ക്രിപ്‌റ്റോ കറന്‍സി : തീവ്രവാദത്തിനും കള്ളപ്പണ ഇടപാടുകള്‍ക്കും ഉപയോഗിക്കാന്‍ സാദ്ധ്യത

April 20th, 2022

crypto-currency-bitcoin-ePathram
വാഷിംഗ് ടണ്‍ : തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളപ്പണം വെളുപ്പിക്കുന്നതിനും ഉപയോഗിക്കപ്പെടും എന്നതാണ് ക്രിപ്‌റ്റോ കറന്‍സി കൊണ്ടുള്ള ഏറ്റവും വലിയ ദോഷം എന്ന് കേന്ദ്ര ധനവകുപ്പു മന്ത്രി നിര്‍മ്മല സീതാരാമന്‍. എല്ലാ രാജ്യങ്ങളും നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതു തന്നെയാണ്.

സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള നിയന്ത്രണം മാത്രം ആയിരിക്കും ഇതിനുള്ള പ്രതിവിധി. ഈ നിയന്ത്രണം വളരെ സമര്‍ത്ഥവും കാര്യ ക്ഷമവും ആയിരിക്കണം. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ. എം. എഫ്.) വാഷിംഗ് ടണ്‍ ഡി. സി. യില്‍ നടക്കുന്ന സമ്മേളനത്തിന്‍റെ ഭാഗമായ സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി നിര്‍മ്മല സീതാരാമന്‍.

ഇന്ത്യയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കും വ്യാപനത്തിനും വേണ്ടി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും അതിന്‍റെ നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ നാളുകളില്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ സാമ്പത്തിക ക്രയവിക്രയ തോത് 85% ആയി എന്നും അവര്‍ വിശദീകരിച്ചു. ലോക ബാങ്കിന്‍റെയും G-20 ധന മന്ത്രിമാരുടെയും യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മന്ത്രി നിര്‍മ്മല സീതാരാമന്‍ വാഷിംഗ് ടണില്‍ എത്തിയത്.

- pma

വായിക്കുക: , , , ,

Comments Off on ക്രിപ്‌റ്റോ കറന്‍സി : തീവ്രവാദത്തിനും കള്ളപ്പണ ഇടപാടുകള്‍ക്കും ഉപയോഗിക്കാന്‍ സാദ്ധ്യത

കെൻടക്കിയിൽ ചുഴലിക്കാറ്റ്

December 12th, 2021

kentucky-tornado-epathram
കെൻടക്കി: വ്യാപകമായ നാശം വിതച്ച ചുഴലിക്കാറ്റിൽ നൂറിൽപരം ആളുകൾ കെൻടക്കിയിൽ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇരുന്നൂറ് മൈൽ നീണ്ട് നിൽക്കുന്ന പ്രദേശമാണ് ചുഴലിക്കാറ്റിൻ്റെ കെടുതിയിൽ പെട്ടത്. വീടുകളും കച്ചവട സ്ഥാപനങ്ങളും അടക്കം നിലം പരിശായി. തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്ക് അടിയിൽ നിന്നും മൃതദേഹങ്ങളും ചിലപ്പോഴൊക്കെ ജീവനോടെ അകപ്പെട്ടവരേയും രക്ഷാ പ്രവർത്തകർ കണ്ടെടുത്തു കൊണ്ടിരിക്കുകയാണ് ഇപ്പോഴും.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on കെൻടക്കിയിൽ ചുഴലിക്കാറ്റ്

വാക്സിനു പകരം ഗുളിക : പരീക്ഷണവുമായി ഫൈസര്‍

April 26th, 2021

logo-pfizer-inc-ePathram
കൊവിഡ് വൈറസിന്ന് എതിരെ കണ്ടെത്തിയ വാക്സിൻ ഫലപദമായി ലോക രാജ്യങ്ങളില്‍ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ ഗുളിക രൂപത്തില്‍ വൈറസിനുള്ള മരുന്നുമായി യു. എസ്. കമ്പനി ഫൈസര്‍ എത്തുന്നു.

അമേരിക്കയിലും ബെല്‍ജിയത്തിലുമുള്ള ഫൈസര്‍ ആസ്ഥാനത്ത് കൊവിഡ് ഗുളികയുടെ പരീക്ഷണം പുരോഗമിക്കുന്നു എന്ന് പ്രമുഖ മാധ്യമം ദ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ഇരുപത് വയസ്സിനും അറുപതു വയസ്സി നും ഇടയില്‍ പ്രായമുള്ള അറുപതു പേരിലാണ് ഗുളിക മരുന്നിന്റെ പരീക്ഷണം തുടരുന്നത്. പരീക്ഷണം വിജയിച്ചാല്‍ അടുത്ത വർഷം തന്നെ ഗുളിക രൂപത്തിലോ കാപ്സ്യൂൾ രൂപത്തിലോ മരുന്ന് വിപണിയില്‍ എത്തിക്കും.

- pma

വായിക്കുക: , , ,

Comments Off on വാക്സിനു പകരം ഗുളിക : പരീക്ഷണവുമായി ഫൈസര്‍

അമേരിക്കയില്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്സിന് അനുമതി

February 28th, 2021

covid-19-vaccine-ePathram
വാഷിംഗ്ടണ്‍ : ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ച ഒറ്റ ഡോസ് കൊവിഡ് വാക്സിന്‍ അടിയന്തര ഉപയോഗത്തിന് യു. എസ്. ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനി സ്ട്രേ ഷന്‍ (എഫ്. ഡി. എ.) അനുമതി നല്‍കി. ഒറ്റ ഡോസിൽ തന്നെ ഫലം ചെയ്യും എന്നതിനാല്‍ അമേരിക്ക യില്‍ ഈ വാക്സിന്‍ ഉടൻ ഉപയോഗം തുടങ്ങും.

കൊവിഡ് വക ഭേദ ങ്ങള്‍ക്കും ഈ വാക്സിന്‍ ഫലപ്രദം എന്നും കണ്ടെത്തി യിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ രാജ്യത്ത് വാക്സിന്‍ ഡോസു കള്‍ എത്തിക്കും. ഒറ്റ ഡോസ് ആയതിനാല്‍ വാക്‌സിന്‍ വിതരണം വേഗത്തില്‍ നടക്കും എന്നും അധികൃതര്‍ കരുതുന്നു.

യൂറോപ്പില്‍ വാക്സിന്‍ അടിയന്തിര ഉപയോഗത്തിനു വേണ്ടി ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനി ലോകാരോഗ്യ സംഘടന യുടെ അനുമതി തേടി.

- pma

വായിക്കുക: , , , ,

Comments Off on അമേരിക്കയില്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്സിന് അനുമതി

ജോ ബൈഡനും കമലാ ഹാരിസ്സും അധികാരത്തില്‍

January 21st, 2021

american-president-joe-biden-kamala-harris-ePathram
വാഷിംഗ്ടണ്‍ : അമേരിക്കയുടെ 46-ാ മത് പ്രസിഡണ്ട് പദവി ഏറ്റെടുത്ത് ജോ ബൈഡന്‍ സത്യ പ്രതിജ്ഞ ചെയ്തു. ബുധനാഴ്ച നടന്ന ചടങ്ങില്‍ വെച്ചു തന്നെ വൈസ് പ്രസിഡണ്ടായി കമലാ ഹാരിസ്സും സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു. യു. എസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബേര്‍ട്ട്‌സ് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Image credit :  Twitter & FaceBook 

- pma

വായിക്കുക: ,

Comments Off on ജോ ബൈഡനും കമലാ ഹാരിസ്സും അധികാരത്തില്‍

Page 2 of 1712345...10...Last »

« Previous Page« Previous « സൗജന്യ കൊവിഡ് വാക്സിൻ കുത്തി വെപ്പ് ജനുവരി 22 ന് കെ. എസ്. സി. യില്‍
Next »Next Page » ബ്രിട്ടണില്‍ കൊവിഡ്​ വ്യാപനം രൂക്ഷം : ലോക്ക് ഡൗണ്‍ ജൂലായ് 17 വരെ നീട്ടി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha