ദുബായിൽ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഇല്ലെങ്കില്‍ പിഴ

April 2nd, 2017

logo-uae-ministry-of-health-ePathram.jpg
ദുബായ് : എമിറേറ്റിലെ താമസക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിര്‍ബ്ബ ന്ധിത ഹെല്‍ത്ത് ഇന്‍ഷ്വറന്‍ സിനുള്ള സമയ പരിധി മാര്‍ച്ച് 31 നു അവ സാനിച്ചു.

ആശ്രിത വിസ യില്‍ ഉള്ള വര്‍ക്കും തൊഴി ലാളി കള്‍ക്കും ഹെല്‍ത്ത് ഇന്‍ഷ്വ റന്‍സ് ഉറപ്പാ ക്കേണ്ടത് സ്‌പോ ണ്‍ സര്‍ മാരുടെ ഉത്തര വാദി ത്വമാണ്. കുടുംബ മായി താമസി ക്കുന്നവര്‍ ഭാര്യ, മക്കള്‍, മറ്റുള്ള ആശ്രിതര്‍ എന്നി വരുടെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഉറപ്പാക്കണം.

ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കാത്ത സ്‌പോണ്‍ സര്‍ക്ക് ഓരോ മാസവും 500 ദിര്‍ഹമാണ് പിഴ ഈടാക്കുക. ചട്ടം ലംഘി ക്കുന്ന വര്‍ക്ക് വിസ പുതുക്കു വാനോ പുതിയ വിസ എടുക്കു വാനോ കഴിയില്ല.

isahd-new-health-insurance-system-in-dubai-ePathram

നിര്‍ബ്ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി യായ ‘ഇസ്ആദ്‘ 2014 മുതല്‍ മൂന്നു ഘട്ട ങ്ങളിൽ ആയാണ് നടപ്പാ ക്കിയത്.

2017 ഡിസംബര്‍ 31 ന് ശേഷം രാജ്യത്ത് എത്തുന്ന സന്ദര്‍ശ കര്‍ക്കും നിര്‍ബ്ബ ന്ധിത ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ബാധക മാണ്. സന്ദര്‍ശക വിസ നല്‍കുന്ന കമ്പനി കള്‍ക്കും ട്രാവല്‍ ഏജന്‍സി കള്‍ക്കു മാണ് ഇതിന്റെ ഉത്തര വാദിത്വം. ഇന്‍ഷ്വ റന്‍സ് പ്രീമിയം തുക വിസ നിരക്കി നോടോപ്പം ഈടാക്കും.

കൂടുതല്‍ വിശദാംശ ങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശി ക്കു കയോ 800 342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളി ക്കുക യോ ചെയ്യാ വുന്ന താണ്.

- pma

വായിക്കുക: , , , ,

Comments Off on ദുബായിൽ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഇല്ലെങ്കില്‍ പിഴ

സമാജം കേരളോത്സവം ശ്രദ്ധേയമായി

April 2nd, 2017

logo-abudhabi-malayalee-samajam-ePathram അബുദാബി : മുസ്സഫ യിലെ അബു ദാബി മല യാളി സമാജ ത്തിൽ വിപുല മായ പരി പാടി കളോടെ സംഘടിപ്പിച്ച കേരളോൽ സവ ത്തിനു സമാപന മായി. സമാജ ത്തിന്റെ പുതിയ കെട്ടിട ത്തില്‍ നടത്തുന്ന ആദ്യ കേരളോത്സവ മാ ണിത്. സമാജം പ്രവർ ത്തന ങ്ങളുടെ ധന ശേഖ രണാർ ത്ഥം രണ്ടു ദിവസ ങ്ങളിലായി നടത്തിയ കേരളോത്സവ ത്തിന്റെ പ്രധാന ആകർഷണം നാടൻ ഭക്ഷ്യ വിഭവ ങ്ങളായിരുന്നു.

മലയാളി സമാജം വനിതാ വിഭാഗം, സമാജം ബാല വേദി, ഫ്രണ്ട്‌സ് എ. ഡി. എം. എസ്., സോഷ്യൽ ഫോറം, ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം, കല അബു ദാബി, സേവനം അബു ദാബി തുടങ്ങിയ കൂട്ടായ്മ കളുടെ യും വിവിധ റസ്റ്റോ റന്റ് ഗ്രൂപ്പു കളു ടെയും 14 തട്ടു കട കളാണ് സമാജം അങ്കണത്തിൽ സജ്ജീ കരി ച്ചിരു ന്നത്. ഗാനമേള, മിമിക്‌സ് പരേഡ്, വിവിധ നൃത്ത നൃത്യ ങ്ങളും അടക്കം ആകർഷ കങ്ങ ളായ വിനോദ പരി പാടി കളും അരങ്ങേറി.

അഞ്ചു ദിർഹ ത്തിന്റെ പ്രവേശന കൂപ്പണിന്റെ നറുക്കെ ടുപ്പി ലൂടെ ഒന്നാം സമ്മാന മായി റെനോ കാറും (കൂപ്പൺ നമ്പർ : 12999) മറ്റു അന്‍പതു പേര്‍ക്ക് വില പിടി പ്പുള്ള സമ്മാന ങ്ങളും നല്‍കി. നറുക്കെടുപ്പിനും കലാ പരിപാടി കൾക്കും സമാജം ഭാര വാഹി കൾ നേതൃത്വം നൽകി.

- pma

വായിക്കുക: , ,

Comments Off on സമാജം കേരളോത്സവം ശ്രദ്ധേയമായി

പ്രീമിയം ഉപ ഭോക്താ ക്കൾക്കായി യു. എ. ഇ. എക്സ് ചേഞ്ചിൽ പുതിയ സ്യൂട്ട്

March 29th, 2017

uae-exchange-premium-lounge-inauguration-ePathram
ദുബായ് : ക്ലബ്ബ്എക്സ് ക്ലൂസിവ് മെമ്പർ മാരായ ഉപ ഭോക്താ ക്കൾക്ക് മികച്ച സേവനം ഉറപ്പു വരു ത്തു വാൻ യു.എ.ഇ. എക്സ് ചേഞ്ചിൽ പുതിയ സ്യൂട്ട് തുറന്നു.

തങ്ങളുടെ ഉപ ഭോക്താ ക്കൾക്ക് സന്തോഷം നൽകുന്ന രീതി യിൽ മികച്ച സേവനം ഒരുക്കുക എന്ന ലക്ഷ്യ മാണ് പ്രീമിയം സ്യൂട്ട് കൊണ്ട് ഉദ്ദേശി ക്കുന്നത് എന്നും അവ രുടെ വിനിമയ സേവന ങ്ങൾ ഞൊടി യിട യിൽ പൂർത്തി യാ ക്കു വാൻ ഇത് ഏറെ സഹായിക്കും എന്നും സ്യൂട്ട് ഉദ്ഘാടനം ചെയ്തു കൊണ്ട് യു. എ. ഇ. എക്സ് ചേഞ്ച് കൺട്രി ഹെഡ് അബ്ദുൽ കരീം അൽ കയ്യെദ് പറഞ്ഞു.

ക്ലബ്ബ് എക്സ് ക്ലൂസിവ് കസ്റ്റ മേഴ്സി നായി ആദ്യമാ യാണ് യു. എ. ഇ. യിലെ ഒരു ധന വിനി മയ സ്ഥാപനം ഇത്തര ത്തിലൊരു സൗകര്യം ഒരുക്കുന്നത്.

എലൈറ്റ് കസ്റ്റ മേഴ്സി ന്റെ ആവശ്യങ്ങൾ നിറ വേറ്റു വാൻ പരിചയ സമ്പ ന്നരായ ജീവന ക്കാർ സ്യൂട്ടിൽ സജ്ജ രായിരിക്കും. കൂടാതെ സൗജന്യ വൈ ഫൈ, മറ്റു വിനി മയ സ്ഥാപന ങ്ങൾ  നല്‍കു ന്നതി നേക്കാളും മികച്ച നിരക്ക്, എസ്. എം. എസ്. വഴി അതാത് ദിവസ ങ്ങളിലെ വിനിമയ നിരക്കുംഓഫറു കളും അറി യിക്കുക, സൗജന്യ വ്യക്തി ഗത അപകട ഇൻഷുറൻസ് പരി രക്ഷ, വിനോദം തുടങ്ങി നിര വധി ഓഫറു കളാണ് യു. എ. ഇ. എക്സ് ചേഞ്ച് ഒരുക്കി യിരി ക്കുന്നത്.

- pma

വായിക്കുക: , ,

Comments Off on പ്രീമിയം ഉപ ഭോക്താ ക്കൾക്കായി യു. എ. ഇ. എക്സ് ചേഞ്ചിൽ പുതിയ സ്യൂട്ട്

അബുദാബി മലയാളി സമാജം നഴ്സുമാരെ ആദരിച്ചു

March 27th, 2017

അബുദാബി : ഗൾഫിൽ 20 വർഷം പൂർത്തി യാക്കിയ മലയാളി നഴ്‌സു മാരെ അബു ദാബി മലയാളി സമാജം ആദരിച്ചു.

‘സാന്ത്വന വീഥി യിലെ മാലാഖ മാർക്ക് അബു ദാബി മലയാളി സമാജ ത്തിന്റെ സ്‌നേ ഹാദരം’ എന്ന പരി പാടി യിൽ 20 മുതൽ 37 വർഷം വരെ സേവനം അനുഷ്‌ഠിച്ച അബുദാബി യിലെയും മറ്റു വിവധ എമി റേറ്റു കളിൽ നിന്നുള്ള നഴ്‌സു മാരെ യാണ് ആദരിച്ചത്.

അബുദാബി യൂണി വേഴ്സൽ ഹോസ്‌പിറ്റൽ എം. ഡി. ഡോക്ടർ ഷബീർ നെല്ലി ക്കോട് ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. സമാജം പ്രസിഡന്റ് ബി. യേശു ശീലൻ അദ്ധ്യ ക്ഷത വഹിച്ചു.

ആതുര സേവന രംഗ ത്ത് പ്രവർത്തി ക്കുന്ന വരെ ആദരി ക്കുന ഇത്തരം പരി പാടി കളിലൂടെ സമാജം മറ്റുള്ള വർക്ക് മാതൃക ആവുക യാണ് എന്നും തുടർന്നും ഇത്തരം പ്രവർത്ത നങ്ങൾ സമാജ ത്തിൽ നിന്നും പ്രതീക്ഷി ക്കുന്ന തായും ഡോക്ടർ ഷബീർ നെല്ലിക്കോട് പറഞ്ഞു.

അര നൂറ്റാണ്ടു നീണ്ട പ്രവാസ ജീവിത ത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന സമാജ ത്തിന്റെ സജീവ പ്രവർത്തകൻ ജെയിംസ് ഗോമസിനെയും ഭാര്യ പട്രിഷ്യ യെയും ചടങ്ങിൽ ആദരിച്ചു. സാംസ്കാരിക രംഗത്തെ പ്രമുഖർ സംബ ന്ധിച്ചു. സമാജം ജനറൽ സെക്രട്ടറി പി. സതിഷ് കുമാർ സ്വാഗതവും കലാ വിഭാഗം സെക്രട്ടറി അബദുൽ കാദർ തിരുവത്ര നന്ദി യും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on അബുദാബി മലയാളി സമാജം നഴ്സുമാരെ ആദരിച്ചു

കേരള ഗൾഫ് സോക്കർ ഫുട്‌ബോൾ ഏപ്രിൽ ഏഴിന്

March 26th, 2017

sevens-foot-ball-in-dubai-epathram
അബുദാബി : കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി യും യു. എ. ഇ. എക്സ് ചേഞ്ചും സംയു ക്ത മായി സംഘ ടിപ്പി ക്കുന്ന രണ്ടാമത് കേരള ഗൾഫ് സോക്കർ ഫുട്‌ബോൾ മത്സരം 2017 ഏപ്രിൽ 7 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ അബുദാബി സായിദ് സ്‌പോർട്‌സ് സിറ്റി ഗ്രൗണ്ടിൽ നടക്കും. പ്രവേശനം സൗജന്യം ആയിരിക്കും.

ഇന്ത്യൻ ഫുട്ബോളിലെ മികച്ച മലയാളി താര ങ്ങൾ വിവിധ ടീമുകള്‍ക്കു വേണ്ടി കള ത്തിൽ ഇറ ങ്ങുന്നു എന്നതാണ് കേരള ഗൾഫ് സോക്കറി നെ കൂടുതല്‍ ശ്രദ്ധേയ മാക്കു ന്നത്.

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം മുഹമ്മദ് റാഫി കാസർ കോട് സ്‌ട്രൈക്കേഴ്‌സിനു വേണ്ടി യും മുൻ ഇന്ത്യൻ ക്യാപ്‌റ്റ ന്മാരായ ഐ. എം. വിജയൻ, ജോപോൾ അഞ്ചേരി എന്നി വർ യഥാ ക്രമം കോഴിക്കോട് ചാലഞ്ചേഴ്‌സ്, മലപ്പുറം സുൽത്താൻസ് എന്നീ ടീമു കൾക്കു വേണ്ടിയും മുൻ ഇന്ത്യൻ താര ങ്ങളായ യു. ഷറഫലി കണ്ണൂർ ഫൈറ്റേഴ്‌സ് ടീമിലും ആസിഫ് സഹീർ തൃശൂർ വാരിയേഴ്‌സ് ടീമിലും സി. വി. പാപ്പച്ചൻ പാല ക്കാട് കിക്കേഴ്‌സ് ടീമിലും ജഴ്‌സി അണിയും.

ജില്ലാ കെ. എം. സി. സി. കമ്മിറ്റിക്കു കീഴിൽ ആറു ടീമു കളാണു മത്സര ത്തിൽ ഇറ ങ്ങുക. ഫൈനലിൽ വിജയി ക്കുന്ന ടീമിന് ട്രോഫി ക്കു പുറമേ 10,000 ദിർഹം കാഷ് അവാർഡും രണ്ടാം സ്‌ഥാന ക്കാർക്കു ട്രോഫി യും 5,000 ദിർഹവും സമ്മാനിക്കും.

- pma

വായിക്കുക: , ,

Comments Off on കേരള ഗൾഫ് സോക്കർ ഫുട്‌ബോൾ ഏപ്രിൽ ഏഴിന്

Page 289 of 320« First...102030...287288289290291...300310320...Last »

« Previous Page« Previous « അബുദാബിയില്‍ ‘മദർ ഓഫ് നേഷൻ ഫെസ്റ്റിവല്‍’
Next »Next Page » അബുദാബി മലയാളി സമാജം നഴ്സുമാരെ ആദരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha