അബുദാബി : മഹാത്മാ ഗാന്ധിയുടെ എഴുപതാം രക്ത സാക്ഷിത്വ ദിനാ ചര ണം കേരള സോഷ്യൽ സെന്ററിൽ ഗാന്ധി സാഹിത്യ വേദി യുടെ സഹക രണ ത്തോടെ സംഘടി പ്പിക്കുന്നു.
ജനുവരി 30 തിങ്കളാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. യിൽ നടക്കുന്ന പരി പാടി യിൽ ഗാന്ധി സാഹിത്യ വേദി രക്ഷാധി കാരിയും യു. എ. ഇ. എക്സ് ചേഞ്ച് സെന്റർ പ്രസിഡണ്ടു മായ വൈ. സുധീർകുമാർ ഷെട്ടി ഗാന്ധി അനു സ്മരണം നടത്തും. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ സംബ ന്ധിക്കും.
ഗാന്ധിയൻ തത്വ ങ്ങളും സന്ദേശ ങ്ങളും മദ്യ വിരുദ്ധ സന്ദേശ ഗാന ങ്ങളും ഉൾപ്പെ ടുത്തി പയ്യന്നൂർ ഗ്രാമം പ്രതിഭ യിലെ ഇരുപത്തി അഞ്ചോളം കലാ കാരന്മാർ കോൽ ക്കളി, ചരടു കുത്തി ക്കളി, കളരി പ്പയറ്റ് എന്നിവ യും ഇതോട് അനുബന്ധിച്ച് അവ തരി പ്പിക്കും എന്ന് ഗാന്ധി സാഹിത്യ വേദി പ്രസി ഡണ്ട് വി. ടി. വി. ദാമോ ദരൻ അറിയിച്ചു.