ചലച്ചിത്ര അവാര്‍ഡ് : ജയസൂര്യ, സൗബിൻ, നിമിഷ എന്നിവര്‍ പുരസ്‌കാര ജേതാക്കൾ

February 27th, 2019

state-film-award-winners-jayasurya-saubin-shahir-nimisha-ePathram
തിരുവനന്തപുരം : 49-ാമത് സംസ്ഥാന ചലച്ചിത്ര പുര സ്‌കാര ങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യ (ക്യാപ്റ്റന്‍, ഞാന്‍ മേരി ക്കുട്ടി), സൗബിന്‍ ഷാഹിർ (സുഡാനി ഫ്രം നൈജീ രിയ) എന്നിവരെ മികച്ച നടന്‍മാരായി തെര ഞ്ഞെ ടുത്തു. മികച്ച നടി : നിമിഷ സജയന്‍ (ചോല).

മറ്റു പുരസ്കാരങ്ങൾ :-

മികച്ച സിനിമ : കാന്തന്‍ ദ ലൌവര്‍ ഓഫ് കളര്‍ (സംവി ധാനം : ഷെരീഫ്. സി), മികച്ച രണ്ടാമത്തെ സിനിമ : ഒരു ഞായ റാഴ്ച. സംവി ധായ കന്‍ ശ്യാമ പ്രസാദ് (ഒരു ഞായ റാഴ്ച) നവാഗത സംവി ധായ കന്‍ സക്ക രിയ്യ മുഹമ്മദ് (സുഡാനി ഫ്രം നൈജീരിയ).

കുട്ടി കളുടെ ചിത്രം : അങ്ങനെ അകലെ ദൂരെ, ബാല നടന്‍ : മാസ്റ്റര്‍ റിഥുന്‍ (അപ്പു വിന്റെ സത്യാ ന്വേഷണം), ബാല നടി : അബദി ആദി (പന്ത്).

സ്വഭാവ നടന്‍ : ജോജു ജോര്‍ജ് (ചിത്രം : ജോസഫ്), സ്വഭാവ നടി : സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി (സുഡാനി ഫ്രം നൈജീ രിയ)

കഥാകൃത്ത്: ജോയ് മാത്യു (അങ്കിള്‍), തിരക്കഥ : മുഹ്സിന്‍ പെരാരി, സക്കരിയ്യ (സുഡാനി ഫ്രം നൈജീ രിയ). ഗാന രചയി താവ് : ബി. കെ. ഹരി നാരായണന്‍ (തീവണ്ടി), സംഗീത സംവി ധായ കന്‍ : വിശാല്‍ ഭര ദ്വാജ് (കാര്‍ബണ്‍) പശ്ചാ ത്തല സംഗീതം : ബിജി ബാല്‍ (ആമി),

പിന്നണി ഗായകന്‍ : വിജയ് യേശുദാസ് (പൂമുത്തോളേ നീ… ജോസഫ്) ഗായിക : ശ്രേയാ ഘോഷാല്‍, (നീര്‍ മാതള പ്പൂവിനു ള്ളില്‍… ആമി)

ഛായാഗ്രാഹകന്‍ : കെ. യു. മോഹ നന്‍ (കാര്‍ബണ്‍), ചിത്ര സംയോജകന്‍ : അരവിന്ദ് മന്‍മഥന്‍ (ഒരു ഞായ റാഴ്ച), കലാ സംവി ധായ കന്‍ : വിനേഷ് ബംഗ്ലാല്‍ (കമ്മാര സംഭവം), വസ്ത്രാലങ്കാരം : സമീറ സനീഷ് (കമ്മാര സംഭവം), ചമയം : റോണക് സേവ്യര്‍ (ഞാന്‍ മേരി ക്കുട്ടി), ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് : ഷമ്മി തിലകന്‍ (ഒടിയന്‍), സ്‌നേഹ. എം (ലില്ലി), ശബ്ദമിശ്രണം : സിനോയ് ജോസഫ് (കാര്‍ബണ്‍), ശബ്ദ ഡിസൈന്‍ : ജയ ദേവന്‍. സി (കാര്‍ബണ്‍).

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍ : –
സംവിധാനം : സന്തോഷ് മണ്ടൂര്‍ (പനി), സനല്‍ കുമാര്‍ ശശിധരന്‍ (ചോല), അഭിനയം : കെ. പി. എ. സി. ലീല (രൗദ്രം).

ജൂറി ചെയര്‍ മാന്‍ പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നി ആയിരുന്നു. വിജയ കൃഷ്ണന്‍, കെ. ജി. ജയന്‍, ജോര്‍ജ്ജ് കിത്തു, ഷെറി ഗോവി ന്ദന്‍, ബിജു സുകുമാരന്‍, പി. ജെ. ഇഗ്നേഷ്യസ്, നവ്യാ നായര്‍, മോഹന്‍ ദാസ് എന്നി വരാണ് ജൂറി അംഗങ്ങള്‍.

- pma

വായിക്കുക: , ,

Comments Off on ചലച്ചിത്ര അവാര്‍ഡ് : ജയസൂര്യ, സൗബിൻ, നിമിഷ എന്നിവര്‍ പുരസ്‌കാര ജേതാക്കൾ

പ്രതിഭകളെ ആദരിച്ചു

February 27th, 2019

actress-sethu-lakshmi-film-event-ePathram
അബുദാബി : കലാ സാംസ്കാരിക രംഗത്തു വ്യക്തി മുദ്ര പതി പ്പിച്ച പ്രതിഭ കളെ ആദരിച്ചു. കലാ കാര ന്മാ രുടെ കൂട്ടായ്മ യായ ഫിലിം ഇവന്റ് സംഘ ടിപ്പിച്ച ‘ജ്വാല 2K19’ എന്ന മെഗാ ഷോ യിൽ വെച്ചാണ് സിനിമാ സീരി യൽ അഭി നേത്രി സേതു ലക്ഷ്മി അമ്മ, പ്രവാസി ഭാരതി റേഡിയോ എം. ഡി. ചന്ദ്ര സേനൻ, അഭി നേത്രി ബിന്നി ടോം, സംവിധായകൻ ബാഷ് മുഹ മ്മദ്, ദേവ ദാസ് (ദാസ്. കെ. എസ്. സി.), പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തക ഉമാ പ്രേമന്‍ എന്നിവരെയാണ് ഫിലിം ഇവന്റ് ആദരിച്ചത്.

film-event-jwala-2019-honoring-das-ksc-ePathram

ദേവദാസിനു (ദാസ് കെ. എസ്. സി) ആദരവ്

ഭരത് മുരളി നാടകോ ത്സവ ത്തിൽ മികച്ച ബാല നട നുള്ള പുരസ്‌കാരം നേടിയ മുഹമ്മദ് മുസ്തഫ, അബു ദാബി ഫോട്ടോ ഗ്രാഫി മത്സര ത്തിലെ പുരസ്കാര ജേതാവ് ടോബിൻ ടോം എന്നിവർക്ക് ഉപ ഹാര ങ്ങൾ സമ്മാ നിച്ചു. കാശ്മീരിലെ പുൽവാമ യിൽ വീര മൃത്യു വരിച്ച ഇന്ത്യൻ സൈനി കർക്ക് ചടങ്ങിൽ ആദരവ് അർ പ്പിച്ചു.

മുസ്സഫ യിലെ അബു ദാബി മലയാളി സമാജം അങ്കണ ത്തിൽ ഒരുക്കിയ ‘ജ്വാല 2K19’ പരിപാടി യില്‍ ഫിലിം ഇവന്റ് പ്രസിഡണ്ട് ഫിറോസ് എം. കെ. അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു കിഴക്ക നേല സ്വാഗത വും ട്രഷർ ഉമ്മർ നാലകത്ത് നന്ദിയും പറഞ്ഞു. അബു ദാബി യിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർ ത്തകർ സംബന്ധിച്ചു.

തുടർന്ന് ഫിലിം ഇവന്റ് കലാ പ്രതിഭ കൾ ഒരു ക്കിയ വൈവിദ്ധ്യമാര്‍ന്ന സംഗീത – നൃത്ത – ഹാസ്യ വിരുന്ന് അരങ്ങേറി.

- pma

വായിക്കുക: , , , , , , , , ,

Comments Off on പ്രതിഭകളെ ആദരിച്ചു

സേതുലക്ഷ്മി അമ്മയെ ആദരിക്കുന്നു

February 21st, 2019

film-event-honor-sethu-lakshmi-amma-ePathram
അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മയായ ഫിലിം ഇവന്റ് ഒരുക്കുന്ന ‘ജ്വാല 2K19’ എന്ന മെഗാ ഷോ യിൽ പ്രമുഖ അഭിനേത്രി സേതു ലക്ഷ്മി അമ്മയെ ആദരി ക്കുന്നു.

ഫെബ്രുവരി 21 വ്യാഴാഴ്ച രാത്രി 8 മണി ക്ക് മുസ്സഫ യിലെ അബു ദാബി മലയാളീ സമാജം അങ്കണത്തിൽ അരങ്ങേറുന്ന ‘ജ്വാല 2K19’ മെഗാ ഷോ ആകർ ഷക മാക്കു വാൻ നൂറിൽപ്പരം ഫിലിം ഇവന്റ് കലാ പ്രതിഭ കൾ സംഗീത – നൃത്ത – ഹാസ്യ വിരുന്ന് ഒരുക്കും.

പ്രമുഖ ജീവകാരുണ്യ പ്രവർത്തക ഉമാ പ്രേമൻ ‘ജ്വാല 2K19’ ലെ മുഖ്യാതിഥി ആയിരിക്കും.സേതു ലക്ഷ്മി അമ്മ യെ കൂടാതെ സിനിമ യിലെ പ്രവാസി സാന്നിദ്ധ്യം ബിന്നി ടോമിച്ചൻ, സംവി ധായ കൻ ബാഷ് മുഹ മ്മദ്, അബു ദാബി യിലെ കലാ വേദി കളുടെ പിന്നണി പ്രവർത്ത കൻ ദേവ ദാസ് (ദാസ്. കെ. എസ്. സി.) എന്നി വരെയും ഫിലിം ഇവന്റ് ആദരിക്കും എന്ന് പ്രസിഡണ്ട് ഫിറോസ് എം. കെ, ജനറൽ സെക്രട്ടറി ബിജു കിഴക്കനേല എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് : 050 570 3026, 055 601 4488, 050 660 10 90

- pma

വായിക്കുക: , , , , ,

Comments Off on സേതുലക്ഷ്മി അമ്മയെ ആദരിക്കുന്നു

പത്മ പുരസ്കാര നിറവിൽ കേരളം

January 26th, 2019

isro-case-verdict-nambi-narayanan-ePathram
ന്യൂഡൽഹി : ഈ വർഷത്തെ ങ്ങൾ പ്രഖ്യാപിച്ചു. കേരള ത്തിൽ നിന്നും ഐ. എസ്. ആര്‍. ഒ. മുന്‍ ശാസ്ത്ര ജ്ഞന്‍ നമ്പി നാരാ യണന്‍, നടന്‍ മോഹന്‍ ലാന്‍ എന്നിവര്‍ക്ക് പത്മ ഭൂഷൺ പുരസ്കാരവും പ്രശസ്ത സംഗീത ജ്ഞന്‍ കെ. ജി. ജയന്‍ (ജയ വിജയ), ശിവഗിരി മഠാധി പതി സ്വാമി വിശുദ്ധാനന്ദ, പുരാ വസ്തു വിദഗ്ധന്‍ കെ. കെ. മുഹമ്മദ്, കാന്‍സര്‍ രോഗ വിദ ഗ്ധന്‍ മാമ്മന്‍ ചാണ്ടി, ഗായകന്‍ ശങ്കര്‍ മഹാ ദേവന്‍ തുടങ്ങി 94 പേര്‍ ക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു.

- pma

വായിക്കുക: , , , ,

Comments Off on പത്മ പുരസ്കാര നിറവിൽ കേരളം

വേണു നാഗവള്ളി ഷോർട്ട് ഫിലിം ഫെസ്റ്റ് ശനിയാഴ്ച

January 17th, 2019

cinema-kada-venu-nagavalli-memorial-short-film-fest-ePathram
തിരുവനന്തപുരം : സിനിമാ കൂട്ടായ്മ യായ ‘സിനിമ കട’ യുടെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിക്കുന്ന’വേണു നാഗ വള്ളി ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്’ ജനുവരി 19 ശനിയാഴ്ച രാവിലെ 8 മണി മുതൽ തിരു വനന്ത പുരം വൈലോ പ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കും എന്ന് സംഘാടകര്‍ അറി യിച്ചു.

അന്തരിച്ച നടനും തിര ക്കഥാ കൃത്തും സംവി ധായ കനു മായ വേണു നാഗവള്ളി യുടെ സ്മരണാര്‍ത്ഥം സംഘടി പ്പിക്കുന്ന ഈ ഫെസ്റ്റി വലില്‍ കേരള ത്തി നകത്തും പുറത്തും ഒരുക്കിയ മികച്ച ഹ്രസ്വ ചിത്രങ്ങളെ ഉൾപ്പെ ടുത്തി യിട്ടുണ്ട്.

മലയാള സിനിമ – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെ ടുക്കുന്നചലച്ചിത്ര മേള യിൽ സിനിമാ ചർച്ച കൾ, സെമിനാർ, ‘ചിത്ര യാനം’ എന്ന പേരിൽ സിനിമ ക്വിസ് തുടങ്ങി യവയും ഉണ്ടാ യിരിക്കും.

ലോകത്ത് എല്ലാ യിട ത്തു മുള്ള മല യാളി കളായ സിനിമാ പ്രേമി കളുടെ സൃഷ്ടി കളെ ‘സിനിമ കട’ യി ലൂടെ പരി ചയ പ്പെടു ത്തു വാനും സാധിക്കും.

വിവരങ്ങൾക്ക് 0091 97 46 09 66 97

- pma

വായിക്കുക: , , ,

Comments Off on വേണു നാഗവള്ളി ഷോർട്ട് ഫിലിം ഫെസ്റ്റ് ശനിയാഴ്ച

Page 14 of 24« First...1213141516...20...Last »

« Previous Page« Previous « ചിത്ര രചന – കളറിംഗ് മത്സരം ജനുവരി 25 ന്
Next »Next Page » അടിസ്​ഥാന സൗകര്യ വികസനം : ​പ്രവാസി​ നിക്ഷേപം സ്വീകരിക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha