മനം നിറഞ്ഞ് ടോപികൻസ് : കോൺവോക് ശ്രദ്ധേയമായി

August 31st, 2022

naseer-ramanthali-winner-kmcc-topica-ePathram
അബുദാബി : ചരിത്ര – സാംസ്‌കാരിക – രാഷ്ട്രീയ പഠന ത്തിനും പരിശീലനത്തിനും വേണ്ടി അബുദാബി കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ടോപിക റീഡിംഗ് ആന്‍റ് ലേണിംഗ് കോഴ്സ്’ സമാപിച്ചു.

നസീർ രാമന്തളി ഒന്നാം റാങ്കും അബ്ദുല്ല ചേലക്കോട്, സുനീർ ബാബു ചുണ്ടമ്പറ്റ, നൗഷാദലി നാഷ്മഹൽ എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല് റാങ്കുകളും നേടി.

രണ്ടു വർഷം നീണ്ടു നിന്ന പഠനത്തിനും പരിശീലന ത്തിനും ശേഷമാണ് ടോപിക പാഠ്യ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികള്‍ക്ക് കോൺവോക് ചടങ്ങ് സംഘടിപ്പിച്ചത്.

രണ്ട് സെമസ്റ്ററുകളിലായി നടന്ന കോഴ്‌സിന്‍റെ അവസാന ഘട്ട പരീക്ഷകൾക്ക് ശേഷം വിജയികകള്‍ ആയവരെ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ നടന്ന കോൺവോക് ചടങ്ങില്‍ ആദരിച്ചു. റാങ്ക് ജേതാക്കളെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

kmcc-topica-winners-2022-ePathram

ചരിത്രവും സമകാലിക ഇന്ത്യയുടെ നേർ ചിത്രങ്ങളും ന്യൂന പക്ഷ രാഷ്ട്രീയത്തിന്‍റെ പ്രസക്തിയും സാംസ്‌കാരിക മുന്നേറ്റങ്ങളും നാഗരികതകളുടെ പഠനവും വ്യക്തി വികാസ പദ്ധതികളുമെല്ലാം ഉൾക്കൊള്ളുന്നത് ആയിരുന്നു ടോപിക പാഠ്യ പദ്ധതി. 67 പഠിതാക്കളാണ് ടോപികയിൽ പരീക്ഷ എഴുതി സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്.

ഷുക്കൂറലി കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. പി. കെ. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ടോപിക കോഴ്‌സ് ഡയറക്ടർ ഷെരീഫ് സാഗർ, ഇ. ടി. മുഹമ്മദ് സുനീർ, മജീദ് അണ്ണാൻതൊടി എന്നിവര്‍ പ്രസംഗിച്ചു.

അസീസ് കാളിയാടൻ, സമീർ തൃക്കരിപ്പൂർ, അഷ്റഫ് പൊന്നാനി, ബഷീർ ഇബ്രാഹീം, വീരാൻ കുട്ടി ഇരിങ്ങാ വൂർ, മുഹമ്മദ് ആലം, റഷീദ് പട്ടാമ്പി, റഷീദലി മമ്പാട, അബ്ദുല്ല കാക്കുനി, സഫീഷ് താമരക്കുളം എന്നിവർ നേതൃത്വം നൽകി.

 

- pma

വായിക്കുക: , , , , ,

Comments Off on മനം നിറഞ്ഞ് ടോപികൻസ് : കോൺവോക് ശ്രദ്ധേയമായി

ചിറയിൻകീഴ് അൻസാര്‍ : ഓർമ്മകൾ പുതുക്കി ഫ്രണ്ട്സ് എ. ഡി. എം. എസ്.

August 31st, 2022

friends-adms-remember-chirayinkeezh-ansar-ePathram
അബുദാബി : യു. എ. ഇ. യുടെ സാംസ്കാരിക ഭൂമിക യിൽ നിറസാന്നിദ്ധ്യം ആയിരുന്ന എഴുത്തു കാരനും നാടക പ്രവർത്തകനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും അഞ്ചു വർഷം അബുദാബി മലയാളി സമാജം പ്രസിഡണ്ടും ആയിരുന്ന ചിറയിൻകീഴ് അൻസാറിന്‍റെ പതിമൂന്നാം ചരമ വാർഷികം ഫ്രണ്ട്സ് എ. ഡി. എം. എസ്. സമുചിതമായി ആചരിച്ചു.

അബുദാബി മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയിലിന്‍റെ അദ്ധ്യക്ഷതയിൽ സമാജം ഓഡി റ്റോറിയ ത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളന ത്തിൽ സമാജം കോഡിനേഷൻ കമ്മിറ്റി ചെയർമാൻ ബി. യേശു ശീലൻ മുഖ്യ പ്രഭാഷണം നടത്തി.

സമാജം ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, സമാജം കോഡിനേഷൻ കൺവീനർ പി. ടി. റഫീഖ്, സമാജം ട്രഷറർ അജാസ്, ഫ്രണ്ട്‌സ് എ. ഡി. എം. എസ് വർക്കിംഗ് പ്രസിഡണ്ട് പുന്നൂസ് ചാക്കോ, വീക്ഷണം ഫോറം പ്രസിഡണ്ട് സി. എം. അബ്ദുൽ കരീം, നൊസ്റ്റാൾജിയ പ്രസിഡണ്ട് മോഹൻ, ടി. ഡി. അനില്‍ കുമാര്‍, നാസർ വിള ഭാഗം, നിബു സാം ഫിലിപ്പ്, സുനീർ, ഹുസൈൻ പട്ടാമ്പി, ഹംസ കുന്ദംകുളം, ബിനു ബാനർജി തുടങ്ങിയവർ ചിറയിൻ കീഴ് അൻസാറിന്‍റെ ദീപ്ത സ്മരണകൾ പങ്കു വെച്ചു സംസാരിച്ചു.

ചടങ്ങിൽ ഫ്രണ്ട്സ് എ. ഡി. എം. എസ്. ജനറൽ സെക്രട്ടറി ഫസൽ കുന്ദംകുളം സ്വാഗതവും റജീദ് പട്ടോളി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

Comments Off on ചിറയിൻകീഴ് അൻസാര്‍ : ഓർമ്മകൾ പുതുക്കി ഫ്രണ്ട്സ് എ. ഡി. എം. എസ്.

സമാജം ഓണാഘോഷം സെപ്റ്റംബർ നാല് ഞായറാഴ്ച തുടക്കമാവും

August 30th, 2022

samajam-onam-2022-press-meet-ePathram
അബുദാബി : ലുലു പൊന്നോണം എന്ന പേരില്‍ അബുദാബി മലയാളി സമാജം ലുലു ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ സെപ്തംബർ 4 ഞായറാഴ്ച മുതൽ ആരംഭിക്കും എന്ന് സമാജം ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഓണാഘോഷങ്ങളിലെ ആദ്യ പരിപാടി യു. എ. ഇ. തല അത്തപ്പൂക്കള മത്സരം സെപ്തംബര്‍ നാല് ഞായറാഴ്ച വൈകുന്നേരം നാലു മണി മുതല്‍ മുസ്സഫ ക്യാപിറ്റൽ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടക്കും.

പതിനഞ്ചോളം ടീമുകൾ മാറ്റുരക്കുന്ന പൂക്കള മത്സര ത്തിൽ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 2,000 ദിർഹം, രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 1,500 ദിർഹം, മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 1,000 ദിർഹം സമ്മാനം നൽകും.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും മലയാളി സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന പൂക്കള മത്സര പരിപാടിക്കു മാറ്റു കൂട്ടാന്‍ നാട്ടില്‍ നിന്നെത്തുന്ന കലാ പ്രതിഭകള്‍ പങ്കെടുക്കുന്ന വിവിധ പരിപാടികൾ അരങ്ങേറും. പിന്നണി ഗായിക അനിത ശൈഖ്  നേതൃത്വം നല്‍കുന്ന സംഗീത പരിപാടിയും സമാജം ബാലവേദിയും വനിതാ വേദിയും അവതരി പ്പിക്കുന്ന വ്യത്യസ്തമായ കലാ പരിപാടികളും നടക്കും.

സമാജം ഓണ സദ്യ സെപ്തംബര്‍ 17 ശനിയാഴ്ച അബു ദാബി ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍ നടക്കും. രണ്ടായിര ത്തില്‍ അധികം പേർക്കുള്ള ഓണ സദ്യയാണ് സമാജം ഈ വർഷം ഐ. എസ്. സി. യിൽ ഒരുക്കുന്നത്.

ഇതോട് അനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികള്‍, ഘോഷ യാത്ര, പ്രശസ്ത പിന്നണി ഗായകരായ സുമി അരവിന്ദ്, പ്രദീപ് ബാബു, നിഖിൽ തമ്പി എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത സദ്യ അടക്കം നിരവധി കലാ പരിപാടികളും അരങ്ങേറും.

മധുരം പൊന്നോണം എന്ന പേരിൽ സമാജം വനിതാ വിഭാഗം ഒരുക്കുന്ന ‘പായസം ചാലഞ്ച്’ സെപ്റ്റംബര്‍ 24 നു സമാജത്തിൽ നടക്കും.

സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, സമാജം കോഡിനേഷന്‍ ചെയര്‍മാന്‍ ബി. യേശുശീലന്‍, മീഡിയ കണ്‍വീനര്‍ പി. ടി. റഫീഖ് എന്നിവർ ആഘോഷ പരിപാടികളെ കുറിച്ച് വിശദീകരിച്ചു.

വൈസ് പ്രസിഡണ്ട് രേഖിന്‍ സോമന്‍, ട്രഷറര്‍ അജാസ് അപ്പാടത്ത്, അസി.ട്രഷറര്‍ അബ്ദുല്‍ റഷീദ്, വനിതാ വിഭാഗം കണ്‍വീനര്‍ അനുപ ബാനര്‍ജി, ഓഡിറ്റർ ഫസലുദ്ദീന്‍, ആര്‍ട്‌സ് സെക്രട്ടറി പി. ടി. റിയാസുദ്ധീന്‍, സാഹിത്യ വിഭാഗം സെക്രട്ടറി ടി. ഡി. അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on സമാജം ഓണാഘോഷം സെപ്റ്റംബർ നാല് ഞായറാഴ്ച തുടക്കമാവും

പാം അക്ഷര തൂലിക പുരസ്കാരം : സാഹിത്യ സൃഷ്ടികൾ ക്ഷണിക്കുന്നു

August 25th, 2022

logo-palm-pusthakappura-palm-books-ePathram
ഷാർജ : സാംസ്കാരിക – സാഹിത്യ കൂട്ടായ്മ പാം പുസ്തക പ്പുരയുടെ പതിനാലാം  അക്ഷര തൂലിക കഥ – കവിത പുരസ്കാരങ്ങൾക്ക് യു. എ. ഇ. യിൽ നിന്നുള്ള മലയാള എഴുത്തുകാരിൽ നിന്നും കഥകളും കവിതകളും ക്ഷണിക്കുന്നു. സൃഷ്ടികൾ ലഭിക്കേണ്ട അവസാന തിയ്യതി 2022 സെപ്തംബർ 15. അയക്കേണ്ട വിലാസം awardpalm @ gmail. com.

ഓൺ ലൈൻ – സമൂഹ മാധ്യമങ്ങളിലും ദൃശ്യ – ശ്രവ്യ മാധ്യമങ്ങളിലും അച്ചടിച്ച് പ്രസിദ്ധപ്പെടുത്താത്തും മലയാളത്തിൽ രചിച്ചതുമായ മൗലിക രചനകള്‍ ആയിരിക്കണം പുരസ്കാരത്തിനായി സമര്‍പ്പിക്കേണ്ടത്.

വിവരങ്ങൾക്ക് : 050 414 6105, 050 515 2068, 055 199 4072.

- pma

വായിക്കുക: , , , ,

Comments Off on പാം അക്ഷര തൂലിക പുരസ്കാരം : സാഹിത്യ സൃഷ്ടികൾ ക്ഷണിക്കുന്നു

സ്വാതന്ത്ര്യത്തിലേക്ക് നമ്മെ നയിച്ചത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം : കെ. പി. മോഹനൻ. എം. എൽ. എ.

August 23rd, 2022

janatha-culture-center-ePathram
ഷാർജ : ജനതാ കൾച്ചർ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ആഘോഷം മുൻ മന്ത്രി യും ജനതാ ദൾ നേതാവുമായ കെ. പി. മോഹനൻ. എം. എൽ. എ. ഉല്‍ഘാടനം ചെയ്തു.

ഭാരതീയർ 75 ആമത് സ്വാതന്ത്ര്യ വാർഷിക ദിനം ആചരിക്കുന്ന ഘട്ടത്തിൽ നാം ഓർക്കേണ്ടത് ക്വിറ്റ് ഇന്ത്യാ സമര പോരാളികളെയാണ്. ആ മഹത്തായ സമരമാണ് നമ്മെ സ്വാതന്ത്ര്യ ത്തിലേക്കു നയിച്ചത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തുടർന്ന് അദ്ദേഹം ഐക്യ ദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

’75 പിന്നിട്ട ഇന്ത്യയും മതേതരത്വം നേരിടുന്ന വെല്ലു വിളികളും’ എന്ന വിഷയത്തിൽ ഇ. കെ. ദിനേശൻ പ്രഭാഷണം നടത്തി.

പി. ജി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രാജൻ കൊളാവിപ്പാലം, അഡ്വ. മുഹമ്മദ്‌ സാജിദ്, മൊയ്തു, രാജേഷ് മേപ്പയൂർ, കെ. പി. ഭാസ്കരൻ, റഫീഖ് ഏറാമല, പവിത്രൻ, ഇഖ്ബാൽ ചെക്കിയാട്, മനോജ്‌ തിക്കോടി, സലാം, ഫിറോസ് പയ്യോളി, സി. കെ ബഷീർ, ചന്ദ്രൻ കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു. ടെന്നിസൺ ചെന്നപ്പിള്ളി സ്വാഗതവും സുനിൽ പറേമ്മൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on സ്വാതന്ത്ര്യത്തിലേക്ക് നമ്മെ നയിച്ചത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം : കെ. പി. മോഹനൻ. എം. എൽ. എ.

Page 98 of 322« First...102030...96979899100...110120130...Last »

« Previous Page« Previous « അക്കാഫ് ഓണാഘോഷം : പ്രചാരണ പൊതു യോഗം സെപ്റ്റംബർ മൂന്നിന്
Next »Next Page » വാങ്ക് വിളി മറ്റു മതസ്ഥരുടെ അവകാശങ്ങൾ ഹനിക്കുന്നില്ല: കർണ്ണാടക ഹൈക്കോടതി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha