അബുദാബി : സമസൃഷ്ടി കളുടെ ഹൃദയ വേദന കളെ തൊട്ടറിഞ്ഞു സഹായ ഹസ്തം നീട്ടുന്ന താണ് പുണ്യകർമ്മം എന്ന് പ്രമുഖ നടനും എം. പി. യുമായ ഇന്നസെന്റ്.
സഹിഷ്ണുത മാസാചരണ ത്തിന്റെ ഭാഗ മായി ലേബർ ക്യാമ്പു കളിൽ കഴിയുന്ന ആയിരത്തി ഇരു നൂറോളം തൊഴിലാളി കളെ സംഘ ടിപ്പിച്ച് അബു ദാബി മാർത്തോമ്മാ യുവ ജന സഖ്യം ഒരുക്കിയ പുതുവത്സര ആഘോഷം ഉത്‌ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
സഖ്യം പ്രസിഡന്റ് റവ. പ്രകാശ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം. എൽ. എ. മുഖ്യ സന്ദേശം നൽകി.
മലയാളി സമാജം ചീഫ് കോർഡി നേറ്റർ എ. എം. അൻസാർ, ഇന്ത്യൻ മീഡിയ അബുദാബി പ്രസി ഡന്റ് അനിൽ സി. ഇടിക്കുള, വൈ. എം. സി. എ. പ്രസി ഡന്റ് ബിജു പാപ്പച്ചൻ, ഇട വക ഭാര വാഹി കളായ ഡാനിയേൽ പാപ്പച്ചൻ, ഒബി മാത്യു, സഖ്യം ഭാര വാഹി കളായ ബിജോയ് സാം, ജ്യോതി സുനിൽ, ജയൻ എബ്രഹാം, സാംസൺ മത്തായി, ജിജു മാത്യു എന്നിവർ സംസാരിച്ചു.
വിവിധ ലേബർ ക്യാമ്പു കളെ പ്രതി നിധീ കരിച്ച് വഖാർ അഹ്‌മദ്, സുനിൽ വർഗീസ്, നസ്‌റുൽ ഇസ്‌ലാം എന്നിവർ ചേർന്ന് പുതുവത്സര കേക്ക് മുറിച്ചു. ഇന്ത്യ ക്കാർക്ക് പുറമെ പാക്കി സ്ഥാൻ, ബംഗ്ലാ ദേശ്, നേപ്പാൾ, ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യ ങ്ങളിലെ തൊഴി ലാളി കളും പങ്കെടുത്തു.
സഖ്യം പ്രവർത്ത കരും തൊഴി ലാളികളും അവതരിപ്പിച്ച കലാ പരി പാടി കളും സ്‌നേഹ വിരുന്നും പുതു വത്സര സമ്മാന വിതരണവും നടന്നു.