അബുദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന (സീസൺ-2) ‘മലപ്പുറം ഫെസ്റ്റ്’ 2024 ഒക്ടോബർ 25, 26, 27 തിയ്യതികളിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ വെച്ച് നടക്കും. മലപ്പുറം ഫെസ്റ്റ്-2 പ്രോഗ്രാമിൻ്റെ ഔദ്യോഗിക പ്രഖ്യാപനം, വീഡിയോ ലോഞ്ചിംഗ് സെൻ്റർ അങ്കണത്തിൽ നടന്നു.
മുഹമ്മദ് ഹഫീമ്മ് ഖിറാഅത്ത് നടത്തി. പ്രസിഡണ്ട് അസീസ് കാളിയാടൻ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ഫെസ്റ്റിനെ കുറിച്ചു ജനറൽ കൺവീനർ നൗഷാദ് തൃപ്രങ്ങോട് വിശദീകരിച്ചു.
സെൻ്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, വൈസ് പ്രസിഡണ്ട് അഷറഫ് പൊന്നാനി തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായ ബഷീർ വറ്റലൂർ, മുനീർ എടയൂർ, സാൽമി പരപ്പനങ്ങാടി, നാസർ വൈലത്തൂർ, സമീർ പുറത്തൂർ, ഫൈസൽ പെരിന്തൽമണ്ണ, സൈദ് മുഹമ്മദ്, റഷീദലി മമ്പാട്, ബീരാൻ കുട്ടി ഇരിങ്ങാവൂർ തുടങ്ങി മണ്ഡലം – പഞ്ചായത്ത് മുനിസിപ്പൽ ഭാര വാഹികളും പങ്കെടുത്തു.
ഭാരവാഹികളായ ഹുസൈൻ സി. കെ., കുഞ്ഞിപ്പ മോങ്ങം, ഷാഹിർ പൊന്നാനി, ഹസ്സൻ അരീക്കൻ, സിറാജ് ആതവനാട് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹംസക്കോയ സ്വാഗതം പറഞ്ഞു. ഷാഹിദ് ചെമ്മുക്കൻ നന്ദി പറഞ്ഞു.
കഴിഞ്ഞ വർഷത്തിൽ മഹിതം മലപ്പുറം എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച മലപ്പുറം ഫെസ്റ്റ് വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ഈ വർഷം മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ നാട്ടിൽ നിന്നുള്ള പ്രമുഖ കലാ കാരന്മാരും പങ്കെടുക്കും.