കൊച്ചി : സംസ്ഥാനത്ത് ബസ്സുകള്‍ക്ക് അധിക ചാര്‍ജ്ജ് ഈടാക്കുവാനുള്ള ഹൈക്കോടതി വിധിക്ക് സ്‌റ്റേ. കൊവിഡ് ഭീതി യുടെ ഭാഗമായി ബസ്സു കളില്‍ യാത്ര ക്കാരുടെ എണ്ണ ത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തു കയും ഇക്കാലയളവില്‍ താല്‍ക്കാലികമായി വർദ്ധി പ്പിച്ചി രുന്ന ബസ്സ് ചാര്‍ജ്ജ് തുടര്‍ന്നും ഈടാക്കാം എന്നുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
സർക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി യുടെ നടപടി. ഇതോടെ മിനിമം ബസ്സ് ചാര്‍ജ്ജ് എട്ടു രൂപ തന്നെ ആയിരിക്കും.