍, സൂപ്പര്‍ മാര്‍ ക്കറ്റു കള്‍ എന്നിവ യുടെ സാമൂഹിക ഉത്തര വാദിത്ത പ്രവ ര്‍ത്ത ന ങ്ങളും പദ്ധതി യുമായി ഏകോപിപ്പിക്കും.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. യുടെ കാരുണ്യ വര്‍ഷം : ഫുഡ് ബാങ്ക്

യു. എ. ഇ. യുടെ കാരുണ്യ വര്‍ഷം : ഫുഡ് ബാങ്ക്

January 5th, 2017

logo-uae-food-bank-ePathram
അബുദാബി : ഭക്ഷ്യസുരക്ഷ ഉറപ്പാക്കുവാനും എല്ലാവർക്കും ഭക്ഷണം എത്തി ക്കുവാനും ലക്ഷ്യമിട്ടു കൊണ്ട് യു.എ.ഇ. ഭക്ഷ്യ ബാങ്കിനു തുടക്കമിട്ടു.

യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാ പിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’വര്‍ഷ ത്തിന്‍െറ ഭാഗ മായി യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം തുടക്കമിട്ട ഈ പദ്ധതി പ്രകാരം ഹോട്ടലു കള്‍, ഭക്ഷണ ഫാക്ടറി കള്‍, തോട്ട ങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഭക്ഷണ വിതരണ കമ്പനി കള്‍ എന്നി വ യില്‍ നിന്നും ഭക്ഷണം സ്വരൂപിച്ച് സര്‍ ക്കാര്‍ നിഷ്കര്‍ ഷിക്കുന്ന ചിട്ട കളോടെ പാക്ക് ചെയ്ത് രാജ്യ ത്തും വിദേ ശത്തും ദാരിദ്ര്യം അനുഭവി ക്കുന്ന ജന ങ്ങളിലേക്ക് എത്തി ക്കും.

ശൈഖ് മുഹമ്മദിന്റെ സ്‌ഥാനാരോഹണ വാർഷിക ത്തോട് അനു ബന്ധി ച്ചാണ് പ്രഖ്യാപനം. മറ്റു ആഘോഷ ങ്ങൾ ഒഴിവാക്കി കാരുണ്യ പദ്ധതി കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം നിർദ്ദേ ശിച്ചു.

ദാരിദ്ര്യവും ദുരിതവും അനുഭവി ക്കുന്ന മേഖല കളിലാണ് ഭക്ഷ്യ ബാങ്ക് സേവനം വ്യാപിപ്പിക്കുക. സന്നദ്ധ സംഘടന കളുടെ സഹാ യ ത്തോടെ ഇവ യെല്ലാം ആവശ്യ ക്കാര്‍ക്ക് എത്തിച്ചു നല്‍കും. സന്നദ്ധ പ്രവര്‍ത്ത കര്‍ക്ക് ഭക്ഷണം സുര ക്ഷിത മായി കൈകാര്യം ചെയ്യു ന്നതിന് പ്രത്യേക പരിശീലനം നല്‍കും.

ഇതിന് ആവശ്യമായ സാങ്കേതിക സഹായ ങ്ങള്‍ ദുബായ് നഗര സഭ നല്‍കും. വന്‍ കിട ഹോട്ടല്‍ ഗ്രൂപ്പുകള്‍, പഴം പച്ചക്കറി തോട്ടങ്ങള്‍, സൂപ്പര്‍ മാര്‍ ക്കറ്റു കള്‍ എന്നിവ യുടെ സാമൂഹിക ഉത്തര വാദിത്ത പ്രവ ര്‍ത്ത ന ങ്ങളും പദ്ധതി യുമായി ഏകോപിപ്പിക്കും.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. യുടെ കാരുണ്യ വര്‍ഷം : ഫുഡ് ബാങ്ക്

Page 66 of 69« First...102030...6465666768...Last »

« Previous Page« Previous « സോഷ്യല്‍ മീഡിയയില്‍ മോശം കമന്‍റിട്ട രണ്ടു പേര്‍ക്ക് പിഴ
Next »Next Page » മധ്യപ്രദേശില്‍ എസ്.ബി.ഐ വിതരണം ചെയ്തത് ഗാന്ധിജിയുടെ ചിത്രമില്ലാത്ത 2000 രൂപയുടെ നോട്ട് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha