ചെന്നൈ : തെന്നിന്ത്യന്‍ നടി ഷക്കീല യുടെ ജീവിത കഥ സിനിമ യാ കുന്നു. ബോളിവുഡ് നടിയും മോഡലു മായ റിച്ച ചദ്ദ യാണ് ഷക്കീല യായി വെള്ളി ത്തിരയില്‍ വേഷ മിടുന്നത്. കന്നഡ യില്‍ നിര്‍മ്മിക്കുന്ന സിനിമ യുടെ ചിത്രീ കരണം ഈ വര്‍ഷം ഏപ്രില്‍ മാസ ത്തില്‍ ആരം ഭിക്കും എന്നും അടുത്ത വര്‍ഷ ത്തില്‍ തീയ്യേറ്റ റുകളില്‍ എത്തും എന്നു മാണ് വാര്‍ത്ത.
ഷക്കീല ‘പ്ലേ ഗേള്‍സ്’ എന്ന ആദ്യ സിനിമ യിൽ
സിൽക്ക് സ്മിത നായിക യായി അഭിനയിച്ച ‘പ്ലേ ഗേള്‍സ്’ എന്ന തമിഴ് സിനിമ യിലൂടെ തന്റെ പതി നാറാം വയസ്സില്‍ ചലച്ചിത്ര രംഗത്ത് പ്രവേശിച്ച ഷക്കീല, താരമാ വു ന്നത് ‘കിന്നാര ത്തുമ്പികള്‍’ എന്ന മലയാള സിനിമ യിലൂടെ യാണ്.
മസാല ച്ചിത്ര ങ്ങളുടെ ഘോഷ യാത്രക്കു തുടക്കമിട്ട ഈ സിനിമ പിന്നീട് തമിഴിലും തെലുങ്കിലും കന്നഡ യിലും കൂടാതെ ഹിന്ദി, നേപ്പാളി അടക്കം നിര വധി ഭാഷകളില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുകയുണ്ടായി.
ഇതോടെ തെന്നിന്ത്യന്‍ ഭാഷ കളില്‍ സജീവ മാവുകയും തൊണ്ണൂറു കളില്‍ മലയാള സിനിമ ക്കു ജീവ വായു പകര്‍ന്നു നല്‍കുകയും ചെയ്ത ഷക്കീല യുടെ വ്യക്തി ജീവിത ത്തി ലെയും സിനിമ യിലെയും അനുഭവങ്ങളും ഈ ചിത്ര ത്തില്‍ പ്രതിപാദിക്കുന്നത്.
ഏഷ്യയില്‍ മുഴുവന്‍ ആരാധകരുള്ള ഷക്കീല യെപ്പോലെ മറ്റൊരു സ്ത്രീയും ഇത്രയും പിന്തുണ നേടിയിട്ടില്ല . അവ രുടെ ജീവിത കഥ നന്നായി തന്നെ തിരക്കഥ യില്‍ പറഞ്ഞി ട്ടുണ്ട്. ചിത്ര ത്തിന്റെ സ്‌ക്രിപ്റ്റ് ആകര്‍ഷ കമാണ് എന്നും പ്രേക്ഷകര്‍ക്ക് ഒരു വിരുന്ന് തന്നെ യാവും ഈ സിനിമ എന്നും ഷക്കീലയെ അവ തരി പ്പിക്കുന്ന റിച്ച ചദ്ദ അറിയിച്ചു.
തന്റെ ആദ്യചിത്രത്തിലൂടെ വി. ശാന്താറാം പുരസ്‌കാ രം നേടിയ സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ഈ സിനിമ ഒരുക്കുന്നത്. അക്രമി കളുടെ വെടിയേറ്റു മരിച്ച മാധ്യമ പ്രവര്‍ ത്തക ഗൗരി ലങ്കേ ഷിന്റെ സഹോ ദര നാണ് ഇന്ദ്രജിത്ത് ലങ്കേഷ്.