നോർക്ക – റൂട്ട്സ് തിരിച്ചറിയൽ കാർഡ് വിതരണം

September 20th, 2017

logo-norka-roots-ePathram
അബുദാബി : കേരള സോഷ്യൽ സെന്റ റിൽ രജിസ്റ്റർ ചെയതി ട്ടുള്ള നോർക്ക – റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡു കളുടെ വിതരണ ഉദ്ഘാടനം സെപ്റ്റംബർ 20 ബുധനാഴ്ച വൈകീട്ട് 7 മണിക്ക് നോർക്ക – റൂട്ട്സ് ഡയറക്ടർ ഒ. വി. മുസ്തഫ നിർവ്വ ഹിക്കും.

രജിസ്റ്റർ ചെയ്തവർ വിശദ വിവര ങ്ങൾക്ക് കെ. എസ്. സി. ഓഫീസു മായി ബന്ധപ്പെടുക. 02 631 44 55, 052 – 53 92 923

- pma

വായിക്കുക: , ,

Comments Off on നോർക്ക – റൂട്ട്സ് തിരിച്ചറിയൽ കാർഡ് വിതരണം

ഇശൽ ബാൻഡ് രണ്ടാം വാർഷിക ആഘോഷം : ബ്രോഷർ റിലീസ് ചെയ്തു

September 14th, 2017

logo-ishal-band-abudhabi-ePathram
അബുദാബി : കലാകാരൻ മാരുടെ കൂട്ടായ്മ യായ ‘ഇശൽ ബാൻഡ് അബു ദാബി’ യുടെ രണ്ടാം വാർഷിക ആഘോഷ പരിപാടി യായ “കീപ്പ് ഇൻ മൈൻഡ്” എന്ന മെഗാ മ്യൂസി ക്കൽ കോമഡി ഫെസ്റ്റിവൽ പ്രോഗ്രാം ബ്രോഷർ പ്രകാശനം ലുലു ഇന്റർ നാഷണൽ ഗ്രൂപ്പ് പി. ആർ. ഓ. അഷറഫ്, ഐ. ബി. എ. ഉപദേശക സമിതി അംഗം മുഹമ്മദ് ഹാരിസ് എന്നിവർ ചേർന്ന് നിർവ്വ ഹിച്ചു.

ishal-band-second-anniversary-celebration-brochure-release-ePathram

ചടങ്ങിൽ  ഇശൽ ബാൻഡ് ചെയർമാൻ റഫീഖ് ഹൈദ്രോസ്, ജനറൽ കൺവീനർ സൽമാൻ ഫാരിസി, ട്രഷറർ സമീർ, പി. എം. അബ്ദുല്‍ റഹിമാന്‍, ഇക്ബാൽ ലത്തീഫ്, അബ്ദുൽ കരീം, ടി. എ. മഹ്‌റൂഫ്, റയീസ്, അസീം കണ്ണൂർ, ഷാഫി മംഗലം, അൻസാർ, മുഹമ്മദ് മിർഷാൻ എന്നിവർ സന്നി ഹിതരായി.

ഒക്ടോബർ 26 വ്യാഴാഴ്‌ച രാത്രി ഏഴു മണിക്ക് ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് നട ക്കുന്ന “കീപ്പ് ഇൻ മൈൻഡ്” എന്ന മെഗാ മ്യൂസിക്കൽ കോമഡി ഫെസ്റ്റിവൽ പ്രോഗ്രാമിൽ പ്രമുഖ ഗായകരായ ആസിഫ് കാപ്പാട്, അഫ്സൽ ബിലാൽ, മുജീബ് കാലിക്കറ്റ് എന്നിവ രോടൊ പ്പം ഇശൽ ബാൻഡ് അബു ദാബിയുടെ അമ്പതോളം കലാ കാര ന്മാരും പങ്കെടുക്കും.

ഫിഗർ ഷോ യിലൂടെ പ്രശസ്ത നായ പ്രവാസി കലാ കാരന്‍ കലാ ഭവൻ നസീബ് നേതൃത്വം നൽകുന്ന കോമഡി ഫെസ്റ്റി വലിൽ ഷാഫി മംഗലം, ഷാജു മണ്ണാർക്കാട് എന്നി വരും അണി ചേരും. ആകർഷക ങ്ങളായ നൃത്ത നൃത്യ ങ്ങളും പരി പാടി യുടെ ഭാഗ മായി അവതരി പ്പിക്കും.

- pma

വായിക്കുക: , , , ,

Comments Off on ഇശൽ ബാൻഡ് രണ്ടാം വാർഷിക ആഘോഷം : ബ്രോഷർ റിലീസ് ചെയ്തു

വേറിട്ട അനുഭവ മായി സൗഹൃദ വേദി യുടെ ‘ഓണ പ്പൊലിമ -2017’

September 10th, 2017

logo-payyanur-souhruda-vedi-epathram
അബുദാബി : പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടക ത്തിന്റെ 15-ാം വാർ ഷിക ആഘോഷ ത്തിന്റെ ഭാഗമായി മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തിൽ കണ്ണൂർ താവം ഗ്രാമ വേദി യുടെ കലാ കാരന്മാർ അവത രിപ്പിച്ച ‘ഓണ പ്പൊലിമ -2017’ എന്ന നാടൻ കലാ മേള പരിപാടി കളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയ മായി.

ആവർത്തന വിരസത കൊണ്ടും സാങ്കേതിക തട്ടിപ്പു കൾ കൊണ്ടും മടുപ്പിച്ച പതിവ് സംഗീത പരി പാടി കളിൽ നിന്നും വ്യത്യസ്ത മായി മണ്ണിന്റെ മണ മുള്ള കലാ രൂപങ്ങൾ തനിമ ചോരാതെ അവതരിപ്പിച്ച കലാ കാരന്മാർ സദസ്സിനെ അക്ഷരാർത്ഥ ത്തിൽ കയ്യിലെടു ക്കുക യായി രുന്നു.

ഓണപ്പൊലിമ യുടെ മുന്നോടി യായി സംഘ ടിപ്പിച്ച സാംസ്കാരിക സമ്മേളന ത്തിൽ പയ്യന്നൂർ സൗഹൃദ വേദി അബു ദാബി ഘടകം പ്രസിഡണ്ട് സുരേഷ് പയ്യ ന്നൂർ അദ്ധ്യക്ഷത വഹിച്ചു. ഐ. എസ്. സി. ജനറൽ സെക്രട്ടറി എം. അബ്ദുൽ സലാം സമ്മേളനം ഉല്‍ ഘാടനം ചെയ്തു.

അബുദാബി മലയാളി സമാജം പ്രസിഡണ്ട് വക്കം ജയലാൽ, സമാജം ജനറൽ സെക്രട്ടറി എ. എം. അൻസാർ, ഐ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് ജയചന്ദ്രൻ നായർ, പയ്യന്നൂർ സൗഹൃദ വേദി ദുബായ് ഘടകം പ്രസിഡണ്ട് വി. പി. ശശി കുമാർ, പയ്യന്നൂർ സൗഹൃദ വേദി അലൈൻ ഘടകം പ്രസിഡണ്ട് സന്തോഷ് കുമാർ, കെ. കെ. മൊയ്തീൻ കോയ, കെ. കുഞ്ഞി രാമൻ, ടി. എ. നാസർ തുടങ്ങി യവർ ആശംസ കൾ നേർന്നു.

മൂന്നു പതിറ്റാണ്ടു കളായി അബുദാബി യിലെ സേവന രംഗ ത്തുള്ള രാമന്തളി സ്വദേശി മോഹനന്‍ മുട്ടു ങ്ങലിനെ ചടങ്ങില്‍ ആദരിച്ചു.

സൗഹൃദ വേദി ആക്ടിംഗ് ജനറൽ സെക്രട്ടറി കെ. കെ. ശ്രീവത്സൻ സ്വാഗതവും ട്രഷറർ ജ്യോതിഷ്‌ കുമാർ പോത്തേര നന്ദിയും പറഞ്ഞു.

വി. ടി. വി. ദാമോദരൻ, വി. കെ. ഷാഫി, ജ്യോതി ലാൽ, ജനാർദ്ദന ദാസ് കുഞ്ഞി മംഗലം, മധു സൂദനൻ, സി. കെ. രാജേഷ്, ദിലീപ് കുമാർ, രാജേഷ് കോട്ടൂർ, കെ. ടി. പി. രമേഷ്, രാജേഷ് പൊതു വാൾ തുടങ്ങി യവർ പരിപാടി കൾക്ക് നേതൃത്വം നൽകി.

നാടൻ പാട്ടു കളും മാപ്പിള പ്പാട്ടു കളും കാളി – ദാരിക യുദ്ധം ആവിഷ്കരിച്ച ദൃശ്യ വിരുന്നും തെയ്യ ത്തിന്റെ പ്രതീകാത്മക അവതര ണവും എല്ലാം കൂടി അബു ദാബി മലയാളി സമാജം ഹാളിലെ തിങ്ങി നിറഞ്ഞ കാണി കൾക്കു മറക്കാൻ കഴിയാത്ത ദൃശ്യ – ശ്രാവ്യ വിരുന്ന് ഒരുക്കി യാണ് പരിപാടി കൾ അവസാനിച്ചത്.

- pma

വായിക്കുക: , , ,

Comments Off on വേറിട്ട അനുഭവ മായി സൗഹൃദ വേദി യുടെ ‘ഓണ പ്പൊലിമ -2017’

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ കെ. എസ്. എസ്. പ്രതിഷേധിച്ചു

September 7th, 2017

media-personality-and-social-activist-gauri-lankesh-ePathram
അബുദാബി : വർഗ്ഗീയതക്കും മാഫിയ രാഷ്ട്രീയ ത്തിനും അഴിമതിക്കും എതിരെ ശക്ത മായ നിലപാടു കൾ എടുത്ത മുതിർന്ന മാധ്യമ പ്രവർത്ത കയും ആക്ടി വിസ്റ്റു മായ ഗൗരി ലങ്കേഷിനെ വെടി വെച്ചു കൊന്നു എന്ന വാർത്ത ഞെട്ടിക്കുന്ന താണ്.

ഗോവിന്ദ് പൻസാരേ, നരേന്ദ്ര ഢബോൽക്കർ, എം. എം. കൽബുർഗി എന്നി വർക്ക്‌ശേഷം ഇത്തര ത്തിൽ നാലാ മത്തെ കൊല പാതക മാണ് വളരെ ക്കുറഞ്ഞൊരു കാല യള വിൽ നമ്മുടെ രാജ്യത്ത് നടന്നത്.

ഈ അവസ്ഥ ഭീതി ജനിപ്പിക്കുന്നു. ഏറെ ക്കാലമായി നാം അത്ര പരിക്കില്ലാതെ കാത്ത് സൂക്ഷിച്ചു പോകുന്ന മത നിരപേക്ഷ നില പാടു കൾക്ക് മീതെ കരി നിഴൽ വീഴ്ത്തി ക്കൊണ്ട് ഉണ്ടായി ക്കൊണ്ടി രിക്കുന്ന ഇത്തരം ഫാസിസ്റ്റ് അക്രമ ങ്ങൾക്ക് എതിരെ എല്ലാവരും രംഗത്തു വരണം.

മനുഷ്യാവകാശ ങ്ങൾക്കും മത നിരപേക്ഷതക്കും അഭി പ്രായ സ്വാതന്ത്ര്യ ത്തിനും വേണ്ടി ശബ്ദി ക്കുന്ന വരെ ഇല്ലാ താക്കുന്ന കൊടിയ ഫാസിസ്റ്റ് ആക്രമണ ങ്ങൾക്ക്  എതിരെ വമ്പിച്ച പ്രതി രോധവും ജന രോഷവും ഉണ്ടായില്ലാ എങ്കിൽ ഭാവി ഇരുട്ടിലാകും.

ഗൗരി ലങ്കേഷിന്റെ കൊല പാതക ത്തിൽ അബു ദാബി കേരള സോഷ്യൽ സെന്റർ ശക്ത മായി പ്രതി ഷേധി ക്കുന്നു എന്ന് പ്രസിഡണ്ട് പി. പത്മനാഭൻ ആക്ടിംഗ് സെക്രട്ടറി അജീബ് പരവൂർ എന്നിവർ അറിയിച്ചു .

കൊലപാതകി കളെ എത്രയും പെട്ടെന്ന് കണ്ടെത്തി നിയമ ത്തിന് മുന്നിൽ കൊണ്ടു വരണം എന്നും കർണ്ണാടക മുഖ്യ മന്ത്രി യോടും ആഭ്യന്തര മന്ത്രി യോടും അബുദാബി കേരള സോഷ്യൻ സെന്റർ ആവശ്യപ്പെടുന്നു.

- pma

വായിക്കുക: , , ,

Comments Off on ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ കെ. എസ്. എസ്. പ്രതിഷേധിച്ചു

ഗൗരി ലങ്കേഷിന്റെ കൊല പാതക ത്തിൽ കെ. എസ്. സി. പ്രതിഷേധിച്ചു

September 7th, 2017

media-personality-and-social-activist-gauri-lankesh-ePathram
അബുദാബി : വർഗ്ഗീയതക്കും മാഫിയ രാഷ്ട്രീയ ത്തിനും അഴിമതിക്കും എതിരെ ശക്ത മായ നിലപാടു കൾ എടുത്ത മുതിർന്ന മാധ്യമ പ്രവർത്ത കയും ആക്ടി വിസ്റ്റു മായ ഗൗരി ലങ്കേഷിനെ വെടി വെച്ചു കൊന്നു എന്ന വാർത്ത ഞെട്ടിക്കുന്ന താണ്.

ഗോവിന്ദ് പൻസാരേ, നരേന്ദ്ര ഢബോൽക്കർ, എം. എം. കൽബുർഗി എന്നി വർക്ക്‌ശേഷം ഇത്തര ത്തിൽ നാലാ മത്തെ കൊല പാതക മാണ് വളരെ ക്കുറഞ്ഞൊരു കാല യള വിൽ നമ്മുടെ രാജ്യത്ത് നടന്നത്.

ഈ അവസ്ഥ ഭീതി ജനിപ്പിക്കുന്നു. ഏറെ ക്കാലമായി നാം അത്ര പരിക്കില്ലാതെ കാത്ത് സൂക്ഷിച്ചു പോകുന്ന മത നിരപേക്ഷ നില പാടു കൾക്ക് മീതെ കരി നിഴൽ വീഴ്ത്തി ക്കൊണ്ട് ഉണ്ടായി ക്കൊണ്ടി രിക്കുന്ന ഇത്തരം ഫാസിസ്റ്റ് അക്രമ ങ്ങൾക്ക് എതിരെ എല്ലാവരും രംഗത്തു വരണം.

മനുഷ്യാവകാശ ങ്ങൾക്കും മത നിരപേക്ഷതക്കും അഭി പ്രായ സ്വാതന്ത്ര്യ ത്തിനും വേണ്ടി ശബ്ദി ക്കുന്ന വരെ ഇല്ലാ താക്കുന്ന കൊടിയ ഫാസിസ്റ്റ് ആക്രമണ ങ്ങൾക്ക് എതിരെ വമ്പിച്ച പ്രതി രോധവും ജന രോഷവും ഉണ്ടാ യില്ലാ എങ്കിൽ ഭാവി ഇരുട്ടി ലാകും.

ഗൗരി ലങ്കേഷിന്റെ കൊല പാതക ത്തിൽ അബു ദാബി കേരള സോഷ്യൽ സെന്റർ ശക്ത മായി പ്രതി ഷേധി ക്കുന്നു എന്ന് പ്രസിഡണ്ട് പി. പത്മനാഭൻ ആക്ടിംഗ് സെക്രട്ടറി അജീബ് പരവൂർ എന്നിവർ അറിയിച്ചു .

കൊലപാതകി കളെ എത്രയും പെട്ടെന്ന് കണ്ടെത്തി നിയമ ത്തിന് മുന്നിൽ കൊണ്ടു വരണം എന്നും കർണ്ണാടക മുഖ്യ മന്ത്രി യോടും ആഭ്യന്തര മന്ത്രി യോടും അബുദാബി കേരള സോഷ്യൻ സെന്റർ ആവശ്യപ്പെടുന്നു.

- pma

വായിക്കുക: , , ,

Comments Off on ഗൗരി ലങ്കേഷിന്റെ കൊല പാതക ത്തിൽ കെ. എസ്. സി. പ്രതിഷേധിച്ചു

Page 135 of 145« First...102030...133134135136137...140...Last »

« Previous Page« Previous « ഗൗരി ലങ്കേഷിന്റെ കൊലപാതകം : ഇന്ത്യന്‍ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിഷേധിച്ചു
Next »Next Page » നിര്‍മ്മലാ സീതാ രാമന്‍ പ്രതി രോധ വകുപ്പു മന്ത്രി യായി അധികാരമേറ്റു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha