അബുദാബി : രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ യാണ് ഇപ്പോൾ നില നിൽ ക്കുന്നത് എന്നും വേണ്ടത്ര മുന്നൊ രുക്ക ങ്ങൾ ഇല്ലാതെ 500, 1000 രൂപാ നോട്ടു കൾ പിൻ വലിച്ച തിലൂടെ രാജ്യം സാമ്പത്തിക പ്രതി സന്ധി യിൽ ആയെന്നും കടുത്തുരു ത്തി എം. എൽ. എ. മോൻസ് ജോസഫ്.
സ്വകാര്യ സന്ദർശ നാർത്ഥം അബു ദാബി യിൽ എത്തിയ മോൻസ് ജോസഫ്, ഇന്ത്യൻ മീഡിയ അബു ദാബി കേരളാ സോഷ്യൽ സെന്റ റിൽ സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരി പാടി യിൽ പങ്കെടുത്ത് സംസാരി ക്കുക യായി രുന്നു മോൻസ് ജോസഫ്.
നോട്ട് വിഷയം ഗൾഫ് മലയാളി കളെയും ബാധി ച്ചിട്ടുണ്ട്. ലക്ഷ ക്കണക്കിന് പ്രവാ സി കളുടെ കയ്യിൽ ഇന്ത്യൻ നോട്ടു കളുണ്ട്. വിദേശത്തു നിന്നുള്ള വർ നാട്ടിൽ എത്തു മ്പോൾ തങ്ങളുടെ കൈവശം ഉള്ള നോട്ടുകൾ വിമാന ത്താ വള ങ്ങളി ൽ നിന്നും മാറ്റി എടുക്കു വാനുള്ള സംവിധാന ങ്ങൾ ഒരു ക്കണം എന്നും പിൻ വലിച്ച നോട്ടു കൾ മാറ്റി എടുക്കു വാനുള്ള കാലാവധി ഡിസംബർ 31 എന്നതിൽ നിന്നും നീട്ടി നൽകണം എന്നുമു ള്ള മാധ്യമ പ്രവർത്ത കരുടെ നിർദ്ദേശം, മുഖ്യ മന്ത്രി യുടെയും എം. പി. മാരു ടെയും ശ്രദ്ധ യിൽ പ്പെടു ത്തി പ്രശ്ന പരിഹാര ത്തിന് ശ്രമിക്കാം എന്നും അദ്ദേഹം ഉറപ്പു നൽകി.
പ്രവാസി പുനരധിവാസം രാജ്യം നേരി ടുന്ന മറ്റൊരു പ്രശ്ന മാണ്. ഗൾഫിൽ നിന്നു ജോലി നഷ്ട പ്പെട്ടു നാട്ടില് എത്തു ന്നവർക്കു സഹായക മായ പദ്ധതി കൾ നടപ്പാ ക്കു വാന് സമ്മർദ്ദം ചെലു ത്തും എന്നും അദ്ദേഹം പറഞ്ഞു.
കേരള ത്തിൽ ഭൂരിപക്ഷം ജനങ്ങളും ക്രയ വിക്രയ ത്തിന് ഏറ്റവും കൂടുതൽ ആശ്ര യി ക്കുന്നത് അഞ്ഞൂറി ന്റെയും ആയിര ത്തിന്റെയും നോട്ടു കളാണ്. ഇത് എത്ര യും വേഗ ത്തിൽ ലഭ്യമാക്കി യില്ല എങ്കിൽ കേരള ത്തിൽ വലിയ പ്രതി സന്ധി ഉണ്ടാ വും.
നിർമ്മാണ പ്രവർത്ത നങ്ങളും വ്യവസായ വ്യാപാര രംഗ ത്തെ ക്രയ വിക്രയ ങ്ങളും നിശ്ചല മായ അവസ്ഥ യാണ് ഇപ്പോഴുള്ളത്. ഇതിനെ എങ്ങിനെ അതി ജീവി ക്കാം എന്ന് കേന്ദ്ര സർക്കാ രിന് പോലും നിശ്ചയ മില്ല.
കേരള ത്തിൽ സഹ കരണ പ്രസ്ഥാന ങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന വരാണ് കൂടു തൽ പ്പേർ. ബി. ജെ. പി. ക്ക് സഹകരണ മേഖല യിൽ സാന്നിദ്ധ്യം ഇല്ലാ ത്ത തിനാൽ സഹകരണ പ്രസ്ഥാന ങ്ങളെ തകർക്കുക എന്ന ഗൂഢ ലക്ഷ്യം ഉണ്ടോ എന്ന് സംശയി ക്കേണ്ടി യിരി ക്കുന്നു.
നോട്ട് നിരോധനം കാർഷിക രംഗത്തു ണ്ടാക്കിയ പ്രതി സന്ധി കണക്കി ലെടുത്ത് കാർ ഷിക കടങ്ങൾക്ക് മൊറൊ ട്ടോറിയം പ്രഖ്യാപിക്കണം. ബി. പി. എൽ. കുടുംബ ങ്ങൾക്ക് സൗജന്യ മായി റേഷൻ അനുവദിക്കുക, വിദ്യാഭ്യാസ വായ്പ യുടെയും കാർഷിക വായ്പ യുടെയും കാലാ വധി നീട്ടുക, റബ്ബറിന് വില സ്ഥിരത ഉറപ്പ് വരുത്തുക തുടങ്ങിയ കാര്യ ങ്ങൾ അടിയന്തിര പ്രാധാന്യ ത്തോടെ നടപ്പാക്കണം എന്നും മോൻസ് ജോസഫ് പറഞ്ഞു.
കേരളാ കോൺഗ്രസിന് മുന്നണി സംവിധാന ത്തിൽ നിന്ന് മാറി നിൽക്കുന്നത് കൊണ്ട് നഷ്ടങ്ങളൊന്നുമില്ല. ഭാവി യിൽ ഏതെങ്കിലും മുന്നണി ക്കൊപ്പം ചേരുന്ന കാര്യം ഇപ്പോൾ തീരുമാനി ച്ചിട്ടില്ല. വലിയ തെരഞ്ഞെടു പ്പുകൾ വരുമ്പോൾ കാര്യങ്ങൾ മാറി മറി യാമെന്നും മോൻസ് ജോസഫ് പറഞ്ഞു.
ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് അനിൽ. സി. ഇടിക്കുള, ജനറൽ സെക്രട്ടറി മുനീർ പാണ്ഡ്യാല എന്നി വർ നേതൃത്വം നൽകി.