വിയോജിപ്പ് : ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവ്

February 16th, 2020

logo-law-and-court-lady-of-justice-ePathram
ഗാന്ധിനഗർ : ജനാധിപത്യ ത്തി ന്റെ സുരക്ഷാ വാല്‍വ് വിയോജിപ്പ് എന്നു സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്.

സര്‍ക്കാര്‍ നയങ്ങളോട് വിയോജി ക്കുന്ന വരെ രാജ്യ ദ്രോഹികളും ജനാധിപത്യ വിരുദ്ധരും ആക്കു ന്നത് ജനാധി പത്യ മൂല്യ ങ്ങളെ തന്നെ ബാധിക്കും. വിയോ ജിപ്പു കൾ തടയു ന്നതിന് സർക്കാ രുകൾ ശ്രമിക്കുന്നത് ഭയം ഉണ്ടാക്കുന്നു.

അതു നിയമ വാഴ്ച ലംഘിക്കുന്നതും ബഹു സ്വര സമൂഹ ത്തി ന്റെ ഭരണ ഘടനാ കാഴ്ച പ്പാടിൽ നിന്ന് വ്യതി ചലി ക്കുന്നതും ആണ്. ചോദ്യം ചെയ്യലിനും വിയോജി പ്പിനും ഉള്ള ഇട ങ്ങൾ നശിപ്പി ക്കുന്നത് രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, സാമൂഹിക വളർച്ചയെ തന്നെ ബാധിക്കും.

ഈ അർഥത്തിൽ, വിയോജിപ്പ് ജനാധി പത്യ ത്തിന്റെ സുരക്ഷാ വാൽവ്‌. ഗുജറാത്തി ലെ ഗാന്ധി നഗറിൽ നിയമ വിദ്യാർ ത്ഥികളോടു സംവദിക്കുക യായിരുന്നു അദ്ദേഹം.

- pma

വായിക്കുക: , , , , ,

Comments Off on വിയോജിപ്പ് : ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവ്

കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല : കേന്ദ്ര സര്‍ക്കാര്‍

February 6th, 2020

love-jihad-case-not-reported-in-kerala-ePathram
ന്യൂഡല്‍ഹി : കേരളത്തിൽ നിന്ന്‌ ‘ലവ് ജിഹാദ്’ കേസു കള്‍ അന്വേഷണ ഏജൻസികൾ റിപ്പോർട്ടു ചെയ്തിട്ടില്ല എന്ന് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി ജി. കിഷൻ റെഡ്ഡി. ചാലക്കുടി എം. പി. യും കോണ്‍ ഗ്രസ്സ് നേതാവുമായ ബെന്നി ബെഹ്നാന്റെ ചോദ്യത്തിനു മറുപടി പറയുക യായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പു സഹ മന്ത്രി.

ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികൾ രണ്ടു വർഷ ങ്ങൾക്ക് ഉള്ളിൽ ‘ലവ് ജിഹാദ്’ റിപ്പോർട്ടു ചെയ്തിട്ടുണ്ടോ എന്നായിരുന്നു ബെന്നി ബെഹ്നാന്‍ എം. പി. യുടെ ചോദ്യം.

ഇത്തരം കേസുകൾ റിപ്പോർട്ടു ചെയ്തിട്ടില്ല. എന്നാല്‍, കേരള ത്തിലെ രണ്ട്‌ മിശ്ര വിവാഹ ക്കേസുകൾ എൻ. ഐ. എ. അന്വേഷി ച്ചിരുന്നു എന്നും മന്ത്രി മറുപടി  പറഞ്ഞു.

love-jihad-case-not-reported-in-kerala-says-central-minister-in-parliament-ePathram

ലൗ ജിഹാദ് എന്ന പദ ത്തിന് നിലവിൽ നിയമത്തില്‍ വ്യാഖ്യാനങ്ങള്‍ ഇല്ല. പൊതു ക്രമ സമാ ധാന പാലനം, ധാർമ്മികത, ആരോഗ്യം എന്നിവക്കു വിധേയ മായി മത വിശ്വാസം പുലർത്തുവാനും പ്രചരിപ്പി ക്കു വാനും ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച് സ്വാതന്ത്ര്യം ഉണ്ട് എന്നും ഇക്കാര്യം കേരള ഹൈക്കോടതി ഉൾപ്പെടെ വിവിധ കോടതി കൾ ശരി വെച്ചിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , , , ,

Comments Off on കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല : കേന്ദ്ര സര്‍ക്കാര്‍

പൗരത്വ നിയമ ഭേദ ഗതി : കേന്ദ്ര ത്തിന് മറുപടി നല്‍കാന്‍ നാലാഴ്ച സമയം

January 22nd, 2020

supremecourt-epathram
ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദ ഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം അനു വദിച്ചു. ഈ വിഷയ ത്തില്‍ 140 ഹര്‍ജി കളാണ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനക്കു വന്നത്.

പൗരത്വ ഭേദഗതി നിയമവും ഒപ്പം ജന സംഖ്യ രജിസ്റ്റര്‍ നടപടികളും സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകളും കോടതിയില്‍ എത്തിയിരുന്നു.

എന്നാല്‍ നിയമം സ്റ്റേ ചെയ്യുകയോ നടപടികള്‍ നിർത്തി വെക്കാന്‍ ഉത്തരവ് ഇറക്കുകയോ ചെയ്തില്ല. എല്ലാ ഹർജികളും കേന്ദ്ര ത്തിനു കൈമാറണം എന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.

പൗരത്വ നിയമം സംബ ന്ധിച്ച ഹര്‍ജികൾ രാജ്യത്തെ ഹൈക്കോടതികള്‍ പരിഗണി ക്കരുത് എന്നും സുപ്രീം കോടതി ഉത്തരവിട്ടു. കേസ് ഭാവിയിൽ അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് പരിഗണിക്കും.

- pma

വായിക്കുക: , , , , ,

Comments Off on പൗരത്വ നിയമ ഭേദ ഗതി : കേന്ദ്ര ത്തിന് മറുപടി നല്‍കാന്‍ നാലാഴ്ച സമയം

നിര്‍ഭയ കേസ് : പ്രതിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി 

January 21st, 2020

delhi-rape-convicts-epathram
ന്യൂഡല്‍ഹി : നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിനു ആസ്പദമായ സംഭവം നടക്കുമ്പോൾ തനിക്കു പ്രായ പൂർത്തി ആയി രുന്നില്ല എന്നു ചൂണ്ടി ക്കാണിച്ചു കൊണ്ടാണ് പ്രതി കളില്‍ ഒരാളായ പവൻ ഗുപ്ത സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പി ച്ചിരുന്നത്.

ഇയാള്‍ അടക്കം കേസിലെ നാല് പ്രതി കളുടെ വധ ശിക്ഷ ഫെബ്രു വരി ഒന്നിന് നടപ്പിലാക്കു വാന്‍ ഡല്‍ഹി തീസ് ഹസാരി കോടതി മരണ വാറണ്ട് പുറപ്പെടു വിച്ചി ട്ടുണ്ട്.

2012 ഡിസം ബര്‍ 16 നാണ് ഡല്‍ഹി യില്‍ ബസ്സില്‍ വെച്ച് പെണ്‍ കുട്ടി കൂട്ട ബലാ ത്സംഗം ചെയ്യപ്പെട്ടത്. മാന ഭംഗ ത്തിന് ഇരയായ പെണ്‍ കുട്ടി പിന്നീട് സിംഗ പ്പൂരിലെ ആശുപത്രി യില്‍ മരിച്ചു. കേസില്‍ കുറ്റക്കാര്‍ എന്നു കണ്ടെത്തി നാലു പ്രതി കള്‍ക്കും വധ ശിക്ഷ നല്‍കിയ ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി ശരി വച്ചിരുന്നു.

- pma

വായിക്കുക: , , ,

Comments Off on നിര്‍ഭയ കേസ് : പ്രതിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി 

അയോധ്യ കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു

November 9th, 2019

supremecourt-epathram
ന്യൂഡല്‍ഹി : അയോധ്യ ഭൂമി തർക്ക ക്കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. രാമ ക്ഷേത്രം പണിയു വാന്‍ 2.77 ഏക്കർ ഭൂമി ഹിന്ദു ക്കൾക്കും അയോധ്യ യിലെ തര്‍ക്ക ഭൂമി ക്കു പുറത്ത് അഞ്ച് ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോർഡിനും നല്‍കണം.

തർക്ക ഭൂമിക്ക് പുറത്ത് പള്ളി ക്കു വേണ്ടി കേന്ദ്ര സർ ക്കാർ ഭൂമി ഏറ്റെ ടുത്തു നൽകണം എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ്സു മാരായ എസ്. എ. ബോബ്‌ഡെ, ഡി. വൈ. ചന്ദ്ര ചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നി വര്‍ അടങ്ങുന്ന ഭരണ ഘടനാ ബഞ്ച് വിധി പ്രസ്താവത്തില്‍ പറയുന്നു.

മസ്ജിദ് തകർത്തത് നിയമ വിരുദ്ധം എന്നും കോടതി ചൂണ്ടിക്കാട്ടി. തര്‍ക്ക ഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം പണിയുവാനുള്ള ട്രസ്റ്റിന് മൂന്നു മാസത്തിനകം രൂപം നല്‍കണം. കേസില്‍ ഹര്‍ജി നല്‍കി യിരുന്ന നിര്‍മ്മോഹി അഖാഡയെ സമിതി യില്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റി) ഉള്‍ പ്പെടുത്തണം എന്നും സുപ്രീം കോടതി യുടെ ഉത്തരവില്‍ പറയുന്നു.

2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാനായി 2010 ലെ അലഹബാദ് ഹൈക്കോടതി നൽകിയ വിധി സുപ്രീം കോടതി തള്ളി.

- pma

വായിക്കുക: , , , , ,

Comments Off on അയോധ്യ കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു

Page 15 of 39« First...10...1314151617...2030...Last »

« Previous Page« Previous « സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് അമിത് ഷാ
Next »Next Page » രാജ്യത്ത് ഭീകരാക്രമണ സാദ്ധ്യത എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha