അബുദാബി : അടിസ്ഥാന സൗകര്യ വികസന ത്തിനും സാമൂഹ്യ സുരക്ഷക്കും മുൻ തൂക്കം നൽകുന്ന പുതിയ കേരളാ ബജറ്റ്, അവശ വിഭാഗ ങ്ങൾക്കു വേണ്ടി മുന്നോട്ടു വെച്ച ക്ഷേമ പരി പാടി കൾ അഭികാമ്യം ആണെന്ന് യു. എ. ഇ. എക്സ്ചേഞ്ച് ഗ്രൂപ്പ് പ്രസിഡന്റ് വൈ. സുധീർ കുമാർ ഷെട്ടി സൂചി പ്പിച്ചു.
സർക്കാർ വിദ്യാലയ ങ്ങളുടെ സൗകര്യ ങ്ങൾ വർദ്ധി പ്പിക്കുന്ന തിനും, ഹരിത കേരളം പോലു ള്ള പദ്ധതി കളി ലൂടെ സംസ്ഥാന ത്തിന്റെ കാർഷിക രംഗം മെച്ച പ്പെടു ത്തുന്ന തിനും ധനമന്ത്രി തോമസ് ഐസക് പ്രാധാന്യം നൽകി യിട്ടുണ്ട്.
എൻഡോ സൾഫാൻ ഇര കളു ടെയും ഭിന്ന ലിംഗ ക്കാരു ടെയും വൃദ്ധ രുടെ യും ക്ഷേമ ത്തിന് തുക വക യിരുത്തി യതും പ്രവാസി കളുടെ പെൻഷൻ തുക വർദ്ധി പ്പിച്ചതും ബജറ്റിന്റെ സാമൂഹ്യ മുഖം വ്യക്ത മാക്കുന്നു.
കെ. എസ്. എഫ്. ഇ. മുഖേന പ്രവാസി കൾക്കു വേണ്ടി ചിട്ടി തുടങ്ങു വാനും ബോണ്ടു കൾ ഇറക്കു വാനുമുള്ള നിർദ്ദേശം ആശാ വഹമാണ് എന്നും വൈ. സുധീർ കുമാർ ഷെട്ടി പ്രതി കരിച്ചു. പൊതു വരുമാനം കൂട്ടാനുള്ള കിഫ്‌ബി പോലുള്ള സംവി ധാന ങ്ങളെ ആശ്ര യി ച്ചായി രിക്കും പ്രഖ്യാ പന ങ്ങളുടെ വിജയ സാദ്ധ്യത എന്നും അദ്ദേഹം പറഞ്ഞു.