ഷാർജ : ഗൾഫിലെ മികച്ച മാധ്യമ പ്രവർ ത്തന ത്തിനുള്ള പതി നേഴാമത് യു. എ. ഇ. എക്സ് ചേഞ്ച് – ചിരന്തന മാധ്യമ പുര സ്കാര ങ്ങൾ സമ്മാനിച്ചു.
യശഃശ്ശരീരരായ മാധ്യമ പ്രവർ ത്തകർ പി. വി. വിവേ കാനന്ദൻ, വി. എം. സതീഷ്, രാജീവ് ചെറായി എന്നിവ രുടെ സ്മര ണാർത്ഥം പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്സ് ചേഞ്ചും ചിരന്തന കലാ സാംസ്കാരിക വേദി യും ചേർന്ന് ഏർ പ്പെടു ത്തിയ മാധ്യമ പുരസ്കാര ങ്ങളുടെ സമർപ്പ ണവും അനുസ്മ രണവും ഷാർജ യിലെ റയാൻ ഹോട്ടലിൽ നടന്നു.
പുരസ്കാര ജേതാക്കള്‍ സംഘാടകരോടൊപ്പം
കേരള പ്രസ്സ് അക്കാദമി മുൻ അദ്ധ്യക്ഷനും മുതിർന്ന മാധ്യമ പ്രവർ ത്തകനു മായ തോമസ് ജേക്കബ്ബ്, പി. പി. ശശീന്ദ്രൻ, ബിൻസാൽ അബ്ദുൽ ഖാദർ, ജസിത സഞ്ജിത്, നിസാർ സെയ്ദ്, ഷിനോജ് ഷംസു ദ്ദീൻ, കമാൽ കാസിം, അലക്സ് തോമസ് എന്നിവർ പുര സ്കാര ങ്ങള്‍ ഏറ്റു വാങ്ങി.
ഗൾഫിലെ മാധ്യമ രംഗത്ത് മലയാ ളത്തിന്റെ യശസ്സ് ഉയർത്തി അകാല ത്തിൽ പൊലിഞ്ഞു പോയ വി. എം. സതീഷിനെ അനുസ്മരിച്ച് സാദിഖ് കാവിലും രാജീവ് ചെറായിയെ അനുസ്മരിച്ച് ഹിഷാം അബ്ദുൽ സലാമും സംസാരിച്ചു.
മാധ്യമ രംഗത്തെ നേട്ടങ്ങളെ മുന്‍ നിറുത്തി എം. കെ. അബ്ദു റഹ്മാൻ, ഉണ്ണി കൃഷ്ണൻ പുറവങ്കര, മുഷ്താഖ് അഹ്മദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പി. വി. വിവേകാനന്ദ് അതി വിശിഷ്ട മാധ്യമ വ്യക്തിത്വ പുരസ്കാര ജേതാവിന് ഒരു ലക്ഷം രൂപ യും പ്രശസ്തി പത്രവും ഉപ ഹാരവും പൊന്നാടയും മറ്റു അവാർഡ് ജേതാക്കൾക്ക് കാൽ ലക്ഷം രൂപ വീതം യു. എ. ഇ. എക്സ് ചേഞ്ച് ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഉപ ഹാരവും പൊന്നാടയും സമ്മാനിച്ചു.
യു. എ. ഇ. എക്സ് ചേഞ്ച് പ്രസിഡണ്ട് വൈ. സുധീർ കുമാർ ഷെട്ടി മുഖ്യാതിഥി ആയിരുന്നു. ഫിറോസ് തമന്ന സ്വാഗതം ആശം സിച്ചു. ചിര ന്തന പ്രസിഡണ്ട് പുന്നക്കൻ മുഹ മ്മദലി അദ്ധ്യക്ഷത വഹിച്ചു. കെ. കെ. മൊയ്തീൻ കോയ, സലാം പാപ്പിനി ശ്ശേരി, ടി. പി. അഷ്റഫ്, സി. പി. ജലീൽ തുടങ്ങി നിര വധി സാമൂഹ്യ സാംസ്കാ രിക മാധ്യമ പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു.