ചാരക്കേസില്‍ സി. ബി. ഐ. അന്വേഷണം വേണ്ട : സുപ്രീം കോടതി

May 9th, 2018

isro-case-verdict-nambi-narayanan-ePathram
ന്യൂഡല്‍ഹി : ഐ. എസ്. ആര്‍. ഒ. ചാരവൃത്തി ക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ സി. ബി. ഐ. അന്വേഷണം ആവശ്യമില്ല എന്ന് സുപ്രീം കോടതി പരാ മര്‍ശം. ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍ പ്രോസി ക്യൂഷന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലാ എന്നും കോടതി.

ഉദ്യോഗസ്ഥര്‍ക്ക് എതിരെ സി. ബി. ഐ. അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി യില്‍ വാദം കേള്‍ക്കു മ്പോഴാണ് സുപ്രീം കോടതി ഈ പരാ മര്‍ശം നടത്തിയത്.

നഷ്ട പരിഹാര ത്തുക നമ്പി നാരായണന് സര്‍ ക്കാര്‍ നല്‍കണം. കുറ്റക്കാര്‍ എന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥ രില്‍ നിന്നും പിന്നീട് ഈ തുക ഈടാക്കണം എന്നും കോടതി പറഞ്ഞു.

ഐ. എസ്. ആര്‍. ഒ. ചാര വൃത്തി ക്കേസില്‍ ഗൂഢാ ലോചന നടന്നിട്ടുണ്ട് എന്നും അന്വേഷണ ത്തിന് തയ്യാ റാണ് എന്നും സി. ബി. ഐ. സുപ്രീം കോടതി യില്‍ വ്യക്ത മാക്കി യിരുന്നു.

നമ്പി നാരായണൻ ഹൈക്കോടതിയിൽ

- pma

വായിക്കുക: , , , , , ,

Comments Off on ചാരക്കേസില്‍ സി. ബി. ഐ. അന്വേഷണം വേണ്ട : സുപ്രീം കോടതി

പ്രായ പൂർത്തി യായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു ജീവിക്കാം : സുപ്രീം കോടതി

May 7th, 2018

adult-couple-can-live-together-without-marriage-supreme-court-ePathram
ന്യൂഡൽഹി : വിവാഹിതര്‍ അല്ലെങ്കിലും പ്രായ പൂർ ത്തി യായ സ്ത്രീക്കും പുരുഷനും ഒരു മിച്ചു ജീവി ക്കു വാന്‍ അവകാശം ഉണ്ട് എന്ന് സുപ്രീം കോടതി. വിവാഹ സമയത്ത് വരന് 21 വയസ്സ് തികഞ്ഞിട്ടില്ല എന്ന കാരണ ത്താല്‍ കേരള ഹൈക്കോടതി അസാധുവാക്കിയ മല യാളി ദമ്പതി മാരുടെ വിവാഹം സുപ്രീം കോടതി അംഗീ കരിച്ചു.

2017 ഏപ്രില്‍ 12 ന് ചക്കുളത്തു കാവ് ഭവഗതി ക്ഷേത്ര ത്തില്‍ വിവാഹിത രായ നന്ദ കുമാറി ന്റെയും തുഷാര യുടെയും വിവാഹ മാണ് സുപ്രീം കോടതി അംഗീ കരി ച്ചത്.

1955 ലെ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം ഹൈന്ദവ രായ നന്ദകുമാര്‍ – തുഷാര വിവാഹം നിയമ വിധേ യ മാണ്. നന്ദ കുമാറി ന്റെ ഭാര്യ യായ തുഷാരക്ക് പ്രായ പൂര്‍ ത്തി യായി എന്നും അവര്‍ക്ക് ഇഷ്ട മുള്ള ആരോ ടൊപ്പ വും ജീവിക്കു വാനും ഇഷ്ട മുള്ളിട ത്തേക്ക് പോകു വാനും അവകാശം ഉണ്ട് എന്നും കോടതി വ്യക്ത മാക്കി.

തന്റെ മകളെ നന്ദ കുമാർ തട്ടി ക്കൊണ്ടു പോയി വിവാഹം ചെയ്തു എന്നും 2017 ഏപ്രി ലിൽ വിവാഹം നടക്കു മ്പോൾ നന്ദ കുമാറിന് 21 വയസ്സ് തികഞ്ഞിരുന്നില്ല എന്നും കാണിച്ചു കൊണ്ട് തുഷാര യുടെ പിതാവാണു ഹൈക്കോടതി യെ സമീപിച്ചത്.

വിവാഹം റദ്ദാക്കി ഹൈക്കോടതി തുഷാരയെ പിതാവി നൊപ്പം അയച്ചു. ഈ വിധി തള്ളിയാണ് ഇരുവർക്കും ഒരുമിച്ചു താമ സിക്കാം എന്നും സുപ്രീം കോടതി വിധി ച്ചത്.

- pma

വായിക്കുക: , , , , , , , ,

Comments Off on പ്രായ പൂർത്തി യായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു ജീവിക്കാം : സുപ്രീം കോടതി

നൂറു രൂപ നോട്ടു കള്‍ക്ക് ക്ഷാമം

May 7th, 2018

writing-on-currency-rupee-note-rbi-ePathram
മുംബൈ : രാജ്യത്ത് നൂറു രൂപ നോട്ടുകൾക്കു ക്ഷാമം നേരിടുന്നു എന്ന് ബാങ്കുകൾ. നിലവില്‍ വിപണിയില്‍ പ്രചാര ത്തിലുള്ള 100 രുപ നോട്ടു കളില്‍ ഭൂരി ഭാഗവും മുഷിഞ്ഞതും എ. ടി. എം. മെഷ്യനു കളിൽ നിറക്കു വാൻ സാധി ക്കാത്ത തര ത്തിലുള്ള താണ് എന്നതു കൊണ്ടാണ് നോട്ടു ക്ഷാമം അനു ഭവ പ്പെടുന്നത് എന്നാണു ബാങ്കുകള്‍ പറയുന്നത്.

നോട്ട് അസാധു വാക്കലിനെ തുടര്‍ന്ന് മുഷിഞ്ഞ 100 രൂപ നോട്ടു കള്‍ വിനിമയം ചെയ്യാന്‍ ബാങ്കു കളെ അനു വദി ച്ചി രുന്നു. ഇവ ഇപ്പോഴും പ്രചാര ത്തിലുണ്ട്. 100 രൂപ നോട്ടു കളുടെ വിതരണം കുറയുന്ന വിവരം ബാങ്കുകള്‍ ആര്‍. ബി. ഐ. യെ അറിയിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on നൂറു രൂപ നോട്ടു കള്‍ക്ക് ക്ഷാമം

മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നു : ത്രിപുര മുഖ്യമന്ത്രി

April 18th, 2018

tripura-chief-minister-biplab-kumar-deb-ePathram
അഗര്‍ത്തല : മഹാ ഭാരത കാലത്തു തന്നെ ഇന്ത്യ യില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റ് സംവി ധാന ങ്ങളും കൃത്രിമ ഉപഗ്രഹ ങ്ങള്‍ അടക്ക മുള്ള സാങ്കേതിക വിദ്യകള്‍ നില നിന്നിരുന്നു എന്ന് ബി. ജെ. പി. നേതാവും ത്രിപുര മുഖ്യ മന്ത്രി യുമായ ബിപ്ലവ് ദേബ്. 

പലരും ഈ വസ്തുത തള്ളി ക്കളഞ്ഞേക്കാം. എന്നാല്‍ ഇന്റർ നെറ്റ് ഇല്ലാ യിരുന്നു എങ്കില്‍ എങ്ങനെ യാണ് സഞ്ജയന് കുരു ക്ഷേത്ര യുദ്ധ ത്തെപ്പറ്റി ധൃത രാഷ്ട്രര്‍ക്ക് വിശദീ കരിച്ച് നല്‍കു വാന്‍ കഴിയുക?. ഇതിനർത്ഥം അക്കാലത്ത് സാറ്റ ലൈറ്റും ഇന്റര്‍ നെറ്റും ഉള്‍പ്പെടെ യുള്ള സാങ്കേതിക വിദ്യകള്‍ ഈ നാട്ടില്‍ വ്യാപക മായി രുന്നു എന്നു തന്നെ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതു വിതരണ വകു പ്പിന്റെ പ്രാദേശിക ശില്‍പ ശാല യിലാണ് ത്രിപുര മുഖ്യമന്ത്രി ഈ അവകാശ വാദം നട ത്തി യത്. ഇത്തരം അത്യാ ധുനിക സാങ്കേതിക വിദ്യകളു ണ്ടാ യിരുന്ന രാജ്യത്ത് ജനിക്കാന്‍ സാധിച്ചതില്‍ താന്‍ അഭിമാനം കൊള്ളുന്നു എന്നും ബിപ്ലബ് ദേബ് പറഞ്ഞു

- pma

വായിക്കുക: , , , , ,

Comments Off on മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നു : ത്രിപുര മുഖ്യമന്ത്രി

വായിക്കുക: , , , , , , ,

Comments Off on മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍ നെറ്റും സാറ്റലൈറ്റും ഉണ്ടായിരുന്നു : ത്രിപുര മുഖ്യമന്ത്രി

Page 77 of 117« First...102030...7576777879...90100110...Last »

« Previous Page« Previous « യു. എ. ഇ. യിൽ ചാറ്റല്‍ മഴ – കൂടുതൽ മഴക്ക് സാദ്ധ്യത
Next »Next Page » സുവീരന്റെ ‘മഴയത്ത്’ ട്രെയിലറും ഗാന ങ്ങളും റിലീസ് ചെയ്തു »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha