കൊവിഡ് പടര്‍ന്നത് ‘നമസ്തേ ട്രംപ്’ പരിപാടി യിൽ നിന്ന് : ആരോപണവു മായി ശിവ സേന നേതാവ്

June 1st, 2020

narendra-modi-namaste-trump-india-visit-2020-ePathram
മുംബൈ : മഹാരാഷ്ട്ര യില്‍ കൊവിഡ് വൈറസ് വ്യാപന ത്തിന് കാരണമായത് നരേന്ദ്ര മോഡി യുടെ ‘നമസ്‌തേ ട്രംപ്’ പരിപാടി എന്ന ആരോപണവുമായി ശിവ സേനാ നേതാവ് സഞ്ജയ് റാവുത്ത്.

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപി നോടൊപ്പം വന്ന ചില പ്രതിനിധി കള്‍ ഗുജറാത്തിലും പിന്നീട് മുംബൈ, ‍ഡൽഹി നഗര ങ്ങളിലും സന്ദര്‍ശിച്ചിരുന്നു. ഇത് വൈറസ് വ്യാപന ത്തിന് ആക്കം കൂട്ടി.

അഹമ്മദാബാദിലെ ‘നമസ്തേ ട്രംപ്’ പരിപാടി യിൽ പങ്കെടുത്തവർ പിന്നീട് മുംബൈ, ‍ഡൽഹി നഗരങ്ങൾ സന്ദർശിച്ചതു കൊണ്ടാണ് രണ്ടു നഗര ങ്ങളിലും രോഗം പടര്‍ന്നു പിടിച്ചത് എന്നും അദ്ദേഹം ആരോപിച്ചു.

കൊറോണക്ക് എതിരേ പോരാടുവാന്‍ പദ്ധതി ഒന്നും ഇല്ലാത്തതിനാല്‍ പകര്‍ച്ച വ്യാധി തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പോലും പരാജയപ്പെട്ടു.

കൃത്യമായ ആസൂത്രണ ങ്ങള്‍ ഇല്ലാതെയാണ് ലോക്ക് ഡൗണ്‍ നടപ്പാക്കിയത്. മുന്നൊരുക്ക ങ്ങള്‍ ഇല്ലാതെ നടത്തിയ ഈ പദ്ധതി പാളിയപ്പോള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ പിൻ വലിക്കുവാനുള്ള ചുമതല സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവച്ചിരിക്കുയാണ് എന്നും മുതിര്‍ന്ന നേതാവും രാജ്യസഭാ അംഗവു മായ സഞ്ജയ് റാവുത്ത് കുറ്റപ്പെടുത്തി.

ശിവസേന യുടെ മുഖ പത്രമായ സാമ്ന യിലെ പ്രതി വാര പംക്തിയി ലാണ് മോഡിയേയും കേന്ദ്ര സര്‍ക്കാറി നേയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് പടര്‍ന്നത് ‘നമസ്തേ ട്രംപ്’ പരിപാടി യിൽ നിന്ന് : ആരോപണവു മായി ശിവ സേന നേതാവ്

വിമാന യാത്രയില്‍ സാമൂഹിക അകലം വേണ്ട എന്ന് അമേരിക്ക

May 28th, 2020

corona-viruses-or-germs-do-not-spread-on-flight-and-air-crafts-ePathram

വാഷിംഗ്ടണ്‍ : വൈറസ് അടക്കമുള്ള അണുക്കള്‍ വിമാന ങ്ങള്‍ക്ക് ഉള്ളില്‍ വ്യാപിക്കുവാന്‍ സാദ്ധ്യത ഇല്ല എന്നും ആയതിനാല്‍ വിമാന യാത്ര യില്‍ സാമൂഹിക അകലം പാലിക്കേ ണ്ടതായ ആവശ്യമില്ല എന്നും (ഡി. സി. സി.).

അതു കൊണ്ടു തന്നെ മദ്ധ്യത്തിലെ സീറ്റ് ഒഴിച്ചിടണം എന്ന് അമേരിക്ക യുടെ കൊവിഡ് നിർദ്ദേ ശ ങ്ങളില്‍ ഉൾപ്പെ ടുത്തിയിട്ടില്ല എന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ.

കൊവിഡ് വ്യാപനം മുൻ നിർത്തി, വിമാന ത്തിന്ന് ഉള്ളിലെ സാമൂഹിക അകല ത്തിനു പകരം ഒരു കൂട്ടം സുരക്ഷാ മുന്നറിയി പ്പുകള്‍ പൈലറ്റിനും ജീവനക്കാർ ക്കും നല്‍കിയി ട്ടുണ്ട്.

വൈറസ് പടരാൻ സാദ്ധ്യതയില്ല എന്ന് അവകാശ പ്പെടു മ്പോഴും കഴിയുന്നതും വിമാന യാത്ര ഒഴിവാക്കണം എന്നും അമേരിക്കന്‍ ആരോഗ്യ വിദഗ്ദര്‍ പറയുന്നു.

യാത്രക്കാരുടെ സുരക്ഷാ പരിശോധനക്കു വേണ്ടി യുള്ള വരി നില്‍ക്കലും വിമാന ത്താവള ടെർമിനലു കളിലും മറ്റും കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും എന്നതിനാലും ഇവിട ങ്ങളില്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയാതെ വരും എന്നതിനാലും വിമാന യാത്ര പരമാവധി ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്.

- pma

വായിക്കുക: , , , ,

Comments Off on വിമാന യാത്രയില്‍ സാമൂഹിക അകലം വേണ്ട എന്ന് അമേരിക്ക

ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം: മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യാ​റെ​ന്ന് ട്രം​പ്‌

May 28th, 2020

Trump_epathram

വാഷിംഗ്‌ടണ്‍: ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി പ്ര​ശ്‌​ന​ത്തി​ല്‍ മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യാ​റെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊണാൾഡ് ട്രം​പ്. ത​നി​ക്ക് അ​തി​നു സാ​ധി​ക്കും. ഇ​ക്കാ​ര്യം ഇ​രു രാ​ജ്യ​ങ്ങ​ളേ​യും അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ട്രം​പ് ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.
ട്രംപിന്‍റെ വാക്കുകൾക്ക് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരണമോ മറുപടിയോ നൽകിയിട്ടില്ല. ഇന്ത്യന്‍ വ​ക്താ​ക്ക​ള്‍ ഇ​തു​വ​രെ ഈ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

നേരത്തെയും ഇന്ത്യ – പാക്കിസ്ഥാൻ പ്രശ്നങ്ങളിൽ ഇടപെടാൻ തയാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ മറ്റൊരു രാജ്യത്തിന്‍റെ ഇടപെടല്‍ ആവശ്യമില്ല എന്നുതന്നെയായിരുന്നു ഇന്ത്യയുടെ നിലപാട്.അ​തി​ര്‍​ത്തി​യി​ല്‍ അടുത്തിടെ ഇ​ന്ത്യ-​ചൈ​ന സൈ​നി​ക​ര്‍ ത​മ്മി​ലുണ്ടായ ഏ​റ്റു​മു​ട്ട​ലില്‍ ഇ​രു​ഭാ​ഗ​ത്തു​മാ​യി 11 സൈ​നി​ക​ര്‍​ക്ക്​ പ​രി​ക്കേ​റ്റിരുന്നു. വ​ട​ക്ക​ന്‍ സി​ക്കി​മി​ലെ നാ​കുല ​ചുരത്തിലാണ്​​ ഇ​രു​പ​ക്ഷ​വും ത​മ്മി​ല്‍ സംഘര്‍ഷമു​ണ്ടാ​യ​ത്. നാ​ല്​ ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍​ക്കും ഏ​ഴ്​ ചൈ​നീ​സ്​ സൈ​നി​ക​ര്‍​ക്കു​മാ​ണ്​ പ​രി​ക്കേ​റ്റ​തെ​ന്ന്​ സൈ​ന്യം പ്ര​സ്​​താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. ഏ​റ്റു​മു​ട്ട​ലി​നെ തു​ട​ര്‍​ന്ന്​​ സൈ​നി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പ്ര​കാ​രം ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ല്‍ പ്ര​ശ്​​നം പ​രി​ഹ​രി​ച്ചു. ഇ​രു​ഭാ​ഗ​ത്തേ​യും 150ഓ​ളം സൈ​നി​ക​രാ​ണ്​​ പ​ര​സ്​​പ​രം പോ​ര​ടി​ച്ച​ത്.

- അവ്നി

വായിക്കുക: , , ,

Comments Off on ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം: മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യാ​റെ​ന്ന് ട്രം​പ്‌

കൊവിഡ്-19 വൈറസ് പ്രതിരോധം സമ്പൂര്‍ണ്ണ ദുരന്തം : ഒബാമ

May 10th, 2020

barack-obama-epathram

വാഷിംഗ്ടണ്‍ :  കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ക്കു വേണ്ടി യു. എസ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച രീതി സമ്പൂര്‍ണ്ണ ദുരന്തം എന്ന് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമ.

ഒബാമയുടെ കാലയളവിലെ ഭരണ നിര്‍വ്വഹണ ഉദ്യോഗസ്ഥരു മായി നടത്തിയ വീഡിയോ കോൺഫറൻ സിലാണ് ‘സമ്പൂര്‍ണ്ണ ദുരന്തം’ എന്ന് കൊവിഡ് വിഷയ ത്തിൽ ഡോണൾഡ് ട്രംപിനെ നിശിത മായി വിമർശിച്ചു കൊണ്ട് പ്രതികരിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ്-19 വൈറസ് പ്രതിരോധം സമ്പൂര്‍ണ്ണ ദുരന്തം : ഒബാമ

കൊവിഡ്-19 : കൂടുതൽ ജാഗ്രതാ നിർദ്ദേശവുമായി ലോക ആരോഗ്യ സംഘടന

April 22nd, 2020

logo-who-world-health-organization-ePathram
ജനീവ : കൊവിഡ്-19 വൈറസ് വ്യാപന ത്തിന്റെ കൂടുതൽ ഭീകരത ലോകം അഭി മുഖീകരി ക്കുവാന്‍ പോകുന്നു എന്നുള്ള മുന്നറിയിപ്പുമായി ലോക ആരോഗ്യ സംഘടന യുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്.

ഈ ദുരന്തത്തെ നമുക്ക് പ്രതിരോധിക്കാം. ഇത് ഒരു വൈറസ് ആണെന്നുള്ളത് ആളുകള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. ആരോഗ്യ – സുരക്ഷാ സംവിധാന ങ്ങള്‍ വളരെ കുറവായ ആഫ്രിക്ക ആയിരിക്കും കൊവിഡ്-19 ന്റെ അടുത്ത പ്രഭവ കേന്ദ്രം എന്നും ലോക്ക് ഡൗൺ കൊണ്ട് മാത്രം കൊറോണയെ നേരിടാൻ കഴിയില്ല എന്നും മുന്നേറിയിപ്പ് നൽകി.

കൊറോണ വൈറസ് വ്യാപന വുമായി ബന്ധപ്പെട്ട അമേരിക്കയുടെ ആരോ പണങ്ങള്‍  W H O ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രി യേസസ് തള്ളി കളഞ്ഞു. കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ആദ്യ ദിവസം മുതല്‍ അമേരിക്കക്കു ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി യിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

കൊവിഡ്-19 വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ലോക ആരോഗ്യ സംഘടന യുടെ പ്രവര്‍ത്തന ങ്ങളില്‍ വീഴ്ച ഉണ്ടായി നടപടികള്‍ ഫലപ്രദമായിരുന്നില്ല എന്നും കൊറോണ യെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയില്ല എന്നും ആരൊപിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ്, സംഘടന ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കു കയും ചെയ്തിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ്-19 : കൂടുതൽ ജാഗ്രതാ നിർദ്ദേശവുമായി ലോക ആരോഗ്യ സംഘടന

Page 4 of 16« First...23456...10...Last »

« Previous Page« Previous « നഷ്ടപ്പെടുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വിലയറിയുന്നത്; പുതിയ ബ്ലോഗുമായി മോഹൻലാൽ
Next »Next Page » തിരികെ എത്തുന്ന പ്രവാസികൾ : മാര്‍ഗ്ഗ രേഖ തയ്യാറാക്കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha