അബുദാബി : യൂണിവേഴ്സൽ ആശു പത്രി യിൽ നിന്നും ജനന സര്‍ട്ടിഫി ക്കറ്റുകൾ നൽകുവാൻ അബു ദാബി ഹെല്‍ത്ത് അഥോറിറ്റി (ഹാദ്) അനുമതി നൽകി. അബു ദാബി യിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് കമ്യൂ ണിറ്റി റിലേഷൻ വിഭാഗം തലവൻ മർവാൻ സയീദ് അൽ മർ സൂഖി, യൂണി വേഴ് സൽ മാനേ ജിംഗ് ഡയറക്ടർ ഡോക്ടർ ഷബീർ നെല്ലിക്കോട് എന്നിവർ ധാരണാ പത്ര ത്തിൽ ഒപ്പു വെച്ചു. ഇതോടെ യൂണി വേഴ്സൽ ഗ്രൂപ്പിലെ എല്ലാ ആശു പത്രി കളിൽ നിന്നും ജനന സര്ട്ടി ഫി ക്കറ്റുകൾ ലഭ്യമാവും.
ഇത്തരം സേവനങ്ങൾ ഏറ്റവും എളുപ്പ ത്തിലും വേഗ ത്തിലും പൊതു ജന ങ്ങൾക്ക് ലഭ്യമാ ക്കുക എന്ന ലക്ഷ്യത്തോ ടെയാണ് അത്യാധുനിക സൗകര്യ ങ്ങളോടെ അബു ദാബിയിൽ പ്രവർ ത്തി ക്കുന്ന മികച്ച സ്വകാര്യ ആശു പത്രി യായ യൂണി വേഴ്സലിൽ ഈ സൗകര്യം നൽകുന്നത് എന്ന് മർവാൻ സയീദ് അൽ മർ സൂഖി പറഞ്ഞു.
യൂണി വേഴ്സലിൽ ഈ സംവി ധാനം വേണം എന്നുള്ള ആരോഗ്യ വകുപ്പിന്റെ താല്പര്യ മാണ് പൊതു ജനങ്ങൾക്ക് ഏറെ ഉപകാര പ്രദമായ ഈ സൗകര്യം ഒരു ക്കുവാൻ ഇട യായത് എന്ന് ഡോക്ടർ ഷബീർ നെല്ലിക്കോട് അറിയിച്ചു.