ന്യൂഡൽഹി : 12 വയസ്സിൽ താഴെയുള്ള പെൺകുട്ടി കളെ ബലാത്സംഗം ചെയ്താൽ വധ ശിക്ഷ നൽകുന്ന തര ത്തിൽ ക്രിമിനൽ നിയമം ഭേദഗതി ചെയ്യാനുള്ള ഒാർഡിനൻസിന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകി. ബലാത്സംഗ കേസു കളുടെ വിചാരണ നടപടി കള്‍ വേഗത്തില്‍ ആക്കു വാനും തീരുമാനമായി.
കുട്ടികൾക്ക് എതിരായ ലൈംഗിക കുറ്റ കൃത്യങ്ങൾ തട യുന്ന ‘പോക്സോ’ നിയമ ത്തിൽ ശിക്ഷകൾ കടുപ്പിച്ച് നിയമ ഭേദഗതി കൊണ്ടു വരും എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയി ച്ചതിനു പിന്നാലെ യാണ് ഈ വിഷയ ത്തില്‍ കേന്ദ്ര മന്ത്രി സഭയുടെ അനുമതി.
12 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍ കുട്ടി കളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കുള്ള കുറഞ്ഞ ശിക്ഷ യായി നിര്‍ദ്ദേശി ക്കുന്നത് 20 വർഷത്തെ കഠിന തടവോ ആജീവ നാന്തതടവോ വധ ശിക്ഷയോ നൽകണം എന്നാണ്.
16 വയസ്സില്‍ താഴെ യുള്ള പെണ്‍ കുട്ടിയെ ബലാ ത്സംഗം ചെയ്താല്‍ ലഭി ക്കുന്ന കുറഞ്ഞ ശിക്ഷ 10 വര്‍ഷ ത്തില്‍ നിന്ന് 20 വര്‍ഷ മാക്കി. ഇത് ജീവ പര്യന്ത മായി വര്‍ദ്ധി പ്പി ക്കുവാനും വ്യവസ്ഥയുണ്ട്.