ഭരത് മുരളി നാടകോത്സവം: ഭൂതങ്ങൾ മികച്ച നാടകം – ഒ. ടി. ഷാജഹാൻ മികച്ച സംവിധായകൻ

January 23rd, 2024

ksc-bharath-murali-drama-fest-one-act-play-writing-cmpetition-ePathram

അബുദാബി : കേരള സോഷ്യല്‍ സെൻ്റര്‍ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഭരത് മുരളി സ്മാരക നാടകോത്സവത്തില്‍ ഓർമ്മ ദുബായ് അവതരിപ്പിച്ച ‘ഭൂതങ്ങൾ’ മികച്ച നാടകമായി തെരഞ്ഞെടുത്തു.

അബുദാബി ശക്തി തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച സോവിയറ്റ് സ്റ്റേഷൻ കടവ്, ഒന്റാരിയൊ തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച ‘കാമ മോഹിതം’ എന്നീ നാടകങ്ങൾ രണ്ടാം സ്ഥാനം പങ്കിട്ടു. ഷാർജ ചമയം തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച ടോയ്‌മാൻ മൂന്നാം സ്ഥാനം നേടി.

മികച്ച സംവിധായകൻ : ഒ. ടി. ഷാജഹാൻ (ഭൂതങ്ങൾ), മികച്ച രണ്ടാമത്തെ സംവിധായകൻ : സുവീരൻ (കാമ മോഹിതം),  മികച്ച പ്രവാസി സംവിധായകൻ : ബിജു കൊട്ടില (കെ. പി. ബാബുവിൻ്റെ പൂച്ച).

മികച്ച നടൻ : പ്രകാശ് തച്ചങ്ങാട് (സോവിയറ്റ് സ്റ്റേഷൻ കടവ്). മികച്ച നടിക്കുള്ള അവാർഡ് ദിവ്യ ബാബു രാജ് (ജീവ ലത), സുജ അമ്പാട്ട് (ടോയ്‌മാൻ) എന്നിവർ പങ്കിട്ടു. മികച്ച ബാല താരങ്ങളായി അക്ഷയ് ലാൽ (ഭൂതങ്ങൾ), അഞ്ജന രാജേഷ് (ജീവലത) എന്നിവരെ തെരഞ്ഞെടുത്തു.

മറ്റ്‌ അവാർഡുകൾ : ചമയം : ടോയ്മാൻ – ചമയം ഷാർജ , പശ്ചാത്തല സംഗീതം : കാമമോഹിതം – വിജു ജോസഫ്‌, രംഗ സജ്ജീകരണം : ഭൂതങ്ങൾ – അലിയാർ അലി, പ്രകാശ വിതാനം: മരണക്കളി – അനൂപ്‌ പൂന, സ്‌പെഷ്യൽ ജൂറി അവാർഡ്‌ ക്ലിന്റ്‌ പവിത്രൻ (മേക്കപ്പ്‌),മികച്ച ഏകാങ്ക നാടക രചന : ബാബുരാജ്‌ പിലിക്കോട്‌.

അവതരിപ്പിച്ച നാടകങ്ങളുടെ വിശദമായ അവലോകനം, വിധികർത്താക്കളായ പ്രമോദ് പയ്യന്നൂർ, പി. ജെ . ഉണ്ണികൃഷ്ണൻ എന്നിവർ നിർവ്വഹിച്ചു.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. സത്യൻ, കലാ വിഭാഗം സെക്രട്ടറിമാരായ ലതീഷ് ശങ്കർ, ബാദുഷ, അഡ്വ. അൻസാരി സൈനുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , , , , , , , , , ,

Comments Off on ഭരത് മുരളി നാടകോത്സവം: ഭൂതങ്ങൾ മികച്ച നാടകം – ഒ. ടി. ഷാജഹാൻ മികച്ച സംവിധായകൻ

എൻജിൻ ഓഫ് ചെയ്യാതെ പുറത്തു പോയാൽ 500 ദിർഹം പിഴ

January 20th, 2024

police-warned-drivers-dangers-leaving-their-cars-running-while-shopping-ePathram
അബുദാബി : വാഹനം നിറുത്തി പുറത്തേക്കു പോകുമ്പോൾ എൻജിൻ ഓഫ് ചെയ്യണം എന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. എൻജിൻ ഓഫ് ആക്കാതെ വാഹനത്തിൽ നിന്ന് പുറത്തു പോകുന്ന ഡ്രൈവർമാരിൽ നിന്ന് 500 ദിർഹം പിഴ ഈടാക്കും.

എൻജിൻ ഓഫ് ചെയ്യാതെ ഇന്ധനം നിറയ്ക്കുക, എ. ടി. എം. മെഷ്യനിൽ നിന്ന് പണം എടുക്കുക, വാഹനം ശരിയായ രീതിൽ പാർക്ക് ചെയ്യാതെ പ്രാർത്ഥനക്കു പോവുക എന്നിവയെല്ലാം കുറ്റ കൃത്യമാണ്. ഇതിനെല്ലാം മേൽപ്പറഞ്ഞ പിഴ ഈടാക്കും.

നവജാത ശിശുക്കൾ അടക്കം കുട്ടികളെയും വാഹനത്തിൽ തനിച്ചാക്കി പുറത്തു പോകുന്നതും ഒഴിവാക്കണം. ഇത്തരം കാര്യങ്ങളിൽ അപകട സാദ്ധ്യത കൂടുതൽ ആയതിനാലാണ് കർശ്ശന നടപടി എടുക്കാൻ തീരുമാനിച്ചത് എന്നും സാമൂഹിക മാധ്യമ ങ്ങളിലൂടെ പോലീസ് ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

Comments Off on എൻജിൻ ഓഫ് ചെയ്യാതെ പുറത്തു പോയാൽ 500 ദിർഹം പിഴ

കെ. എസ്. സി. യുവജനോത്സവം : ജനുവരി 21 മുതൽ

January 19th, 2024

kerala-social-center-ksc-youthfestival-2024-ePathram
അബുദാബി : കേരള സോഷ്യൽ സെൻ്റർ ഒരുക്കുന്ന യു. എ. ഇ. തല യുവജനോത്സവം 2024 ജനുവരി 21, 26, 27, 28 തീയ്യതികളിലായി കെ. എസ്. സി. യിൽ പ്രത്യേകം സജ്ജമാക്കിയ 5 വേദികളിലായി നടക്കും.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, കർണ്ണാടക സംഗീതം, ലളിതഗാനം, മാപ്പിള പ്പാട്ട്, ഉപകരണ സംഗീതം, (വയലിൻ, മൃദംഗം, കീ ബോർഡ്) ചലച്ചിത്ര ഗാനം, നാടന്‍ പാട്ട്, പ്രച്ഛന്ന വേഷം, മോണോ ആക്‌ട് തുടങ്ങി 37 ഇനങ്ങളിൽ മത്സര ങ്ങള്‍ നടക്കും.

ജനുവരി 21 ന് സാഹിത്യ മത്സരങ്ങളും 26 മുതൽ 28 വരെ കലാ മത്സരങ്ങളും നടക്കും. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ ജൂനിയർ, മുതിർന്നവർ എന്നീ വിഭാഗങ്ങളിൽ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.

യുവജനോല്‍സവത്തില്‍ പങ്കെടുക്കുന്നതിനായി വിവിധ സ്കൂളുകളില്‍ നിന്നുമായി നിരവധി കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  അപേക്ഷ ഫോമുകൾക്ക് കെ. എസ്. സി. വെബ് സൈറ്റ് സന്ദർശിക്കുക.

കൂടുതല്‍ പോയിൻറുകൾ നേടുന്ന ഓരോ വിഭാഗത്തി ലെയും ഒരു കുട്ടിയെ ‘ബെസ്റ്റ് പർഫോർമർ ഓഫ് ദി ഇയർ’ ആയി തെരഞ്ഞെടുക്കും. കലാ രംഗത്തെ പ്രമുഖർ വിധി കർത്താക്കളായി എത്തും.

കൂടുതൽ വിവരങ്ങൾക്ക് 02 631 44 55 എന്ന നമ്പറിൽ ബന്ധപ്പെടുക. KSC Twitter

- pma

വായിക്കുക: , , , , , , , , , ,

Comments Off on കെ. എസ്. സി. യുവജനോത്സവം : ജനുവരി 21 മുതൽ

മെഹ്ഫിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ : എൻട്രികൾ ക്ഷണിക്കുന്നു

January 19th, 2024

logo-mehfil-dubai-nonprofit-organization-ePathram

ദുബായ് : മെഹ്ഫിൽ ഗ്രൂപ്പ്‌ സംഘടിപ്പിച്ചു വരുന്ന മെഹ്ഫിൽ യു. എ. ഇ. റീജ്യണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെലിലേക്കുള്ള എൻട്രികൾ ക്ഷണിച്ചു. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ 2024 മാർച്ച്‌ 20 നു മുൻപായി അപേക്ഷിക്കണം.

ബന്ധപ്പെടാനുള്ള വാട്സാപ്പ് നമ്പറുകൾ : +971 50 549 0334, +91 82818 13598

- pma

വായിക്കുക: , , , ,

Comments Off on മെഹ്ഫിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ : എൻട്രികൾ ക്ഷണിക്കുന്നു

സമാജം ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് മൂന്നു ദിവസങ്ങളിൽ

January 18th, 2024

logo-samajam-indo-arab-cultural-fest-2024-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് 2024 ജനുവരി 19, 20, 21 വെള്ളി, ശനി, ഞായര്‍ എന്നീ ദിവസ ങ്ങളിൽ മുസഫ ക്യാപിറ്റല്‍ മാളിന് സമീപം പ്രത്യേകം തയ്യാറാക്കിയ ‘ബൊലെ വാർഡ് അവന്യൂ’ വിൽ വെച്ച് നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജനുവരി 19 വെള്ളിയാഴ്ച രാത്രി 7.30 ന് ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. യു. എ. ഇ. പൗര പ്രമുഖരും വിവിധ സാമൂഹിക സംഘടനാ നേതാക്കളും വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

press-meet-malayalee-samajam-indo-arab-cultural-fest-ePathram
ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ബന്ധം വിവരിക്കുന്ന ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് ഇരു രാജ്യ ങ്ങളുടെയും കലാ സാംസ്കാരിക പൈതൃകം സമ്മേളിക്കുന്ന വിവിധ കലാ പരിപാടികളും അതോടൊപ്പം രണ്ടു രാജ്യ ങ്ങളെയും തമ്മിൽ ബന്ധി പ്പിക്കുന്ന രുചി വൈവിധ്യങ്ങളും അവതരിപ്പിക്കും.

ജനുവരി 20 ശനിയാഴ്ച ചലച്ചിത്ര താരങ്ങളായ സരയു മോഹന്‍, മനോജ് ഗിന്നസ്, കൃഷ്ണ പ്രഭ, രാജേഷ് തിരുവമ്പാടി എന്നിവര്‍ നയിക്കുന്ന സംഗീത നൃത്ത ഹാസ്യ കലാ പ്രകടന പരിപാടികൾ അരങ്ങേറും.

ജനുവരി 21 ഞായറാഴ്ച ഇന്‍ഡോ അറബ് ഫ്യൂഷന്‍ മ്യൂസിക്, സ്വദേശീയ നൃത്ത രൂപമായ അയാല, ഈജിപ്ത്യൻ സംഗീത ശാഖയിലെ തന്നൂറാ തുടങ്ങിയവ അരങ്ങേറും. പത്ത് ദിർഹം പ്രവേശന നിരക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പ്രവേശന കൂപ്പൺ നറുക്കിട്ട് ഒന്നാം സമ്മാനമായായി ഒരാള്‍ക്ക് 20 പവന്‍ സ്വർണ്ണം മറ്റു 55 പേർക്ക് വില പിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കും.

വാർത്താ സമ്മേളനത്തിൽ സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, ഹാൻഡി ഹ്യൂമൻ ഇവൻറ്സ് സ്ഥാപകയും ജനറൽ മാനേജരുമായ മസൂമ അൽ ഐദാനി അൽ ബുആലി, സമാജം ട്രഷറർ അജാസ് അപ്പാടത്ത്, വൈസ് പ്രസിഡണ്ട് രെഖിൻ സോമൻ, ചീഫ് കോഡിനേറ്റർ സാബു അഗസ്റ്റിൻ, മീഡിയ സെക്രട്ടറി ഷാജഹാന്‍ ഹൈദര്‍ അലി തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on സമാജം ഇന്‍ഡോ-അറബ് കൾച്ചറൽ ഫെസ്റ്റ് മൂന്നു ദിവസങ്ങളിൽ

Page 22 of 320« First...10...2021222324...304050...Last »

« Previous Page« Previous « മില്ലേനിയം ഹോസ്പിറ്റൽ ഉത്‌ഘാടനം ചെയ്തു
Next »Next Page » മെഹ്ഫിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ : എൻട്രികൾ ക്ഷണിക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha