വിവാദ കാര്‍ഷിക നിയമം : കേരളം സുപ്രീം കോടതിയെ സമീപിക്കും

December 8th, 2020

kerala-farmer-epathram
തൃശ്ശൂര്‍ : കേന്ദ്ര സര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും എന്ന് കൃഷി വകുപ്പു മന്ത്രി വി. എസ്. സുനില്‍ കുമാര്‍. ഈ നിയമങ്ങള്‍ ഒരു കാരണവശാലും കേരളത്തില്‍ നടപ്പിലാക്കില്ല. കേന്ദ്ര നിയമ ങ്ങൾക്ക് എതിരെ രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ, കോടതിയിൽ ഇപ്പോഴുള്ള കേസിൽ കേരള സർക്കാർ കക്ഷി ചേരേ ണ്ടത് ഉണ്ടോ എന്നും പുതുതായി ഹർജി ഫയൽ ചെയ്യണോ എന്നതിനെ ക്കുറിച്ചും ആലോ ചന യുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം അറിയിക്കുവാനും അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പേരില്‍ കേന്ദ്രത്തിന്റെ ഏത് നടപടിയും നേരിടാന്‍ തയ്യാറാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

- pma

വായിക്കുക: , , , ,

Comments Off on വിവാദ കാര്‍ഷിക നിയമം : കേരളം സുപ്രീം കോടതിയെ സമീപിക്കും

സ്വര്‍ണ്ണക്കടത്തു കേസ് : എം. ശിവശങ്കര്‍ കസ്റ്റഡിയില്‍

October 28th, 2020

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് (ഇ. ഡി.) കസ്റ്റഡിയില്‍ എടുത്തു. സ്വര്‍ണ്ണ ക്കടത്തുമായി ബന്ധപ്പെട്ട് ഇ. ഡി. യും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസു കളിൽ ശിവ ശങ്കറിന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ യാണ് കസ്റ്റഡി യില്‍ എടുത്തത്.

m-siva-sankar-ePathram

ശിവശങ്കർ തന്നെ യാകാം സ്വർണ്ണ ക്കടത്ത് ആസൂത്രണം ചെയ്തത് എന്ന് അന്വേഷണ ഏജൻസി കൾ കോടതിയെ ബോധിപ്പിച്ചു.  സ്വകാര്യ ആശുപത്രി യില്‍ ആയുര്‍വേദ ചികിത്സ യില്‍ ആയിരുന്നു ശിവശങ്കര്‍. ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതി യിലേക്ക് പോകു വാനുള്ള സാഹ ചര്യവും നില നില്‍ക്കുന്നുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on സ്വര്‍ണ്ണക്കടത്തു കേസ് : എം. ശിവശങ്കര്‍ കസ്റ്റഡിയില്‍

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാവരേയും വെറുതെ വിട്ടു

September 30th, 2020

babri-masjid-aodhya-issue-ePathramന്യൂഡല്‍ഹി : ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി. ജെ. പി. – വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളായ എല്‍. കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് അടക്കം 32 പ്രതികളെയും വെറുതെ വിട്ടു. ഈ കേസിലെ 48 പ്രതികളില്‍ 16 പേര്‍ മരണപ്പെട്ടു. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന 32 പേരെ യാണ് ലഖ്‌നൗ സി. ബി. ഐ. കോടതി വെറുതെ വിട്ടത്.

ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നില്‍ നേതാക്കളുടെ ഗൂഢാലോചന ഇല്ല എന്നും മുന്‍ കൂട്ടി യുള്ള ആസൂത്രണ ത്തിലൂടെ യാണ് പള്ളി പൊളിച്ചത് എന്ന്‌ തെളി യിക്കു ന്നതിന് പ്രതികള്‍ക്ക് എതിരെ ശക്തമായ തെളിവു കള്‍ ഇല്ല എന്നും കോടതി ചൂണ്ടിക്കാണിച്ചു.

പെട്ടെന്ന് ഉണ്ടായ വികാര ത്തള്ളിച്ചയിലാണ് പള്ളി പൊളിച്ചത്. സാമൂഹ്യ വിരുദ്ധരാണ് അവിടെ അക്രമം അഴിച്ചു വിട്ടത്. ജനക്കൂട്ടത്തെ തടയുവാനാണ് നേതാക്കള്‍ ശ്രമിച്ചത് എന്നും കോടതി പറഞ്ഞു.

വിശ്വ ഹിന്ദു പരിഷത്ത് – ആര്‍. എസ്. എസ്. അടക്കമുള്ള തീവ്ര ഹിന്ദു സംഘ ടന കള്‍ നേതൃത്വം നല്‍കിയ കര്‍സേവ യിലൂടെ 1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ത്തത്. തുടര്‍ന്നുണ്ടായ സംഘര്‍ഷ ത്തിലും ലഹള യിലും രണ്ടായിരത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു.

വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് എല്ലാ പ്രതികളേയും സി. ബി. ഐ. കോടതി കുറ്റ വിമുക്തര്‍ ആക്കി വെറുതെ വിട്ടത് എന്നത് ഏറെ ശ്രദ്ധേയമാണ്.

- pma

വായിക്കുക: , , ,

Comments Off on ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാവരേയും വെറുതെ വിട്ടു

തീരദേശ നിയമ ലംഘനം : നടപടികള്‍ അറിയിക്കണം എന്ന് സുപ്രീം കോടതി

September 29th, 2020

supremecourt-epathram
ന്യൂഡല്‍ഹി : തീരദേശ നിയമ ലംഘന ങ്ങള്‍ക്ക് എതിരെ കേരളം എടുത്ത നടപടികള്‍ നാല് ആഴ്ചക്കുള്ളില്‍ അറിയിക്കണം എന്ന് സുപ്രീം കോടതി. നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിട ങ്ങള്‍ക്ക് എതിരെ നടപടി വേണം എന്നുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കണം എന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച അനധി കൃത കെട്ടിടങ്ങളുടെ പട്ടിക കൈമാറാന്‍ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസിനോട് 2019 സെപ്റ്റംബറില്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on തീരദേശ നിയമ ലംഘനം : നടപടികള്‍ അറിയിക്കണം എന്ന് സുപ്രീം കോടതി

സ്വവർഗ്ഗ വിവാഹം അനുവദിക്കാൻ കഴിയില്ല : കേന്ദ്ര സര്‍ക്കാര്‍

September 15th, 2020

supreme-court-verdict-ipc-377-cancelled-for-gay-sex-and-homosexuals-ePathram
ന്യൂഡല്‍ഹി : രാജ്യത്ത് സ്വവർഗ്ഗ വിവാഹം അനുവദി ക്കുവാന്‍ കഴിയില്ല എന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു.

ഹിന്ദു വിവാഹ നിയമ പ്രകാരം സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. നമ്മുടെ മൂല്യങ്ങള്‍ക്കും നിയമ വ്യവസ്ഥക്കും നിരക്കുന്നതല്ല സ്വവര്‍ഗ്ഗ വിവാഹം എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 1956 ലെ ഹിന്ദു വിവാഹ നിയമ പ്രകാരം ഒരേ ലിംഗ ത്തില്‍ പ്പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുവാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി യിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ഇന്ത്യയിൽ സ്വവർഗ്ഗ രതി കുറ്റകരമല്ല എന്നും സ്വവര്‍ഗ്ഗ ബന്ധ ത്തിന് നിയമ പരമായ തടസ്സ ങ്ങള്‍ ഇല്ലാ എന്നും സുപ്രീം കോടതി വിധി യുണ്ട് എന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദി ക്കാത്തത് തുല്യത ക്കുള്ള അവകാശ ത്തെയും ജീവിക്കു വാനുള്ള അവകാശത്തെയും ഹനി ക്കുന്ന നടപടിയാണ് എന്നും ഹര്‍ജി യില്‍ ചൂണ്ടി ക്കാട്ടി യിരുന്നു.

ഹിന്ദു വിവാഹ നിയമ പ്രകാരം വിവാഹിതരാവുന്നത് സ്ത്രീയും പുരുഷനും തമ്മില്‍ ആയിരിക്കണം. അല്ലാതെ ഉള്ളവര്‍ തമ്മിലുള്ള വിവാഹം നിരോധിക്കപ്പെട്ടതാണ്. ഒരേ ലിംഗ ത്തിൽപ്പെട്ട ദമ്പതികളെ നമ്മുടെ സമൂഹം അംഗീകരിക്കുകയില്ല. ഹിന്ദു വിവാഹ നിയമ പ്രകാരം ഇത്തരം വിവാഹ ങ്ങള്‍ അനുവദിച്ചാല്‍ അത് നില വിലുള്ള വ്യവസ്ഥ കള്‍ക്ക് വിരുദ്ധമാകും എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതി യില്‍ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി. എന്‍. പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലാന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസിൽ ഒക്ടോബർ 21 ന് വീണ്ടും വാദം കേൾക്കും.

- pma

വായിക്കുക: , , , ,

Comments Off on സ്വവർഗ്ഗ വിവാഹം അനുവദിക്കാൻ കഴിയില്ല : കേന്ദ്ര സര്‍ക്കാര്‍

Page 13 of 39« First...1112131415...2030...Last »

« Previous Page« Previous « ഉള്ളി കയറ്റുമതി നിരോധിച്ചു
Next »Next Page » നിര്‍ത്തി വെച്ച കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha