ഷാർജ : യു. എ. ഇ. യിലെ മലയാളി പ്രവാസി കലാകാര ന്മാരുടെ കൂട്ടായ്മ ‘ആര്‍ട്ട് മേറ്റ്സ് യു. എ. ഇ.’ യുടെ അഞ്ചാമത് കുടുംബ സംഗമവും കലാ വിരുന്നും ജന പങ്കാളിത്തവും വൈവിധ്യമായ കലാ പ്രകടനങ്ങൾ കൊണ്ടും ശ്രദ്ധേയമായി.
ഷാർജ യിലെ അല്‍ മജ്ലിസ് അല്‍ മദീന പാര്‍ട്ടി ഹാളില്‍ സംഘടി പ്പിച്ച കലാ വിരുന്നില്‍ മുരളി ഗുരുവായൂർ, സുനീഷ്, ജയന്‍, നിഷാദ്, പ്രമോദ് എടപ്പാള്‍, മനോജ്, ദിലീപ്, സാജൻ, അബ്ദുല്ല, സുലൈഖ ഹമീദ്, ലിന്‍സി, സുചിത്രാ ഷാജി, ഡോ. രുഗ്മ, ടെസ്സി, സൂസി തുടങ്ങിയ മുപ്പതോളം കലാ പ്രതിഭകളു ടെ പാട്ടു കളും നൃത്ത നൃത്യങ്ങളും മിമിക്രി യും ചിത്രീകരണവും അടക്കം വൈവിധ്യ മാര്‍ന്ന കലാ പ്രകടനങ്ങള്‍ അരങ്ങേറി.
ആര്‍ട്ട് മേറ്റ്സ് അംഗ ങ്ങള്‍ ഒരു ക്കിയ ഹൃസ്വ സിനിമ കളും സംഗീത ആല്‍ബ വും പ്രദര്‍ശി പ്പിച്ചു. അറ്റ്ലസ് രാമ ചന്ദ്രൻ, രാജീവ് കോടമ്പള്ളി, ആര്‍ട്ട് മേറ്റ്സ് യു. എ. ഇ. അംബാ സ്സിഡര്‍ അൻസാർ കൊയിലാണ്ടി, ചീഫ് അഡ്മിന്‍ ഷാജി പുഷ്പാം ഗദൻ, ബെല്ലോ ബഷീർ, രവി കൊമ്മേരി, സനല്‍ കുമാര്‍ തുടങ്ങി യവര്‍ ആശംസ കൾ നേർന്നു.
അജു റഹിം, സുമേഷ് ബാലകൃഷ്‌ണൻ, അനു രാജ്, ലെജി, ഹംസ ഷമീർ, അരുൺ, അഭി ലാഷ്, സമീര്‍ കല്ലറ, പി. എം. അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവർ നേതൃത്വം നൽകി. ദിവ്യ, മിഥുൻ, ശിവനന്ദ തുടങ്ങിയവർ അവതാരകര്‍ ആയിരുന്നു.
ആര്‍ട്ട് മേറ്റ്സ് അംഗ ങ്ങളുടെ കുട്ടികളും വേദി യില്‍ പാട്ടു കളും നൃത്ത ങ്ങളും അവതരിപ്പിച്ചു കൊണ്ട് തങ്ങളുടെ കലാ വൈഭവം തെളിയിച്ചു.