മൂടല്‍ മഞ്ഞ് : അബുദാബി – ദുബായ് ഹൈവേയില്‍ 44 വാഹന ങ്ങള്‍ കൂട്ടിയിടിച്ചു

February 7th, 2018

road-accident-in-abu-dhabi-dubai-highway-ePathram
അബുദാബി : ശക്തമായ മൂടല്‍ മഞ്ഞില്‍ ദൂര ക്കാഴ്ച ഇല്ലാ ത്തതി നാല്‍ അബുദാബി – ദുബായ് ഹൈവേ യില്‍ (ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മഖ്‌തൂം സ്ട്രീറ്റ്) 44 വാഹന ങ്ങള്‍ കൂട്ടി യിടിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല എന്ന് അബു ദാബി പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ എട്ടു മണിക്കും പത്തു മണിക്കും ഇട യിലായി നടന്ന രണ്ടു വ്യത്യസ്ത അപകട ങ്ങളി ലാണ് ഇത്രയും വാഹന ങ്ങള്‍ കൂട്ടി യിടിച്ചത്. അബു ദാബി പോലീസും അഗ്‌നി ശമന സേനയും ചേര്‍ന്ന് പരിക്കേറ്റ വരെ ആശു പത്രി യില്‍ എത്തിച്ചു.

അപകടത്തെ തുടര്‍ന്ന് അബു ദാബി – ദുബായ് ഹൈവേ യില്‍ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ഏറെ നേരം നീണ്ടു നിന്ന പരിശ്രമ ങ്ങള്‍ക്കു ശേഷമാണ് അപകട ത്തില്‍ പ്പെട്ട വാഹന ങ്ങള്‍ നീക്കി ഗതാഗതം പുനരാരം ഭിച്ചത്.

മൂടല്‍ മഞ്ഞുള്ള സമയ ങ്ങളില്‍ ലോ ബീം ലൈറ്റ് ഇട്ടു കൊണ്ട് അതീവ ശ്രദ്ധ യോടെ ഡ്രൈവ് ചെയ്യണം എന്നും അതല്ലെ ങ്കില്‍ ഹസാര്‍ഡ് ലൈറ്റ് ഇട്ടു കൊണ്ട് വാഹനം റോഡരി കിൽ നിര്‍ത്തിയിടണം എന്നും ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയരക്ടര്‍ ബ്രിഗേഡിയർ മുഹമ്മദ് അല്‍ ഖീലി അറി യിച്ചു.

കനത്ത മൂടല്‍ മഞ്ഞില്‍ ഹസാര്‍ഡ് ലൈറ്റിട്ടു വാഹനം ഓടിച്ചാല്‍ 500 ദിര്‍ഹം ഫൈന്‍ അടക്കേണ്ടി വരും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

 

- pma

വായിക്കുക: , , , ,

Comments Off on മൂടല്‍ മഞ്ഞ് : അബുദാബി – ദുബായ് ഹൈവേയില്‍ 44 വാഹന ങ്ങള്‍ കൂട്ടിയിടിച്ചു

പോലീസ് സേനയുടെ വാര്‍ഷികം : പുതിയ നാണയം പുറത്തിറക്കുന്നു

November 21st, 2017

abudhabi-police-new-logo-2017-ePathram
അബുദാബി : അറുപതാം വാര്‍ഷികം ആഘോഷി ക്കുന്ന അബു ദാബി പോലീസ് സേനയുടെ വാർ ഷിക ദിന സ്മര ണ യുമായി യു. എ. ഇ. സെൻട്രൽ ബാങ്ക് പുതിയ നാണയം  പുറത്തിറക്കുന്നു.

പോലീസിന്റെ അറുപതാം വാര്‍ഷിക ആഘോഷ ലോഗോ ചിത്രീകരിച്ച ഈ നാണയ ത്തിന് 24 മില്ലീ മീറ്റർ വ്യാസ വും 6.10 ഗ്രാം ഭാരവും ഉണ്ടാ യിരിക്കും. എന്നാല്‍ സാധാരണ ജനങ്ങൾക്ക് ബാങ്കു കൾ വഴി ഈ ദിർഹം കൈ മാറ്റം ചെയ്യില്ല എന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on പോലീസ് സേനയുടെ വാര്‍ഷികം : പുതിയ നാണയം പുറത്തിറക്കുന്നു

അബുദാബി പൊലീസ് ‘സായിദ് വർഷം 2018’ മുദ്രാ വാക്യമാക്കി

October 31st, 2017

zayed-year-2018-sheikh-zayed-calligraphy-by-khaleelulla-ePathram
അബുദാബി : രാഷ്ട്രപിതാവും രാജ്യത്തിന്റെ പ്രഥമ പ്രസിഡണ്ടും ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജൻമ ശതാബ്ദി വർഷ മായ 2018 ‘സായിദ് വര്‍ഷം’ ആയി ആച രി ക്കു ന്നതു മായി ബന്ധപ്പെട്ട് അബു ദാബി പൊലീസ് ഔദ്യോഗിക എഴുത്തു കളിൽ ‘സായിദ് വർഷം – 2018’ എന്ന മുദ്രാ വാക്യം ഉപ യോഗി ച്ചു തുടങ്ങി. വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

ഔദ്യോഗിക എഴുത്തു കളിലും പ്രഭാഷണ ങ്ങളിലും സായിദ് വർഷാചരണ മുദ്രാ വാക്യം ഉൾ പ്പെടു ത്തുന്നത് ദേശീയ ഐക്യത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കും എന്ന് അബു ദാബി പൊലീസ് അക്കാദമി യുടെ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഡവലപ്പ് മെന്റ് ഡയറക്ടർ കേണൽ ഡോ. ഇബ്രാഹിം ഹമദ് അൽ ഹിനായ് അറി യിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on അബുദാബി പൊലീസ് ‘സായിദ് വർഷം 2018’ മുദ്രാ വാക്യമാക്കി

വൃദ്ധ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം : അബു ദാബി പോലീസ്

October 3rd, 2017

abudhabi-police-new-logo-2017-ePathram
അബുദാബി : വൃദ്ധ ജന ങ്ങളുടെ സുരക്ഷ യില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം എന്നും റോഡ് മുറിച്ചു കടക്കുന്ന കാര്യ ത്തില്‍ വൃദ്ധ ജന ങ്ങള്‍ക്ക് മുന്തിയ പരി ഗണന നല്‍കണം എന്നും ഡ്രൈവർ മാർക്ക് ഓർമ്മ പ്പെടുത്ത ലുമായി അബുദാബി പോലീസ്.

വൃദ്ധ ദിന ത്തിൽ പുറത്തിറ ക്കിയ വാർത്താ ക്കുറി പ്പിലാണ് അബു ദാബി പോലീസ് ഇക്കാര്യം ആവശ്യ പ്പെട്ടത്.

ആശങ്കകൾ ഇല്ലാതെയും സ്വസ്ഥമായും കാൽ നട യാത്ര ക്കാർക്ക് റോഡ് മുറിച്ചു കടക്കു വാനുള്ള സാഹചര്യം വാഹനം ഓടി ക്കുന്ന വർ ഒരുക്കി ക്കൊടു ക്കണം.

രാജ്യ ത്തിന്റെ പാര മ്പര്യം അനു സരിച്ചുള്ള പെരു മാറ്റ ങ്ങളും സമീപന ങ്ങളും വൃദ്ധ ജന ങ്ങളോട് മറ്റു ള്ളവര്‍ ഉറപ്പു വരുത്തണം എന്നും പോലീസ് ഓർമ്മ പ്പെടുത്തി.

- pma

വായിക്കുക: , , , , ,

Comments Off on വൃദ്ധ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണം : അബു ദാബി പോലീസ്

ഏഴു മാസത്തിനിടെ അബുദാബി പോലീസിന് ലഭിച്ചത് 15 ലക്ഷത്തോളം ഫോണ്‍ വിളികള്‍

August 13th, 2017

abudhabi-police-new-logo-2017-ePathram
അബുദാബി: 2017 ജൂലായ് വരെയുള്ള ഏഴു മാസ ക്കാല യളവിൽ അബു ദാബി പോലീസിന് ലഭിച്ചത് 15 ലക്ഷ ത്തോളം ഫോണ്‍ വിളികള്‍ എന്ന് അധി കൃതർ. വിവിധ സേവനങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടാണ് കോൾ സെന്റ റുകളിലേക്ക് വിവിധ രാജ്യ ക്കാരായ ആളുകൾ വിളിച്ചത്.

നിയമ പാല കരുടെ സഹായം ആവശ്യ പ്പെട്ടു കൊണ്ടും ക്രിമിനല്‍ കേസു കളുമായി ബന്ധപ്പെട്ടവയും ഗതാ ഗത സംബന്ധ മായും ട്രാഫിക് ബ്ലോക്ക് അറി യിക്കു വാനും അടക്കം വിവിധ സേവന ങ്ങള്‍ ആവശ്യ പ്പെട്ടു കൊണ്ടു മാണ് അബു ദാബി പോലീസി ലേക്കു 15 ലക്ഷ ത്തോളം ഫോണ്‍ വിളികള്‍ ഏഴു മാസ ത്തിനിടെ എത്തിയത്.

ഓരോ മിനിറ്റിലും ശരാശരി അഞ്ച് കോളു കൾ വീത മാണ് പോലീ സിന് ലഭിക്കുന്നത്. അബുദാബി യില്‍ നിന്ന് 980, 066 കോളു കളും അല്‍ ഐനില്‍ നിന്ന് 4, 15, 330 കോളുകളും അല്‍ ദഫ്‌റയില്‍ നിന്ന് 80, 986 കോളു കളു മാണ് പോലീസിന് ലഭിച്ചത്.

സേവനങ്ങള്‍ ആവശ്യപ്പെ ട്ടു കൊണ്ട് ലഭിക്കുന്ന കോളു കള്‍ തത്സമയം എമിറേറ്റിന്റെ വിവിധ ഭാഗ ങ്ങളില്‍ റോന്തു ചുറ്റുന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറു കയും തുടര്‍ന്ന് നടപടി കള്‍ കൈ ക്കൊള്ളു കയും ചെയ്യുന്ന രീതി യാണ് പോലീസ് അവലംബി ക്കുന്നത്.

സേവനങ്ങള്‍ക്ക് വിളി ക്കുന്നവര്‍ സാഹചര്യ ത്തിന്റെ ഗുരുതരാവസ്ഥ പോലീസിന് വ്യക്ത മാക്കി ക്കൊടു ക്കണം. അബുദാബി പോലീസിന്റെ 24 മണി ക്കൂർ സേവനവും ഏറ്റവും നവീനമായ ഇലക്ട്രോണിക് സംവി ധാനവു മാണ് പരാതി കള്‍ കാര്യക്ഷമ മായി പരിഹരി ക്കുവാൻ പോലീസിനെ സഹായിക്കുന്നത് എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഏഴു മാസത്തിനിടെ അബുദാബി പോലീസിന് ലഭിച്ചത് 15 ലക്ഷത്തോളം ഫോണ്‍ വിളികള്‍

Page 21 of 23« First...10...1920212223

« Previous Page« Previous « വേള്‍ഡ് മലയാളി ഫെഡ റേഷന്‍ ദുബായ് ചാപ്റ്റർ രൂപീകരിച്ചു
Next »Next Page » സ്വാശ്രയ പ്രവേശനം : ഫീസ് 11 ലക്ഷം വരെ ആകാം എന്ന് സുപ്രീം കോടതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha