
ദുബായ് : യു. എ. ഇ.യിലെ സാഹിത്യ-സാംസ്കാരിക കൂട്ടായ്മ അക്ഷരക്കൂട്ടം കഥ, കവിത വിഭാഗത്തിൽ രചനാ മത്സരം സംഘടിപ്പിക്കുന്നു. കഥ എട്ടു പേജിലും കവിത 30 വരികളിലും കൂടരുത്. ജി. സി. സി. യിലെ എല്ലാ പ്രവാസികൾക്കും പ്രായ ഭേദമന്യേ മത്സരത്തിൽ പങ്കെടുക്കാം.
സൃഷ്ടികൾ മുമ്പ് പ്രസിദ്ധീകരിച്ചതോ ആശയങ്ങളുടെ അനുകരണമോ പരിഭാഷയോ ആകരുത്. സൃഷ്ടികൾ പി. ഡി. എഫ്. ആയി ഫോട്ടോയും മൊബൈൽ നമ്പറും സഹിതം aksharakootam17 @ gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ അയക്കുക. അവസാന തീയ്യതി 2022 ജൂലായ് 10.
മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ അടങ്ങുന്ന ജൂറി അന്തിമ ഫലം നിശ്ചയിക്കും. തെരഞ്ഞെടുക്കപ്പെട്ട രചനകൾ ഉൾപ്പെടുത്തിയിട്ടുള്ള കഥ / കവിത സമാഹാരങ്ങൾ അക്ഷരക്കൂട്ടം പ്രസിദ്ധീകരിക്കും. ക്യാഷ് അവാർഡ്, പ്രശസ്തി പത്രം, ആര്‍ട്ടിസ്റ്റ് നിസാർ ഇബ്രാഹിം രൂപ കല്പന ചെയ്ത ശില്പം എന്നിവയാണ് സമ്മാനങ്ങൾ എന്ന് സംഘാടകർ അറിയിച്ചു.

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 
























 
  
 
 
  
  
  
  
 