അബുദാബി : ഇന്ത്യൻ ഇസ്‍ലാമിക് സെന്റർ 2018 – 19 പ്രവർത്തന വർഷ ത്തേ ക്കുള്ള കമ്മിറ്റി തെരഞ്ഞെടു പ്പില്‍ പി. ബാവാ ഹാജി യെ പ്രസിഡണ്ട് ആയി വീണ്ടും തെരഞ്ഞെടുത്തു. കരപ്പാത്ത് ഉസ്മാൻ ജനറൽ സെക്രട്ടറി യായി യായും ടി. കെ. അബ്ദുൽ സലാം ട്രഷറർ ആയും തുടരും.
അബ്ദുൽ റഹ്മാൻ ഒളവട്ടൂർ, മുഹമ്മദ് ഹിദായ ത്തുല്ല, അബ്ദുൽ കരീം ഹാജി, അബ്ദുല്ല നദ്‌വി, എം. എം. നാസർ, അബ്ദുൽ ബാസിത്, സാബിർ മാട്ടൂൽ, ജലാലുദ്ദീൻ, ഹംസ നടുവിൽ, മുഹമ്മദ് റിഷാദ്, റഫീഖ്, അബ്ദുൽ കബീർ എന്നിവരാണ് മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.
പി. ബാവാ ഹാജി യുടെ അദ്ധ്യക്ഷ തയില്‍ സെന്റര്‍ ഓഡിറ്റോ റിയ ത്തില്‍ നടന്ന 46-ാം വാർഷിക ജനറൽ ബോഡി യോഗ ത്തിൽ യു. എ. ഇ. സാമൂഹിക വിക സന മന്ത്രാലയം പ്രതിനിധി അഹ്മദ് ഹുസൈൻ അമീന്‍ സംബന്ധിച്ചു. ചീഫ് ഇലക്ഷൻ ഓഫീസർ റസാഖ് ഒരു മന യൂർ പുതിയ ഭാര വാഹി കളുടെ പാനൽ അവ തരി പ്പിച്ചു.
ട്രഷറർ ടി. കെ. അബ്ദുൽ സലാം വരവ് ചെലവു കണക്കു കളും ജനറൽ സെക്രട്ടറി ഉസ്മാൻ കരപ്പാത്ത് വാർഷിക റിപ്പോർട്ടും അബ്ദുൽ റഹ്മാൻ ഒളവട്ടൂർ അടുത്ത വർഷ ത്തെക്കുള്ള ബജറ്റും അവതരിപ്പിച്ചു.